This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
=ന=
=ന=
-
മലയാള അക്ഷരമാലയിലെ 20-ാമത്തെ വ്യഞ്ജനം. സ്വനവിജ്ഞാനീയമനുസരിച്ച് ദന്ത്യമായ അനുനാസികമാണ് 'ത'വര്‍ഗത്തിലെ അഞ്ചാമത്തെ അക്ഷരമായ 'ന'. സംസ്കൃതത്തിലും തമിഴ് ഒഴികെയുള്ള മറ്റു ദ്രാവിഡഭാഷകളിലും 'ന' തന്നെയാണ് ഇരുപതാമത്തെ വ്യഞ്ജനം. ഭാഷയിലെ വര്‍ത്സ്യമായ അനുനാസികത്തെ കുറിക്കാനും ഈ ലിപി തന്നെയാണ് ഉപയോഗിക്കുന്നത്. ദന്ത്യമായ 'ന'കാരത്തിനും വര്‍ത്സ്യമായ 'ന'കാരത്തിനും തമിഴില്‍ പ്രത്യേക ലിപികളുണ്ട്. ആധുനിക മലയാള വൈയാകരണന്മാര്‍ വര്‍ത്സ്യമായ അനുനാസികത്തിന്റെ സവിശേഷത വ്യക്തമാക്കി പ്രത്യേകം ലിപികള്‍ നിര്‍ദേശിച്ചെങ്കിലും അതിന് ഭാഷയില്‍ വേണ്ടത്ര പ്രചാരം ലഭിച്ചില്ല. മറ്റു വ്യഞ്ജനങ്ങള്‍ക്കുപരി മലയാളത്തില്‍[[Image:Naii-2.gif]] (റ്റ) എന്ന ഖരവും[[Image:Naii-1.gif]]എന്ന അനുനാസികവും ചേര്‍ന്ന ഒരു വര്‍ത്സ്യവര്‍ഗമുണ്ടെന്നും മൂര്‍ധന്യത്തിനും ദന്ത്യത്തിനും ഇടയ്ക്കാണ് അതിന്റെ സ്ഥാനമെന്നും കേരളപാണിനി, ജോര്‍ജ് മാത്തന്‍, ഗുണ്ടര്‍ട്ട് തുടങ്ങിയ വൈയാകരണന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
+
മലയാള അക്ഷരമാലയിലെ 20-ാമത്തെ വ്യഞ്ജനം. സ്വനവിജ്ഞാനീയമനുസരിച്ച് ദന്ത്യമായ അനുനാസികമാണ് 'ത'വര്‍ഗത്തിലെ അഞ്ചാമത്തെ അക്ഷരമായ 'ന'. സംസ്കൃതത്തിലും തമിഴ് ഒഴികെയുള്ള മറ്റു ദ്രാവിഡഭാഷകളിലും 'ന' തന്നെയാണ് ഇരുപതാമത്തെ വ്യഞ്ജനം. ഭാഷയിലെ വര്‍ത്സ്യമായ അനുനാസികത്തെ കുറിക്കാനും ഈ ലിപി തന്നെയാണ് ഉപയോഗിക്കുന്നത്. ദന്ത്യമായ 'ന'കാരത്തിനും വര്‍ത്സ്യമായ 'ന'കാരത്തിനും തമിഴില്‍ പ്രത്യേക ലിപികളുണ്ട്. ആധുനിക മലയാള വൈയാകരണന്മാര്‍ വര്‍ത്സ്യമായ അനുനാസികത്തിന്റെ സവിശേഷത വ്യക്തമാക്കി പ്രത്യേകം ലിപികള്‍ നിര്‍ദേശിച്ചെങ്കിലും അതിന് ഭാഷയില്‍ വേണ്ടത്ര പ്രചാരം ലഭിച്ചില്ല. മറ്റു വ്യഞ്ജനങ്ങള്‍ക്കുപരി മലയാളത്തില്‍[[Image:Naiing-2.gif]] (റ്റ) എന്ന ഖരവും[[Image:Naiing-1.gif]]എന്ന അനുനാസികവും ചേര്‍ന്ന ഒരു വര്‍ത്സ്യവര്‍ഗമുണ്ടെന്നും മൂര്‍ധന്യത്തിനും ദന്ത്യത്തിനും ഇടയ്ക്കാണ് അതിന്റെ സ്ഥാനമെന്നും കേരളപാണിനി, ജോര്‍ജ് മാത്തന്‍, ഗുണ്ടര്‍ട്ട് തുടങ്ങിയ വൈയാകരണന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഉച്ചാരണസൌകര്യത്തിന് 'ന്' എന്ന വ്യഞ്ജനത്തോട് 'അ'കാരം ചേര്‍ത്ത് 'ന' (ന്+അ = ന) എന്ന് ഉച്ചരിക്കുന്നു. മറ്റു സ്വരങ്ങള്‍ ചേര്‍ന്ന ലിപിരൂപങ്ങള്‍ നാ, നി, നീ, നു, നൂ, നൃ, നെ, നേ, നൈ, നൊ, നോ, നൌ എന്നിങ്ങനെയാണ്. 'ന'കാരത്തിന്റെ സ്വരവിയുക്തമായ ചില്ലാണ് 'ന്‍' എന്ന ലിപി. സ്ഥാനഭേദമനുസരിച്ച് വര്‍ത്സ്യമായ ഉച്ചാരണമുണ്ടെങ്കിലും ദന്ത്യമായ 'ന'കാരം മാത്രമേ സംസ്കൃത അക്ഷരമാലയില്‍ ഉള്ളൂ.  
ഉച്ചാരണസൌകര്യത്തിന് 'ന്' എന്ന വ്യഞ്ജനത്തോട് 'അ'കാരം ചേര്‍ത്ത് 'ന' (ന്+അ = ന) എന്ന് ഉച്ചരിക്കുന്നു. മറ്റു സ്വരങ്ങള്‍ ചേര്‍ന്ന ലിപിരൂപങ്ങള്‍ നാ, നി, നീ, നു, നൂ, നൃ, നെ, നേ, നൈ, നൊ, നോ, നൌ എന്നിങ്ങനെയാണ്. 'ന'കാരത്തിന്റെ സ്വരവിയുക്തമായ ചില്ലാണ് 'ന്‍' എന്ന ലിപി. സ്ഥാനഭേദമനുസരിച്ച് വര്‍ത്സ്യമായ ഉച്ചാരണമുണ്ടെങ്കിലും ദന്ത്യമായ 'ന'കാരം മാത്രമേ സംസ്കൃത അക്ഷരമാലയില്‍ ഉള്ളൂ.  

08:09, 18 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള അക്ഷരമാലയിലെ 20-ാമത്തെ വ്യഞ്ജനം. സ്വനവിജ്ഞാനീയമനുസരിച്ച് ദന്ത്യമായ അനുനാസികമാണ് 'ത'വര്‍ഗത്തിലെ അഞ്ചാമത്തെ അക്ഷരമായ 'ന'. സംസ്കൃതത്തിലും തമിഴ് ഒഴികെയുള്ള മറ്റു ദ്രാവിഡഭാഷകളിലും 'ന' തന്നെയാണ് ഇരുപതാമത്തെ വ്യഞ്ജനം. ഭാഷയിലെ വര്‍ത്സ്യമായ അനുനാസികത്തെ കുറിക്കാനും ഈ ലിപി തന്നെയാണ് ഉപയോഗിക്കുന്നത്. ദന്ത്യമായ 'ന'കാരത്തിനും വര്‍ത്സ്യമായ 'ന'കാരത്തിനും തമിഴില്‍ പ്രത്യേക ലിപികളുണ്ട്. ആധുനിക മലയാള വൈയാകരണന്മാര്‍ വര്‍ത്സ്യമായ അനുനാസികത്തിന്റെ സവിശേഷത വ്യക്തമാക്കി പ്രത്യേകം ലിപികള്‍ നിര്‍ദേശിച്ചെങ്കിലും അതിന് ഭാഷയില്‍ വേണ്ടത്ര പ്രചാരം ലഭിച്ചില്ല. മറ്റു വ്യഞ്ജനങ്ങള്‍ക്കുപരി മലയാളത്തില്‍Image:Naiing-2.gif (റ്റ) എന്ന ഖരവുംImage:Naiing-1.gifഎന്ന അനുനാസികവും ചേര്‍ന്ന ഒരു വര്‍ത്സ്യവര്‍ഗമുണ്ടെന്നും മൂര്‍ധന്യത്തിനും ദന്ത്യത്തിനും ഇടയ്ക്കാണ് അതിന്റെ സ്ഥാനമെന്നും കേരളപാണിനി, ജോര്‍ജ് മാത്തന്‍, ഗുണ്ടര്‍ട്ട് തുടങ്ങിയ വൈയാകരണന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഉച്ചാരണസൌകര്യത്തിന് 'ന്' എന്ന വ്യഞ്ജനത്തോട് 'അ'കാരം ചേര്‍ത്ത് 'ന' (ന്+അ = ന) എന്ന് ഉച്ചരിക്കുന്നു. മറ്റു സ്വരങ്ങള്‍ ചേര്‍ന്ന ലിപിരൂപങ്ങള്‍ നാ, നി, നീ, നു, നൂ, നൃ, നെ, നേ, നൈ, നൊ, നോ, നൌ എന്നിങ്ങനെയാണ്. 'ന'കാരത്തിന്റെ സ്വരവിയുക്തമായ ചില്ലാണ് 'ന്‍' എന്ന ലിപി. സ്ഥാനഭേദമനുസരിച്ച് വര്‍ത്സ്യമായ ഉച്ചാരണമുണ്ടെങ്കിലും ദന്ത്യമായ 'ന'കാരം മാത്രമേ സംസ്കൃത അക്ഷരമാലയില്‍ ഉള്ളൂ.

ദന്ത്യമായ 'ന'കാരം പദാദിയില്‍ 'യ'കാരത്തിനു മുമ്പല്ലാതെയും (നാവ്, നല്ല), പദമധ്യത്തില്‍ ദന്ത്യമായ വിരാമശബ്ദങ്ങള്‍ക്കു മുമ്പിലും (പന്ത്, അന്തരം) മാത്രം പ്രത്യക്ഷപ്പെടുന്നു. വര്‍ത്സ്യമായ 'ന'കാരം പദാദിയില്‍ 'യ'കാരത്തിനു മുമ്പിലും (ന്യായം, ന്യൂനം) പദമധ്യത്തില്‍ സ്വരങ്ങള്‍ക്കിടയിലും (വനം, ജനനം) പദാന്ത്യത്തിലും (അവന്‍) വര്‍ത്സ്യവിരാമത്തിനു മുമ്പിലും (എന്റെ) സാധാരണ വരുന്നു. ദന്ത്യമായ 'ന'കാരത്തിനും വര്‍ത്സ്യമായ 'ന'കാരത്തിനും തമ്മില്‍ ഭാഗികമായ ആശ്രിതബന്ധം (partial complementation) ഉണ്ട്. അവ ഇരട്ടിക്കുമ്പോള്‍ മാത്രമേ വ്യത്യയ ബന്ധത്തോടുകൂടി വര്‍ത്തിക്കുന്നുള്ളൂ. ഉദാ. എന്നാല്‍ (പക്ഷേ), എന്നാല്‍ (ഉത്തമപുരുഷന്റെ പ്രയോജികാ വിഭക്തിരൂപം). ഇവിടെ രണ്ട് അനുനാസികങ്ങള്‍ക്കും വ്യത്യയം ഉണ്ട്. മറ്റിടങ്ങളില്‍ ഈ രണ്ട് ശബ്ദങ്ങളും ഒരേ ശബ്ദസാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല.

അനുനാസികം പരമായി വന്നാല്‍ 'ല'കാരം വര്‍ത്സ്യമായ 'ന'കാരമായി മാറുന്നു (നെല്+മണി = നെന്മണി). മുന്‍, പിന്‍, പൊന്‍ എന്നിവയിലെ 'ന'കാരം ഖരം പരമായി വരുമ്പോള്‍ പ്രായേണ 'ല'കാരമായി മാറുന്നു (പിന്‍+പാട് = പില്പാട്). വ്യഞ്ജനങ്ങള്‍ ഇരട്ടിച്ചും മറ്റു വ്യഞ്ജനങ്ങളോടു ചേര്‍ന്നും 'ന'യ്ക്ക് താഴെപ്പറയുന്ന സംയുക്തരൂപങ്ങളും ഉണ്ട്. ന്‍ക, ന്‍ഗ, ന്‍ച, ന്ത, ന്ത്യ, ന്ത്ര, ന്ത്ര്യ, ന്ത്വ, ന്ഥ, ന്ദ, ന്ദ്യ, ന്ദ്ര, ന്ദ്വ, ന്ധ, ന്ധ്യ, ന്ധ്ര, ന്ന, ന്ന്യ, ന്‍പ, ന്‍പ്ര, ന്‍ഫ, ന്‍ബ, ന്‍ഭ, ന്മ, ന്യ, ന്ര, ന്ല, ന്വ, ന്‍ശ, ന്‍സ, ന്റ, ക്ന, ഖ്ന, ഗ്ന, ഗ്ന്യ, ഘ്ന, ഘ്ന്യ, ത്ന, ത്ന്യ, ത്സ്ന, ദ്ധ്ന, ധ്ന, പ്ന, മ്ന, മ്സ്ന, യ്ന, യ്ന്ത, യ്ന്ദ, ര്‍ത്സ്ന, ര്‍ദ്ധ്ന, ര്‍ന്ന, ര്‍ന്ന്യ, ര്‍ത്സ്ന്യ, ല്ന, ശ്ന, സ്ന, സ്സ്ന, ഹ്ന, ള്‍ന, ഴ്ന, ഴ്ന്ത, ഴ്ന്ന.

'നാല്' എന്ന പദം സമാസത്തില്‍ പൂര്‍വപദമായി വരുമ്പോള്‍ 'ന' ചേര്‍ത്ത് 'നന്നാല്' ആകുന്നു. അല്ല, ഇല്ല, അങ്ങനെയല്ല, വേണ്ട മുതലായ അര്‍ഥങ്ങളില്‍ ഒറ്റയ്ക്കും വിശേഷണം, നാമം, അവ്യയം എന്നിവയുടെ ആദിയില്‍ ചിലയിടത്തും 'ന' പ്രയോഗമുണ്ട്; 'നൈക' (ന+ഏക = ഒന്നല്ലാത്ത), നാതിദൂരം എന്നിവ.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍