This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർട്ടേയ, ദാന്‍യേൽ (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ortega,Daniel)
(ഓർട്ടേയ, ദാന്‍യേൽ (1945 - ))
വരി 1: വരി 1:
-
== ഓർട്ടേയ, ദാന്‍യേൽ (1945 - ) ==
+
== ഓര്‍ട്ടേയ, ദാന്‍യേല്‍ (1945 - ) ==
-
 
+
== Ortega,Daniel ==
== Ortega,Daniel ==

10:22, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓര്‍ട്ടേയ, ദാന്‍യേല്‍ (1945 - )

Ortega,Daniel


നിക്കാരഗ്വന്‍ രാഷ്‌ട്രീയനേതാവും വിപ്ലവകാരിയും. നിക്കാരഗ്വയുടെ 83-ാമത്തെ പ്രസിഡന്റാണിദ്ദേഹം. ഹോസെദാന്‍യേൽ ഒർട്ടേയ സാബേന്ദ്ര എന്നാണ്‌ പൂർണമായ പേര്‌. 1945 ന. 11-ന്‌ ചെന്താലസിലെ ലാലിബെർട്ടാദിലാണ്‌ ഇദ്ദേഹത്തിന്റെ ജനനം. മതാനുഷ്‌ഠാനത്തിൽ ഇദ്ദേഹം റോമന്‍ കത്തോലിക്കാ സഭാംഗമാണ്‌. അനസ്‌താസിയോ സൊമൊസയുടെ ദുർഭരണത്തിനെതിരെ സധൈര്യം പോരാടിയവരാണ്‌ മാതാപിതാക്കളായ ദാന്‍യേൽ ഓർട്ടേയ സീനിയറും, ആമി സാബേന്ദ്രയും. സമരകാലത്ത്‌, സൊമോസയുടെ നാഷണൽ ഗാർഡ്‌ സൈന്യം, ആമിയെ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഒരു മുന്‍ പട്ടാളജനറലും എഴുത്തുകാരനുമായിരുന്ന ഹംബോള്‍ട്ട്‌ ഓർട്ടേയയും, കാമിലോ ഓർട്ടേയയുമാണ്‌ മറ്റു കുടുംബാംഗങ്ങള്‍.

രാഷ്‌ട്രീയപ്രവർത്തനങ്ങളിൽ സജീവമായി ഇറങ്ങിത്തിരിച്ചതിനെത്തുടർന്ന്‌ 15-ാം വയസ്സിൽ ഓർട്ടേയ അറസ്റ്റുചെയ്യപ്പെട്ടു. തുടർന്ന്‌ ഒളിവിൽ പ്രവർത്തിച്ചിരുന്ന "സാന്‍ഡിനിസ്റ്റ്‌ നാഷണൽ ലിബറേഷന്‍ ഫ്രണ്ട്‌' എന്ന സംഘടനയിൽ ഇദ്ദേഹം അംഗമായി. ബാങ്ക്‌ ഒഫ്‌ അമേരിക്കയുടെ ഒരു ശാഖ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ 1967-ൽ ഓർട്ടേയ ജയിലിലാവുകയുണ്ടായെങ്കിലും 1974-ൽ മോചിതനായി. ജയിൽവാസത്തിനിടയിൽ ഇദ്ദേഹം നിരവധി കവിതകള്‍ രചിച്ചു. വീണ്ടും വിപ്ലവപ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിച്ചതോടെ അധികാരികള്‍ ഇദ്ദേഹത്തെ ക്യൂബയിലേക്കു നാടുകടത്തി. അവിടെവച്ച്‌ മാസങ്ങളോളം നീണ്ടുനിന്ന ഗറില്ല പോരാട്ടമുറകള്‍ അഭ്യസിച്ചു. ഇദ്ദേഹം പിന്നീട്‌ നിക്കാരഗ്വേയിലേക്ക്‌ ഒളിച്ചുകടന്നു.

1979-ൽ ഗറില്ലാ പോരാളിയായി മാറിയ ഒരു സ്‌പാനിഷ്‌ പുരോഹിതന്റെ ഒത്താശയോടെ ഇദ്ദേഹം റൊസാരിയോ മുറില്ലോയെ വിവാഹം കഴിച്ചു. കോസ്റ്റാറിക്കായിലേക്കു കുടിയേറിയ ഓർട്ടേയ ദമ്പതികള്‍ക്ക്‌ എട്ടു സന്താനങ്ങളാണുള്ളത്‌.

അധ്വാനവർഗപാരമ്പര്യമുണ്ടായിരുന്ന കുടുംബാംഗമായിരുന്നതിനാൽ ഓർട്ടേയയ്‌ക്ക്‌ സൊമോസയുടെ ദുർഭരണത്തോട്‌ കടുത്ത അവജ്ഞയായിരുന്നു. രഹസ്യകേന്ദ്രങ്ങളിലിരുന്ന്‌ ഓർട്ടേയയും അനുയായികളും സ്വേച്ഛാധിപത്യത്തിനെതിരായി പോരാട്ടം നടത്തി. നിക്കാരഗ്വന്‍ വിപ്ലവത്തിന്റെ മൂർധന്യാവസ്ഥയിൽ സൊമോസ അധികാരഭ്രഷ്‌ടനാവുകയും നാടുകടത്തപ്പെടുകയുമുണ്ടായി. ബഹുകക്ഷിഭരണവ്യവസ്ഥ നിലവിൽവന്നതോടെ ഭരണസമിതിയിൽ ഒരംഗമായിത്തീരുകയും പിന്നീട്‌ ഇദ്ദേഹം പ്രസിഡന്റുപദവിയിലേക്കു നയിക്കപ്പെടുകയുമാണുണ്ടായത്‌. 1985 മുതൽ 90 വരെ ഇദ്ദേഹം തൽസ്ഥാനത്തു തുടരുകയുണ്ടായി. മാർക്‌സിസ്റ്റ്‌ ലെനിനിസ്റ്റു പാത പിന്തുടർന്ന ഓർട്ടേയ ഭൂപരിഷ്‌കരണം, ധനവിനിയോഗം, സാക്ഷരതാപ്രവർത്തനങ്ങള്‍ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇത്തരത്തിലുള്ള ഇടതുപക്ഷാടിസ്ഥാനത്തിലുള്ള ഭരണപരിഷ്‌കാരനയങ്ങള്‍ നിക്കാരഗ്വയുടെ മേൽ അമേരിക്കയ്‌ക്കുണ്ടായിരുന്ന സാമ്പത്തികകാര്യ താത്‌പര്യങ്ങള്‍ക്ക്‌ സാരമായ ക്ഷതം വരുത്തുകയുണ്ടായി. ഇതോടെ അമേരിക്കയുടെ ഭരണസാരഥ്യം വഹിച്ചിരുന്ന പ്രസിഡന്റ്‌ റൊണാള്‍ഡ്‌ റെയ്‌ഗന്റെ അതൃപ്‌തി, ഓർട്ടേയയ്‌ക്കു നേരിടേണ്ടതായിവന്നു.

1990-ൽ നടന്ന പ്രസിഡന്റു തിരഞ്ഞെടുപ്പിൽ വയോലെറ്റ ബാറിയോ ഡി ഷ മോറോയോടു നേരിട്ട്‌ ഓർട്ടേയയ്‌ക്ക്‌ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്നിട്ടുപോലും നിക്കാരഗ്വന്‍ ദേശീയപ്രതിപക്ഷരാഷ്‌ട്രീയവേദിയിൽ ഓർട്ടേയ സുപ്രധാനവ്യക്തിത്വമായി നിലകൊണ്ടു. ഇദ്ദേഹം കാലക്രമേണ നേരിയതോതിലുള്ള മൃദുസമീപനം കൈക്കൊണ്ടതോടെ മാർക്‌സിസ്റ്റ്‌-ലെനിനിസ്റ്റു സിദ്ധാന്തങ്ങളിൽനിന്നും കുറെയൊക്കെ വ്യതിചലിച്ചുതുടങ്ങി. ഒരു ജനായത്ത സോഷ്യലിസത്തിന്റെ പാതയാണ്‌ ഓർട്ടേയയ്‌ക്ക്‌ സ്വീകാര്യമായി അനുഭവപ്പെട്ടുപോന്നത്‌. ഇക്കാരണങ്ങളൊക്കെക്കൊണ്ടാവണം 1996-ലും 2001-ലും ഓർട്ടേയയ്‌ക്ക്‌ പ്രസിഡന്റ്‌ പദവിക്കുള്ള നാമനിർദേശക്ഷണംപോലും തിരസ്‌കരിക്കപ്പെട്ടു. എന്നാൽ, 2006-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇദ്ദേഹം ഉജ്ജ്വലവിജയം നേടുകയുണ്ടായി. അധികാരത്തിലേറിയതോടെ ഓർട്ടേയ സഹലാറ്റിന്‍ അമേരിക്കന്‍ സോഷ്യലിസ്റ്റുകളോട്‌ സമാധാനപരമായ സഹവർത്തിത്വം പുലർത്തി. വെനിസ്വേല പ്രസിഡന്റായിരുന്ന ഹ്യൂഗോഷാവെസുമായി ഇദ്ദേഹം ഉറ്റസൗഹൃദം സ്ഥാപിച്ചു. വിദേശനയത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായ പരിണാമങ്ങള്‍ പ്രകടമായി. 2008-ലെ ആന്‍ഡിയന്‍ ഭരണപ്രതിസന്ധിയെത്തുടർന്ന്‌ കൊളംബിയയുമായിട്ടുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന്‌ 2008 മാ. 6-ന്‌ ഓർട്ടേയ പ്രഖ്യാപിച്ചു. കൂടുതൽ ജനപ്രീതി നേടിയെടുക്കാന്‍ ഈ നടപടിമൂലം ഓർട്ടേയയ്‌ക്കു കഴിഞ്ഞു.

2010 സെപ്‌തംബറിൽ അമേരിക്കന്‍ ഭരണനേതൃത്വം, മയക്കുമരുന്നു വ്യാപാരശൃംഖലയുടെ ഒരു സുപ്രധാനകണ്ണിയാണു നിക്കാരഗ്വയെന്ന്‌ കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റായ ഒബാമയോടും രാജ്യത്തെ മയക്കുമരുന്നുവ്യാപാരം അമർച്ച ചെയ്യുന്നതിനുള്ള യത്‌നങ്ങള്‍ക്ക്‌ ഫലപ്രാപ്‌തികൈവരിക്കുന്നതിനായി മതിയായ സഹായത്തിന്‌ ഓർട്ടേയ അഭ്യർഥിച്ചു. 2011-ലെ ലിബിയന്‍ കലാപവേളയിൽ ഗദ്ദാഫിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ തികഞ്ഞ ആശങ്ക പ്രകടിപ്പിക്കാനാണ്‌ ഓർട്ടേയ മുതിർന്നത്‌. സ്വന്തം രാജ്യത്തെ കരകയറ്റാനുള്ള തീവ്രശ്രമങ്ങളിൽ ഗദ്ദാഫി ഏർപ്പെട്ടിരിക്കുകയാണെന്നുപോലും ഓർട്ടേയ പ്രഖ്യാപിക്കുകയുണ്ടായി.

2011 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന്‌ ഓർട്ടേയയുടെ പ്രസിഡന്റുപദം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. എതിർപ്പുകള്‍ നിരവധിയുണ്ടെങ്കിലും ഓർട്ടേയയുടെ മൂന്നാംതവണത്തെ അധികാരകാലാവധി 2012 ജനുവരി തുടങ്ങുമെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍