This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഖോട്‌സ്‌ക്‌ കടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒഖോട്‌സ്‌ക്‌ കടൽ == == Okhotsk Sea == പസിഫിക്കിന്റെ വടക്കുപടിഞ്ഞാറരി...)
(ഒഖോട്‌സ്‌ക്‌ കടൽ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഒഖോട്‌സ്‌ക്‌ കടൽ ==
+
== ഒഖോട്‌സ്‌ക്‌ കടല്‍ ==
-
 
+
== Okhotsk Sea ==
== Okhotsk Sea ==
-
പസിഫിക്കിന്റെ വടക്കുപടിഞ്ഞാറരികിൽ, ഏഷ്യാവന്‍കരയിലെ അമൂർ നദീമുഖം മുതൽ പെന്‍ഷീനാ നദിയുടെ പതനസ്ഥാനം വരെയുള്ള മേഖലയ്‌ക്കും സഖാലിന്‍ ദ്വീപിനും കിഴക്കായി സ്ഥിതിചെയ്യുന്ന സമുദ്രഭാഗം. ഒഖോട്‌സ്‌ക്‌ കടലിന്റെ കിഴക്കതിര്‌ കംചാത്‌കാ ഉപദ്വീപും കുരീൽ ദ്വീപുകളും, തെക്കതിര്‌ ഹൊക്കെയ്‌ഡോ ദ്വീപുമാണ്‌. 15,89,840 ച.കി.മീ. വിസ്‌തീർണമുള്ള ഈ കടലിന്റെ ഏറ്റവും കൂടിയ ആഴം 3,376 മീ. ആണ്‌. ശൈത്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ കടലിൽ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ വെള്ളം ഉറഞ്ഞു തുടങ്ങുന്നു; മാർച്ച്‌ ആകുമ്പോഴേക്കും പൂർണമായും ഹിമാച്ഛാദിതമായിത്തീരും. ജൂണ്‍ മാസത്തോടെ ഈ ഹിമപാളികള്‍ പൂർണമായും ഉരുകുന്നു; സഖാലിൽ ഉള്‍ക്കടലിൽ മാത്രം വന്‍കരയുടെ സാമീപ്യംമൂലം ആഗസ്റ്റ്‌ മാസത്തോളം മഞ്ഞു മൂടിക്കാണാം.
+
പസിഫിക്കിന്റെ വടക്കുപടിഞ്ഞാറരികില്‍, ഏഷ്യാവന്‍കരയിലെ അമൂര്‍ നദീമുഖം മുതല്‍ പെന്‍ഷീനാ നദിയുടെ പതനസ്ഥാനം വരെയുള്ള മേഖലയ്‌ക്കും സഖാലിന്‍ ദ്വീപിനും കിഴക്കായി സ്ഥിതിചെയ്യുന്ന സമുദ്രഭാഗം. ഒഖോട്‌സ്‌ക്‌ കടലിന്റെ കിഴക്കതിര്‌ കംചാത്‌കാ ഉപദ്വീപും കുരീല്‍ ദ്വീപുകളും, തെക്കതിര്‌ ഹൊക്കെയ്‌ഡോ ദ്വീപുമാണ്‌. 15,89,840 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ കടലിന്റെ ഏറ്റവും കൂടിയ ആഴം 3,376 മീ. ആണ്‌. ശൈത്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ കടലില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ വെള്ളം ഉറഞ്ഞു തുടങ്ങുന്നു; മാര്‍ച്ച്‌ ആകുമ്പോഴേക്കും പൂര്‍ണമായും ഹിമാച്ഛാദിതമായിത്തീരും. ജൂണ്‍ മാസത്തോടെ ഈ ഹിമപാളികള്‍ പൂര്‍ണമായും ഉരുകുന്നു; സഖാലില്‍ ഉള്‍ക്കടലില്‍ മാത്രം വന്‍കരയുടെ സാമീപ്യംമൂലം ആഗസ്റ്റ്‌ മാസത്തോളം മഞ്ഞു മൂടിക്കാണാം.
-
ഒഖോട്‌സ്‌ക്‌ കടലിന്റെ കിഴക്കരികിൽ കുരീൽ ദ്വീപുകള്‍ക്കിടയിലൂടെ കടന്നുവരുന്ന പസിഫിക്‌ ജലം പല ശാഖകളിലായി പിരിഞ്ഞ്‌ വടക്കോട്ടൊഴുകുന്നു. ഈ കടലിന്റെ പടിഞ്ഞാറരികിൽ നീരൊഴുക്ക്‌ തെക്കോട്ടാണ്‌; വന്‍കരയിൽ നിന്നും ഒഴുകിവീഴുന്ന നദികള്‍ ഈ ഒഴുക്കുകളെ ശക്തിപ്പെടുത്തുന്നു.
+
ഒഖോട്‌സ്‌ക്‌ കടലിന്റെ കിഴക്കരികില്‍ കുരീല്‍ ദ്വീപുകള്‍ക്കിടയിലൂടെ കടന്നുവരുന്ന പസിഫിക്‌ ജലം പല ശാഖകളിലായി പിരിഞ്ഞ്‌ വടക്കോട്ടൊഴുകുന്നു. ഈ കടലിന്റെ പടിഞ്ഞാറരികില്‍ നീരൊഴുക്ക്‌ തെക്കോട്ടാണ്‌; വന്‍കരയില്‍ നിന്നും ഒഴുകിവീഴുന്ന നദികള്‍ ഈ ഒഴുക്കുകളെ ശക്തിപ്പെടുത്തുന്നു.
-
റഷ്യയിൽ പ്രതിവർഷം ബന്ധിക്കപ്പെടുന്ന മത്സ്യശേഖരത്തിലെ 10 ശതമാനം ഈ കടലിൽ നിന്നാണ്‌ ലഭിക്കുന്നത്‌. സാൽമണ്‍, ഹെറിങ്‌ എന്നീ സമ്പത്‌പ്രധാനങ്ങളായ മത്സ്യങ്ങളോടൊപ്പം കടൽഞണ്ടും വന്‍തോതിൽ പിടിക്കപ്പെടുന്നു. വടക്കേ തീരത്തെ മഗാദാന്‍, സഖാലിന്‍ ദ്വീപിന്റെ തെക്കരികിലുള്ള കോർസകോവ്‌ എന്നിവയാണ്‌ ഈ കടലിലെ പ്രധാന തുറമുഖങ്ങള്‍. ടാറ്റാർ, സോയ എന്നീ കടലിടുക്കുകള്‍ വഴി ഒഖോട്‌സ്‌ക്‌ കടൽ ജപ്പാന്‍ കടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
+
റഷ്യയില്‍ പ്രതിവര്‍ഷം ബന്ധിക്കപ്പെടുന്ന മത്സ്യശേഖരത്തിലെ 10 ശതമാനം ഈ കടലില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. സാല്‍മണ്‍, ഹെറിങ്‌ എന്നീ സമ്പത്‌പ്രധാനങ്ങളായ മത്സ്യങ്ങളോടൊപ്പം കടല്‍ഞണ്ടും വന്‍തോതില്‍ പിടിക്കപ്പെടുന്നു. വടക്കേ തീരത്തെ മഗാദാന്‍, സഖാലിന്‍ ദ്വീപിന്റെ തെക്കരികിലുള്ള കോര്‍സകോവ്‌ എന്നിവയാണ്‌ ഈ കടലിലെ പ്രധാന തുറമുഖങ്ങള്‍. ടാറ്റാര്‍, സോയ എന്നീ കടലിടുക്കുകള്‍ വഴി ഒഖോട്‌സ്‌ക്‌ കടല്‍ ജപ്പാന്‍ കടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
-
എണ്ണപ്രകൃതിവാതകശേഖരങ്ങളുടെ അനേകം മേഖലകള്‍ ഒഖോട്‌സ്‌ക്‌ കടലിൽ കണ്ടെത്തിയിട്ടുണ്ട്‌. 1.2 ബില്യണ്‍ ടണ്‍ എണ്ണയും 1.5 ബില്യന്‍ കുബിക്‌ മീറ്റർ പ്രകൃതിവാതകവും ഇവയിലുള്ളതായി കണക്കാക്കപ്പെടുന്നു.
+
എണ്ണപ്രകൃതിവാതകശേഖരങ്ങളുടെ അനേകം മേഖലകള്‍ ഒഖോട്‌സ്‌ക്‌ കടലില്‍ കണ്ടെത്തിയിട്ടുണ്ട്‌. 1.2 ബില്യണ്‍ ടണ്‍ എണ്ണയും 1.5 ബില്യന്‍ കുബിക്‌ മീറ്റര്‍ പ്രകൃതിവാതകവും ഇവയിലുള്ളതായി കണക്കാക്കപ്പെടുന്നു.

Current revision as of 07:33, 8 ഓഗസ്റ്റ്‌ 2014

ഒഖോട്‌സ്‌ക്‌ കടല്‍

Okhotsk Sea

പസിഫിക്കിന്റെ വടക്കുപടിഞ്ഞാറരികില്‍, ഏഷ്യാവന്‍കരയിലെ അമൂര്‍ നദീമുഖം മുതല്‍ പെന്‍ഷീനാ നദിയുടെ പതനസ്ഥാനം വരെയുള്ള മേഖലയ്‌ക്കും സഖാലിന്‍ ദ്വീപിനും കിഴക്കായി സ്ഥിതിചെയ്യുന്ന സമുദ്രഭാഗം. ഒഖോട്‌സ്‌ക്‌ കടലിന്റെ കിഴക്കതിര്‌ കംചാത്‌കാ ഉപദ്വീപും കുരീല്‍ ദ്വീപുകളും, തെക്കതിര്‌ ഹൊക്കെയ്‌ഡോ ദ്വീപുമാണ്‌. 15,89,840 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ കടലിന്റെ ഏറ്റവും കൂടിയ ആഴം 3,376 മീ. ആണ്‌. ശൈത്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ കടലില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ വെള്ളം ഉറഞ്ഞു തുടങ്ങുന്നു; മാര്‍ച്ച്‌ ആകുമ്പോഴേക്കും പൂര്‍ണമായും ഹിമാച്ഛാദിതമായിത്തീരും. ജൂണ്‍ മാസത്തോടെ ഈ ഹിമപാളികള്‍ പൂര്‍ണമായും ഉരുകുന്നു; സഖാലില്‍ ഉള്‍ക്കടലില്‍ മാത്രം വന്‍കരയുടെ സാമീപ്യംമൂലം ആഗസ്റ്റ്‌ മാസത്തോളം മഞ്ഞു മൂടിക്കാണാം.

ഒഖോട്‌സ്‌ക്‌ കടലിന്റെ കിഴക്കരികില്‍ കുരീല്‍ ദ്വീപുകള്‍ക്കിടയിലൂടെ കടന്നുവരുന്ന പസിഫിക്‌ ജലം പല ശാഖകളിലായി പിരിഞ്ഞ്‌ വടക്കോട്ടൊഴുകുന്നു. ഈ കടലിന്റെ പടിഞ്ഞാറരികില്‍ നീരൊഴുക്ക്‌ തെക്കോട്ടാണ്‌; വന്‍കരയില്‍ നിന്നും ഒഴുകിവീഴുന്ന നദികള്‍ ഈ ഒഴുക്കുകളെ ശക്തിപ്പെടുത്തുന്നു.

റഷ്യയില്‍ പ്രതിവര്‍ഷം ബന്ധിക്കപ്പെടുന്ന മത്സ്യശേഖരത്തിലെ 10 ശതമാനം ഈ കടലില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. സാല്‍മണ്‍, ഹെറിങ്‌ എന്നീ സമ്പത്‌പ്രധാനങ്ങളായ മത്സ്യങ്ങളോടൊപ്പം കടല്‍ഞണ്ടും വന്‍തോതില്‍ പിടിക്കപ്പെടുന്നു. വടക്കേ തീരത്തെ മഗാദാന്‍, സഖാലിന്‍ ദ്വീപിന്റെ തെക്കരികിലുള്ള കോര്‍സകോവ്‌ എന്നിവയാണ്‌ ഈ കടലിലെ പ്രധാന തുറമുഖങ്ങള്‍. ടാറ്റാര്‍, സോയ എന്നീ കടലിടുക്കുകള്‍ വഴി ഒഖോട്‌സ്‌ക്‌ കടല്‍ ജപ്പാന്‍ കടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

എണ്ണപ്രകൃതിവാതകശേഖരങ്ങളുടെ അനേകം മേഖലകള്‍ ഒഖോട്‌സ്‌ക്‌ കടലില്‍ കണ്ടെത്തിയിട്ടുണ്ട്‌. 1.2 ബില്യണ്‍ ടണ്‍ എണ്ണയും 1.5 ബില്യന്‍ കുബിക്‌ മീറ്റര്‍ പ്രകൃതിവാതകവും ഇവയിലുള്ളതായി കണക്കാക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍