This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഥക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കഥക്‌)
(കഥക്‌)
വരി 1: വരി 1:
== കഥക്‌ ==
== കഥക്‌ ==
-
[[ചിത്രം:Vol6p17_Kadak-Untitled-5.jpg|thumb]]
+
[[ചിത്രം:Vol6p17_Kadak-Untitled-5.jpg|thumb|കഥക്‌ നൃത്തമാടുന്ന കൃഷ്‌ണന്‍ - പഹാരി ചിത്രകല (19-ാം ശ.)]]
ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ശാസ്‌ത്രീയ നൃത്തം. ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരി, കഥകളി തുടങ്ങി ഭാരതത്തിലെ മറ്റു ക്ലാസ്സിക്കല്‍ നൃത്തങ്ങളോടൊപ്പം തന്നെ പ്രചാരം നേടിയിട്ടുള്ള ഒരു കലാരൂപമാണ്‌ കഥക്‌.

6, 7 ശ.ങ്ങള്‍ക്കിടയിലാണ്‌ ഉത്തരേന്ത്യയില്‍ കഥക്‌ നൃത്തം പ്രചാരം നേടിത്തുടങ്ങിയത്‌. ക്ഷേത്രങ്ങളില്‍ നൃത്തം ചെയ്‌തുവന്നിരുന്ന ദേവദാസികളുടെ പരമ്പരയാണ്‌ കഥക്‌ നര്‍ത്തകര്‍ എന്നു നിരൂപകര്‍ അഭിപ്രായപ്പെടുന്നു. "കഥ' പ്രപഞ്ചനം ചെയ്യുന്നവനാണ്‌ കഥക്‌. കഥക്‌ ചെയ്‌തിരുന്ന നൃത്തമായതിനാലാണ്‌ ഈ കലാരൂപത്തിന്‌ കഥക്‌ നൃത്തം എന്ന പേര്‌ ലഭിച്ചത്‌.

വരി 7: വരി 7:
16, 17 ശ.ങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലെ മുഗള്‍ കൊട്ടാരങ്ങളില്‍ കഥക്‌ നൃത്തം പ്രചാരം നേടിയിരുന്നതായി അക്കാലത്തെ ശില്‌പരചനകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നുണ്ട്‌. ഇക്കാലത്തുതന്നെ ലഖ്‌നൗ, രാംപൂര്‍, ജയ്‌പ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഈ നൃത്തരൂപം പ്രചാരം നേടി.

<gallery>
<gallery>
-
Image:Vol6p17_Kadak-Untitled-4.jpg
+
Image:Vol6p17_Kadak-Untitled-4.jpg|ബിജു മഹരാജ്‌
-
Image:Vol6p17_Kadak-Untitled-6.jpg
+
Image:Vol6p17_Kadak-Untitled-6.jpg|പ്രരണാ ശ്രീമാലി
-
Image:Vol6p17_Kadak-Untitled-7.jpg
+
Image:Vol6p17_Kadak-Untitled-7.jpg|സിത്താരാ ദേവി
-
Image:Vol6p17_Kadak.jpg
+
Image:Vol6p17_Kadak.jpg|രാജീന്ദർ ഗംഗാനി
</gallery>
</gallery>
മറ്റു നൃത്തങ്ങളെപ്പോലെ കഥക്‌ നൃത്തവും നാട്യശാസ്‌ത്രം, അഭിനയദര്‍പ്പണം എന്നീ നാട്യഗ്രന്ഥങ്ങളെ ആസ്‌പദമാക്കിയുള്ളതും നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിട്ടുള്ളതുമാണ്‌. താണ്ഡവം, ലാസ്യം, അഭിനയം എന്നീ ഘടകങ്ങള്‍ കഥക്‌ നൃത്തത്തിന്റെയും സവിശേഷതകളാണ്‌. ചൊല്‍ക്കെട്ട്‌, ജതി, ഭാവാഭിനയം, ഹസ്‌തമുദ്രകള്‍, തീര്‍മാനങ്ങള്‍ (മുത്തായിപ്പ്‌) എന്നിവ കഥക്‌ നൃത്തത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്‌. ആംഗികാഭിനയത്തിഌം സഞ്ചാരിഭാവങ്ങള്‍ക്കും കഥക്‌ നൃത്തത്തില്‍ സമുന്നത സ്ഥാനമുണ്ട്‌. ഹസ്‌തമുദ്രകള്‍ ദാസിയാട്ടത്തെയും കഥകളിയെയും അപേക്ഷിച്ച്‌ വ്യത്യസ്‌തങ്ങളാണ്‌. ഭരതനാട്യത്തിലെ ജതി, ചൊല്ല്‌, തീര്‍മാനം എന്നിവയ്‌ക്ക്‌ തത്തുല്യമായുള്ളതാണ്‌ കഥക്കിലെ ടോറാ, തുക്രാ, പരണ എന്നിവ. ഇവയെല്ലാം വിളംബിതമധ്യദ്രുത കാലങ്ങളില്‍ അവതരിപ്പിക്കുന്നു.

[[ചിത്രം:Vol6p17_Kadak- Pandit Shambhu Maharaj.jpg|thumb]]
+
[[ചിത്രം:Vol6p17_Kadak- Pandit Shambhu Maharaj.jpg|thumb|ശംഭു മഹരാജ്‌]]
നൃത്തം, നൃത്യം, നാട്യം എന്നീ ക്രമത്തിലാണ്‌ കഥക്‌ നൃത്തത്തിന്റെ അവതരണം. ഇതില്‍ പ്രധാനമായി വിഘ്‌നേശ്വര വന്ദനം, ആമദ്‌, ഥാട്‌, സംഗീത്‌, നട്‌വരി, പരമേലു, പരണ്‍, തരാനാ എന്നീ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു.

ചൊല്‍ക്കെട്ടുകളോടൊപ്പം വിഘ്‌നേശ്വരഗീതം ആലപിച്ചുകൊണ്ടുള്ള വിഘ്‌നേശ്വരവന്ദന നൃത്തത്തോടു കൂടിയാണ്‌ കഥക്‌ നൃത്തപരിപാടി ആരംഭിക്കുന്നത്‌. എട്ട്‌ അക്ഷരകാലത്തിലുള്ള ത്രിതാള(ആദി)ത്തിലാണ്‌ ഈ ഗാനത്തിന്റെ സംവിധാനം. നൃത്തപ്രധാനമായ ഈ ഇനത്തില്‍ നര്‍ത്തകര്‍ പ്രതിബന്ധങ്ങളെ നീക്കം ചെയ്യുന്ന വിഘ്‌നേശ്വരനെയാണ്‌ പ്രകീര്‍ത്തിക്കുന്നത്‌.

[[ചിത്രം:Vol6p17_Kadak- Pandit Lachchu Maharaj.jpg|thumb]]
+
[[ചിത്രം:Vol6p17_Kadak- Pandit Lachchu Maharaj.jpg|thumb|ലഘുമഹരാജ്‌]]
ആമദ്‌ നൃത്തത്തില്‍ നര്‍ത്തകനോ നര്‍ത്തകിയോ സഭാവാസികള്‍ക്കും കാണികള്‍ക്കും അഭിവാദനം അര്‍പ്പിക്കുന്നു. താളസമ്മിശ്രമായിട്ടുള്ള ചൊല്ലുകളും ജതികളും തീര്‍മാനങ്ങളുമാണ്‌ ഈ നൃത്തത്തില്‍ അവതരിപ്പിക്കുന്നത്‌. വിളംബിതം, മധ്യം, ദ്രുതം എന്നീ മൂന്നു കാലങ്ങളിലും അവതരിപ്പിക്കാറുള്ള ആമദ്‌നൃത്തം ഭരതനാട്യത്തിലെ തോടയം, അലാരിപ്പ്‌ എന്നീ നൃത്തരൂപങ്ങളോടും കഥകളിയിലെ പുറപ്പാടിനോടും സാദൃശ്യമുള്ളതാണ്‌.

വരി 22: വരി 22:
ഭരതനാട്യത്തിലെ ജതിസ്വരത്തിനോട്‌ സാദൃശ്യമുള്ള നൃത്തമാണ്‌ കഥക്കിലെ സംഗീത്‌. സ്വരങ്ങള്‍ക്കൊപ്പിച്ച്‌ ജതികള്‍ ചൊല്ലുകയും അവയ്‌ക്കൊപ്പിച്ച്‌ നൃത്തം ചവിട്ടുകയും ചെയ്യുന്നു.നട്‌വരി ശ്രീകൃഷ്‌ണ സ്‌തുതിയാണ്‌. അഭിനയപ്രധാനമാണ്‌ ഈ നൃത്തം.

[[ചിത്രം:Vol6p17_Kadak- Pandit Achchan Maharaj.jpg|thumb]]
+
[[ചിത്രം:Vol6p17_Kadak- Pandit Achchan Maharaj.jpg|thumb|അച്ഛന്‍ മഹരാജ്‌]]
പരമേലു നൃത്തത്തില്‍ വാദ്യങ്ങളുടെ ശബ്‌ദം സ്‌ഫുരിപ്പിക്കുന്ന ചൊല്ലുകളാണ്‌ പ്രധാനം. മഗ്ഗി, ധാരാ, കുക്കു, ഝൗക്‌ എന്നിവയാണ്‌ ചൊല്ലുകളില്‍ പ്രധാനപ്പെട്ടവ. നൃത്തപ്രധാനങ്ങളായ ചുവടുകളാണ്‌ ഇതിലും അവതരിപ്പിക്കുന്നത്‌.

പക്‌വാജ്‌ എന്ന അവനദ്ധ വാദ്യത്തില്‍ വായിക്കുന്ന ചൊല്ലുകളെ ആസ്‌പദമാക്കിയുള്ളതാണ്‌ പരണ്‍നൃത്തം. താണ്ഡവ പ്രധാനമായിട്ടുള്ള ഈ നൃത്തത്തില്‍ പ്രയാസമുള്ള ചുവടുകളാണ്‌ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. കുറഞ്ഞത്‌ നൂറ്‌ പരണ്‍ ചുവടുകളെങ്കിലും ഒരു നര്‍ത്തകന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്‌.

04:16, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കഥക്‌

കഥക്‌ നൃത്തമാടുന്ന കൃഷ്‌ണന്‍ - പഹാരി ചിത്രകല (19-ാം ശ.)

ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ശാസ്‌ത്രീയ നൃത്തം. ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരി, കഥകളി തുടങ്ങി ഭാരതത്തിലെ മറ്റു ക്ലാസ്സിക്കല്‍ നൃത്തങ്ങളോടൊപ്പം തന്നെ പ്രചാരം നേടിയിട്ടുള്ള ഒരു കലാരൂപമാണ്‌ കഥക്‌. 6, 7 ശ.ങ്ങള്‍ക്കിടയിലാണ്‌ ഉത്തരേന്ത്യയില്‍ കഥക്‌ നൃത്തം പ്രചാരം നേടിത്തുടങ്ങിയത്‌. ക്ഷേത്രങ്ങളില്‍ നൃത്തം ചെയ്‌തുവന്നിരുന്ന ദേവദാസികളുടെ പരമ്പരയാണ്‌ കഥക്‌ നര്‍ത്തകര്‍ എന്നു നിരൂപകര്‍ അഭിപ്രായപ്പെടുന്നു. "കഥ' പ്രപഞ്ചനം ചെയ്യുന്നവനാണ്‌ കഥക്‌. കഥക്‌ ചെയ്‌തിരുന്ന നൃത്തമായതിനാലാണ്‌ ഈ കലാരൂപത്തിന്‌ കഥക്‌ നൃത്തം എന്ന പേര്‌ ലഭിച്ചത്‌.

16, 17 ശ.ങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലെ മുഗള്‍ കൊട്ടാരങ്ങളില്‍ കഥക്‌ നൃത്തം പ്രചാരം നേടിയിരുന്നതായി അക്കാലത്തെ ശില്‌പരചനകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നുണ്ട്‌. ഇക്കാലത്തുതന്നെ ലഖ്‌നൗ, രാംപൂര്‍, ജയ്‌പ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഈ നൃത്തരൂപം പ്രചാരം നേടി.

മറ്റു നൃത്തങ്ങളെപ്പോലെ കഥക്‌ നൃത്തവും നാട്യശാസ്‌ത്രം, അഭിനയദര്‍പ്പണം എന്നീ നാട്യഗ്രന്ഥങ്ങളെ ആസ്‌പദമാക്കിയുള്ളതും നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിട്ടുള്ളതുമാണ്‌. താണ്ഡവം, ലാസ്യം, അഭിനയം എന്നീ ഘടകങ്ങള്‍ കഥക്‌ നൃത്തത്തിന്റെയും സവിശേഷതകളാണ്‌. ചൊല്‍ക്കെട്ട്‌, ജതി, ഭാവാഭിനയം, ഹസ്‌തമുദ്രകള്‍, തീര്‍മാനങ്ങള്‍ (മുത്തായിപ്പ്‌) എന്നിവ കഥക്‌ നൃത്തത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്‌. ആംഗികാഭിനയത്തിഌം സഞ്ചാരിഭാവങ്ങള്‍ക്കും കഥക്‌ നൃത്തത്തില്‍ സമുന്നത സ്ഥാനമുണ്ട്‌. ഹസ്‌തമുദ്രകള്‍ ദാസിയാട്ടത്തെയും കഥകളിയെയും അപേക്ഷിച്ച്‌ വ്യത്യസ്‌തങ്ങളാണ്‌. ഭരതനാട്യത്തിലെ ജതി, ചൊല്ല്‌, തീര്‍മാനം എന്നിവയ്‌ക്ക്‌ തത്തുല്യമായുള്ളതാണ്‌ കഥക്കിലെ ടോറാ, തുക്രാ, പരണ എന്നിവ. ഇവയെല്ലാം വിളംബിതമധ്യദ്രുത കാലങ്ങളില്‍ അവതരിപ്പിക്കുന്നു.

ശംഭു മഹരാജ്‌

നൃത്തം, നൃത്യം, നാട്യം എന്നീ ക്രമത്തിലാണ്‌ കഥക്‌ നൃത്തത്തിന്റെ അവതരണം. ഇതില്‍ പ്രധാനമായി വിഘ്‌നേശ്വര വന്ദനം, ആമദ്‌, ഥാട്‌, സംഗീത്‌, നട്‌വരി, പരമേലു, പരണ്‍, തരാനാ എന്നീ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. ചൊല്‍ക്കെട്ടുകളോടൊപ്പം വിഘ്‌നേശ്വരഗീതം ആലപിച്ചുകൊണ്ടുള്ള വിഘ്‌നേശ്വരവന്ദന നൃത്തത്തോടു കൂടിയാണ്‌ കഥക്‌ നൃത്തപരിപാടി ആരംഭിക്കുന്നത്‌. എട്ട്‌ അക്ഷരകാലത്തിലുള്ള ത്രിതാള(ആദി)ത്തിലാണ്‌ ഈ ഗാനത്തിന്റെ സംവിധാനം. നൃത്തപ്രധാനമായ ഈ ഇനത്തില്‍ നര്‍ത്തകര്‍ പ്രതിബന്ധങ്ങളെ നീക്കം ചെയ്യുന്ന വിഘ്‌നേശ്വരനെയാണ്‌ പ്രകീര്‍ത്തിക്കുന്നത്‌.

ലഘുമഹരാജ്‌

ആമദ്‌ നൃത്തത്തില്‍ നര്‍ത്തകനോ നര്‍ത്തകിയോ സഭാവാസികള്‍ക്കും കാണികള്‍ക്കും അഭിവാദനം അര്‍പ്പിക്കുന്നു. താളസമ്മിശ്രമായിട്ടുള്ള ചൊല്ലുകളും ജതികളും തീര്‍മാനങ്ങളുമാണ്‌ ഈ നൃത്തത്തില്‍ അവതരിപ്പിക്കുന്നത്‌. വിളംബിതം, മധ്യം, ദ്രുതം എന്നീ മൂന്നു കാലങ്ങളിലും അവതരിപ്പിക്കാറുള്ള ആമദ്‌നൃത്തം ഭരതനാട്യത്തിലെ തോടയം, അലാരിപ്പ്‌ എന്നീ നൃത്തരൂപങ്ങളോടും കഥകളിയിലെ പുറപ്പാടിനോടും സാദൃശ്യമുള്ളതാണ്‌.

താളത്തിനഌസരിച്ച്‌ കണ്ണ്‌, പുരികം, കഴുത്ത്‌, കൈകള്‍ എന്നീ അവയവങ്ങള്‍ ചലിപ്പിക്കുന്നതാണ്‌ ഥാട്‌ നൃത്തം. ഇതില്‍ കാലുകള്‍ അന്യോന്യം വളച്ചു വച്ച്‌ ചുവടുകള്‍ ചവിട്ടുന്നു.

ഭരതനാട്യത്തിലെ ജതിസ്വരത്തിനോട്‌ സാദൃശ്യമുള്ള നൃത്തമാണ്‌ കഥക്കിലെ സംഗീത്‌. സ്വരങ്ങള്‍ക്കൊപ്പിച്ച്‌ ജതികള്‍ ചൊല്ലുകയും അവയ്‌ക്കൊപ്പിച്ച്‌ നൃത്തം ചവിട്ടുകയും ചെയ്യുന്നു.നട്‌വരി ശ്രീകൃഷ്‌ണ സ്‌തുതിയാണ്‌. അഭിനയപ്രധാനമാണ്‌ ഈ നൃത്തം.

അച്ഛന്‍ മഹരാജ്‌

പരമേലു നൃത്തത്തില്‍ വാദ്യങ്ങളുടെ ശബ്‌ദം സ്‌ഫുരിപ്പിക്കുന്ന ചൊല്ലുകളാണ്‌ പ്രധാനം. മഗ്ഗി, ധാരാ, കുക്കു, ഝൗക്‌ എന്നിവയാണ്‌ ചൊല്ലുകളില്‍ പ്രധാനപ്പെട്ടവ. നൃത്തപ്രധാനങ്ങളായ ചുവടുകളാണ്‌ ഇതിലും അവതരിപ്പിക്കുന്നത്‌. പക്‌വാജ്‌ എന്ന അവനദ്ധ വാദ്യത്തില്‍ വായിക്കുന്ന ചൊല്ലുകളെ ആസ്‌പദമാക്കിയുള്ളതാണ്‌ പരണ്‍നൃത്തം. താണ്ഡവ പ്രധാനമായിട്ടുള്ള ഈ നൃത്തത്തില്‍ പ്രയാസമുള്ള ചുവടുകളാണ്‌ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. കുറഞ്ഞത്‌ നൂറ്‌ പരണ്‍ ചുവടുകളെങ്കിലും ഒരു നര്‍ത്തകന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്‌. ഭരതനാട്യത്തിലെ തില്ലാനയ്‌ക്ക്‌ സമമായിട്ടുള്ളതാണ്‌ കഥക്‌നൃത്തത്തിലെ തരനാ. ഭംഗിയിലുള്ള ചുവടുവയ്‌പും ദ്രുതകാലത്തിലുള്ള ചൊല്ലുകളും താളമേളസമ്മിശ്രമായിട്ടുള്ള നൃത്തവും ഇതിന്റെ സവിശേഷതകളാണ്‌. ശൃംഗാരപ്രധാനവും അഭിനയ പ്രധാനവുമായിട്ടുള്ള അനേകം ഗാനങ്ങള്‍ കഥക്‌ നൃത്തരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്‌. ദ്രുപദ്‌, തുമ്രി, ദാദ്രാ, ഗസല്‍ എന്നീ ഗാനരൂപങ്ങളാണ്‌ സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്‌. ഇവയില്‍ ഒട്ടുമുക്കാലും ശ്രീകൃഷ്‌ണ സ്‌തുതികളായിരിക്കും. ഹിന്ദുസ്ഥാനി സംഗീതരീതിയിലാണ്‌ ഗാനാലാപനം. ഗാനരൂപങ്ങള്‍ പ്രധാനമായും തീന്‍താല്‍ (3 അക്ഷരകാലം), ജപ്‌താള്‍ (5), ദാദ്രാ (6), ധമാര്‍ (7), കെമോര്‍വ (12), ദ്രുപദ്‌ (16) എന്നീ താളങ്ങളിലാണ്‌ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌.

സാരംഗി (ഒരു തന്ത്രിവാദ്യം), തബല, പക്‌വാജ്‌ തുടങ്ങിയ വാദ്യോപകരണങ്ങളാണ്‌ പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്നത്‌. കഥക്‌ നൃത്തത്തിന്റെ വേഷവിധാനം ആകര്‍ഷകമാണ്‌. നര്‍ത്തകികള്‍ ദേഹത്തോട്‌ പറ്റിച്ചേര്‍ന്നു കിടക്കുന്ന പൈജാമയും അതിഌമുകളില്‍ മുട്ടുവരെ കിടക്കുന്ന കമ്മീസുമാണ്‌ ധരിക്കുന്നത്‌. കമ്മീസിന്റെ കീഴ്‌വശം വിസ്‌താരമേറിയതും കറങ്ങുമ്പോള്‍ കുടയുടെ ആകൃതിയില്‍ പൊങ്ങുന്നതുമായിരിക്കും. ചിലര്‍ ഭരതനാട്യത്തിന്റേതുപോലുള്ള പൈജാമയും ബ്‌ളൗസും ധരിക്കുന്നു. പുറകുവശം മറയ്‌ക്കുന്ന രീതിയിലുള്ള അരപ്പട്ടയും കെട്ടാറുണ്ട്‌. തലമുടി രണ്ടുവശത്തായി പിന്നിയിട്ട്‌ ശിരോവസ്‌ത്രവും ധരിക്കുന്നു. 20 സെ.മീ. വീതിയുള്ള ചിലങ്ക ആണ്‌ കണങ്കാലില്‍ കെട്ടുന്നത്‌; വള, മാല, പതക്കം, കമ്മല്‍, അരപ്പട്ട, കൈപ്പട്ട മുതലായ ആഭരണങ്ങളും അണിയുന്നു. പുരുഷന്മാരാണെങ്കില്‍ ഷെര്‍വാണിയോ പട്ടോ (തറ്റുടുക്കുന്ന രീതിയില്‍) ധരിക്കുന്നു.

കഥക്‌ നൃത്തത്തിലെ വിവിധ സമ്പ്രദായങ്ങളെ "ഖരാന'കള്‍ എന്നാണ്‌ പറയുന്നത്‌. ലഖ്‌നൗ ഖരാന, രാംപൂര്‍ ഖരാന, ജയ്‌പ്പൂര്‍ ഖരാന, ബനാറസ്‌ ഖരാന എന്നിവയാണ്‌ പ്രധാനം. ലഖ്‌നൗ ഖരാനയിലെ പ്രമുഖ നര്‍ത്തകനാണ്‌ പണ്ഡിത്‌ പ്രകാശ്‌ജി. ജയ്‌പ്പൂര്‍ ഖരാനയിലെ നര്‍ത്തകര്‍ "കവിത' എന്ന പേരില്‍ സാഹിത്യവും ചൊല്‍ക്കെട്ടുകളുമടങ്ങിയ ഗാനരൂപങ്ങള്‍ പ്രചരിപ്പിച്ചുവരുന്നു. ബനാറസ്‌ ഖരാനയില്‍ താണ്ഡവത്തിനാണ്‌ പ്രാമുഖ്യം നല്‌കിയിരിക്കുന്നത്‌. രാജസ്ഥാനിലെ പ്രകാശ്‌ജി, ഠാക്കൂര്‍ പ്രസാദ്‌, ബിന്‍ ദാദീന്‍ മഹരാജ്‌, കാല്‍ക്കാ പ്രസാദ്‌, ഭൈരോന്‍ പ്രസാദ്‌ എന്നിവര്‍ കഥക്‌ നൃത്തത്തിന്റെ പ്രചാരണത്തില്‍ അശ്രാന്തം പരിശ്രമിച്ചവരും ലഖ്‌നൗ ഖരാനയിലെ പ്രമുഖരുമായിരുന്നു. ഇവരെ കൂടാതെ അച്ഛന്‍ (Acchan) മഹരാജ്‌, ലഘുമഹരാജ്‌, ശംഭുമഹരാജ്‌ എന്നിവര്‍ കഥക്‌ നൃത്തത്തില്‍ നവീനാശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. സുഖ്‌ദേവ്‌ മഹരാജ്‌, ബ്രിജുമഹരാജ്‌, നാരായണ്‍ പ്രസാദ്‌, മോഹന്‍ലാല്‍, ഗുരുനാരായണ്‍ പ്രസാദ്‌, സിത്താരാ ദേവി, റോഷന്‍ കുമാര്‍, ദമയന്തി, പ്രരണാ ശ്രീമാലി, രാജീന്ദര്‍ ഗംഗാനി തുടങ്ങിയവരും ഈ രംഗത്തെ പ്രഗല്‌ഭ കലാകാരന്മാരാണ്‌.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A5%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍