This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Rickets)
(Rickets)
വരി 4: വരി 4:
== Rickets ==
== Rickets ==
-
[[ചിത്രം:Vol6p17_Kana-rickets-2.jpg|thumb]]
+
[[ചിത്രം:Vol6p17_Kana-rickets-2.jpg|thumb|കണ ബാധിച്ച കുട്ടി]]
ജീവകം ഡിയുടെ അപര്യാപ്‌തത കൊണ്ടുണ്ടാകുന്ന രോഗം. കുട്ടികളെയാണ്‌ ഇതു സാധാരണയായി ബാധിക്കുന്നത്‌. ശരീരത്തില്‍ ജീവകം ഡിയുടെ ഉത്‌പാദനത്തിഌ മുഖ്യമായ ഒരു പ്രരകം സൂര്യപ്രകാശമാണ്‌. ശരീരത്തില്‍ വേണ്ടുവോളം സൂര്യപ്രകാശമേല്‌ക്കുന്നില്ലെങ്കിലോ, ആഹാരത്തില്‍ മറ്റു തരത്തില്‍ ഈ ജീവകം വേണ്ടിടത്തോളം ഉള്‍ക്കൊള്ളുന്നില്ലെങ്കിലോ കണ ശരീരത്തെ പൊതുവായും, അസ്ഥികളെ പ്രത്യേകിച്ചും, ബാധിക്കുന്നു. അസ്ഥീഭവനപ്രക്രിയയില്‍ (ossification) സാരമായ പങ്കുള്ള കാല്‍സിയം, ഫോസ്‌ഫറസ്‌ എന്നീ രണ്ടു ധാതുക്കളുടെ ഉപാപചയം നിയന്ത്രിക്കുന്നത്‌ ജീവകം ഡി ആയതിനാലാണ്‌ കണരോഗത്തില്‍ അസ്ഥിവൈകല്യം കൂടുതലായി അഌഭവപ്പെടുന്നത്‌. പുതിയ അസ്ഥികള്‍ക്കും തരുണാസ്ഥികള്‍ക്കും കാല്‍സിയം, ഫോസ്‌ഫറസ്‌ എന്നീ ലവണങ്ങള്‍ യഥാര്‍ഹം ലഭിച്ചില്ലെങ്കില്‍ അവയുടെ വളര്‍ച്ചയ്‌ക്കു മാന്ദ്യവും വൈകല്യവും ഉണ്ടാകുന്നു. ഇത്‌ അംഗവൈകല്യത്തിഌം കാരണമായിത്തീരുന്നു. വാരിയെല്ലുകളില്‍ മുഴകള്‍, കുടം പോലെ വീര്‍ത്ത വയറ്‌, വളഞ്ഞ എല്ലുകള്‍ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്‌. തുടകള്‍ അകറ്റി കാലിന്‌മേല്‍ കാല്‍ കയറ്റി വച്ച്‌, നട്ടെല്ലിഌ താങ്ങു കൊടുക്കാനായി കൈകള്‍  തറയിലോ തുടയിലോ അമര്‍ത്തിയാണ്‌ കണ ബാധിച്ച കുട്ടികള്‍ ഇരിക്കാറുള്ളത്‌. നില്‌ക്കുമ്പോള്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നു. ഇവര്‍ക്കു പല്ലു മുളയ്‌ക്കാന്‍ താമസമുണ്ടാകുന്നു; ദന്തക്ഷയവും സാധാരണമാണ്‌. വളരെ പതുക്കെയാണ്‌ കണരോഗം പ്രത്യക്ഷപ്പെടുന്നത്‌. അക്കാരണം കൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ ഇത്‌ ശ്രദ്ധിക്കപ്പെടാറില്ല. ശിശു എപ്പോഴും അസ്വസ്ഥനായിരിക്കും. കണങ്കാല്‍, മണിബന്ധം എന്നിവിടങ്ങളില്‍ വീര്‍പ്പ്‌, ശരീരത്തില്‍ ചില ഭാഗങ്ങളില്‍ വേദന, വിയര്‍പ്പ്‌, ചെറിയപനി, ക്ഷീണം, വളര്‍ച്ചാമാന്ദ്യം, തലയോടിഌ മൃദുത്വം എന്നിവ ആദ്യലക്ഷണങ്ങളാണ്‌. അസ്ഥികള്‍ മൃദുവായിത്തീരുന്നതുകൊണ്ട്‌ തലയോട്ടിക്കും കൈകാലുകള്‍ക്കും നെഞ്ചിഌം പൃഷ്‌ഠപ്രദേശത്തിഌം വൈകല്യം ഉണ്ടാകുന്നു. എല്ലുകള്‍ ഒടിയുന്നതും സാധാരണമാണ്‌. ന്യുമോണിയ, ജലദോഷം മുതലായ രോഗങ്ങള്‍ വിട്ടുമാറാതെ നില്‌ക്കും. കൂടുകെട്ടിയ നെഞ്ചുള്ള മുതിര്‍ന്നവര്‍ മിക്കവരും ചെറുപ്പത്തില്‍ കണരോഗത്തിന്‌ അടിമപ്പെട്ടവരായിരിക്കും.

11:42, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ

Rickets

കണ ബാധിച്ച കുട്ടി

കണ സ്വതവേ മാരകമല്ല; എന്നാല്‍ ഇതോടഌബന്ധിച്ചുണ്ടാകാവുന്ന മറ്റു രോഗങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ മാരകമായിത്തീരും. ചുഴലിയും നെഞ്ചില്‍ കോച്ചിവലിവും ഉണ്ടാവുക പതിവാണ്‌. ടെറ്റനി മൂലം ഉണ്ടാകുന്ന സന്നി മറ്റൊരപകടമാണ്‌. ചെറുപ്പക്കാരില്‍ ഈ രോഗം ബാധിച്ച്‌ ശ്രാണിഅസ്ഥിക്ക്‌ (pelvic bone) കേടു സംഭവിച്ചിട്ടുള്ള സ്‌ത്രീകള്‍ക്കു പ്രസവം വളരെ പ്രയാസമായിരിക്കും. കുപോഷണജന്യമായ കണ (dystrophic rickets) ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ അസ്ഥിവൈകല്യം മൂര്‍ധന്യാവസ്ഥയിലെത്തുകയും കുട്ടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു; കഠിനമായ വിളര്‍ച്ച ബാധിച്ചു കുട്ടിയുടെ കരളും പ്ലീഹയും വീര്‍ക്കുന്നു.

ശിശുക്കള്‍ക്ക്‌ ജീവകം എ, സി, ഡി എന്നിവയുടെയും കാല്‍സിയത്തിന്റെയും ഫോസ്‌ഫറസിന്റെയും അപര്യാപ്‌തത ഉണ്ടാകാതെ നോക്കുകയാണ്‌ കണ വരാതിരിക്കുവാന്‍ ചെയ്യേണ്ടത്‌. കോഡ്‌ ലിവര്‍ എണ്ണ, പാല്‍, നാരകഫലങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ ന്യൂനത പരിഹരിക്കാം. ഹെറിങ്‌, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍, മുട്ട എന്നിവ ജീവകം ഡിയുടെ സ്രാതസ്സുകളാണ്‌. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ക്ക്‌ ശരീരത്തില്‍ ജീവകം ഡി യുടെ ഉത്‌പാദനത്തെ സഹായിക്കാന്‍ കഴിവുണ്ട്‌. മുല കുടിക്കുന്ന കുട്ടികള്‍ക്ക്‌ അമ്മമാരില്‍ നിന്ന്‌ ജീവകം ഡി ധാരാളം ലഭിക്കും; എങ്കിലും മറ്റുതരത്തിലും നല്‌കേണ്ടതാണ്‌. ഇരുളടഞ്ഞ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളില്‍ കണ കൂടുതലായി ബാധിക്കാറുണ്ട്‌.

മുതിര്‍ന്നവരുടെ ആഹാരത്തില്‍ ജീവകം ഡി യുടെ അപര്യാപ്‌തത കൊണ്ടുണ്ടാകുന്ന രോഗത്തെ ഓസ്റ്റിയോമലേസ്യ (osteoma-lasia) എന്നു വിളിക്കുന്നു. വികസിത രാജ്യങ്ങില്‍ കണയും ഓസ്റ്റിയോമലേസ്യയും അപൂര്‍വരോഗങ്ങളാണ്‌. അവിടങ്ങളില്‍ ആഹാരസാധനങ്ങളില്‍ ജീവകം ഡി കൂടുതലായി ചേര്‍ക്കുന്നതാണ്‌ ഇതിഌ കാരണം. കുട്ടികള്‍ക്കു ദിനംതോറും 400 I.U ജീവകം ഡി ആവശ്യമുണ്ട്‌. നോ: ഓസ്റ്റിയോമലേസ്യ; ജീവകങ്ങള്‍

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍