This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏവ്‌സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഏവ്‌സ് == == Aves == കശേരുകി(vertebrate)കളിൽ പക്ഷികളെ ഉള്‍പ്പെടുത്തിയിട...) |
Mksol (സംവാദം | സംഭാവനകള്‍) (→Aves) |
||
വരി 5: | വരി 5: | ||
== Aves == | == Aves == | ||
- | കശേരുകി(vertebrate) | + | കശേരുകി(vertebrate)കളില്‍ പക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വര്‍ഗം (class). അംനിയോട്ടിക് കശേരുകികളില്‍ ഏറ്റവും വിശേഷവത്‌കൃതരൂപികളാണ് പക്ഷികള്‍. ശരീരം മുഴുവന്‍ ആവരണം ചെയ്‌തിരിക്കുന്ന തൂവലുകളും പറക്കാന്‍ പര്യാപ്‌തമായ തരത്തില്‍ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്ന മുന്‍കാലുകളും കപാലമുള്ള മറ്റെല്ലാ ജീവികളിലും നിന്ന് പ്രഥമ വീക്ഷണത്തില്‍ത്തന്നെ ഇവയെ വേര്‍തിരിച്ചു നിര്‍ത്തുന്ന രണ്ട് സവിശേഷതകളാണ്. തൂവലുകള്‍ പക്ഷികളുടേതുമാത്രമായ പ്രത്യേകതയാകുന്നു. മണിബന്ധാസ്ഥികള്‍ (carpal bones) മറ്റു കശേരുകികളില്‍നിന്നും എണ്ണത്തില്‍ കുറവായിരിക്കും; ഇവയില്‍ എപ്പോഴും തൂവലുകളുണ്ടായിരിക്കുകയും ചെയ്യും. കാലില്‍ നാലു വിരലുകള്‍ വീതമേ കാണുകയുള്ളൂ. |
- | ശുദ്ധരക്തത്തെ | + | ശുദ്ധരക്തത്തെ അശുദ്ധരക്തത്തില്‍ വേര്‍തിരിക്കുന്ന ഒരു രക്തപര്യയനവ്യൂഹം പരിണാമചരിത്രത്തില്‍ ആദ്യമായി കാണുന്നത് പക്ഷികളിലാണ്. അതുകൊണ്ടുതന്നെ ഓക്‌സിജന്‍ കൂടുതലായി ആഗിരണം ചെയ്യുകയും ശരീരത്തിന്റെ താപനില കുറേക്കൂടി ഉയര്‍ത്തി സ്ഥിരമാക്കി നിര്‍ത്തുകയും ചെയ്യുന്നതിന് പര്യാപ്‌തമായ തരത്തില്‍ പക്ഷികളിലെ ശ്വസനവ്യൂഹം ഇഴജന്തുക്കള്‍ വരെയുള്ള കശേരുകികളില്‍നിന്ന് വ്യത്യസ്‌തമായിരിക്കുന്നു. മുട്ടയിടുന്ന ഈ ഉഷ്‌ണരക്തജീവികളുടെ ശരീരത്തിന് സാധാരണയിലും ഉയര്‍ന്ന താപനിലയാണ് ഉള്ളത്. അപൂര്‍വം ചില പക്ഷികളൊഴികെ മറ്റെല്ലാം തങ്ങളുടെ മുട്ടകള്‍ അടയിരുന്ന് വിരിച്ചിറക്കുന്നു. |
- | ഏവ്‌സ് | + | ഏവ്‌സ് വര്‍ഗത്തെ ആര്‍ക്കെയോര്‍നിത്തെസ്, നിയോര്‍നി ത്തെസ് എന്നിങ്ങനെ രണ്ട് ഉപവര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. |
- | 1. | + | 1. ആര്‍ക്കെയോര്‍നിത്തെസ് ഉപവര്‍ഗം. ജുറാസിക് ഘട്ടത്തില്‍ ജീവിച്ചിരുന്നതും പല്ലുകളുണ്ടായിരുന്നതുമായ പക്ഷികള്‍ (ആര്‍ക്കെയോപ്‌റ്റെറിക്‌സ്) അടങ്ങുന്ന ആര്‍ക്കെയോപ്‌റ്റെറിജഫോര്‍മീസ് ഗോത്രമാണ് ഇതിനെ പ്രതിനിധാനം ചെയ്യുന്നത്. ഈ ഉപവര്‍ഗത്തില്‍ മേല്‌പറഞ്ഞ ഒരു ഗോത്രം മാത്രമേയുള്ളൂ. |
- | 2. | + | 2. നിയോര്‍നിത്തെസ് ഉപവര്‍ഗം. മേല്‌പറഞ്ഞതൊഴിച്ച്, ജീവിച്ചിരിക്കുന്നതും നാമാവശേഷമായതുമായ എല്ലാത്തരം പക്ഷികളും ഇതില്‍പ്പെടുന്നു. നാല് ഉപരിഗോത്ര(super order)ങ്ങളിലായാണ് ഈ എല്ലായിനം പക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. |
- | i. ഓഡന്റോനാതേ ഉപരിഗോത്രം. | + | i. ഓഡന്റോനാതേ ഉപരിഗോത്രം. ഹെസ്‌പെറോര്‍നിത്തിഫോര്‍മീസ്, ഇക്തിയോര്‍നിത്തിഫോര്‍മീസ് എന്നീ രണ്ടുഗോത്രങ്ങള്‍ ഇതിലുണ്ട്. ഇവ രണ്ടിലെയും അംഗങ്ങള്‍ ക്രറ്റേഷ്യസ് ഘട്ടത്തില്‍ ജീവിച്ചിരുന്ന പക്ഷികളാണ്. |
- | ii. പാലിയോനാതേ ഉപരിഗോത്രം. | + | ii. പാലിയോനാതേ ഉപരിഗോത്രം. സ്റ്റ്രൂത്തിയോണിഫോര്‍മീസ്, റീയിഫോര്‍മീസ്, കാഷ്വാറിഫോര്‍മീസ്, എപ്‌റ്റെറിജഫോര്‍മീസ്, ഡൈനോര്‍നിത്തിഫോര്‍മീസ്, ഏയ്‌പിയോര്‍നിത്തിഫോര്‍മീസ്, റ്റിനമിഫോര്‍മീസ് എന്നിങ്ങനെ അഞ്ച് ഗോത്രങ്ങള്‍ ഇതില്‍പ്പെടുന്നു. ഈ ഉപരിഗോത്രത്തിലെ മിക്കവാറും എല്ലാ പക്ഷികളും വലുപ്പം വളരെയുള്ളതും പറക്കാന്‍ കഴിവില്ലാത്തതുമാണ് (ഉദാ. ഒട്ടകപ്പക്ഷി, എമു, കാസവേറി, റീയ എന്നിവ). |
- | iii. ഇംപെന്നേ ഉപരിഗോത്രം. പെന്‍ഗ്വിന്‍ ഗോത്രമായ | + | iii. ഇംപെന്നേ ഉപരിഗോത്രം. പെന്‍ഗ്വിന്‍ ഗോത്രമായ സ്‌ഫെനസിഫോര്‍മീസ് മാത്രമാണ് ഇതിലെ ഏകഗോത്രം. ചില ശാസ്‌ത്രജ്ഞര്‍ ഇവയെ നിയോനാതേ ഉപരിഗോത്രത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. |
- | iv. നിയോനാതേ ഉപരിഗോത്രം. | + | iv. നിയോനാതേ ഉപരിഗോത്രം. വൈവിധ്യമാര്‍ന്ന പക്ഷികളുള്‍പ്പെടുന്നതാണ് ഈ ഉപരിഗോത്രം. മുങ്ങല്‍ വിദഗ്‌ധരായ ഗാവിഫോര്‍മീസ് ഗോത്രാംഗങ്ങള്‍ തുടങ്ങി തത്തയും മൈനയും വാനമ്പാടിയും മരംകൊത്തിയും വരെ ഇതിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. 22 വിവിധ ഗോത്രങ്ങള്‍ ഇതില്‍ ഉള്ളതായി കാണാം. നോ. പക്ഷികള്‍ |
Current revision as of 09:37, 14 ഓഗസ്റ്റ് 2014
ഏവ്‌സ്
Aves
കശേരുകി(vertebrate)കളില്‍ പക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വര്‍ഗം (class). അംനിയോട്ടിക് കശേരുകികളില്‍ ഏറ്റവും വിശേഷവത്‌കൃതരൂപികളാണ് പക്ഷികള്‍. ശരീരം മുഴുവന്‍ ആവരണം ചെയ്‌തിരിക്കുന്ന തൂവലുകളും പറക്കാന്‍ പര്യാപ്‌തമായ തരത്തില്‍ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്ന മുന്‍കാലുകളും കപാലമുള്ള മറ്റെല്ലാ ജീവികളിലും നിന്ന് പ്രഥമ വീക്ഷണത്തില്‍ത്തന്നെ ഇവയെ വേര്‍തിരിച്ചു നിര്‍ത്തുന്ന രണ്ട് സവിശേഷതകളാണ്. തൂവലുകള്‍ പക്ഷികളുടേതുമാത്രമായ പ്രത്യേകതയാകുന്നു. മണിബന്ധാസ്ഥികള്‍ (carpal bones) മറ്റു കശേരുകികളില്‍നിന്നും എണ്ണത്തില്‍ കുറവായിരിക്കും; ഇവയില്‍ എപ്പോഴും തൂവലുകളുണ്ടായിരിക്കുകയും ചെയ്യും. കാലില്‍ നാലു വിരലുകള്‍ വീതമേ കാണുകയുള്ളൂ.
ശുദ്ധരക്തത്തെ അശുദ്ധരക്തത്തില്‍ വേര്‍തിരിക്കുന്ന ഒരു രക്തപര്യയനവ്യൂഹം പരിണാമചരിത്രത്തില്‍ ആദ്യമായി കാണുന്നത് പക്ഷികളിലാണ്. അതുകൊണ്ടുതന്നെ ഓക്‌സിജന്‍ കൂടുതലായി ആഗിരണം ചെയ്യുകയും ശരീരത്തിന്റെ താപനില കുറേക്കൂടി ഉയര്‍ത്തി സ്ഥിരമാക്കി നിര്‍ത്തുകയും ചെയ്യുന്നതിന് പര്യാപ്‌തമായ തരത്തില്‍ പക്ഷികളിലെ ശ്വസനവ്യൂഹം ഇഴജന്തുക്കള്‍ വരെയുള്ള കശേരുകികളില്‍നിന്ന് വ്യത്യസ്‌തമായിരിക്കുന്നു. മുട്ടയിടുന്ന ഈ ഉഷ്‌ണരക്തജീവികളുടെ ശരീരത്തിന് സാധാരണയിലും ഉയര്‍ന്ന താപനിലയാണ് ഉള്ളത്. അപൂര്‍വം ചില പക്ഷികളൊഴികെ മറ്റെല്ലാം തങ്ങളുടെ മുട്ടകള്‍ അടയിരുന്ന് വിരിച്ചിറക്കുന്നു.
ഏവ്‌സ് വര്‍ഗത്തെ ആര്‍ക്കെയോര്‍നിത്തെസ്, നിയോര്‍നി ത്തെസ് എന്നിങ്ങനെ രണ്ട് ഉപവര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു.
1. ആര്‍ക്കെയോര്‍നിത്തെസ് ഉപവര്‍ഗം. ജുറാസിക് ഘട്ടത്തില്‍ ജീവിച്ചിരുന്നതും പല്ലുകളുണ്ടായിരുന്നതുമായ പക്ഷികള്‍ (ആര്‍ക്കെയോപ്‌റ്റെറിക്‌സ്) അടങ്ങുന്ന ആര്‍ക്കെയോപ്‌റ്റെറിജഫോര്‍മീസ് ഗോത്രമാണ് ഇതിനെ പ്രതിനിധാനം ചെയ്യുന്നത്. ഈ ഉപവര്‍ഗത്തില്‍ മേല്‌പറഞ്ഞ ഒരു ഗോത്രം മാത്രമേയുള്ളൂ.
2. നിയോര്‍നിത്തെസ് ഉപവര്‍ഗം. മേല്‌പറഞ്ഞതൊഴിച്ച്, ജീവിച്ചിരിക്കുന്നതും നാമാവശേഷമായതുമായ എല്ലാത്തരം പക്ഷികളും ഇതില്‍പ്പെടുന്നു. നാല് ഉപരിഗോത്ര(super order)ങ്ങളിലായാണ് ഈ എല്ലായിനം പക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
i. ഓഡന്റോനാതേ ഉപരിഗോത്രം. ഹെസ്‌പെറോര്‍നിത്തിഫോര്‍മീസ്, ഇക്തിയോര്‍നിത്തിഫോര്‍മീസ് എന്നീ രണ്ടുഗോത്രങ്ങള്‍ ഇതിലുണ്ട്. ഇവ രണ്ടിലെയും അംഗങ്ങള്‍ ക്രറ്റേഷ്യസ് ഘട്ടത്തില്‍ ജീവിച്ചിരുന്ന പക്ഷികളാണ്.
ii. പാലിയോനാതേ ഉപരിഗോത്രം. സ്റ്റ്രൂത്തിയോണിഫോര്‍മീസ്, റീയിഫോര്‍മീസ്, കാഷ്വാറിഫോര്‍മീസ്, എപ്‌റ്റെറിജഫോര്‍മീസ്, ഡൈനോര്‍നിത്തിഫോര്‍മീസ്, ഏയ്‌പിയോര്‍നിത്തിഫോര്‍മീസ്, റ്റിനമിഫോര്‍മീസ് എന്നിങ്ങനെ അഞ്ച് ഗോത്രങ്ങള്‍ ഇതില്‍പ്പെടുന്നു. ഈ ഉപരിഗോത്രത്തിലെ മിക്കവാറും എല്ലാ പക്ഷികളും വലുപ്പം വളരെയുള്ളതും പറക്കാന്‍ കഴിവില്ലാത്തതുമാണ് (ഉദാ. ഒട്ടകപ്പക്ഷി, എമു, കാസവേറി, റീയ എന്നിവ).
iii. ഇംപെന്നേ ഉപരിഗോത്രം. പെന്‍ഗ്വിന്‍ ഗോത്രമായ സ്‌ഫെനസിഫോര്‍മീസ് മാത്രമാണ് ഇതിലെ ഏകഗോത്രം. ചില ശാസ്‌ത്രജ്ഞര്‍ ഇവയെ നിയോനാതേ ഉപരിഗോത്രത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
iv. നിയോനാതേ ഉപരിഗോത്രം. വൈവിധ്യമാര്‍ന്ന പക്ഷികളുള്‍പ്പെടുന്നതാണ് ഈ ഉപരിഗോത്രം. മുങ്ങല്‍ വിദഗ്‌ധരായ ഗാവിഫോര്‍മീസ് ഗോത്രാംഗങ്ങള്‍ തുടങ്ങി തത്തയും മൈനയും വാനമ്പാടിയും മരംകൊത്തിയും വരെ ഇതിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. 22 വിവിധ ഗോത്രങ്ങള്‍ ഇതില്‍ ഉള്ളതായി കാണാം. നോ. പക്ഷികള്‍