This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കക്കരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Salad Cucumber)
(Salad Cucumber)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
കുക്കുര്‍ബിറ്റേസി സസ്യകുടുംബത്തില്‍പ്പെടുന്ന വാര്‍ഷികവള്ളിച്ചെടി. ശാ.നാ.: കുക്കുമിസ്‌ സറ്റൈവസ്‌ (Cucumis sativus). ഇളം വെള്ളരിക്കയ്‌ക്കും കക്കരി എന്ന പേരുണ്ട്‌. ഇന്ത്യയിലെ മിക്കപ്രദേശങ്ങളിലും ഈ ചെടി വളരുമെങ്കിലും ഉത്തരേന്ത്യയിലാണ്‌ കക്കരി ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നത്‌.

-
[[ചിത്രം:Vol6p17_Salad Cucumber 2.jpg|thumb]]
+
[[ചിത്രം:Vol6p17_Salad Cucumber 2.jpg|thumb|കക്കരി]]
-
വെള്ളരിവള്ളിയോടു വളരെയധികം രൂപസാദൃശ്യമുള്ള കക്കരിച്ചെടി നിലത്തുപടര്‍ന്നോ താങ്ങുകളില്‍ ചുറ്റിയോ വളരുന്നു. വള്ളിയില്‍ ഇലകള്‍ ഏകാന്തരന്യാസമായി ക്രമീകരിച്ചിരിക്കും. പുഷ്‌പങ്ങള്‍ക്കു മഞ്ഞനിറമാണ്‌. 2530 സെ.മീ. നീളവും 710 സെ.മീ. വ്യാസവുമുള്ള നീണ്ടുരുണ്ട കായ്‌കള്‍ക്ക്‌ ഇളം പച്ചയോ കടും പച്ചയോ നിറം ആയിരിക്കും. ഇത്‌ പാകമാകുമ്പോള്‍ കടുംമഞ്ഞ നിറമാണ്‌. വെള്ളരിക്കായുടേതിനെക്കാള്‍ കടുപ്പമേറിയതും പുറമേ പരുപരുത്ത തടിപ്പുകളോടുകൂടിയതുമാണ്‌ കക്കരിക്കായുടെ പുറന്തോട്‌. ഇക്കാരണത്താല്‍ ഇതിഌ "മുള്ളന്‍ വെള്ളരി' എന്നും പേരുണ്ട്‌.
+
വെള്ളരിവള്ളിയോടു വളരെയധികം രൂപസാദൃശ്യമുള്ള കക്കരിച്ചെടി നിലത്തുപടര്‍ന്നോ താങ്ങുകളില്‍ ചുറ്റിയോ വളരുന്നു. വള്ളിയില്‍ ഇലകള്‍ ഏകാന്തരന്യാസമായി ക്രമീകരിച്ചിരിക്കും. പുഷ്‌പങ്ങള്‍ക്കു മഞ്ഞനിറമാണ്‌. 2530 സെ.മീ. നീളവും 710 സെ.മീ. വ്യാസവുമുള്ള നീണ്ടുരുണ്ട കായ്‌കള്‍ക്ക്‌ ഇളം പച്ചയോ കടും പച്ചയോ നിറം ആയിരിക്കും. ഇത്‌ പാകമാകുമ്പോള്‍ കടുംമഞ്ഞ നിറമാണ്‌. വെള്ളരിക്കായുടേതിനെക്കാള്‍ കടുപ്പമേറിയതും പുറമേ പരുപരുത്ത തടിപ്പുകളോടുകൂടിയതുമാണ്‌ കക്കരിക്കായുടെ പുറന്തോട്‌. ഇക്കാരണത്താല്‍ ഇതിനു‌ "മുള്ളന്‍ വെള്ളരി' എന്നും പേരുണ്ട്‌.
-
കക്കരിക്കായ്‌കള്‍ പാകപ്പെടുത്തിയും അല്ലാതെയും ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നു. കായ്‌കള്‍ ചെറു കഷണങ്ങളാക്കി നാരാങ്ങാനീരും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തു ഭക്ഷിക്കുമ്പോഴാണ്‌ കായിലടങ്ങിയിട്ടുള്ള പോഷകാംശങ്ങള്‍ ഏറ്റവും കൂടുതല്‍ ശരീരത്തിഌ ലഭ്യമാകുന്നത്‌.
+
കക്കരിക്കായ്‌കള്‍ പാകപ്പെടുത്തിയും അല്ലാതെയും ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നു. കായ്‌കള്‍ ചെറു കഷണങ്ങളാക്കി നാരാങ്ങാനീരും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തു ഭക്ഷിക്കുമ്പോഴാണ്‌ കായിലടങ്ങിയിട്ടുള്ള പോഷകാംശങ്ങള്‍ ഏറ്റവും കൂടുതല്‍ ശരീരത്തിനു‌ ലഭ്യമാകുന്നത്‌.
  <nowiki>
  <nowiki>
"കഫം പോം, മധുരം ശീതം ഗുരു, വിഷ്‌ടംഭമേറ്റിടും

വരി 18: വരി 18:
എന്നു കക്കരിക്കയുടെ ഗുണത്തെപ്പറ്റി സുശ്രുതസംഹിതയില്‍ പറഞ്ഞിരിക്കുന്നു.

കക്കരി വിത്തില്‍നിന്ന്‌ ഒരുതരം എണ്ണ ലഭിക്കുന്നു. വിത്തുകള്‍ പോഷകസമ്പന്നവും മൂത്രവര്‍ധക (diuretic)വുമാണ്‌. ഇല വേവിച്ചു ജീരകംകൂട്ടി കഴിച്ചാല്‍ തൊണ്ടരോഗങ്ങള്‍ ശമിക്കും. ഇത്‌ പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു മൂത്രം പോകാന്‍ നല്ലതാണ്‌. ഉത്തരേന്ത്യക്കാര്‍ സൂര്യാഘാതത്തില്‍നിന്നു  രക്ഷ നേടുന്നതിഌം ശരീരത്തിഌ തണുപ്പു കിട്ടുന്നതിഌമായി കക്കരിക്കഷണങ്ങള്‍ തലയില്‍ വച്ചുകെട്ടാറുണ്ട്‌. ഇതിന്റെ ചാറിഌ കൊതുക്‌, കൃമി മുതലായവയെ നശിപ്പിക്കാന്‍ ശക്തിയുണ്ട്‌. പുറന്തോടുമാറ്റിയ കക്കരിവിത്തുകള്‍ ഉത്തരേന്ത്യയില്‍ "വാസനപ്പാക്കി'ന്റെ (സുപാരി) ചേരുവകളില്‍ ഒന്നായി ഉപയോഗിക്കുന്നു.
+
കക്കരി വിത്തില്‍നിന്ന്‌ ഒരുതരം എണ്ണ ലഭിക്കുന്നു. വിത്തുകള്‍ പോഷകസമ്പന്നവും മൂത്രവര്‍ധക (diuretic)വുമാണ്‌. ഇല വേവിച്ചു ജീരകംകൂട്ടി കഴിച്ചാല്‍ തൊണ്ടരോഗങ്ങള്‍ ശമിക്കും. ഇത്‌ പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു മൂത്രം പോകാന്‍ നല്ലതാണ്‌. ഉത്തരേന്ത്യക്കാര്‍ സൂര്യാഘാതത്തില്‍നിന്നു  രക്ഷ നേടുന്നതിനും ശരീരത്തിനു‌ തണുപ്പു കിട്ടുന്നതിനു‌മായി കക്കരിക്കഷണങ്ങള്‍ തലയില്‍ വച്ചുകെട്ടാറുണ്ട്‌. ഇതിന്റെ ചാറിനു‌ കൊതുക്‌, കൃമി മുതലായവയെ നശിപ്പിക്കാന്‍ ശക്തിയുണ്ട്‌. പുറന്തോടുമാറ്റിയ കക്കരിവിത്തുകള്‍ ഉത്തരേന്ത്യയില്‍ "വാസനപ്പാക്കി'ന്റെ (സുപാരി) ചേരുവകളില്‍ ഒന്നായി ഉപയോഗിക്കുന്നു.

Current revision as of 06:48, 30 ജൂലൈ 2014

കക്കരി

Salad Cucumber

കുക്കുര്‍ബിറ്റേസി സസ്യകുടുംബത്തില്‍പ്പെടുന്ന വാര്‍ഷികവള്ളിച്ചെടി. ശാ.നാ.: കുക്കുമിസ്‌ സറ്റൈവസ്‌ (Cucumis sativus). ഇളം വെള്ളരിക്കയ്‌ക്കും കക്കരി എന്ന പേരുണ്ട്‌. ഇന്ത്യയിലെ മിക്കപ്രദേശങ്ങളിലും ഈ ചെടി വളരുമെങ്കിലും ഉത്തരേന്ത്യയിലാണ്‌ കക്കരി ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നത്‌.

കക്കരി

വെള്ളരിവള്ളിയോടു വളരെയധികം രൂപസാദൃശ്യമുള്ള കക്കരിച്ചെടി നിലത്തുപടര്‍ന്നോ താങ്ങുകളില്‍ ചുറ്റിയോ വളരുന്നു. വള്ളിയില്‍ ഇലകള്‍ ഏകാന്തരന്യാസമായി ക്രമീകരിച്ചിരിക്കും. പുഷ്‌പങ്ങള്‍ക്കു മഞ്ഞനിറമാണ്‌. 2530 സെ.മീ. നീളവും 710 സെ.മീ. വ്യാസവുമുള്ള നീണ്ടുരുണ്ട കായ്‌കള്‍ക്ക്‌ ഇളം പച്ചയോ കടും പച്ചയോ നിറം ആയിരിക്കും. ഇത്‌ പാകമാകുമ്പോള്‍ കടുംമഞ്ഞ നിറമാണ്‌. വെള്ളരിക്കായുടേതിനെക്കാള്‍ കടുപ്പമേറിയതും പുറമേ പരുപരുത്ത തടിപ്പുകളോടുകൂടിയതുമാണ്‌ കക്കരിക്കായുടെ പുറന്തോട്‌. ഇക്കാരണത്താല്‍ ഇതിനു‌ "മുള്ളന്‍ വെള്ളരി' എന്നും പേരുണ്ട്‌.

കക്കരിക്കായ്‌കള്‍ പാകപ്പെടുത്തിയും അല്ലാതെയും ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നു. കായ്‌കള്‍ ചെറു കഷണങ്ങളാക്കി നാരാങ്ങാനീരും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തു ഭക്ഷിക്കുമ്പോഴാണ്‌ കായിലടങ്ങിയിട്ടുള്ള പോഷകാംശങ്ങള്‍ ഏറ്റവും കൂടുതല്‍ ശരീരത്തിനു‌ ലഭ്യമാകുന്നത്‌.

"കഫം പോം, മധുരം ശീതം ഗുരു, വിഷ്‌ടംഭമേറ്റിടും
കാരം, പോക്കും, മലം മൂത്രം, ഭുജിപ്പാന്‍ സ്വാദെഴുന്നതാം
ഇളംനീലക്കക്കരിക്ക പിത്തഘ്‌നം; മൂത്തുവെണ്‍മയായ്‌
തീര്‍ന്നീടില്‍ കഫദം; വാത കഫഘ്‌നം പുളിയാം പഴം'. 
 
എന്നു കക്കരിക്കയുടെ ഗുണത്തെപ്പറ്റി സുശ്രുതസംഹിതയില്‍ പറഞ്ഞിരിക്കുന്നു.

കക്കരി വിത്തില്‍നിന്ന്‌ ഒരുതരം എണ്ണ ലഭിക്കുന്നു. വിത്തുകള്‍ പോഷകസമ്പന്നവും മൂത്രവര്‍ധക (diuretic)വുമാണ്‌. ഇല വേവിച്ചു ജീരകംകൂട്ടി കഴിച്ചാല്‍ തൊണ്ടരോഗങ്ങള്‍ ശമിക്കും. ഇത്‌ പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു മൂത്രം പോകാന്‍ നല്ലതാണ്‌. ഉത്തരേന്ത്യക്കാര്‍ സൂര്യാഘാതത്തില്‍നിന്നു രക്ഷ നേടുന്നതിനും ശരീരത്തിനു‌ തണുപ്പു കിട്ടുന്നതിനു‌മായി കക്കരിക്കഷണങ്ങള്‍ തലയില്‍ വച്ചുകെട്ടാറുണ്ട്‌. ഇതിന്റെ ചാറിനു‌ കൊതുക്‌, കൃമി മുതലായവയെ നശിപ്പിക്കാന്‍ ശക്തിയുണ്ട്‌. പുറന്തോടുമാറ്റിയ കക്കരിവിത്തുകള്‍ ഉത്തരേന്ത്യയില്‍ "വാസനപ്പാക്കി'ന്റെ (സുപാരി) ചേരുവകളില്‍ ഒന്നായി ഉപയോഗിക്കുന്നു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍