This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍വാസാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദുര്‍ഗേശനന്ദിനി= ബംഗാളിഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവല്‍. ബങ്കിം ചന...)
(ദുര്‍ഗേശനന്ദിനി)
വരി 1: വരി 1:
-
=ദുര്‍ഗേശനന്ദിനി=
+
=ദുര്‍വാസാവ്=
-
ബംഗാളിഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവല്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജി(1838-94)യുടെ ആദ്യ നോവലാണിത്. 1865-ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ പതിമൂന്ന് പതിപ്പുകളുണ്ടായി. 1881-ല്‍ ജി. എഫ്. ബ്രൌണും ഹരിപ്രസാദ് ശാസ്ത്രിയും ചേര്‍ന്ന് റോമന്‍ലിപിയിലാക്കിയ ഈ നോവല്‍ താക്കര്‍ സ്പിങ്ക് ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ചു.
+
പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ക്ഷിപ്രകോപിയായ മുനി. ഈ മുനി ശിവനില്‍നിന്ന് ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. ബ്രഹ്മാവുമായുള്ള യുദ്ധത്തില്‍ കോപത്താല്‍ ജ്വലിച്ചുനിന്ന ശിവനെ കണ്ട് ഭയന്ന പാര്‍വതി, 'ദുര്‍വാസം ഭവതി മേ' എന്ന് ശിവനോടു പറഞ്ഞു. പാര്‍വതിക്ക് ദുര്‍വാസമുണ്ടാക്കിയത് തന്റെ കോപമാണെന്നു മനസ്സിലാക്കിയ ശിവന്‍, ആ കോപം സമാഹരിച്ച് അത്രിമഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചു. അങ്ങനെ അനസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ് എന്ന് ബ്രഹ്മാണ്ഡപുരാണം 44-ാം അധ്യായത്തില്‍ പറയുന്നു. ശിവനും ബ്രഹ്മാവും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയ ശിവന്‍ ഹിമാലയത്തില്‍ തപസ്സുചെയ്തിരുന്ന നരനാരായണന്മാരെ അഭയം പ്രാപിച്ചു എന്നും നാരായണമഹര്‍ഷിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ഇടതുകൈയില്‍ ശൂലംകൊണ്ട് കുത്തിയപ്പോള്‍ പ്രവഹിച്ച രക്തധാരയില്‍നിന്ന് ദുര്‍വാസാവ് ജനിച്ചു എന്നും വാമനപുരാണം 2-ാം അധ്യായത്തില്‍ പറയുന്നു. ത്രിപുരന്മാരുമായുള്ള യുദ്ധത്തില്‍ ശിവന്‍ തൊടുത്ത ഒരു അസ്ത്രം ലക്ഷ്യം നേടിയശേഷം തിരിച്ചുവന്ന്, ഒരു ബാലന്റെ രൂപം പ്രാപിച്ച്, ശിവന്റെ മടിയില്‍ക്കയറി ഇരുന്നു എന്നും, ആ ബാലനാണ് ദുര്‍വാസാവ് എന്നും മഹാഭാരതം  അനുശാസനപര്‍വം 160-ാം അധ്യായം 32-ഉം 37-ഉം പദ്യങ്ങളില്‍ പരാമര്‍ശം കാണുന്നു.
-
അക്ബര്‍ ചക്രവര്‍ത്തിയുടെ സേനാനായകനായ മാന്‍സിങ്ങിന്റെ മകന്‍ ജഗത്സിങ്ങിനെ നായകനാക്കി ഒരു ചരിത്രനോവലിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ഗേശനന്ദിനിയില്‍ ചരിത്രസത്യങ്ങള്‍ വളരെ കുറവാണ്. കഥാപാത്രങ്ങളും ചില സംഭവങ്ങളും ചരിത്രത്തിലുള്ളവതന്നെ. ബാക്കിയുള്ളതെല്ലാം സങ്കല്പവും ഭാവനയും മാത്രമാണ്. എങ്കിലും ദുര്‍ഗേശനന്ദിനിയുടെ രചന ബംഗാളിസാഹിത്യത്തില്‍ ഏറെ  ശ്രദ്ധേയമായി. ബംഗാളിസാഹിത്യത്തിലെ പാശ്ചാത്യരീതിയിലുള്ള ആദ്യ നോവലും  ബംഗാളി ഗദ്യസാഹിത്യത്തിലെ ആദ്യ സര്‍ഗാത്മക സൃഷ്ടിയുമായിരുന്നു ഇത്. മലയാളമുള്‍പ്പെടെ അനേകം ഭാഷകളില്‍  ദുര്‍ഗേശനന്ദിനിക്ക് പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്.  സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയാണ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. ദ് ചീഫ്റ്റണ്‍സ് ഡോട്ടര്‍ എന്ന പേരില്‍ 1880-ല്‍ ചന്ദ്ര മുക്കര്‍ജി ഇംഗ്ളീഷിലേക്കും ദുര്‍ഗേശനന്ദിനി എന്ന പേരില്‍ത്തന്നെ 1882-ല്‍ ജി. സിന്‍ഹ ഹിന്ദിയിലേക്കും ഇത് പരിഭാഷപ്പെടുത്തി.
+
ക്ഷിപ്രകോപിയായ ഇദ്ദേഹം രാജാക്കന്മാരെ സന്ദര്‍ശിക്കുകയും അവരുടെ സ്വീകരണം തൃപ്തിയായില്ലെങ്കില്‍ ശപിക്കുകയും പതിവായിരുന്നു. കുന്തിഭോജന്റെ കൊട്ടാരത്തില്‍വച്ച് തന്നെ വേണ്ടവിധം സത്കരിച്ച് ശുശ്രൂഷിച്ച കുന്തീദേവിയില്‍ സംപ്രീതനായ ഇദ്ദേഹം കുന്തിക്ക് സന്താനലാഭത്തിനായി ഒരു ദിവ്യമന്ത്രം ഉപദേശിക്കുകയുണ്ടായി.  
-
(ഡോ. സുധാ വാര്യര്‍)
+
ദുര്‍വാസാവ് ഒരിക്കല്‍ കണ്വാശ്രമത്തിലെത്തിയപ്പോള്‍ ദുഷ്യന്തനെ ധ്യാനിച്ചിരുന്ന ശകുന്തള മുനിയെ കാണുകയോ ഉപചരിക്കുകയോ ചെയ്തില്ല. കുപിതനായ മുനി ശകുന്തള ആരെ ധ്യാനിച്ചിരിക്കുന്നുവോ അയാള്‍ ശകുന്തളയെ മറക്കും എന്നു ശപിച്ചു.
 +
 
 +
ദുര്‍വാസാവ് ഇന്ദ്രസഭയില്‍ കഴിയുന്നതായി മഹാഭാരതം സഭാപര്‍വം 7-ാം അധ്യായം 11-ാം പദ്യത്തില്‍ പരാമര്‍ശിച്ചുകാണുന്നു. ദുര്‍വാസാവ് ബ്രഹ്മസഭയിലെ സാമാജികനാണെന്ന മഹാഭാരത പരാമര്‍ശവും ഉണ്ട്.
 +
 
 +
ദുര്‍വാസാവിന്റെ ശാപംമൂലമാണ് ഒരിക്കല്‍ ദേവന്മാര്‍ക്ക് ജരാനരകള്‍ പിടിപെട്ടത്. ഇതിനു പരിഹാരമായി പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃത് ദേവന്മാര്‍ക്ക് കഴിക്കേണ്ടിവന്നു. അംബരീഷചരിതം തുടങ്ങിയ കഥകളിലും ദുര്‍വാസാവിന്റെ ക്ഷിപ്രകോപം ചിത്രീകരിക്കുന്നുണ്ട്.

07:47, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദുര്‍വാസാവ്

പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ക്ഷിപ്രകോപിയായ മുനി. ഈ മുനി ശിവനില്‍നിന്ന് ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. ബ്രഹ്മാവുമായുള്ള യുദ്ധത്തില്‍ കോപത്താല്‍ ജ്വലിച്ചുനിന്ന ശിവനെ കണ്ട് ഭയന്ന പാര്‍വതി, 'ദുര്‍വാസം ഭവതി മേ' എന്ന് ശിവനോടു പറഞ്ഞു. പാര്‍വതിക്ക് ദുര്‍വാസമുണ്ടാക്കിയത് തന്റെ കോപമാണെന്നു മനസ്സിലാക്കിയ ശിവന്‍, ആ കോപം സമാഹരിച്ച് അത്രിമഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചു. അങ്ങനെ അനസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ് എന്ന് ബ്രഹ്മാണ്ഡപുരാണം 44-ാം അധ്യായത്തില്‍ പറയുന്നു. ശിവനും ബ്രഹ്മാവും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയ ശിവന്‍ ഹിമാലയത്തില്‍ തപസ്സുചെയ്തിരുന്ന നരനാരായണന്മാരെ അഭയം പ്രാപിച്ചു എന്നും നാരായണമഹര്‍ഷിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ഇടതുകൈയില്‍ ശൂലംകൊണ്ട് കുത്തിയപ്പോള്‍ പ്രവഹിച്ച രക്തധാരയില്‍നിന്ന് ദുര്‍വാസാവ് ജനിച്ചു എന്നും വാമനപുരാണം 2-ാം അധ്യായത്തില്‍ പറയുന്നു. ത്രിപുരന്മാരുമായുള്ള യുദ്ധത്തില്‍ ശിവന്‍ തൊടുത്ത ഒരു അസ്ത്രം ലക്ഷ്യം നേടിയശേഷം തിരിച്ചുവന്ന്, ഒരു ബാലന്റെ രൂപം പ്രാപിച്ച്, ശിവന്റെ മടിയില്‍ക്കയറി ഇരുന്നു എന്നും, ആ ബാലനാണ് ദുര്‍വാസാവ് എന്നും മഹാഭാരതം അനുശാസനപര്‍വം 160-ാം അധ്യായം 32-ഉം 37-ഉം പദ്യങ്ങളില്‍ പരാമര്‍ശം കാണുന്നു.

ക്ഷിപ്രകോപിയായ ഇദ്ദേഹം രാജാക്കന്മാരെ സന്ദര്‍ശിക്കുകയും അവരുടെ സ്വീകരണം തൃപ്തിയായില്ലെങ്കില്‍ ശപിക്കുകയും പതിവായിരുന്നു. കുന്തിഭോജന്റെ കൊട്ടാരത്തില്‍വച്ച് തന്നെ വേണ്ടവിധം സത്കരിച്ച് ശുശ്രൂഷിച്ച കുന്തീദേവിയില്‍ സംപ്രീതനായ ഇദ്ദേഹം കുന്തിക്ക് സന്താനലാഭത്തിനായി ഒരു ദിവ്യമന്ത്രം ഉപദേശിക്കുകയുണ്ടായി.

ദുര്‍വാസാവ് ഒരിക്കല്‍ കണ്വാശ്രമത്തിലെത്തിയപ്പോള്‍ ദുഷ്യന്തനെ ധ്യാനിച്ചിരുന്ന ശകുന്തള മുനിയെ കാണുകയോ ഉപചരിക്കുകയോ ചെയ്തില്ല. കുപിതനായ മുനി ശകുന്തള ആരെ ധ്യാനിച്ചിരിക്കുന്നുവോ അയാള്‍ ശകുന്തളയെ മറക്കും എന്നു ശപിച്ചു.

ദുര്‍വാസാവ് ഇന്ദ്രസഭയില്‍ കഴിയുന്നതായി മഹാഭാരതം സഭാപര്‍വം 7-ാം അധ്യായം 11-ാം പദ്യത്തില്‍ പരാമര്‍ശിച്ചുകാണുന്നു. ദുര്‍വാസാവ് ബ്രഹ്മസഭയിലെ സാമാജികനാണെന്ന മഹാഭാരത പരാമര്‍ശവും ഉണ്ട്.

ദുര്‍വാസാവിന്റെ ശാപംമൂലമാണ് ഒരിക്കല്‍ ദേവന്മാര്‍ക്ക് ജരാനരകള്‍ പിടിപെട്ടത്. ഇതിനു പരിഹാരമായി പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃത് ദേവന്മാര്‍ക്ക് കഴിക്കേണ്ടിവന്നു. അംബരീഷചരിതം തുടങ്ങിയ കഥകളിലും ദുര്‍വാസാവിന്റെ ക്ഷിപ്രകോപം ചിത്രീകരിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍