This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകത്തിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അകത്തിയര്‍ = തമിഴ് ഭാഷയ്ക്ക് ആദ്യമായി വ്യാകരണം രചിച്ച പണ്ഡിതന്‍. അകത...)
വരി 1: വരി 1:
= അകത്തിയര്‍ =
= അകത്തിയര്‍ =
 +
[[image:p4agathiyar.jpg]]
തമിഴ് ഭാഷയ്ക്ക് ആദ്യമായി വ്യാകരണം രചിച്ച പണ്ഡിതന്‍. അകത്തിയരുടെ വ്യാകരണനിര്‍മിതിയെ പുരസ്കരിച്ച് 'അകത്തിയന്‍ പന്തയ ചെഞ്ചൊല്‍ ആരണങ്കു' എന്ന് തമിഴ് ഭാഷയെപ്പറ്റി പ്രസ്താവമുണ്ട്. അകത്തിയരെ ഈശ്വരനായി സങ്കല്പിച്ച് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ആ പേരിനോട് ബന്ധപ്പെട്ട ചില സ്ഥലങ്ങളുമുണ്ട്. ഉദാ. അഗസ്ത്യകൂടം, അഗസ്തീശ്വരം. ഇദ്ദേഹം ജീവിച്ചിരുന്നത് ഒന്നാം സംഘകാലത്താണെന്ന് പറയപ്പെടുന്നു. അകത്തിയം എന്നാണ് ഇദ്ദേഹം എഴുതിയ പ്രധാന കൃതിയുടെ പേര്. അതിലെ സൂത്രങ്ങള്‍ അത്ര പ്രാചീനമല്ലെന്നും അഭിപ്രായം ഇല്ലാതില്ല.  

വരി 8: വരി 9:
അകത്തിയരില്‍നിന്ന് വ്യാകരണം (ഇലക്കണം) പഠിച്ചവരാണ് തൊല്‍ക്കാപ്പിയര്‍, ആതങ്കോട്ടാശാന്‍, പനമ്പാരനാര്‍, അവിനയനാര്‍, കാക്കൈപാടിനിയാര്‍, നറ്റത്തനാര്‍, തുരാലിങ്കര്‍, വൈയാപികര്‍, വായ്പ്പിയര്‍, കഴാരമ്പര്‍, ചെമ്പൂട് ചേയ്, വാമനര്‍ എന്നീ പന്ത്രണ്ടു പണ്ഡിതന്മാര്‍. ഇവര്‍ പന്ത്രണ്ടുപേരും ചേര്‍ന്ന് പുറപ്പൊരുട് പന്നിരുപടലം എന്നൊരു ഗ്രന്ഥം രചിച്ചുവെന്നു പറയപ്പെടുന്നു. അവരില്‍ നാലുപേര്‍ തങ്ങളുടെ പേരില്‍ നിര്‍മിച്ച ലക്ഷണ ഗ്രന്ഥങ്ങളാണ് തൊല്‍കാപ്പിയം, അവിനയം, കാക്കൈപാടിനീയം, നറ്റത്തം എന്നിവ. ഇവയില്‍ തൊല്‍കാപ്പിയം ഒരുത്തമ വ്യാകരണഗ്രന്ഥമെന്നനിലയില്‍ ഇന്നും ആദരിക്കപ്പെടുന്നു. നോ: അകത്തിയം, അകത്തിയപരതം, ചിലപ്പതികാരം, മണിമേഖല, പരിപാടല്‍

-
                                                                                                (വി.ആര്‍. പരമേശ്വരന്‍പിള്ള)
+
(വി.ആര്‍. പരമേശ്വരന്‍പിള്ള)

09:42, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അകത്തിയര്‍

ചിത്രം:P4agathiyar.jpg തമിഴ് ഭാഷയ്ക്ക് ആദ്യമായി വ്യാകരണം രചിച്ച പണ്ഡിതന്‍. അകത്തിയരുടെ വ്യാകരണനിര്‍മിതിയെ പുരസ്കരിച്ച് 'അകത്തിയന്‍ പന്തയ ചെഞ്ചൊല്‍ ആരണങ്കു' എന്ന് തമിഴ് ഭാഷയെപ്പറ്റി പ്രസ്താവമുണ്ട്. അകത്തിയരെ ഈശ്വരനായി സങ്കല്പിച്ച് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ആ പേരിനോട് ബന്ധപ്പെട്ട ചില സ്ഥലങ്ങളുമുണ്ട്. ഉദാ. അഗസ്ത്യകൂടം, അഗസ്തീശ്വരം. ഇദ്ദേഹം ജീവിച്ചിരുന്നത് ഒന്നാം സംഘകാലത്താണെന്ന് പറയപ്പെടുന്നു. അകത്തിയം എന്നാണ് ഇദ്ദേഹം എഴുതിയ പ്രധാന കൃതിയുടെ പേര്. അതിലെ സൂത്രങ്ങള്‍ അത്ര പ്രാചീനമല്ലെന്നും അഭിപ്രായം ഇല്ലാതില്ല.

ചിലപ്പതികാരം, മണിമേഖല, പരിപാടല്‍ മുതലായ ഗ്രന്ഥങ്ങളില്‍ അകത്തിയരെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. വേള്‍വിക്കുടി ചിന്നമനൂര്‍ ചെപ്പേടില്‍ പാണ്ഡ്യരുടെ പുരോഹിതന്‍ അകത്തിയരായിരുന്നുവെന്നു കാണുന്നു.

'ഇറൈയനാര്‍ അകപ്പൊരുള്‍ ഉരൈ'യില്‍ നിന്ന്, 'തലൈച്ചങ്ക'(ഒന്നാംസംഘ)ത്തില്‍ അകത്തിയര്‍ എന്നൊരു പുലവര്‍ (പണ്ഡിതന്‍) ഉണ്ടായിരുന്നുവെന്നും അദ്ദേഹം രചിച്ച അകത്തിയം എന്ന ലക്ഷണഗ്രന്ഥം അക്കാലത്തെ അംഗീകൃത വ്യാകരണ ഗ്രന്ഥമായിരുന്നുവെന്നും കാണാം. അതില്‍ പന്തീരായിരം സൂത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇയല്‍, ഇശൈ, നാടകം എന്നിവയെപ്പറ്റിയാണ് അതില്‍ പ്രതിപാദിക്കുന്നത്. 'ഉരൈയാശിരിയര്‍' അവിടവിടെ ഉദ്ധരിച്ചിട്ടുള്ളവയല്ലാതെ അതിലെ സൂത്രങ്ങള്‍ പലതും ലഭ്യമല്ല. രാമായണം, ഭാരതം മുതലായ പ്രാചീന കൃതികളില്‍ കാണുന്ന അഗസ്ത്യമുനിയാണോ തമിഴ് വൈയാകരണനായ 'അകത്തിയര്‍' എന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ട്. അഗസ്ത്യന്‍ പൊതിയമലൈയില്‍ വസിച്ചുകൊണ്ട് തമിഴിനെ പോഷിപ്പിച്ചുവെന്ന് വാല്മീകിരാമായണത്തില്‍ സൂചനയുണ്ട്. പില്ക്കാലത്തെ 18 സിദ്ധന്‍മാരുടെ കൂട്ടത്തിലും ഒരു അകത്തിയരുണ്ട്. അനേകം വൈദ്യഗ്രന്ഥങ്ങളുടെ കര്‍തൃത്വവും ചിലര്‍ അകത്തിയര്‍ക്ക് നല്‍കുന്നു.

അകത്തിയരില്‍നിന്ന് വ്യാകരണം (ഇലക്കണം) പഠിച്ചവരാണ് തൊല്‍ക്കാപ്പിയര്‍, ആതങ്കോട്ടാശാന്‍, പനമ്പാരനാര്‍, അവിനയനാര്‍, കാക്കൈപാടിനിയാര്‍, നറ്റത്തനാര്‍, തുരാലിങ്കര്‍, വൈയാപികര്‍, വായ്പ്പിയര്‍, കഴാരമ്പര്‍, ചെമ്പൂട് ചേയ്, വാമനര്‍ എന്നീ പന്ത്രണ്ടു പണ്ഡിതന്മാര്‍. ഇവര്‍ പന്ത്രണ്ടുപേരും ചേര്‍ന്ന് പുറപ്പൊരുട് പന്നിരുപടലം എന്നൊരു ഗ്രന്ഥം രചിച്ചുവെന്നു പറയപ്പെടുന്നു. അവരില്‍ നാലുപേര്‍ തങ്ങളുടെ പേരില്‍ നിര്‍മിച്ച ലക്ഷണ ഗ്രന്ഥങ്ങളാണ് തൊല്‍കാപ്പിയം, അവിനയം, കാക്കൈപാടിനീയം, നറ്റത്തം എന്നിവ. ഇവയില്‍ തൊല്‍കാപ്പിയം ഒരുത്തമ വ്യാകരണഗ്രന്ഥമെന്നനിലയില്‍ ഇന്നും ആദരിക്കപ്പെടുന്നു. നോ: അകത്തിയം, അകത്തിയപരതം, ചിലപ്പതികാരം, മണിമേഖല, പരിപാടല്‍ (വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍