This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖ്തര്‍ ബീഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെ.)
വരി 3: വരി 3:
ഹിന്ദുസ്ഥാനി സംഗീതവിദുഷി. 1914 ഒ. 14-ന് കല്‍ക്കത്തയില്‍ ജനിച്ചു. തുമ്രി ശൈലിയിലുള്ള ഗാനങ്ങള്‍ ആലപിക്കുന്നതില്‍ പ്രസിദ്ധയാണിവര്‍.

-
[[Image:p.100a.jpg|thumb|200x300px|left|aktar begam]]
+
[[Image:p.100a.jpg|thumb|175x275px|left|aktar begam]]
(കര്‍ണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് തുമ്രി). ഗസല്‍, ദാദ്ര മുതലായ സംഗീതശൈലികളിലും ഇവര്‍ പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. ഉസ്താദ് വഹീദ്ഖാന്‍, ഉസ്താദ് മൊഹമ്മദ്ഖാന്‍ എന്നീ സംഗീതവിദ്വാന്‍മാരില്‍ നിന്ന് ക്ളാസിക്കല്‍ സംഗീതത്തില്‍ വൈദഗ്ധ്യം നേടിയെങ്കിലും ഇവരുടെ ശ്രദ്ധ കാലക്രമത്തില്‍ ലളിത-ശാസ്ത്രീയ മേഖലകളിലേക്കു തിരിഞ്ഞു. കേവലശൃംഗാരത്തില്‍ നിന്നും ഭക്തി മാധുര്യത്തിലേക്ക് തുമ്രിയെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രമുഖ ഗായകരില്‍ ഒരാളാണ് അഖ്തര്‍ ബീഗം. തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളില്‍ അവര്‍ക്ക് ഒരുപോലെ പ്രാവീണ്യമുണ്ട്. ബീഗത്തിന്റെ ഗാനങ്ങള്‍ പകര്‍ത്തിയിട്ടുള്ള മുന്നൂറിലധികം ഗ്രാമഫോണ്‍ റെക്കാര്‍ഡുകളുണ്ട്. ഏതാനും ചലച്ചിത്രങ്ങളില്‍ പിന്നണിഗായികയായിട്ടുള്ള ബീഗം ഒരു ചലച്ചിത്രതാരംകൂടിയായിരുന്നു. ലഖ്നൌവില്‍ അഭിഭാഷകനായ തുഷ്ടിയാക് അഹമ്മദ് ആണ് ഇവരുടെ ഭര്‍ത്താവ്. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലൈറ്റ് ക്ളാസിക്കല്‍ മ്യൂസിക്' എന്ന സ്ഥാപനം ആരംഭിച്ചത് അഖ്തര്‍ ബീഗമാണ്. 1974 ഒ. 30-ന് അഖ്തര്‍ ബീഗം അന്തരിച്ചു.

(ലീലാ ഓംചേരി)
(ലീലാ ഓംചേരി)

08:17, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഖ്തര്‍ ബീഗം (1914 - 74)

ഹിന്ദുസ്ഥാനി സംഗീതവിദുഷി. 1914 ഒ. 14-ന് കല്‍ക്കത്തയില്‍ ജനിച്ചു. തുമ്രി ശൈലിയിലുള്ള ഗാനങ്ങള്‍ ആലപിക്കുന്നതില്‍ പ്രസിദ്ധയാണിവര്‍.

aktar begam

(കര്‍ണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് തുമ്രി). ഗസല്‍, ദാദ്ര മുതലായ സംഗീതശൈലികളിലും ഇവര്‍ പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. ഉസ്താദ് വഹീദ്ഖാന്‍, ഉസ്താദ് മൊഹമ്മദ്ഖാന്‍ എന്നീ സംഗീതവിദ്വാന്‍മാരില്‍ നിന്ന് ക്ളാസിക്കല്‍ സംഗീതത്തില്‍ വൈദഗ്ധ്യം നേടിയെങ്കിലും ഇവരുടെ ശ്രദ്ധ കാലക്രമത്തില്‍ ലളിത-ശാസ്ത്രീയ മേഖലകളിലേക്കു തിരിഞ്ഞു. കേവലശൃംഗാരത്തില്‍ നിന്നും ഭക്തി മാധുര്യത്തിലേക്ക് തുമ്രിയെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രമുഖ ഗായകരില്‍ ഒരാളാണ് അഖ്തര്‍ ബീഗം. തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളില്‍ അവര്‍ക്ക് ഒരുപോലെ പ്രാവീണ്യമുണ്ട്. ബീഗത്തിന്റെ ഗാനങ്ങള്‍ പകര്‍ത്തിയിട്ടുള്ള മുന്നൂറിലധികം ഗ്രാമഫോണ്‍ റെക്കാര്‍ഡുകളുണ്ട്. ഏതാനും ചലച്ചിത്രങ്ങളില്‍ പിന്നണിഗായികയായിട്ടുള്ള ബീഗം ഒരു ചലച്ചിത്രതാരംകൂടിയായിരുന്നു. ലഖ്നൌവില്‍ അഭിഭാഷകനായ തുഷ്ടിയാക് അഹമ്മദ് ആണ് ഇവരുടെ ഭര്‍ത്താവ്. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലൈറ്റ് ക്ളാസിക്കല്‍ മ്യൂസിക്' എന്ന സ്ഥാപനം ആരംഭിച്ചത് അഖ്തര്‍ ബീഗമാണ്. 1974 ഒ. 30-ന് അഖ്തര്‍ ബീഗം അന്തരിച്ചു.

(ലീലാ ഓംചേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍