This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ബർഗ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Iceberg)
(Iceberg)
വരി 6: വരി 6:
സ്ഥാവരമോ ഒഴുകിനടക്കുന്നതോ ആയ ഹിമപിണ്ഡം. ഐസ്‌ബർഗിന്‌ ഒരു നിശ്ചിതരൂപമില്ല; ശുദ്ധജലസഞ്ചിതമാണ്‌. ഉയർന്ന അക്ഷാംശങ്ങളിലെ സമുദ്രഭാഗങ്ങളിൽ മാതൃഹിമശൈലത്തിൽനിന്ന്‌ അടർന്നുമാറി കാണപ്പെടുന്ന ഇവയുടെ 80 ശതമാനം ജലനിമഗ്നമായിരിക്കും. സാധാരണയായി 100 മീറ്ററിലധികം ഉയരവും 300 മീറ്ററിലധികം വ്യാസവുമുണ്ടാവില്ല; എന്നാൽ ദക്ഷിണധ്രുവത്തിൽ 25,000 ചതുരശ്ര കിലോമീറ്ററിൽക്കൂടുതൽ വിസ്‌തൃതിയുള്ള കൂറ്റന്‍ ഐസ്‌ബർഗുകള്‍ കാണപ്പെടാറുണ്ട്‌.

-
[[ചിത്രം:Vol5p545_Iceberg.jpg|thumb|]]
+
[[ചിത്രം:Vol5p545_Iceberg.jpg|thumb|ഒഴുകിനടക്കുന്ന ഐസ്‌ബർഗ്‌]]
ആകൃതി, വലുപ്പം എന്നിവയെ അടിസ്ഥാനമാക്കി ഇവയെ വർഗീകരിച്ചിട്ടുണ്ട്‌. ഗ്രീഷ്‌മകാലത്ത്‌ ഐസ്‌ബർഗുകള്‍ സമുദ്രജലപ്രവാഹത്തിൽപ്പെട്ട്‌ ധാരാളമായി ഒഴുകിനീങ്ങുന്നു; 300 അക്ഷാംശങ്ങള്‍ വരെ എത്തുമ്പോഴേക്കും ഇവ ഉരുകി നാമാവശേഷമാകുന്നു.

04:20, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐസ്‌ബർഗ്‌

Iceberg

സ്ഥാവരമോ ഒഴുകിനടക്കുന്നതോ ആയ ഹിമപിണ്ഡം. ഐസ്‌ബർഗിന്‌ ഒരു നിശ്ചിതരൂപമില്ല; ശുദ്ധജലസഞ്ചിതമാണ്‌. ഉയർന്ന അക്ഷാംശങ്ങളിലെ സമുദ്രഭാഗങ്ങളിൽ മാതൃഹിമശൈലത്തിൽനിന്ന്‌ അടർന്നുമാറി കാണപ്പെടുന്ന ഇവയുടെ 80 ശതമാനം ജലനിമഗ്നമായിരിക്കും. സാധാരണയായി 100 മീറ്ററിലധികം ഉയരവും 300 മീറ്ററിലധികം വ്യാസവുമുണ്ടാവില്ല; എന്നാൽ ദക്ഷിണധ്രുവത്തിൽ 25,000 ചതുരശ്ര കിലോമീറ്ററിൽക്കൂടുതൽ വിസ്‌തൃതിയുള്ള കൂറ്റന്‍ ഐസ്‌ബർഗുകള്‍ കാണപ്പെടാറുണ്ട്‌.

ഒഴുകിനടക്കുന്ന ഐസ്‌ബർഗ്‌

ആകൃതി, വലുപ്പം എന്നിവയെ അടിസ്ഥാനമാക്കി ഇവയെ വർഗീകരിച്ചിട്ടുണ്ട്‌. ഗ്രീഷ്‌മകാലത്ത്‌ ഐസ്‌ബർഗുകള്‍ സമുദ്രജലപ്രവാഹത്തിൽപ്പെട്ട്‌ ധാരാളമായി ഒഴുകിനീങ്ങുന്നു; 300 അക്ഷാംശങ്ങള്‍ വരെ എത്തുമ്പോഴേക്കും ഇവ ഉരുകി നാമാവശേഷമാകുന്നു.

അന്റാർട്ടിക്ക, ഗ്രീന്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലും മറ്റു ദ്വീപുകളിലുമുള്ള ഹിമാനീ(glacier)മുഖങ്ങളിൽ നിന്നും സ്ഥിരമായി ഹിമാവൃതമായിട്ടുള്ള വന്‍കരാഗ്രങ്ങളിൽനിന്നുമാണ്‌ ഐസ്‌ബർഗ്‌ രൂപംകൊള്ളുന്നത്‌. സഹസ്രാബ്‌ദങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള നൂറുകണക്കിനു മീ. കനമുള്ള ഹിമക്കട്ടികള്‍ ക്രമേണ സമുദ്രത്തിലേക്ക്‌ ഒഴുകിയിറങ്ങുന്നു. മുഖങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ വളർന്ന്‌, മാതൃഹിമപിണ്ഡത്തിൽനിന്നും അടർന്നുമാറിയാണിവ രൂപംകൊള്ളുന്നത്‌. ചെറിയവ കാറ്റിൽപ്പെട്ടും ബൃഹത്തായ ഐസ്‌ബർഗുകള്‍ സമുദ്രജലപ്രവാഹത്തിൽപ്പെട്ടും ഒഴുകി സഞ്ചരിക്കുന്നു. ഉഷ്‌ണമേഖലയിലേക്കു വഹിച്ചു നീക്കപ്പെടുന്ന ഐസ്‌ബർഗുകള്‍ ഉരുകിയുണ്ടാകുന്ന ശുദ്ധജലം മനുഷ്യോപഭോഗത്തിനുചിതമാണ്‌. അന്റാർട്ടിക്‌ മേഖലയിൽനിന്നും ഇവ ഗുഡ്‌ഹോപ്പ്‌ മുനമ്പുവരെ ഒഴുകിയെത്താറുണ്ട്‌.

ഒരു ഘന കി.മീ. വ്യാപ്‌തിയുള്ള ഒരു ഐസ്‌ബർഗ്‌ ഉരുകുമ്പോള്‍ ഒരു ലക്ഷം പേർക്ക്‌ മൂന്നുമാസത്തേക്കു വേണ്ട ശുദ്ധജലം കിട്ടുന്നു; ഈ വസ്‌തുത അവയെ അന്റാർട്ടിക്ക്‌ മേഖലയിൽനിന്നു കെട്ടിവലിച്ചുകൊണ്ടുവന്ന്‌ ആസ്റ്റ്രലിയ, ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയയിടങ്ങളിൽ ശുദ്ധജലവിതരണം നടത്താനുള്ള ശ്രമത്തിന്‌ പ്രരകമായിരിക്കുന്നു.

പൊതുവേ സരന്ധ്രങ്ങളായ ഐസ്‌ബർഗുകള്‍ക്ക്‌ സാധാരണ ഹിമത്തെക്കാള്‍ ഘനത്വം കുറവാണ്‌. ആപേക്ഷികസാന്ദ്രത 0.75-0.85 ആയതിനാൽ നാലിലൊന്നുമുതൽ ആറിലൊന്നുവരെ ഭാഗം ജലനിമഗ്നമാകാതെ കാണപ്പെടുന്നു. ഇവ ഉള്‍ക്കൊള്ളുന്ന ഉരുളന്‍കല്ലുകളും മറ്റു സൂക്ഷ്‌മവസ്‌തുക്കളും ഐസ്‌ ഉരുകുന്നതോടെ കടൽത്തറയിൽ നിക്ഷിപ്‌തമാകുന്നു. ഗ്രീന്‍ലാന്‍ഡിൽ ട്രിഷ്യം (3H) മൂലകത്തിൽ നിന്നും ഉദ്‌ഭൂതമായിട്ടുണ്ട്‌. ഐസ്‌ബർഗുകള്‍ ഹിമാവസ്ഥയിലെത്തിയിട്ട്‌ 50,000-ൽപ്പരം വർഷങ്ങള്‍ കഴിഞ്ഞുവെന്നു നിർണയിച്ചിട്ടുണ്ട്‌.

ഉത്തരാർധഗോളത്തിൽ വർഷന്തോറും കാണപ്പെടുന്ന 16,000-ൽപ്പരം ഐസ്‌ബർഗുകളിൽ 90 ശതമാനവും ഗ്രീന്‍ലാന്‍ഡിൽ നിന്നാണ്‌ ഒഴുകിനീങ്ങുന്നത്‌. ഐസ്‌ബർഗിന്റെ സാന്നിധ്യംമൂലം സമീപാന്തരീക്ഷം തണുത്ത്‌ മൂടൽമഞ്ഞുണ്ടാകുന്നതിനാൽ അവയുടെ സ്ഥാനം നിർണയിക്കുക പ്രയാസമാണ്‌. മുന്‍കാലങ്ങളിൽ പല കപ്പൽച്ചേതങ്ങള്‍ക്കും ഇവ കാരണമായിട്ടുണ്ട്‌. "ടൈറ്റാനിക്‌' എന്ന ഭീമാകാരമായ യാത്രക്കപ്പൽ അത്‌ലാന്തിക്‌ തരണത്തിനിടയിൽ 1912 ഏ. 14-ൽ ഐസ്‌ബർഗുമായി കൂട്ടിയിടിച്ചു തകർന്നതിന്റെ ഫലമായി 1513 പേർ മുങ്ങിമരിച്ചു. ഇന്ന്‌ കപ്പലുകളിലും മറ്റുമുള്ള റഡാർ തുടങ്ങിയ ആധുനിക ഉപകരണങ്ങളിലൂടെ ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം; സ്‌ഫോടകവസ്‌തുക്കളുപയോഗിച്ച്‌ 2,50,000 ടണ്‍ ഭാരമുള്ള ഐസ്‌ബർഗുകളെവരെ തകർത്തുതരിപ്പണമാക്കുന്നുണ്ട്‌. ഹിമഭഞ്‌ജക-കപ്പലുകളും (ice breaker) ഇന്ന്‌ സർവസാധാരണമാണ്‌. ഇ.ആർ.ടി.എസ്‌. (എർത്ത്‌ റിസോർസ്‌ ടെക്‌നോളജി സാറ്റലൈറ്റ്‌) പേടകങ്ങളുപയോഗിച്ച്‌ ഇവയുടെ സ്ഥാനം, വലുപ്പം, വിതരണക്രമം എന്നിവ സംബന്ധിച്ച ദത്തങ്ങള്‍ ശേഖരിക്കാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍