This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെയ്റ ഠമശൃമ ജപ്പാനില്‍ 10 മുതല്‍ 12 വരെ ശ. -ങ്ങളില്‍ നിലനിന്ന നാല് പ്രമു...)
 
വരി 1: വരി 1:
-
ടെയ്റ
+
=ടെയ്റ=
 +
Taira
-
ഠമശൃമ
+
ജപ്പാനില്‍ 10 മുതല്‍ 12 വരെ ശ. -ങ്ങളില്‍ നിലനിന്ന നാല് പ്രമുഖ ഭരണവര്‍ഗ കുടുംബങ്ങളില്‍ ഒന്ന്. മിനാമോത്തോ, ഫൂജിവാറാ, ടാഷിബാനാ എന്നിവയാണ് മറ്റു കുടുംബങ്ങള്‍. ചക്രവര്‍ത്തികുടുംബത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയവരാണ് ടെയ്റകള്‍. 9-ാം ശ. -ല്‍ കാമ്മു ചക്രവര്‍ത്തി തന്റെ പല പിന്‍മുറക്കാര്‍ക്കും ടെയ്റ എന്ന പേരു നല്‍കി. പ്രവിശ്യാ ഭരണത്തിനായി പുറംനാടുകളില്‍ പോയിരുന്ന ഇവരുടെ സന്തതി പരമ്പരകളാണ് 10-ാം ശ. ത്തോടെ ടെയ്റ എന്ന ഭരണവര്‍ഗ്ഗ കുടുംബമായി ഉരുത്തിരിഞ്ഞത്. പ്രവിശ്യകളില്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ചക്രവര്‍ത്തിയുടെ നേതൃത്വം പരാജയപ്പെട്ടപ്പോള്‍ പ്രവിശ്യാഭരണത്തിലേര്‍പ്പെട്ടിരുന്ന കുടുംബങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചു. ഇപ്രകാരം പ്രബലരായവരില്‍ ടെയ്റ കുടുംബത്തിന്റെ എതിരാളികളായ മിനാമോത്തോ കുടുംബവുമുണ്ടായിരുന്നു. ഭരണപിന്തുടര്‍ച്ച സ്വന്തമാക്കാന്‍ ടെയ്റ മിനാമോത്തോ എന്നീ കുടുംബങ്ങള്‍ പരസ്പരം മത്സരിച്ചു. ഇവര്‍ തമ്മില്‍ 1156-ലും '60-ലും നടന്ന സായുധ മത്സരങ്ങളില്‍ (ഹോജന്‍, ഹെയ്ജി കലഹങ്ങള്‍) ടെയ്റ കുടുംബം വിജയിച്ചു. ടെയ്റ-നൊ- കിയോമോറിയുടെ (1118-81) നേതൃത്വത്തില്‍ ടെയ്റ കുടുംബം തുടര്‍ന്നുള്ള ഇരുപതു വര്‍ഷം ജപ്പാനിലെ ദേശീയ മേധാവിത്വം കൈയടക്കി.
-
ജപ്പാനില്‍ 10 മുതല്‍ 12 വരെ ശ. -ങ്ങളില്‍ നിലനിന്ന നാല്
+
നേതൃത്വത്തിലെത്തിയതോടെ പ്രാദേശിക ഭരണം കാര്യക്ഷമമാക്കുന്നതിനുപകരം കേന്ദ്ര ഭരണത്തിലും പ്രധാന പദവികള്‍ സ്വന്തമാക്കുന്നതിലുമാണ് ടെയ്റ കുടുംബം ശ്രദ്ധിച്ചത്. ടെയ്റകള്‍ക്കെതിരായി പരക്കെയുണ്ടായ ബഹുജന നീരസം മുതലെടുത്ത്, യോറിത്തോമോ (1148-99)യുടെ നേതൃത്വത്തില്‍ മിനാമോത്തോകള്‍ ഇവര്‍ക്കെതിരായി 1180-ല്‍ സായുധ കലാപം സംഘടിപ്പിച്ചു. അഞ്ചുവര്‍ഷം നീണ്ടുനിന്ന ഈ കലാപങ്ങളിലൂടെ (ഗെംപി-Gempei- യുദ്ധങ്ങള്‍ എന്ന് ഇത് ജപ്പാന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു) ടെയ്റകളെ പരാജയപ്പെടുത്തി അധികാരഭ്രഷ്ടരാക്കിയശേഷം മിനാമോത്തോ കുടുംബം യോറിത്തോമോയുടെ നേതൃത്വത്തില്‍ കമാകൂറയില്‍ സൈനിക ഗവണ്‍മെന്റ് (ഷോഗനേറ്റ്) സ്ഥാപിച്ചു. യുദ്ധാനന്തരം ടെയ്റ കുടുംബം എന്നന്നേക്കുമായി തകര്‍ക്കപ്പെട്ടു.
-
 
+
-
പ്രമുഖ ഭരണവര്‍ഗ കുടുംബങ്ങളില്‍ ഒന്ന്. മിനാമോത്തോ,
+
-
 
+
-
ഫൂജിവാറാ, ടാഷിബാനാ എന്നിവയാണ് മറ്റു കുടുംബങ്ങള്‍. ചക്രവര്‍ത്തികുടുംബത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയവരാണ് ടെയ്റകള്‍. 9-ാം ശ. -ല്‍ കാമ്മു ചക്രവര്‍ത്തി തന്റെ പല പിന്‍മുറക്കാര്‍ക്കും ടെയ്റ എന്ന പേരു നല്‍കി. പ്രവിശ്യാ ഭരണത്തിനായി പുറംനാടുകളില്‍ പോയിരുന്ന ഇവരുടെ സന്തതി പരമ്പരകളാണ് 10-ാം ശ. ത്തോടെ ടെയ്റ എന്ന ഭരണവര്‍ഗ്ഗ കുടുംബമായി ഉരുത്തിരിഞ്ഞത്. പ്രവിശ്യകളില്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ചക്രവര്‍ത്തിയുടെ നേതൃത്വം പരാജയപ്പെട്ടപ്പോള്‍ പ്രവിശ്യാഭരണത്തിലേര്‍പ്പെട്ടിരുന്ന കുടുംബങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചു. ഇപ്രകാരം പ്രബലരായവരില്‍ ടെയ്റ കുടുംബത്തിന്റെ എതിരാളികളായ മിനാമോത്തോ കുടുംബവുമുണ്ടായിരുന്നു. ഭരണപിന്തുടര്‍ച്ച സ്വന്തമാക്കാന്‍ ടെയ്റ മിനാമോത്തോ എന്നീ കുടുംബങ്ങള്‍ പരസ്പരം മത്സരിച്ചു. ഇവര്‍ തമ്മില്‍ 1156-ലും '60-ലും നടന്ന സായുധ മത്സരങ്ങളില്‍ (ഹോജന്‍, ഹെയ്ജി കലഹങ്ങള്‍) ടെയ്റ കുടുംബം വിജയിച്ചു. ടെയ്റ-നൊ- കിയോമോറിയുടെ (1118-81) നേതൃത്വത്തില്‍ ടെയ്റ കുടുംബം തുടര്‍ന്നുള്ള ഇരുപതു വര്‍ഷം ജപ്പാനിലെ ദേശീയ മേധാവിത്വം കൈയടക്കി.
+
-
 
+
-
  നേതൃത്വത്തിലെത്തിയതോടെ പ്രാദേശിക ഭരണം കാര്യക്ഷമമാക്കുന്നതിനുപകരം കേന്ദ്ര ഭരണത്തിലും പ്രധാന പദവികള്‍ സ്വന്തമാക്കുന്നതിലുമാണ് ടെയ്റ കുടുംബം ശ്രദ്ധിച്ചത്. ടെയ്റകള്‍ക്കെതിരായി പരക്കെയുണ്ടായ ബഹുജന നീരസം മുതലെടുത്ത്, യോറിത്തോമോ (1148-99)യുടെ നേതൃത്വത്തില്‍ മിനാമോത്തോകള്‍ ഇവര്‍ക്കെതിരായി 1180-ല്‍ സായുധ കലാപം സംഘടിപ്പിച്ചു. അഞ്ചുവര്‍ഷം നീണ്ടുനിന്ന ഈ കലാപങ്ങളിലൂടെ (ഗെംപി-ഏലാുലശ - യുദ്ധങ്ങള്‍ എന്ന് ഇത് ജപ്പാന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു) ടെയ്റകളെ പരാജയപ്പെടുത്തി അധികാരഭ്രഷ്ടരാക്കിയശേഷം മിനാമോത്തോ കുടുംബം യോറിത്തോമോയുടെ നേതൃത്വത്തില്‍ കമാകൂറയില്‍ സൈനിക ഗവണ്‍മെന്റ് (ഷോഗനേറ്റ്) സ്ഥാപിച്ചു. യുദ്ധാനന്തരം ടെയ്റ കുടുംബം എന്നന്നേക്കുമായി തകര്‍ക്കപ്പെട്ടു.
+

Current revision as of 09:10, 5 നവംബര്‍ 2008

ടെയ്റ

Taira

ജപ്പാനില്‍ 10 മുതല്‍ 12 വരെ ശ. -ങ്ങളില്‍ നിലനിന്ന നാല് പ്രമുഖ ഭരണവര്‍ഗ കുടുംബങ്ങളില്‍ ഒന്ന്. മിനാമോത്തോ, ഫൂജിവാറാ, ടാഷിബാനാ എന്നിവയാണ് മറ്റു കുടുംബങ്ങള്‍. ചക്രവര്‍ത്തികുടുംബത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയവരാണ് ടെയ്റകള്‍. 9-ാം ശ. -ല്‍ കാമ്മു ചക്രവര്‍ത്തി തന്റെ പല പിന്‍മുറക്കാര്‍ക്കും ടെയ്റ എന്ന പേരു നല്‍കി. പ്രവിശ്യാ ഭരണത്തിനായി പുറംനാടുകളില്‍ പോയിരുന്ന ഇവരുടെ സന്തതി പരമ്പരകളാണ് 10-ാം ശ. ത്തോടെ ടെയ്റ എന്ന ഭരണവര്‍ഗ്ഗ കുടുംബമായി ഉരുത്തിരിഞ്ഞത്. പ്രവിശ്യകളില്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ചക്രവര്‍ത്തിയുടെ നേതൃത്വം പരാജയപ്പെട്ടപ്പോള്‍ പ്രവിശ്യാഭരണത്തിലേര്‍പ്പെട്ടിരുന്ന കുടുംബങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചു. ഇപ്രകാരം പ്രബലരായവരില്‍ ടെയ്റ കുടുംബത്തിന്റെ എതിരാളികളായ മിനാമോത്തോ കുടുംബവുമുണ്ടായിരുന്നു. ഭരണപിന്തുടര്‍ച്ച സ്വന്തമാക്കാന്‍ ടെയ്റ മിനാമോത്തോ എന്നീ കുടുംബങ്ങള്‍ പരസ്പരം മത്സരിച്ചു. ഇവര്‍ തമ്മില്‍ 1156-ലും '60-ലും നടന്ന സായുധ മത്സരങ്ങളില്‍ (ഹോജന്‍, ഹെയ്ജി കലഹങ്ങള്‍) ടെയ്റ കുടുംബം വിജയിച്ചു. ടെയ്റ-നൊ- കിയോമോറിയുടെ (1118-81) നേതൃത്വത്തില്‍ ടെയ്റ കുടുംബം തുടര്‍ന്നുള്ള ഇരുപതു വര്‍ഷം ജപ്പാനിലെ ദേശീയ മേധാവിത്വം കൈയടക്കി.

നേതൃത്വത്തിലെത്തിയതോടെ പ്രാദേശിക ഭരണം കാര്യക്ഷമമാക്കുന്നതിനുപകരം കേന്ദ്ര ഭരണത്തിലും പ്രധാന പദവികള്‍ സ്വന്തമാക്കുന്നതിലുമാണ് ടെയ്റ കുടുംബം ശ്രദ്ധിച്ചത്. ടെയ്റകള്‍ക്കെതിരായി പരക്കെയുണ്ടായ ബഹുജന നീരസം മുതലെടുത്ത്, യോറിത്തോമോ (1148-99)യുടെ നേതൃത്വത്തില്‍ മിനാമോത്തോകള്‍ ഇവര്‍ക്കെതിരായി 1180-ല്‍ സായുധ കലാപം സംഘടിപ്പിച്ചു. അഞ്ചുവര്‍ഷം നീണ്ടുനിന്ന ഈ കലാപങ്ങളിലൂടെ (ഗെംപി-Gempei- യുദ്ധങ്ങള്‍ എന്ന് ഇത് ജപ്പാന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു) ടെയ്റകളെ പരാജയപ്പെടുത്തി അധികാരഭ്രഷ്ടരാക്കിയശേഷം മിനാമോത്തോ കുടുംബം യോറിത്തോമോയുടെ നേതൃത്വത്തില്‍ കമാകൂറയില്‍ സൈനിക ഗവണ്‍മെന്റ് (ഷോഗനേറ്റ്) സ്ഥാപിച്ചു. യുദ്ധാനന്തരം ടെയ്റ കുടുംബം എന്നന്നേക്കുമായി തകര്‍ക്കപ്പെട്ടു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%AF%E0%B5%8D%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍