This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു സെയ്‌ദ്‌ (1214 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇബ്‌നു സെയ്‌ദ്‌ (1214 - 86) == == Ibn Said == ഇസ്‌ലാമിക ചരിത്രകാരനും സഞ്ചാര...)
(Ibn Said)
വരി 5: വരി 5:
== Ibn Said ==
== Ibn Said ==
-
ഇസ്‌ലാമിക ചരിത്രകാരനും സഞ്ചാരിയും ഭൂമിശാസ്‌ത്രജ്ഞനും; അബുൽഹസ്സന്‍ നൂർ അൽ-ദീന്‍ അലി എന്നാണ്‌ പൂർണമായ പേര്‌. 1214-ഗ്രനാഡയിലെ പ്രശസ്‌തമായ ഒരു കുടുംബത്തിലായിരുന്നു ജനനം. പിതാവായ മൂസ ഉയർന്ന ഉദ്യോഗസ്ഥനും ചരിത്രകാരനുമായിരുന്നു. സെവിലിൽ വച്ചാണ്‌ ഇബ്‌നു സെയ്‌ദ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. ബുദ്ധിമാനായ ബാലന്‌ ഓരോ വർഷവും സർക്കാരിൽനിന്നു സഹായധനം ലഭിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെയും പൗരസ്‌ത്യരാജ്യങ്ങളുടെയും ഓരോ ചരിത്രഗ്രന്ഥത്തിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന മൂസ അവയുടെ പൂർത്തീകരണത്തിനുമുമ്പ്‌ രോഗബാധിതനാവുകയും താമസിയാതെ മരിക്കുകയും ചെയ്‌തു. ആ ഗ്രന്ഥങ്ങള്‍ പൂർത്തിയാക്കി പ്രസിദ്ധീകരിക്കേണ്ട ചുമതല ഇബ്‌നുസെയ്‌ദിലാണ്‌ നിക്ഷിപ്‌തമായത്‌. സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ അവ പരിഷ്‌കരിച്ചു പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ച ഇദ്ദേഹം കെയ്‌റോ, മോസൂൽ, ബാഗ്‌ദാദ്‌, ബസ്ര, ആലെപ്പോ, ദമാസ്‌കസ്‌ തുടങ്ങി അക്കാലത്തെ പ്രമുഖനഗരങ്ങള്‍ പലതും സന്ദർശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു.   
+
ഇസ്‌ലാമിക ചരിത്രകാരനും സഞ്ചാരിയും ഭൂമിശാസ്‌ത്രജ്ഞനും; അബുല്‍ഹസ്സന്‍ നൂർ അല്‍-ദീന്‍ അലി എന്നാണ്‌ പൂർണമായ പേര്‌. 1214-ല്‍ ഗ്രനാഡയിലെ പ്രശസ്‌തമായ ഒരു കുടുംബത്തിലായിരുന്നു ജനനം. പിതാവായ മൂസ ഉയർന്ന ഉദ്യോഗസ്ഥനും ചരിത്രകാരനുമായിരുന്നു. സെവിലില്‍ വച്ചാണ്‌ ഇബ്‌നു സെയ്‌ദ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. ബുദ്ധിമാനായ ബാലന്‌ ഓരോ വർഷവും സർക്കാരില്‍നിന്നു സഹായധനം ലഭിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെയും പൗരസ്‌ത്യരാജ്യങ്ങളുടെയും ഓരോ ചരിത്രഗ്രന്ഥത്തിന്റെ രചനയില്‍ ഏർപ്പെട്ടിരുന്ന മൂസ അവയുടെ പൂർത്തീകരണത്തിനുമുമ്പ്‌ രോഗബാധിതനാവുകയും താമസിയാതെ മരിക്കുകയും ചെയ്‌തു. ആ ഗ്രന്ഥങ്ങള്‍ പൂർത്തിയാക്കി പ്രസിദ്ധീകരിക്കേണ്ട ചുമതല ഇബ്‌നുസെയ്‌ദിലാണ്‌ നിക്ഷിപ്‌തമായത്‌. സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ അവ പരിഷ്‌കരിച്ചു പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ച ഇദ്ദേഹം കെയ്‌റോ, മോസൂല്‍, ബാഗ്‌ദാദ്‌, ബസ്ര, ആലെപ്പോ, ദമാസ്‌കസ്‌ തുടങ്ങി അക്കാലത്തെ പ്രമുഖനഗരങ്ങള്‍ പലതും സന്ദർശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു.   
-
ബാഗ്‌ദാദിൽ അക്കാലത്ത്‌ 36 പ്രശസ്‌ത ഗ്രന്ഥാലയങ്ങള്‍ ഉണ്ടായിരുന്നു. അവിടെ ദീർഘകാലം താമസിച്ച്‌ ഗ്രന്ഥരചനയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ ഇദ്ദേഹം സംഭരിക്കുകയും മുന്‍കാലസഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ഗ്രന്ഥങ്ങള്‍പഠിക്കുകയും ചെയ്‌തു; ഇദ്ദേഹത്തിനു പഠനത്തിനുവേണ്ട സൗകര്യങ്ങള്‍ക്കുപുറമേ ഗ്രന്ഥപ്രസാധനത്തിനുള്ള ഏർപ്പാടുകളും ചെയ്‌തു കൊടുത്തത്‌ ആലെപ്പോയിലെ രാജകുമാരനായിരുന്നു. പുതിയ അറിവുകളുടെ വെളിച്ചത്തിൽ പിതാവിന്റെ ഗ്രന്ഥങ്ങള്‍ ആദ്യാവസാനം പരിഷ്‌കരിച്ച്‌, പാശ്ചാത്യ ജനതയുടെ ചരിത്രങ്ങള്‍, പൗരസ്‌ത്യജനതയുടെ ചരിത്രങ്ങള്‍ എന്നീ പേരുകളിൽ രണ്ടു പുസ്‌തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇവയ്‌ക്കുപുറമേ ചരിത്ര-ഭൂമിശാസ്‌ത്ര സംബന്ധമായ വേറെയും കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇബ്‌നു സെയ്‌ദിന്റെ വിവരണങ്ങള്‍ വിമർശനാത്മകവും നിഷ്‌പക്ഷവുമാണ്‌. അതിശയോക്തികളോ അതിഭാവുകത്വമോ അവയെ കളങ്കപ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പ്രാമാണികന്മാരായ മുന്‍ഗ്രന്ഥകാരന്മാരുടെ കൃതികളെ ആശ്രയിച്ചാണ്‌ താന്‍ നേരിട്ടുകാണാത്ത സ്ഥലങ്ങളെക്കുറിച്ച്‌ ഇദ്ദേഹം വിവരിച്ചത്‌. കുരുമുളക്‌ നാട്ടിൽ ഏറ്റവും കിഴക്കുമാറിയുള്ള പട്ടണമാണ്‌ കൊല്ലമെന്ന്‌ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌.  
+
ബാഗ്‌ദാദില്‍ അക്കാലത്ത്‌ 36 പ്രശസ്‌ത ഗ്രന്ഥാലയങ്ങള്‍ ഉണ്ടായിരുന്നു. അവിടെ ദീർഘകാലം താമസിച്ച്‌ ഗ്രന്ഥരചനയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ ഇദ്ദേഹം സംഭരിക്കുകയും മുന്‍കാലസഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ഗ്രന്ഥങ്ങള്‍പഠിക്കുകയും ചെയ്‌തു; ഇദ്ദേഹത്തിനു പഠനത്തിനുവേണ്ട സൗകര്യങ്ങള്‍ക്കുപുറമേ ഗ്രന്ഥപ്രസാധനത്തിനുള്ള ഏർപ്പാടുകളും ചെയ്‌തു കൊടുത്തത്‌ ആലെപ്പോയിലെ രാജകുമാരനായിരുന്നു. പുതിയ അറിവുകളുടെ വെളിച്ചത്തില്‍ പിതാവിന്റെ ഗ്രന്ഥങ്ങള്‍ ആദ്യാവസാനം പരിഷ്‌കരിച്ച്‌, പാശ്ചാത്യ ജനതയുടെ ചരിത്രങ്ങള്‍, പൗരസ്‌ത്യജനതയുടെ ചരിത്രങ്ങള്‍ എന്നീ പേരുകളില്‍ രണ്ടു പുസ്‌തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇവയ്‌ക്കുപുറമേ ചരിത്ര-ഭൂമിശാസ്‌ത്ര സംബന്ധമായ വേറെയും കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇബ്‌നു സെയ്‌ദിന്റെ വിവരണങ്ങള്‍ വിമർശനാത്മകവും നിഷ്‌പക്ഷവുമാണ്‌. അതിശയോക്തികളോ അതിഭാവുകത്വമോ അവയെ കളങ്കപ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പ്രാമാണികന്മാരായ മുന്‍ഗ്രന്ഥകാരന്മാരുടെ കൃതികളെ ആശ്രയിച്ചാണ്‌ താന്‍ നേരിട്ടുകാണാത്ത സ്ഥലങ്ങളെക്കുറിച്ച്‌ ഇദ്ദേഹം വിവരിച്ചത്‌. കുരുമുളക്‌ നാട്ടില്‍ ഏറ്റവും കിഴക്കുമാറിയുള്ള പട്ടണമാണ്‌ കൊല്ലമെന്ന്‌ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌.  
-
ഭൂമിശാസ്‌ത്രപരമായി ലോകത്തെ ഏഴു ഖണ്ഡങ്ങളായി ഇദ്ദേഹം ഭാഗിച്ചു; പിന്നീട്‌ ഓരോ ഖണ്ഡത്തെയും 10 ഭാഗങ്ങളായി തിരിച്ച്‌ ലോകത്തെ എഴുപതായി വിഭജിച്ചിട്ടാണ്‌ വിവരിച്ചിട്ടുള്ളത്‌. ഓരോ രാജ്യത്തിന്റെയും രേഖാംശ-അക്ഷാംശസീമകളും കൊടുത്തിട്ടുണ്ട്‌. ഇന്ത്യ, സിലോണ്‍ (ശ്രീലങ്ക), പൂർവേഷ്യാദ്വീപുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഇവയിൽ കാണാം. അക്കാലത്തെ രാഷ്‌ട്രീയചരിത്രം, ഭൂമിശാസ്‌ത്രം, മതം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയവ ഈ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്നു. 1286-ൽ ടൂണിസിൽ വച്ച്‌ ഇബ്‌നു സെയ്‌ദ്‌ നിര്യാതനായി.
+
ഭൂമിശാസ്‌ത്രപരമായി ലോകത്തെ ഏഴു ഖണ്ഡങ്ങളായി ഇദ്ദേഹം ഭാഗിച്ചു; പിന്നീട്‌ ഓരോ ഖണ്ഡത്തെയും 10 ഭാഗങ്ങളായി തിരിച്ച്‌ ലോകത്തെ എഴുപതായി വിഭജിച്ചിട്ടാണ്‌ വിവരിച്ചിട്ടുള്ളത്‌. ഓരോ രാജ്യത്തിന്റെയും രേഖാംശ-അക്ഷാംശസീമകളും കൊടുത്തിട്ടുണ്ട്‌. ഇന്ത്യ, സിലോണ്‍ (ശ്രീലങ്ക), പൂർവേഷ്യാദ്വീപുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഇവയില്‍ കാണാം. അക്കാലത്തെ രാഷ്‌ട്രീയചരിത്രം, ഭൂമിശാസ്‌ത്രം, മതം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയവ ഈ ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. 1286-ല്‍ ടൂണിസില്‍ വച്ച്‌ ഇബ്‌നു സെയ്‌ദ്‌ നിര്യാതനായി.
(വേലായുധന്‍ പണിക്കശ്ശേരി)
(വേലായുധന്‍ പണിക്കശ്ശേരി)

06:38, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇബ്‌നു സെയ്‌ദ്‌ (1214 - 86)

Ibn Said

ഇസ്‌ലാമിക ചരിത്രകാരനും സഞ്ചാരിയും ഭൂമിശാസ്‌ത്രജ്ഞനും; അബുല്‍ഹസ്സന്‍ നൂർ അല്‍-ദീന്‍ അലി എന്നാണ്‌ പൂർണമായ പേര്‌. 1214-ല്‍ ഗ്രനാഡയിലെ പ്രശസ്‌തമായ ഒരു കുടുംബത്തിലായിരുന്നു ജനനം. പിതാവായ മൂസ ഉയർന്ന ഉദ്യോഗസ്ഥനും ചരിത്രകാരനുമായിരുന്നു. സെവിലില്‍ വച്ചാണ്‌ ഇബ്‌നു സെയ്‌ദ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. ബുദ്ധിമാനായ ബാലന്‌ ഓരോ വർഷവും സർക്കാരില്‍നിന്നു സഹായധനം ലഭിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെയും പൗരസ്‌ത്യരാജ്യങ്ങളുടെയും ഓരോ ചരിത്രഗ്രന്ഥത്തിന്റെ രചനയില്‍ ഏർപ്പെട്ടിരുന്ന മൂസ അവയുടെ പൂർത്തീകരണത്തിനുമുമ്പ്‌ രോഗബാധിതനാവുകയും താമസിയാതെ മരിക്കുകയും ചെയ്‌തു. ആ ഗ്രന്ഥങ്ങള്‍ പൂർത്തിയാക്കി പ്രസിദ്ധീകരിക്കേണ്ട ചുമതല ഇബ്‌നുസെയ്‌ദിലാണ്‌ നിക്ഷിപ്‌തമായത്‌. സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ അവ പരിഷ്‌കരിച്ചു പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ച ഇദ്ദേഹം കെയ്‌റോ, മോസൂല്‍, ബാഗ്‌ദാദ്‌, ബസ്ര, ആലെപ്പോ, ദമാസ്‌കസ്‌ തുടങ്ങി അക്കാലത്തെ പ്രമുഖനഗരങ്ങള്‍ പലതും സന്ദർശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. ബാഗ്‌ദാദില്‍ അക്കാലത്ത്‌ 36 പ്രശസ്‌ത ഗ്രന്ഥാലയങ്ങള്‍ ഉണ്ടായിരുന്നു. അവിടെ ദീർഘകാലം താമസിച്ച്‌ ഗ്രന്ഥരചനയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ ഇദ്ദേഹം സംഭരിക്കുകയും മുന്‍കാലസഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ഗ്രന്ഥങ്ങള്‍പഠിക്കുകയും ചെയ്‌തു; ഇദ്ദേഹത്തിനു പഠനത്തിനുവേണ്ട സൗകര്യങ്ങള്‍ക്കുപുറമേ ഗ്രന്ഥപ്രസാധനത്തിനുള്ള ഏർപ്പാടുകളും ചെയ്‌തു കൊടുത്തത്‌ ആലെപ്പോയിലെ രാജകുമാരനായിരുന്നു. പുതിയ അറിവുകളുടെ വെളിച്ചത്തില്‍ പിതാവിന്റെ ഗ്രന്ഥങ്ങള്‍ ആദ്യാവസാനം പരിഷ്‌കരിച്ച്‌, പാശ്ചാത്യ ജനതയുടെ ചരിത്രങ്ങള്‍, പൗരസ്‌ത്യജനതയുടെ ചരിത്രങ്ങള്‍ എന്നീ പേരുകളില്‍ രണ്ടു പുസ്‌തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇവയ്‌ക്കുപുറമേ ചരിത്ര-ഭൂമിശാസ്‌ത്ര സംബന്ധമായ വേറെയും കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇബ്‌നു സെയ്‌ദിന്റെ വിവരണങ്ങള്‍ വിമർശനാത്മകവും നിഷ്‌പക്ഷവുമാണ്‌. അതിശയോക്തികളോ അതിഭാവുകത്വമോ അവയെ കളങ്കപ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പ്രാമാണികന്മാരായ മുന്‍ഗ്രന്ഥകാരന്മാരുടെ കൃതികളെ ആശ്രയിച്ചാണ്‌ താന്‍ നേരിട്ടുകാണാത്ത സ്ഥലങ്ങളെക്കുറിച്ച്‌ ഇദ്ദേഹം വിവരിച്ചത്‌. കുരുമുളക്‌ നാട്ടില്‍ ഏറ്റവും കിഴക്കുമാറിയുള്ള പട്ടണമാണ്‌ കൊല്ലമെന്ന്‌ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഭൂമിശാസ്‌ത്രപരമായി ലോകത്തെ ഏഴു ഖണ്ഡങ്ങളായി ഇദ്ദേഹം ഭാഗിച്ചു; പിന്നീട്‌ ഓരോ ഖണ്ഡത്തെയും 10 ഭാഗങ്ങളായി തിരിച്ച്‌ ലോകത്തെ എഴുപതായി വിഭജിച്ചിട്ടാണ്‌ വിവരിച്ചിട്ടുള്ളത്‌. ഓരോ രാജ്യത്തിന്റെയും രേഖാംശ-അക്ഷാംശസീമകളും കൊടുത്തിട്ടുണ്ട്‌. ഇന്ത്യ, സിലോണ്‍ (ശ്രീലങ്ക), പൂർവേഷ്യാദ്വീപുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഇവയില്‍ കാണാം. അക്കാലത്തെ രാഷ്‌ട്രീയചരിത്രം, ഭൂമിശാസ്‌ത്രം, മതം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയവ ഈ ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. 1286-ല്‍ ടൂണിസില്‍ വച്ച്‌ ഇബ്‌നു സെയ്‌ദ്‌ നിര്യാതനായി.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍