This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നജീബുല്ല, മുഹമ്മദ് (1947 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നജീബുല്ല, മുഹമ്മദ് (1947 - 96))
(നജീബുല്ല, മുഹമ്മദ് (1947 - 96))
 
വരി 2: വരി 2:
Najibullah,Mohammed
Najibullah,Mohammed
-
[[Image:Najibulla moha.png|200px|left|thumb|മുഹമ്മദ് നജീബുല്ല]]
+
[[Image:Najibulla moha.png|100px|left|thumb|മുഹമ്മദ് നജീബുല്ല]]
മുന്‍ അഫ്ഗാന്‍ പ്രസിഡന്റ്. 1947-ല്‍ പക്ടിയ പ്രവിശ്യയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അനുഭാവം പുലര്‍ത്തിയ നജീബുല്ല 1975-ല്‍ മെഡിക്കല്‍ ബിരുദം നേടിയെങ്കിലും രാഷ്ട്രീയത്തിലാണ് സജീവമായത്. കമ്യൂണിസ്റ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഒഫ് അഫ്ഗാനിസ്താന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു നജീബുല്ല. 1979-ല്‍ അഫ്ഗാനിസ്താനില്‍ അധികാരത്തില്‍ വന്ന സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരിന്റെ കീഴിലെ രഹസ്യ പൊലീസിന്റെ തലവനായി നജീബുല്ല നിയമിതനായി. 1981-ല്‍ അഫ്ഗാന്‍ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹം 1987-ല്‍ അഫ്ഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Current revision as of 05:19, 15 മേയ് 2009

നജീബുല്ല, മുഹമ്മദ് (1947 - 96)

Najibullah,Mohammed

മുഹമ്മദ് നജീബുല്ല

മുന്‍ അഫ്ഗാന്‍ പ്രസിഡന്റ്. 1947-ല്‍ പക്ടിയ പ്രവിശ്യയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അനുഭാവം പുലര്‍ത്തിയ നജീബുല്ല 1975-ല്‍ മെഡിക്കല്‍ ബിരുദം നേടിയെങ്കിലും രാഷ്ട്രീയത്തിലാണ് സജീവമായത്. കമ്യൂണിസ്റ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഒഫ് അഫ്ഗാനിസ്താന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു നജീബുല്ല. 1979-ല്‍ അഫ്ഗാനിസ്താനില്‍ അധികാരത്തില്‍ വന്ന സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരിന്റെ കീഴിലെ രഹസ്യ പൊലീസിന്റെ തലവനായി നജീബുല്ല നിയമിതനായി. 1981-ല്‍ അഫ്ഗാന്‍ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹം 1987-ല്‍ അഫ്ഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

സോവിയറ്റ് പിന്തുണയുള്ള അഫ്ഗാന്‍ ഗവണ്മെന്റിനെതിരെയുള്ള മുജാഹിദ്ദീനുകളുടെ പ്രക്ഷോഭണം രൂക്ഷമായതോടെ സോവിയറ്റ് സേനയെ പിന്‍വലിക്കുവാന്‍ സോവിയറ്റ് ഭരണകൂടം തീരുമാനിച്ചുവെങ്കിലും നജീബിനുള്ള സാമ്പത്തിക-സൈനിക സഹായം അവര്‍ തുടര്‍ന്നു. 1992-ല്‍ മുജാഹിദ്ദീനുകള്‍ കാബൂള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് നജീബുല്ല അഫ്ഗാനിലെ യു.എന്‍. ആസ്ഥാനത്ത് അഭയം തേടി.

മുജാഹിദ്ദീനുകളില്‍നിന്ന് അധികാരം പിടിച്ചെടുത്ത താലിബാന്‍ 1996 സെപ്. 27-ന് ഇദ്ദേഹത്തെ വധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍