This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ബാജ്ജാ (? - 1138)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ibn Bajja)
(Ibn Bajja)
 
വരി 5: വരി 5:
== Ibn Bajja ==
== Ibn Bajja ==
-
ഇസ്‌ലാമിക ദാർശനികന്‍. അവെംപാസ്‌ എന്ന പേരില്‍ മധ്യകാല പണ്ഡിതന്മാരുടെ ഇടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നു. അബൂബക്കർ മുഹമ്മദ്‌ ഇബ്‌നു യാഹ്യ ഇബ്‌നു അല്‍സായിഗ്‌ എന്നാണ്‌ യഥാർഥനാമം. എ.ഡി. 11-ാം ശതകത്തില്‍ സ്‌പെയിനിലെ സർഗോസായില്‍ ജനിച്ചു.
+
ഇസ്‌ലാമിക ദാര്‍ശനികന്‍. അവെംപാസ്‌ എന്ന പേരില്‍ മധ്യകാല പണ്ഡിതന്മാരുടെ ഇടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നു. അബൂബക്കര്‍ മുഹമ്മദ്‌ ഇബ്‌നു യാഹ്യ ഇബ്‌നു അല്‍സായിഗ്‌ എന്നാണ്‌ യഥാര്‍ഥനാമം. എ.ഡി. 11-ാം ശതകത്തില്‍ സ്‌പെയിനിലെ സര്‍ഗോസായില്‍ ജനിച്ചു.
-
അരിസ്റ്റോട്ടലിന്റെ കൃതികള്‍ക്ക്‌ ഇബ്‌നു ബാജ്ജാ എഴുതിയ വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്‌. വൈദ്യശാസ്‌ത്രം, ഗണിതം, ജ്യോതിഷം എന്നീ വിഷയങ്ങളിലും ഇദ്ദേഹം പണ്ഡിതനായിരുന്നു. ഇബ്‌നു ബാജ്ജായുടെ ദാർശനികകൃതികള്‍ അപൂർണങ്ങളാണ്‌. ഇദ്ദേഹത്തിന്റെ അറബിയിലുള്ള മൂലകൃതികളില്‍ ചിലത്‌ ഓക്‌സ്‌ഫഡിലെ ബോഡ്‌ലിയന്‍ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ അവനെ ദൈവികതയിലേക്ക്‌ ഉയർത്തുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ആത്മാവിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ പൂർത്തിയാക്കുന്നതിനുമുമ്പേ ഇബ്‌നു ബാജ്ജാ മരണമടഞ്ഞു. ഇബ്‌നു റൂഷദ്‌, ആല്‍ബർട്ട്‌സ്‌ മാഗ്നസ്‌, തോമസ്‌ അക്വിനാസ്‌ എന്നിവരെ ഇദ്ദേഹത്തിന്റെ ദാർശനിക കൃതികള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. സ്‌പെയിനിലെ ഇസ്‌ലാമികദർശനത്തില്‍ ഒരു പുതിയ പരിഷ്‌കാരം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എ.ഡി. 1138-ല്‍ മൊറോക്കോയില്‍ മരിച്ചുവെന്ന്‌ കരുതപ്പെടുന്നു.
+
അരിസ്റ്റോട്ടലിന്റെ കൃതികള്‍ക്ക്‌ ഇബ്‌നു ബാജ്ജാ എഴുതിയ വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്‌. വൈദ്യശാസ്‌ത്രം, ഗണിതം, ജ്യോതിഷം എന്നീ വിഷയങ്ങളിലും ഇദ്ദേഹം പണ്ഡിതനായിരുന്നു. ഇബ്‌നു ബാജ്ജായുടെ ദാര്‍ശനികകൃതികള്‍ അപൂര്‍ണങ്ങളാണ്‌. ഇദ്ദേഹത്തിന്റെ അറബിയിലുള്ള മൂലകൃതികളില്‍ ചിലത്‌ ഓക്‌സ്‌ഫഡിലെ ബോഡ്‌ലിയന്‍ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ അവനെ ദൈവികതയിലേക്ക്‌ ഉയര്‍ത്തുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ആത്മാവിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പേ ഇബ്‌നു ബാജ്ജാ മരണമടഞ്ഞു. ഇബ്‌നു റൂഷദ്‌, ആല്‍ബര്‍ട്ട്‌സ്‌ മാഗ്നസ്‌, തോമസ്‌ അക്വിനാസ്‌ എന്നിവരെ ഇദ്ദേഹത്തിന്റെ ദാര്‍ശനിക കൃതികള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. സ്‌പെയിനിലെ ഇസ്‌ലാമികദര്‍ശനത്തില്‍ ഒരു പുതിയ പരിഷ്‌കാരം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എ.ഡി. 1138-ല്‍ മൊറോക്കോയില്‍ മരിച്ചുവെന്ന്‌ കരുതപ്പെടുന്നു.

Current revision as of 08:51, 4 ഓഗസ്റ്റ്‌ 2014

ഇബ്‌നു ബാജ്ജാ (? - 1138)

Ibn Bajja

ഇസ്‌ലാമിക ദാര്‍ശനികന്‍. അവെംപാസ്‌ എന്ന പേരില്‍ മധ്യകാല പണ്ഡിതന്മാരുടെ ഇടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നു. അബൂബക്കര്‍ മുഹമ്മദ്‌ ഇബ്‌നു യാഹ്യ ഇബ്‌നു അല്‍സായിഗ്‌ എന്നാണ്‌ യഥാര്‍ഥനാമം. എ.ഡി. 11-ാം ശതകത്തില്‍ സ്‌പെയിനിലെ സര്‍ഗോസായില്‍ ജനിച്ചു.

അരിസ്റ്റോട്ടലിന്റെ കൃതികള്‍ക്ക്‌ ഇബ്‌നു ബാജ്ജാ എഴുതിയ വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്‌. വൈദ്യശാസ്‌ത്രം, ഗണിതം, ജ്യോതിഷം എന്നീ വിഷയങ്ങളിലും ഇദ്ദേഹം പണ്ഡിതനായിരുന്നു. ഇബ്‌നു ബാജ്ജായുടെ ദാര്‍ശനികകൃതികള്‍ അപൂര്‍ണങ്ങളാണ്‌. ഇദ്ദേഹത്തിന്റെ അറബിയിലുള്ള മൂലകൃതികളില്‍ ചിലത്‌ ഓക്‌സ്‌ഫഡിലെ ബോഡ്‌ലിയന്‍ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ അവനെ ദൈവികതയിലേക്ക്‌ ഉയര്‍ത്തുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ആത്മാവിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പേ ഇബ്‌നു ബാജ്ജാ മരണമടഞ്ഞു. ഇബ്‌നു റൂഷദ്‌, ആല്‍ബര്‍ട്ട്‌സ്‌ മാഗ്നസ്‌, തോമസ്‌ അക്വിനാസ്‌ എന്നിവരെ ഇദ്ദേഹത്തിന്റെ ദാര്‍ശനിക കൃതികള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. സ്‌പെയിനിലെ ഇസ്‌ലാമികദര്‍ശനത്തില്‍ ഒരു പുതിയ പരിഷ്‌കാരം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എ.ഡി. 1138-ല്‍ മൊറോക്കോയില്‍ മരിച്ചുവെന്ന്‌ കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍