This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ധാര്‍= Dhar മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന നഗരവ...)
 
വരി 1: വരി 1:
=ധാര്‍=
=ധാര്‍=
-
 
Dhar
Dhar
മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന നഗരവും. സംസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ധാര്‍ ജില്ലയ്ക്ക് 8,153 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ 17,40,577 (2001); ജനസാന്ദ്രത 213/ ച.കി.മീ. (2001); സാക്ഷരതാ നിരക്ക് 52.70 (2001). അതിരുകള്‍: വ. രത്ലം, ഉജ്ജയിന്‍ ജില്ലകള്‍; കി.ഇന്‍ഡോര്‍, പശ്ചിമ തീമാര്‍ ജില്ലകള്‍; തെ. ബാര്‍വാനി ജില്ല; പ.ഝാബുവ ജില്ല.  

+
[[Image:jahaj41.png|200px|left|thumb|ജഹാസ്മഹല്‍]]
മാള്‍വ പ്രദേശത്തെ പ്രശസ്തമായ പുരാതന നഗരമാണ് ധാര്‍. സമുദ്രനിരപ്പില്‍നിന്ന് സു. 582 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ധാര്‍ ജില്ലയ്ക്ക് ഭൂമിശാസ്ത്രപരമായി രണ്ട് പ്രധാന ഭൂവിഭാഗങ്ങളുണ്ട്; മാള്‍വ പീഠഭൂമി പ്രദേശവും നീമാര്‍ പ്രദേശവും. വിന്ധ്യപര്‍വതനിരകള്‍ ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നു. നര്‍മദ, ചമ്പല്‍, മഹിനദികളും അവയുടെ പോഷക നദികളുമാണ് ധാര്‍ ജില്ലയെ ജലസിക്തമാക്കുന്നത്. അനേകം തടാകങ്ങളും ഈ ജില്ലയിലുണ്ട്. മഞ്ഞണാത്തി, മാവ്, കണിക്കൊന്ന, നെല്ലി, താന്നി, കല്ലന്‍മുള, വേപ്പ് തുടങ്ങിയ വൃക്ഷങ്ങള്‍ ജില്ലയില്‍ സമൃദ്ധമായി വളരുന്നു.

Current revision as of 05:14, 19 മാര്‍ച്ച് 2009

ധാര്‍

Dhar

മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന നഗരവും. സംസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ധാര്‍ ജില്ലയ്ക്ക് 8,153 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ 17,40,577 (2001); ജനസാന്ദ്രത 213/ ച.കി.മീ. (2001); സാക്ഷരതാ നിരക്ക് 52.70 (2001). അതിരുകള്‍: വ. രത്ലം, ഉജ്ജയിന്‍ ജില്ലകള്‍; കി.ഇന്‍ഡോര്‍, പശ്ചിമ തീമാര്‍ ജില്ലകള്‍; തെ. ബാര്‍വാനി ജില്ല; പ.ഝാബുവ ജില്ല.

ജഹാസ്മഹല്‍

മാള്‍വ പ്രദേശത്തെ പ്രശസ്തമായ പുരാതന നഗരമാണ് ധാര്‍. സമുദ്രനിരപ്പില്‍നിന്ന് സു. 582 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ധാര്‍ ജില്ലയ്ക്ക് ഭൂമിശാസ്ത്രപരമായി രണ്ട് പ്രധാന ഭൂവിഭാഗങ്ങളുണ്ട്; മാള്‍വ പീഠഭൂമി പ്രദേശവും നീമാര്‍ പ്രദേശവും. വിന്ധ്യപര്‍വതനിരകള്‍ ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നു. നര്‍മദ, ചമ്പല്‍, മഹിനദികളും അവയുടെ പോഷക നദികളുമാണ് ധാര്‍ ജില്ലയെ ജലസിക്തമാക്കുന്നത്. അനേകം തടാകങ്ങളും ഈ ജില്ലയിലുണ്ട്. മഞ്ഞണാത്തി, മാവ്, കണിക്കൊന്ന, നെല്ലി, താന്നി, കല്ലന്‍മുള, വേപ്പ് തുടങ്ങിയ വൃക്ഷങ്ങള്‍ ജില്ലയില്‍ സമൃദ്ധമായി വളരുന്നു.

ധാര്‍ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്. പരുത്തി, ജോവര്‍, നിലക്കടല, ഗോതമ്പ് എന്നീ മുഖ്യ വിളകള്‍ക്കു പുറമേ സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലിവളര്‍ത്തലിനും ധാര്‍ ജില്ലയുടെ സമ്പദ്ഘടനയില്‍ സുപ്രധാനമായ പങ്കുണ്ട്. 1978-79-ല്‍ പ്രത്യേക ക്ഷീരവികസന പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതോടെ ജില്ലയുടെ പാലുത്പാദനം ഗണ്യമായി വര്‍ധിച്ചു. മത്സ്യബന്ധനവും പ്രധാന ഉപജീവനമാര്‍ഗമാണ്.

ധാര്‍ ജില്ലയുടെ വ്യാവസായികമേഖലയില്‍ ഓട്ടോമൊബൈല്‍, എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍സ്, സിമന്റ്, രാസവസ്തുക്കള്‍, പ്ളാസ്റ്റിക് എന്നീ വ്യവസായങ്ങള്‍ക്കാണ് മുന്‍തൂക്കം. എണ്ണ, പരുത്തി ഉത്പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, പേപ്പര്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലും ജില്ല ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്.

ധാര്‍ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഹിന്ദി, ഗുജറാത്തി, ഉര്‍ദു എന്നിവയാണ് പ്രധാന ഭാഷകള്‍. ഗതാഗത മേഖലയില്‍ റോഡിനാണ് മുഖ്യ സ്ഥാനം. മുംബൈ-ആഗ്രാ ദേശീയപാത ധാര്‍ ജില്ലയിലൂടെ കടന്നുപോകുന്നു. ജില്ലയിലെ മാണ്ഡുവിലുള്ള ഹിന്ദോളമഹല്‍, ജഹാസ്മഹല്‍, ജുമാമസ്ജിദ്, ഹോഷാങ്ഷായുടെ ശവകുടീരം, അഷ്റഫി മന്‍സില്‍, മുഗള്‍ഭരണകാലത്തെ മോസ്ക് ആയ ലാട്ട് മസ്ജിദ്, ഹോള്‍ക്കര്‍മാരുടെ ആരാധനാലയങ്ങളായ ഛത്രികള്‍, രൂപ്മതിയുടെ മണ്ഡപം തുടങ്ങിയവ പ്രശസ്തമാണ്. ജില്ലയിലെ വിദ്യാഭ്യാസ മേഖല വികസിതമാണ്.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍