This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒരു ദേശത്തിന്റെ കഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഒരു ദേശത്തിന്റെ കഥ)
(ഒരു ദേശത്തിന്റെ കഥ)
വരി 1: വരി 1:
== ഒരു ദേശത്തിന്റെ കഥ ==
== ഒരു ദേശത്തിന്റെ കഥ ==
-
[[ചിത്രം:Vol5p617_S.K.Pottakkad.jpg|thumb|]]
+
[[ചിത്രം:Vol5p617_S.K.Pottakkad.jpg|thumb|എസ്‌.കെ. പൊറ്റെക്കാട്ട്‌]]
മലയാളനോവൽ. 1971-ൽ പ്രസിദ്ധീകരിച്ചു. രചയിതാവ്‌ എസ്‌.കെ. പൊറ്റെക്കാട്ട്‌. ആത്മകഥാപരമായ ഒരു നോവലാണിത്‌. പ്രത്യേകിച്ച്‌ കഥയൊന്നുമില്ലാത്ത ഈ നോവലിൽ വൈചിത്ര്യമനോഹരമായ മനുഷ്യജീവിതത്തിന്റെ ആഖ്യാനമാണുള്ളത്‌. അനുദിന ജീവിതത്തിലെ ഹൃദയമിടിപ്പുകളും നെടുവീർപ്പുകളും ജീവിത പാരുഷ്യങ്ങളും ഹൃദയാവർജകമാം വിധം ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. കാല്‌പനികതയുടെ ചിറകുകള്‍ക്കു യഥാർഥ്യ ബോധത്തിന്റെ കൊളുത്തിടാന്‍ നോവലിസ്റ്റ്‌ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌.

[[ചിത്രം:Vol5p617_cover page.jpg|thumb|]]
+
[[ചിത്രം:Vol5p617_cover page.jpg|thumb|ഒരു ദേശത്തിന്റെ കഥ: കവർ പേജ്‌]]
അതിരാണിപ്പാടത്തു ചേനക്കോത്ത്‌ കൃഷ്‌ണന്‍മാസ്റ്ററുടെ രണ്ടാമത്തേ ഭാര്യയിലാണ്‌ ശ്രീധരന്‍ ജനിച്ചത്‌. ശ്രീധരന്റെ ബാല്യകാലത്തിന്റെ വർണന രോമാഞ്ചജനകമാണ്‌. അതിരാണിപ്പാടത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ നോവലിൽ കാണാം. കുഞ്ഞാപ്പുവിന്റെ പട്ടാളക്കഥകള്‍, ചാത്തപ്പന്റെ സാഹസിക കഥകള്‍, കിട്ടന്‍ റൈറ്റരുടെ മാപ്പിള ലഹളക്കഥകള്‍, തിരുമാലയുടെയും ചന്തോവന്റെയും ദുരന്തകഥ, പാണന്‍ കണാരന്റെ കഥകള്‍ ഇങ്ങനെ നിരവധി ഉപകഥകളും സംഭവങ്ങളും ചേർത്തു നെയ്‌തെടുത്ത പരവതാനിയാണ്‌ ഒരു ദേശത്തിന്റെ കഥ. ശ്രീധരനെപ്പോലെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളാണ്‌ അയാളുടെ സ്‌നേഹമയിയായ അമ്മയും പക്വമതിയായ അച്ഛനും ജ്യേഷ്‌ഠന്‍ കുഞ്ഞാപ്പുവും.

ഒരു ദേശത്തിന്റെ കഥയിൽ നാട്ടിന്‍പ്പുറത്തിന്റെ പ്രകൃതിഭംഗിയും അവിടത്തെ ജീവിതത്തിന്റെ വെടിപ്പും വൈചിത്ര്യവും ഒന്നുപോലെ ആസ്വാദ്യകരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോടിന്റെ പരിസരത്തുള്ള ഗ്രാമപ്രദേശങ്ങളും അവിടത്തെ സാധാരണക്കാരായ ഒട്ടേറെ മനുഷ്യരും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരം സൂക്ഷ്‌മമായി ഒപ്പിയെടുത്തു പകർത്തുന്നതിൽ പൊറ്റെക്കാട്ട്‌ അദ്‌ഭുതകരമായ വിജയം കൈവരിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ശൈലി അക്‌ളിഷ്‌ട മധുരവും സരളവും ചിത്രശതങ്ങളാൽ അലങ്കൃതവുമാണ്‌. കെട്ടുകഥകളും ഐതിഹ്യങ്ങളും അനുദിന ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത നിസ്സാരങ്ങളും സാരങ്ങളുമായ നിരവധി സംഭവങ്ങളും ചേർത്ത്‌ ഇതിഹാസ നോവൽ രചിക്കാമെന്നു തെളിയിച്ച നോവലിസ്റ്റാണ്‌ എസ്‌.കെ.പൊറ്റെക്കാട്ട്‌. സസൂഷ്‌മമായ മനുഷ്യസ്വഭാവചിത്രീകരണത്തിൽ ഇദ്ദേഹം മുന്നിട്ടുനില്‌ക്കുന്നു. മനുഷ്യസ്വഭാവനിരീക്ഷണപാടവവും കാല്‌പനിക ഭാവനയും തമ്മിലുള്ള അതുല്യ സമ്മേളനം ഈ കൃതിയെ മഹത്തരമാക്കുന്നു.

അനുദിന ജീവിതത്തിലെ ഹൃദയമിടിപ്പുകളും നെടുവീർപ്പുകളും ജീവിത പാരുഷ്യങ്ങളും നന്മയുടെ തരംഗ പംക്തികളിൽ നിന്നു ഫണമുയർത്തുന്ന തിന്മയുടെ ഫൂൽക്കാരവും ഒരു ദേശത്തിന്റെ കഥയിൽ പ്രതിധ്വനിപ്പിക്കുവാന്‍ പൊറ്റെക്കാട്ടിനു കഴിഞ്ഞിട്ടുണ്ടെന്നു ശ്രീ കെ.എം. തരകന്‍ അഭിപ്രായപ്പെടുന്നു. 1977-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1982-ൽ ജ്ഞാനപീഠ പുരസ്‌കാരവും ഈ കൃതിക്കു ലഭിച്ചു.

05:53, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ദേശത്തിന്റെ കഥ

എസ്‌.കെ. പൊറ്റെക്കാട്ട്‌

മലയാളനോവൽ. 1971-ൽ പ്രസിദ്ധീകരിച്ചു. രചയിതാവ്‌ എസ്‌.കെ. പൊറ്റെക്കാട്ട്‌. ആത്മകഥാപരമായ ഒരു നോവലാണിത്‌. പ്രത്യേകിച്ച്‌ കഥയൊന്നുമില്ലാത്ത ഈ നോവലിൽ വൈചിത്ര്യമനോഹരമായ മനുഷ്യജീവിതത്തിന്റെ ആഖ്യാനമാണുള്ളത്‌. അനുദിന ജീവിതത്തിലെ ഹൃദയമിടിപ്പുകളും നെടുവീർപ്പുകളും ജീവിത പാരുഷ്യങ്ങളും ഹൃദയാവർജകമാം വിധം ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. കാല്‌പനികതയുടെ ചിറകുകള്‍ക്കു യഥാർഥ്യ ബോധത്തിന്റെ കൊളുത്തിടാന്‍ നോവലിസ്റ്റ്‌ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌.

ഒരു ദേശത്തിന്റെ കഥ: കവർ പേജ്‌

അതിരാണിപ്പാടത്തു ചേനക്കോത്ത്‌ കൃഷ്‌ണന്‍മാസ്റ്ററുടെ രണ്ടാമത്തേ ഭാര്യയിലാണ്‌ ശ്രീധരന്‍ ജനിച്ചത്‌. ശ്രീധരന്റെ ബാല്യകാലത്തിന്റെ വർണന രോമാഞ്ചജനകമാണ്‌. അതിരാണിപ്പാടത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ നോവലിൽ കാണാം. കുഞ്ഞാപ്പുവിന്റെ പട്ടാളക്കഥകള്‍, ചാത്തപ്പന്റെ സാഹസിക കഥകള്‍, കിട്ടന്‍ റൈറ്റരുടെ മാപ്പിള ലഹളക്കഥകള്‍, തിരുമാലയുടെയും ചന്തോവന്റെയും ദുരന്തകഥ, പാണന്‍ കണാരന്റെ കഥകള്‍ ഇങ്ങനെ നിരവധി ഉപകഥകളും സംഭവങ്ങളും ചേർത്തു നെയ്‌തെടുത്ത പരവതാനിയാണ്‌ ഒരു ദേശത്തിന്റെ കഥ. ശ്രീധരനെപ്പോലെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളാണ്‌ അയാളുടെ സ്‌നേഹമയിയായ അമ്മയും പക്വമതിയായ അച്ഛനും ജ്യേഷ്‌ഠന്‍ കുഞ്ഞാപ്പുവും. ഒരു ദേശത്തിന്റെ കഥയിൽ നാട്ടിന്‍പ്പുറത്തിന്റെ പ്രകൃതിഭംഗിയും അവിടത്തെ ജീവിതത്തിന്റെ വെടിപ്പും വൈചിത്ര്യവും ഒന്നുപോലെ ആസ്വാദ്യകരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോടിന്റെ പരിസരത്തുള്ള ഗ്രാമപ്രദേശങ്ങളും അവിടത്തെ സാധാരണക്കാരായ ഒട്ടേറെ മനുഷ്യരും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരം സൂക്ഷ്‌മമായി ഒപ്പിയെടുത്തു പകർത്തുന്നതിൽ പൊറ്റെക്കാട്ട്‌ അദ്‌ഭുതകരമായ വിജയം കൈവരിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ശൈലി അക്‌ളിഷ്‌ട മധുരവും സരളവും ചിത്രശതങ്ങളാൽ അലങ്കൃതവുമാണ്‌. കെട്ടുകഥകളും ഐതിഹ്യങ്ങളും അനുദിന ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത നിസ്സാരങ്ങളും സാരങ്ങളുമായ നിരവധി സംഭവങ്ങളും ചേർത്ത്‌ ഇതിഹാസ നോവൽ രചിക്കാമെന്നു തെളിയിച്ച നോവലിസ്റ്റാണ്‌ എസ്‌.കെ.പൊറ്റെക്കാട്ട്‌. സസൂഷ്‌മമായ മനുഷ്യസ്വഭാവചിത്രീകരണത്തിൽ ഇദ്ദേഹം മുന്നിട്ടുനില്‌ക്കുന്നു. മനുഷ്യസ്വഭാവനിരീക്ഷണപാടവവും കാല്‌പനിക ഭാവനയും തമ്മിലുള്ള അതുല്യ സമ്മേളനം ഈ കൃതിയെ മഹത്തരമാക്കുന്നു. അനുദിന ജീവിതത്തിലെ ഹൃദയമിടിപ്പുകളും നെടുവീർപ്പുകളും ജീവിത പാരുഷ്യങ്ങളും നന്മയുടെ തരംഗ പംക്തികളിൽ നിന്നു ഫണമുയർത്തുന്ന തിന്മയുടെ ഫൂൽക്കാരവും ഒരു ദേശത്തിന്റെ കഥയിൽ പ്രതിധ്വനിപ്പിക്കുവാന്‍ പൊറ്റെക്കാട്ടിനു കഴിഞ്ഞിട്ടുണ്ടെന്നു ശ്രീ കെ.എം. തരകന്‍ അഭിപ്രായപ്പെടുന്നു. 1977-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1982-ൽ ജ്ഞാനപീഠ പുരസ്‌കാരവും ഈ കൃതിക്കു ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍