This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടോറൈനോലാറിന്‍ഗോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Otorhinolaryngology)
(Otorhinolaryngology)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Otorhinolaryngology ==
== Otorhinolaryngology ==
-
ചെവി, മൂക്ക്‌, തൊണ്ട എന്നീ വിഭാഗങ്ങളെയും അവയുടെ രോഗങ്ങളെയും പ്രതിപാദിക്കുന്ന ശാസ്‌ത്രവിഭാഗം. ചെവി (ഓട്ടോ), മൂക്ക്‌ (റൈനോ), തൊണ്ടയിലെ ശബ്‌ദമുണ്ടാക്കുന്ന ഭാഗം (ലാറിന്‍ക്‌സ്‌), ലോഗോസ്‌ (സംവാദം) എന്നീ നാല്‌ വാക്കുകളെ സംയോജിപ്പിച്ചെടുത്തതാണ്‌ "ഓട്ടോ റൈനോലാറിന്‍ഗോളജി' എന്ന സങ്കീർണമായ പദം. കുറേക്കൂടി ലളിതമായ ഭാഷയിൽ ഈ വൈദ്യശാസ്‌ത്രശാഖയെ ഇയർ(Ear), നോസ്‌ (Nose), ത്രാട്ട്‌ (Throat) വിഭാഗം എന്നുവിളിച്ചുവരുന്നു; ചുരുക്കേപ്പര്‌ ഇ.എന്‍.ടി. (E.N.T.) എന്നും. ആധുനിക വൈദ്യശാസ്‌ത്രത്തിലെ, വിശിഷ്യ ശസ്‌ത്രക്രിയാവിഭാഗത്തിലെ ഏറ്റവും പ്രമുഖമായ ഒരു സ്ഥാനം ഇന്ന്‌ ഈ വിഭാഗത്തിനുണ്ട്‌. ഈ അവയവങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങള്‍ സർവസാധാരണവും ഏറെ വൈഷമ്യങ്ങള്‍ സൃഷ്‌ടിക്കുന്നവയുമാണ്‌.
+
ചെവി, മൂക്ക്‌, തൊണ്ട എന്നീ വിഭാഗങ്ങളെയും അവയുടെ രോഗങ്ങളെയും പ്രതിപാദിക്കുന്ന ശാസ്‌ത്രവിഭാഗം. ചെവി (ഓട്ടോ), മൂക്ക്‌ (റൈനോ), തൊണ്ടയിലെ ശബ്‌ദമുണ്ടാക്കുന്ന ഭാഗം (ലാറിന്‍ക്‌സ്‌), ലോഗോസ്‌ (സംവാദം) എന്നീ നാല്‌ വാക്കുകളെ സംയോജിപ്പിച്ചെടുത്തതാണ്‌ "ഓട്ടോ റൈനോലാറിന്‍ഗോളജി' എന്ന സങ്കീര്‍ണമായ പദം. കുറേക്കൂടി ലളിതമായ ഭാഷയില്‍ ഈ വൈദ്യശാസ്‌ത്രശാഖയെ ഇയര്‍(Ear), നോസ്‌ (Nose), ത്രോട്ട്‌ (Throat) വിഭാഗം എന്നുവിളിച്ചുവരുന്നു; ചുരുക്കേപ്പര്‌ ഇ.എന്‍.ടി. (E.N.T.) എന്നും. ആധുനിക വൈദ്യശാസ്‌ത്രത്തിലെ, വിശിഷ്യ ശസ്‌ത്രക്രിയാവിഭാഗത്തിലെ ഏറ്റവും പ്രമുഖമായ ഒരു സ്ഥാനം ഇന്ന്‌ ഈ വിഭാഗത്തിനുണ്ട്‌. ഈ അവയവങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ സര്‍വസാധാരണവും ഏറെ വൈഷമ്യങ്ങള്‍ സൃഷ്‌ടിക്കുന്നവയുമാണ്‌.
'''ഓട്ടോളജി'''. ചെവിയുടെ അസുഖങ്ങളാണ്‌ ഓട്ടോളജിയുടെ വിഷയം. വിവിധ രോഗങ്ങള്‍ ചെവിയെ ബാധിക്കാറുണ്ട്‌.
'''ഓട്ടോളജി'''. ചെവിയുടെ അസുഖങ്ങളാണ്‌ ഓട്ടോളജിയുടെ വിഷയം. വിവിധ രോഗങ്ങള്‍ ചെവിയെ ബാധിക്കാറുണ്ട്‌.
-
ചെവിവേദന. ചെവിയുടെ ഏതുഭാഗത്തുണ്ടാകുന്ന ശോഥംമൂലവും ചെവിവേദനയുണ്ടാകാം. ഇത്‌ ഉടനടി ചികിത്സിച്ചില്ലെങ്കിൽ വിഷമകരമായ മാസ്റ്റോയ്‌ഡൈറ്റിസ്‌ (mastoiditis) ആയിത്തീരാനിടയുണ്ട്‌. ചെവിയുടെ മധ്യഭാഗം ആരംഭിക്കുന്നിടത്തുള്ള കർണപടം (ear drum) ശോഥത്തിന്നു വിധേയമാകാം. അത്‌ പലപ്പോഴും പൊട്ടുവാനും കീറുവാനും മറ്റും ഇടയുണ്ട്‌. അതിന്‌ എന്തെങ്കിലും പരുക്കേല്‌ക്കുമ്പോള്‍ അതികലശലായ വേദനയുണ്ടാകും. ആകയാൽ മൂർച്ചയുള്ള സാധനങ്ങള്‍ ചെവിയിലെ മെഴുകു കളയുവാനോ, ചെവിയിൽപ്പെട്ട സാധനങ്ങള്‍ എടുത്തുകളയാനോ ഉപയോഗിക്കരുത്‌. വലിയ ശബ്‌ദം (ഉദാ. ഡൈനമൈറ്റ്‌, ഓലപ്പടക്കം എന്നിവ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദം), ഉയരത്തിൽനിന്ന്‌ പെട്ടെന്ന്‌ താഴേക്കുള്ള വരവ്‌ (പ്രത്യേകിച്ചും മർദക്രമീകരണമില്ലാത്ത വിമാനങ്ങളിൽ), വെള്ളത്തിൽ ഊളിയിടൽ (diving), ശക്തിയായ തുമ്മൽ എന്നിവയെല്ലാം കർണപടം പൊട്ടാന്‍ കാരണമാകാറുണ്ട്‌.
+
ചെവിവേദന. ചെവിയുടെ ഏതുഭാഗത്തുണ്ടാകുന്ന ശോഥംമൂലവും ചെവിവേദനയുണ്ടാകാം. ഇത്‌ ഉടനടി ചികിത്സിച്ചില്ലെങ്കില്‍ വിഷമകരമായ മാസ്റ്റോയ്‌ഡൈറ്റിസ്‌ (mastoiditis) ആയിത്തീരാനിടയുണ്ട്‌. ചെവിയുടെ മധ്യഭാഗം ആരംഭിക്കുന്നിടത്തുള്ള കര്‍ണപടം (ear drum) ശോഥത്തിന്നു വിധേയമാകാം. അത്‌ പലപ്പോഴും പൊട്ടുവാനും കീറുവാനും മറ്റും ഇടയുണ്ട്‌. അതിന്‌ എന്തെങ്കിലും പരുക്കേല്‌ക്കുമ്പോള്‍ അതികലശലായ വേദനയുണ്ടാകും. ആകയാല്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ ചെവിയിലെ മെഴുകു കളയുവാനോ, ചെവിയില്‍പ്പെട്ട സാധനങ്ങള്‍ എടുത്തുകളയാനോ ഉപയോഗിക്കരുത്‌. വലിയ ശബ്‌ദം (ഉദാ. ഡൈനമൈറ്റ്‌, ഓലപ്പടക്കം എന്നിവ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദം), ഉയരത്തില്‍നിന്ന്‌ പെട്ടെന്ന്‌ താഴേക്കുള്ള വരവ്‌ (പ്രത്യേകിച്ചും മര്‍ദക്രമീകരണമില്ലാത്ത വിമാനങ്ങളില്‍), വെള്ളത്തില്‍ ഊളിയിടല്‍ (diving), ശക്തിയായ തുമ്മല്‍ എന്നിവയെല്ലാം കര്‍ണപടം പൊട്ടാന്‍ കാരണമാകാറുണ്ട്‌.
-
ചെവിയുടെ മധ്യഭാഗത്തെ അറയിൽ പഴുപ്പ്‌ പുറത്തുനിന്നോ (പൊട്ടിയ കർണപടത്തിലൂടെ), അല്ലെങ്കിൽ ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലിലൂടെയോ എത്താം. ജലദോഷം; ശ്വാസകോശരോഗങ്ങള്‍; ടോന്‍സിൽ, അഡിനോയ്‌ഡ്‌ എന്നിവയിലുള്ള പഴുപ്പ്‌; മൂക്കിലെ അഴുക്കുകള്‍; ശക്തിയായി മൂക്കുകറക്കൽ എന്നിവയെല്ലാം ഇതിന്‌ കാരണമാണ്‌. പഴുപ്പോ വേദനയോ ഉണ്ടാകുമ്പോള്‍ ഉടനെ ഡോക്‌ടറെ കാണേണ്ടതത്യാവശ്യമാണ്‌. കുട്ടിക്കാലത്ത്‌ ചെവിയുടെ മധ്യഭാഗത്തുണ്ടാകുന്ന പഴുപ്പ്‌ പലപ്പോഴും പില്‌ക്കാലത്ത്‌ ബധിരതയ്‌ക്ക്‌ കാരണമാവുമെന്നതിനാൽ ശ്രദ്ധ കൂടിയേ കഴിയൂ. കുട്ടിക്കാലത്തുതന്നെ ചെവി വൃത്തിയാക്കിവയ്‌ക്കുന്നതിൽ കുട്ടികള്‍ക്ക്‌ പരിശീലനം നല്‌കണം.
+
 
 +
ചെവിയുടെ മധ്യഭാഗത്തെ അറയില്‍ പഴുപ്പ്‌ പുറത്തുനിന്നോ (പൊട്ടിയ കര്‍ണപടത്തിലൂടെ), അല്ലെങ്കില്‍ ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലിലൂടെയോ എത്താം. ജലദോഷം; ശ്വാസകോശരോഗങ്ങള്‍; ടോന്‍സില്‍, അഡിനോയ്‌ഡ്‌ എന്നിവയിലുള്ള പഴുപ്പ്‌; മൂക്കിലെ അഴുക്കുകള്‍; ശക്തിയായി മൂക്കുകറക്കല്‍ എന്നിവയെല്ലാം ഇതിന്‌ കാരണമാണ്‌. പഴുപ്പോ വേദനയോ ഉണ്ടാകുമ്പോള്‍ ഉടനെ ഡോക്‌ടറെ കാണേണ്ടതത്യാവശ്യമാണ്‌. കുട്ടിക്കാലത്ത്‌ ചെവിയുടെ മധ്യഭാഗത്തുണ്ടാകുന്ന പഴുപ്പ്‌ പലപ്പോഴും പില്‌ക്കാലത്ത്‌ ബധിരതയ്‌ക്ക്‌ കാരണമാവുമെന്നതിനാല്‍ ശ്രദ്ധ കൂടിയേ കഴിയൂ. കുട്ടിക്കാലത്തുതന്നെ ചെവി വൃത്തിയാക്കിവയ്‌ക്കുന്നതില്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‌കണം.
[[ചിത്രം:Vol5p729_otorhinolaryngology.jpg|thumb|ചെവി പരിശോധനാരീതി]]
[[ചിത്രം:Vol5p729_otorhinolaryngology.jpg|thumb|ചെവി പരിശോധനാരീതി]]
-
ചെറിയ ജന്തുക്കള്‍ പലപ്പോഴും ചെവിയിൽ പ്രവേശിക്കാറുണ്ട്‌. അവ മൃതിയടഞ്ഞതിനുശേഷം ചെവിക്കായം (ചെവിയിലെ മെഴുക്ക്) അവയെ പൊതിയുകയും അങ്ങനെ കേള്‍വി നശിക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ അല്ലാതെയും ചെവിക്കായം കട്ടിപിടിച്ച്‌ ഉപദ്രവങ്ങള്‍ സൃഷ്‌ടിക്കും. ഏതായാലും ചെവിക്കായവും, പുറമേനിന്ന്‌ കടക്കുന്ന വസ്‌തുക്കളും നീക്കംചെയ്യുന്നതിന്‌ പരിശീലനം ലഭിച്ചവർ തന്നെവേണം. പലപ്പോഴും ഈ വസ്‌തുക്കള്‍ ചെവിയിൽ ഇരുന്നുചെയ്യുന്ന ഉപദ്രവങ്ങളെക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നവയാണ്‌, അവയെ ആയുധങ്ങള്‍കൊണ്ടും മറ്റും നീക്കം ചെയ്യുവാനുള്ള അവിദഗ്‌ധശ്രമങ്ങള്‍. ഇത്തരം വസ്‌തുക്കളെ നീക്കം ചെയ്യുവാനുള്ള നിരവധി ഉപകരണങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. ചെവിയുടെ ഉള്‍ഭാഗം നന്നായി കാണുവാന്‍ തക്ക സംവിധാനമുള്ള വിളക്കുകളും, തലയിൽ ഘടിപ്പിക്കാവുന്ന കണ്ണാടികളും സാധാരണ ഇ.എന്‍.ടി. സർജന്മാർ ഉപയോഗിക്കുക പതിവാണ്‌. നല്ല പരിശീലനമുള്ളവർക്ക്‌ ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ ചെവിയിലെ കുഴപ്പങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാധ്യമാണ്‌. ചെവിയുടെ ഉള്‍ഭാഗം പരിശോധിക്കുന്ന അവസരങ്ങളിൽ, ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലിന്‌ പഴുപ്പുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും ഈ കുഴലുകളിലൂടെയാണ്‌ പഴുപ്പുണ്ടാക്കുന്ന വസ്‌തുക്കള്‍ മൂക്കിൽനിന്നും വായിൽനിന്നും ചെവിയിലേക്കുവരുന്നത്‌. ഇത്‌ ഒഴിവാക്കാന്‍ പലപ്പോഴും ടോന്‍സിൽസ്‌, അഡിനോയ്‌ഡ്‌സ്‌ എന്നിവ ശസ്‌ത്രക്രിയകൊണ്ടു നീക്കം ചെയ്യേണ്ടിവരും. ചെവിയിൽ പഴുപ്പുണ്ടായതിനുശേഷം, അവയ്‌ക്കു ചികിത്സ നല്‌കുന്നതിനെക്കാള്‍ അത്‌ വരാതിരിക്കുവാനുള്ള ആരോഗ്യപരിരക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ്‌ നല്ലത്‌.
+
ചെറിയ ജന്തുക്കള്‍ പലപ്പോഴും ചെവിയില്‍ പ്രവേശിക്കാറുണ്ട്‌. അവ മൃതിയടഞ്ഞതിനുശേഷം ചെവിക്കായം (ചെവിയിലെ മെഴുക്ക്) അവയെ പൊതിയുകയും അങ്ങനെ കേള്‍വി നശിക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ അല്ലാതെയും ചെവിക്കായം കട്ടിപിടിച്ച്‌ ഉപദ്രവങ്ങള്‍ സൃഷ്‌ടിക്കും. ഏതായാലും ചെവിക്കായവും, പുറമേനിന്ന്‌ കടക്കുന്ന വസ്‌തുക്കളും നീക്കംചെയ്യുന്നതിന്‌ പരിശീലനം ലഭിച്ചവര്‍ തന്നെവേണം. പലപ്പോഴും ഈ വസ്‌തുക്കള്‍ ചെവിയില്‍ ഇരുന്നുചെയ്യുന്ന ഉപദ്രവങ്ങളെക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നവയാണ്‌, അവയെ ആയുധങ്ങള്‍കൊണ്ടും മറ്റും നീക്കം ചെയ്യുവാനുള്ള അവിദഗ്‌ധശ്രമങ്ങള്‍. ഇത്തരം വസ്‌തുക്കളെ നീക്കം ചെയ്യുവാനുള്ള നിരവധി ഉപകരണങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. ചെവിയുടെ ഉള്‍ഭാഗം നന്നായി കാണുവാന്‍ തക്ക സംവിധാനമുള്ള വിളക്കുകളും, തലയില്‍ ഘടിപ്പിക്കാവുന്ന കണ്ണാടികളും സാധാരണ ഇ.എന്‍.ടി. സര്‍ജന്മാര്‍ ഉപയോഗിക്കുക പതിവാണ്‌. നല്ല പരിശീലനമുള്ളവര്‍ക്ക്‌ ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ ചെവിയിലെ കുഴപ്പങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാധ്യമാണ്‌. ചെവിയുടെ ഉള്‍ഭാഗം പരിശോധിക്കുന്ന അവസരങ്ങളില്‍, ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലിന്‌ പഴുപ്പുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും ഈ കുഴലുകളിലൂടെയാണ്‌ പഴുപ്പുണ്ടാക്കുന്ന വസ്‌തുക്കള്‍ മൂക്കില്‍നിന്നും വായില്‍നിന്നും ചെവിയിലേക്കുവരുന്നത്‌. ഇത്‌ ഒഴിവാക്കാന്‍ പലപ്പോഴും ടോന്‍സില്‍സ്‌, അഡിനോയ്‌ഡ്‌സ്‌ എന്നിവ ശസ്‌ത്രക്രിയകൊണ്ടു നീക്കം ചെയ്യേണ്ടിവരും. ചെവിയില്‍ പഴുപ്പുണ്ടായതിനുശേഷം, അവയ്‌ക്കു ചികിത്സ നല്‌കുന്നതിനെക്കാള്‍ അത്‌ വരാതിരിക്കുവാനുള്ള ആരോഗ്യപരിരക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ്‌ നല്ലത്‌.
 +
 
 +
ചെവിയിലെ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കരുതല്‍ നടപടികള്‍.
 +
 
 +
(1) കുളിയും പ്രത്യേകിച്ച്‌ നീന്തലും ഊളിയിടലും അധികമായിവരുന്ന ഇക്കാലത്ത്‌ ചെവിയില്‍ വെള്ളം കടക്കുന്നതുമൂലം പലപ്പോഴും കര്‍ണരോഗങ്ങള്‍ വരാറുണ്ട്‌. കുട്ടികളെ ഒരേ അവസരത്തില്‍ 15-ഓ 20-ഓ മിനിറ്റിലധികം നീന്താന്‍ സമ്മതിക്കരുത്‌. അവര്‍ക്ക്‌ കര്‍ണരോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നുകണ്ടാല്‍ അവരെ വെള്ളത്തില്‍ ചാടാനും, ഊളിയിടുവാനും അനുവദിക്കാന്‍ പാടില്ല. നീന്തലിനുശേഷം ചെവിവേദനയോ, ചെവിയില്‍ സ്‌തംഭനമോ കാണുന്ന കുട്ടികളെ ഈ വിനോദത്തില്‍നിന്ന്‌ പിന്‍തിരിപ്പിക്കണം.
 +
 
 +
(2) പലപ്പോഴും കര്‍ണരോഗങ്ങളുടെ നിദാനം ടോണ്‍സില്‍സ്‌, അഡിനോയ്‌ഡ്‌സ്‌ എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ശോഥമാണ്‌. ഇവയ്‌ക്കുവേണ്ട ചികിത്സ യഥാവസരം നല്‌കേണ്ടതാണ്‌.
 +
 
 +
(3) പലപ്പോഴും ചെവിവേദനയും പഴുപ്പും ചില സാംക്രമികരോഗങ്ങളുടെ പരിണത
 +
ഫലമായി ഉണ്ടാകുന്നതാണ്‌. ജലദോഷം, ഇന്‍ഫ്‌ളൂവന്‍സ, സ്‌കാര്‍ലറ്റ്‌ ജ്വരം, മണ്ണന്‍ (അഞ്ചാംപനി), മുണ്ടിവീക്കം, ടൈഫോയ്‌ഡ്‌ ജ്വരം, വില്ലന്‍ചുമ എന്നിവയാണ്‌ ഈ സാംക്രമിക രോഗങ്ങളില്‍ മുഖ്യമായവ. ഈ രോഗങ്ങളുണ്ടാകുമ്പോള്‍ കാര്യക്ഷമമായ ചികിത്സ നല്‌കുകയും, അവ ഉള്‍ചെവിയിലേക്കും അതിനടുത്ത്‌ മാസ്റ്റോയ്‌ഡ്‌ (mastoid) എല്ലിലേക്കും പടരാതെ സൂക്ഷിക്കുകയും വേണം.
 +
 
 +
(4) ചെവി വൃത്തിയായി വയ്‌ക്കുകയും ചെവിയില്‍ കുരുവോ, പഴുപ്പോ അഥവാ ചെവിക്കായത്തിന്റെ ഉപദ്രവമോ ഉണ്ടാവുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‌കുകയും വേണം.
 +
 
 +
(5) പലപ്പോഴും ശരിയായി മൂക്കു ചീറ്റാത്തതുകൊണ്ട്‌ മൂക്കില്‍നിന്ന്‌ പഴുപ്പ്‌ കയറിയാണ്‌ കര്‍ണരോഗങ്ങള്‍ ഉണ്ടാകുന്നത്‌. ഇക്കാര്യം കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കണം. രണ്ടു നാസാദ്വാരങ്ങളും അടച്ചു മൂക്കുചീറ്റരുത്‌. അത്‌ മൃദുവായി ചെയ്യണം. ഒരു തൂവാല ഉപയോഗിക്കുന്നത്‌ നന്ന്‌.
 +
 
 +
'''മാസ്റ്റോയ്‌ഡൈറ്റിസ്‌''' (Mastoiditis). കെര്‍ണരോഗങ്ങളില്‍നിന്ന്‌ അടുത്തുള്ള മാസ്റ്റോയ്‌ഡിലേക്ക്‌ പഴുപ്പു പടര്‍ന്നുണ്ടാകുന്ന രോഗമാണ്‌ മാസ്റ്റോയ്‌ഡൈറ്റിസ്‌. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍വസാധാരണമായിത്തീര്‍ന്നിരിക്കുന്ന ഇന്ന്‌ മാസ്റ്റോയ്‌ഡൈറ്റിസ്‌ അപൂര്‍വമായേ കാണാറുള്ളൂ. ഏതായാലും കര്‍ണരോഗങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ വേണ്ടവിധം ചികിത്സിച്ചാല്‍ മാസ്റ്റോയ്‌ഡിന്‌ പഴുപ്പു ബാധിക്കുകയില്ല. രോഗം വന്നുകഴിഞ്ഞാല്‍ ശസ്‌ത്രക്രിയകൊണ്ട്‌ പഴുപ്പ്‌ നീക്കംചെയ്യുകയേ നിവൃത്തിയുള്ളു. ശരിയായ ചികിത്സ ചെയ്യാത്തപക്ഷം പഴുപ്പ്‌ മസ്‌തിഷ്‌കാവരണങ്ങളിലേക്ക്‌ പടരുകയും മെനിന്‍ജൈറ്റിസ്‌ ഉണ്ടാകുകയും ചെയ്യും.
-
ചെവിയിലെ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കരുതൽ നടപടികള്‍. (1) കുളിയും പ്രത്യേകിച്ച്‌ നീന്തലും ഊളിയിടലും അധികമായിവരുന്ന ഇക്കാലത്ത്‌ ചെവിയിൽ വെള്ളം കടക്കുന്നതുമൂലം പലപ്പോഴും കർണരോഗങ്ങള്‍ വരാറുണ്ട്‌. കുട്ടികളെ ഒരേ അവസരത്തിൽ 15-ഓ 20-ഓ മിനിറ്റിലധികം നീന്താന്‍ സമ്മതിക്കരുത്‌. അവർക്ക്‌ കർണരോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നുകണ്ടാൽ അവരെ വെള്ളത്തിൽ ചാടാനും, ഊളിയിടുവാനും അനുവദിക്കാന്‍ പാടില്ല. നീന്തലിനുശേഷം ചെവിവേദനയോ, ചെവിയിൽ സ്‌തംഭനമോ കാണുന്ന കുട്ടികളെ ഈ വിനോദത്തിൽനിന്ന്‌ പിന്‍തിരിപ്പിക്കണം. (2) പലപ്പോഴും കർണരോഗങ്ങളുടെ നിദാനം ടോണ്‍സിൽസ്‌, അഡിനോയ്‌ഡ്‌സ്‌ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന ശോഥമാണ്‌. ഇവയ്‌ക്കുവേണ്ട ചികിത്സ യഥാവസരം നല്‌കേണ്ടതാണ്‌. (3) പലപ്പോഴും ചെവിവേദനയും പഴുപ്പും ചില സാംക്രമികരോഗങ്ങളുടെ പരിണത
+
ചെകിടടപ്പ്‌. ഇത്‌ വിമാനയാത്രയില്‍ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണ്‌. ചെവിയുടെ ഉള്ളിലെ മര്‍ദം നിയന്ത്രിക്കുന്നത്‌ ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലാണ്‌. ഈ കുഴലില്‍ ശോഥം കൊണ്ടോ, വിസര്‍ജനങ്ങള്‍ കയറുന്നതുകൊണ്ടോ ആണ്‌ ചെകിടടപ്പ്‌ ഉണ്ടാകുന്നത്‌. ഫാറിങ്‌ഗോ ടിംപാനിക്‌ കുഴല്‍ അടയുന്നതുകൊണ്ട്‌ ചെവിയിലെ വായുമര്‍ദം കൂടുകയും വലിയ വേദന ഉണ്ടാവുകയും ചെയ്യും. ഇത്‌ ഒഴിവാക്കാന്‍ മൂക്കും വായും അടച്ച്‌ വായു പുറത്തേക്ക്‌ വിടുവാന്‍ ശ്രമിച്ചാല്‍മതി. ഇതുകൊണ്ടും ചെകിടടപ്പു മാറുന്നില്ലെങ്കില്‍ ഒരു ശതമാനം എഫിഡ്രിന്‍ ലായനി ഒന്നോ രണ്ടോ തുള്ളി മൂക്കില്‍ ഇറ്റിച്ച്‌ അത്‌ കുഴലിലേക്ക്‌ ആവഹിച്ചാല്‍ മതിയാവും.
-
ഫലമായി ഉണ്ടാകുന്നതാണ്‌. ജലദോഷം, ഇന്‍ഫ്‌ളൂവന്‍സ, സ്‌കാർലറ്റ്‌ ജ്വരം, മണ്ണന്‍ (അഞ്ചാംപനി), മുണ്ടിവീക്കം, ടൈഫോയ്‌ഡ്‌ ജ്വരം, വില്ലന്‍ചുമ എന്നിവയാണ്‌ ഈ സാംക്രമിക രോഗങ്ങളിൽ മുഖ്യമായവ. ഈ രോഗങ്ങളുണ്ടാകുമ്പോള്‍ കാര്യക്ഷമമായ ചികിത്സ നല്‌കുകയും, അവ ഉള്‍ചെവിയിലേക്കും അതിനടുത്ത്‌ മാസ്റ്റോയ്‌ഡ്‌ (mastoid) എല്ലിലേക്കും പടരാതെ സൂക്ഷിക്കുകയും വേണം. (4) ചെവി വൃത്തിയായി വയ്‌ക്കുകയും ചെവിയിൽ കുരുവോ, പഴുപ്പോ അഥവാ ചെവിക്കായത്തിന്റെ ഉപദ്രവമോ ഉണ്ടാവുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‌കുകയും വേണം. (5) പലപ്പോഴും ശരിയായി മൂക്കു ചീറ്റാത്തതുകൊണ്ട്‌ മൂക്കിൽനിന്ന്‌ പഴുപ്പ്‌ കയറിയാണ്‌ കർണരോഗങ്ങള്‍ ഉണ്ടാകുന്നത്‌. ഇക്കാര്യം കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കണം. രണ്ടു നാസാദ്വാരങ്ങളും അടച്ചു മൂക്കുചീറ്റരുത്‌. അത്‌ മൃദുവായി ചെയ്യണം. ഒരു തൂവാല ഉപയോഗിക്കുന്നത്‌ നന്ന്‌.
+
മൂക്കിന്‌ വരാവുന്ന രോഗങ്ങള്‍. മൂക്കിനകത്തുള്ള ചര്‍മം വളരെ ലോലമാണ്‌. അതിനാല്‍ അതിനു കേടുപാടുകള്‍ വരാനും ശോഥം സംഭവിക്കുവാനും സാധ്യതകളുണ്ട്‌. ഈ ചര്‍മത്തില്‍ ധാരാളം രോമങ്ങളുണ്ട്‌. പുറത്തുനിന്നുവരുന്ന പൊടി മുതലായവയെ അരിച്ചെടുത്ത്‌, ശുദ്ധവായു അകത്തേക്ക്‌ അയയ്‌ക്കുവാന്‍വേണ്ടിയാണ്‌ ഇവ ഘടിപ്പിച്ചിട്ടുള്ളത്‌. പലപ്പോഴും ഈ രോമകൂപങ്ങള്‍ പരുവിനും പഴുപ്പിനുമുള്ള കേന്ദ്രബിന്ദുക്കളാകാറുമുണ്ട്‌.
-
'''മാസ്റ്റോയ്‌ഡൈറ്റിസ്‌''' (Mastoiditis). കെർണരോഗങ്ങളിൽനിന്ന്‌ അടുത്തുള്ള മാസ്റ്റോയ്‌ഡിലേക്ക്‌ പഴുപ്പു പടർന്നുണ്ടാകുന്ന രോഗമാണ്‌ മാസ്റ്റോയ്‌ഡൈറ്റിസ്‌. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സർവസാധാരണമായിത്തീർന്നിരിക്കുന്ന ഇന്ന്‌ മാസ്റ്റോയ്‌ഡൈറ്റിസ്‌ അപൂർവമായേ കാണാറുള്ളൂ. ഏതായാലും കർണരോഗങ്ങള്‍ ആദ്യഘട്ടത്തിൽത്തന്നെ വേണ്ടവിധം ചികിത്സിച്ചാൽ മാസ്റ്റോയ്‌ഡിന്‌ പഴുപ്പു ബാധിക്കുകയില്ല. രോഗം വന്നുകഴിഞ്ഞാൽ ശസ്‌ത്രക്രിയകൊണ്ട്‌ പഴുപ്പ്‌ നീക്കംചെയ്യുകയേ നിവൃത്തിയുള്ളു. ശരിയായ ചികിത്സ ചെയ്യാത്തപക്ഷം പഴുപ്പ്‌ മസ്‌തിഷ്‌കാവരണങ്ങളിലേക്ക്‌ പടരുകയും മെനിന്‍ജൈറ്റിസ്‌ ഉണ്ടാകുകയും ചെയ്യും.
+
മൂക്കിനകത്ത്‌ പഴുപ്പോ, പരുവോ ഉണ്ടെങ്കില്‍ എളുപ്പം മനസ്സിലാക്കുവാന്‍ കഴിയും. മൂക്കിന്റെ ചുവപ്പുനിറം, വീക്കം, വേദന എന്നിവ ഇതിന്റെ സൂചനകളാണ്‌. വേദനയോ വീക്കമോ അധികമുണ്ടെങ്കില്‍ ഡോക്‌ടറെ കാണിക്കണം. മൂക്കും അതിന്റെ നാലുവശവുമുള്ള മുഖഭാഗവും നേരിട്ടു മസ്‌തിഷ്‌കത്തിലെ ഞരമ്പുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവയാകയാല്‍, ഇവിടങ്ങളിലെ പഴുപ്പു പ്രത്യേകം സൂക്ഷിക്കേണ്ടതാണ്‌.
-
ചെകിടടപ്പ്‌. ഇത്‌ വിമാനയാത്രയിൽ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണ്‌. ചെവിയുടെ ഉള്ളിലെ മർദം നിയന്ത്രിക്കുന്നത്‌ ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലാണ്‌. ഈ കുഴലിൽ ശോഥം കൊണ്ടോ, വിസർജനങ്ങള്‍ കയറുന്നതുകൊണ്ടോ ആണ്‌ ചെകിടടപ്പ്‌ ഉണ്ടാകുന്നത്‌. ഫാറിങ്‌ഗോ ടിംപാനിക്‌ കുഴൽ അടയുന്നതുകൊണ്ട്‌ ചെവിയിലെ വായുമർദം കൂടുകയും വലിയ വേദന ഉണ്ടാവുകയും ചെയ്യും. ഇത്‌ ഒഴിവാക്കാന്‍ മൂക്കും വായും അടച്ച്‌ വായു പുറത്തേക്ക്‌ വിടുവാന്‍ ശ്രമിച്ചാൽമതി. ഇതുകൊണ്ടും ചെകിടടപ്പു മാറുന്നില്ലെങ്കിൽ ഒരു ശതമാനം എഫിഡ്രിന്‍ ലായനി ഒന്നോ രണ്ടോ തുള്ളി മൂക്കിൽ ഇറ്റിച്ച്‌ അത്‌ കുഴലിലേക്ക്‌ ആവഹിച്ചാൽ മതിയാവും.
+
-
മൂക്കിന്‌ വരാവുന്ന രോഗങ്ങള്‍. മൂക്കിനകത്തുള്ള ചർമം വളരെ ലോലമാണ്‌. അതിനാൽ അതിനു കേടുപാടുകള്‍ വരാനും ശോഥം സംഭവിക്കുവാനും സാധ്യതകളുണ്ട്‌. ഈ ചർമത്തിൽ ധാരാളം രോമങ്ങളുണ്ട്‌. പുറത്തുനിന്നുവരുന്ന പൊടി മുതലായവയെ അരിച്ചെടുത്ത്‌, ശുദ്ധവായു അകത്തേക്ക്‌ അയയ്‌ക്കുവാന്‍വേണ്ടിയാണ്‌ ഇവ ഘടിപ്പിച്ചിട്ടുള്ളത്‌. പലപ്പോഴും ഈ രോമകൂപങ്ങള്‍ പരുവിനും പഴുപ്പിനുമുള്ള കേന്ദ്രബിന്ദുക്കളാകാറുമുണ്ട്‌.
+
-
മൂക്കിനകത്ത്‌ പഴുപ്പോ, പരുവോ ഉണ്ടെങ്കിൽ എളുപ്പം മനസ്സിലാക്കുവാന്‍ കഴിയും. മൂക്കിന്റെ ചുവപ്പുനിറം, വീക്കം, വേദന എന്നിവ ഇതിന്റെ സൂചനകളാണ്‌. വേദനയോ വീക്കമോ അധികമുണ്ടെങ്കിൽ ഡോക്‌ടറെ കാണിക്കണം. മൂക്കും അതിന്റെ നാലുവശവുമുള്ള മുഖഭാഗവും നേരിട്ടു മസ്‌തിഷ്‌കത്തിലെ ഞരമ്പുകളുമായി സമ്പർക്കം പുലർത്തുന്നവയാകയാൽ, ഇവിടങ്ങളിലെ പഴുപ്പു പ്രത്യേകം സൂക്ഷിക്കേണ്ടതാണ്‌.
+
-
പലപ്പോഴും മൂക്കിനകത്ത്‌ പുറമേ നിന്നുള്ള വസ്‌തുക്കള്‍ കയറുക പതിവാണ്‌. കുഞ്ഞുങ്ങള്‍ കളിക്കുന്ന മഞ്ചാടി, പുളിങ്കുരു എന്നിവ തൊട്ട്‌ മൂക്കിലെ നാറ്റമുള്ള പഴുപ്പുകള്‍ കാരണം വന്നുചേരുന്ന പുഴുക്കള്‍വരെ മൂക്കിൽ കയറാറുണ്ട്‌. മൂക്കിൽനിന്ന്‌ ഇത്തരം വസ്‌തുക്കളെ എടുത്തുമാറ്റാന്‍ പരിചയമുള്ളവരെ കാണുകയും, അവ മാറ്റിയശേഷം ഒരു ആന്റിസെപ്‌റ്റിക്‌ ലായനി മൂക്കിൽ ഇറ്റിക്കുകയും ചെയ്യണം.
+
പലപ്പോഴും മൂക്കിനകത്ത്‌ പുറമേ നിന്നുള്ള വസ്‌തുക്കള്‍ കയറുക പതിവാണ്‌. കുഞ്ഞുങ്ങള്‍ കളിക്കുന്ന മഞ്ചാടി, പുളിങ്കുരു എന്നിവ തൊട്ട്‌ മൂക്കിലെ നാറ്റമുള്ള പഴുപ്പുകള്‍ കാരണം വന്നുചേരുന്ന പുഴുക്കള്‍വരെ മൂക്കില്‍ കയറാറുണ്ട്‌. മൂക്കില്‍നിന്ന്‌ ഇത്തരം വസ്‌തുക്കളെ എടുത്തുമാറ്റാന്‍ പരിചയമുള്ളവരെ കാണുകയും, അവ മാറ്റിയശേഷം ഒരു ആന്റിസെപ്‌റ്റിക്‌ ലായനി മൂക്കില്‍ ഇറ്റിക്കുകയും ചെയ്യണം.
-
മൂക്കിലെ പോളിപ്പുകളും (Polyps), റൈനോസ്‌പൊറീഡിയവും (Rhinosporidium). മൂക്കിൽ പോളിപ്പുകള്‍ വരാന്‍ ധാരാളം സാധ്യതകളുണ്ട്‌. അതേ മാതിരി ഒരു ഫംഗസ്‌ ഉപദ്രവമായ റൈനോസ്‌പൊറീഡിയത്തിന്റെ വളർച്ചയും തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും കാണുക പതിവാണ്‌. ഇവ രണ്ടും ശസ്‌ത്രക്രിയവഴി ഇ.എന്‍.ടി. സർജന്മാർ ചികിത്സിക്കേണ്ടവയാണ്‌. ചില സന്ദർഭങ്ങളിൽ മൂക്കിന്റെ നെടുകേയുള്ള കാർട്ടിലേജ്‌ ഒരു വശത്തേക്ക്‌ വളയുകയും, "വളഞ്ഞ സെപ്‌റ്റം' (deflected septum) എന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യും. ഇതും ചിലപ്പോള്‍ വൈഷമ്യങ്ങള്‍ക്കു കാരണമാവുകയും പരിഹാരത്തിന്‌ ശസ്‌ത്രക്രിയ വേണ്ടിവരികയും ചെയ്യും.
+
മൂക്കിലെ പോളിപ്പുകളും (Polyps), റൈനോസ്‌പൊറീഡിയവും (Rhinosporidium). മൂക്കില്‍ പോളിപ്പുകള്‍ വരാന്‍ ധാരാളം സാധ്യതകളുണ്ട്‌. അതേ മാതിരി ഒരു ഫംഗസ്‌ ഉപദ്രവമായ റൈനോസ്‌പൊറീഡിയത്തിന്റെ വളര്‍ച്ചയും തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും കാണുക പതിവാണ്‌. ഇവ രണ്ടും ശസ്‌ത്രക്രിയവഴി ഇ.എന്‍.ടി. സര്‍ജന്മാര്‍ ചികിത്സിക്കേണ്ടവയാണ്‌. ചില സന്ദര്‍ഭങ്ങളില്‍ മൂക്കിന്റെ നെടുകേയുള്ള കാര്‍ട്ടിലേജ്‌ ഒരു വശത്തേക്ക്‌ വളയുകയും, "വളഞ്ഞ സെപ്‌റ്റം' (deflected septum) എന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യും. ഇതും ചിലപ്പോള്‍ വൈഷമ്യങ്ങള്‍ക്കു കാരണമാവുകയും പരിഹാരത്തിന്‌ ശസ്‌ത്രക്രിയ വേണ്ടിവരികയും ചെയ്യും.
<gallery Caption="1. ലാറിന്‍ഗോസ്‌കോപ്പ്‌ 2. ലാറിന്‍ഗോസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള ചികിത്സ">
<gallery Caption="1. ലാറിന്‍ഗോസ്‌കോപ്പ്‌ 2. ലാറിന്‍ഗോസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള ചികിത്സ">
Image:Vol5p729_Laryngoscope handle with an assortment of Macintosh blades (large adult, small adult, pediatric, .jpg
Image:Vol5p729_Laryngoscope handle with an assortment of Macintosh blades (large adult, small adult, pediatric, .jpg
Image:Vol5p729_Laryngoscope handle  treatment.jpg
Image:Vol5p729_Laryngoscope handle  treatment.jpg
</gallery>
</gallery>
-
മൂക്കിൽനിന്നുള്ള രക്തപ്രവാഹം. ഇതും സാധാരണ കണ്ടുവരുന്ന ഒരു സ്ഥിതിവിശേഷമാണ്‌. മൂക്കിന്റെ ഉള്‍ചർമം ലോലമാണ്‌; അതിൽ ധാരാളം കാപ്പിലറികളുണ്ട്‌. അതുകൊണ്ടാണ്‌ മൂക്കിൽനിന്ന്‌ പലപ്പോഴും രക്തം ഒലിക്കുന്നത്‌. മൂക്കിൽനിന്നുള്ള രക്തപ്രവാഹം ഒരു രോഗമല്ല; രോഗലക്ഷണം മാത്രമാണ്‌. മൂക്കിലുള്ള പൊറ്റന്‍ അടരുക, മൂക്കിൽ വിരൽ കടത്തുക എന്നീ സാധാരണ സംഭവങ്ങളിൽനിന്നുണ്ടാകുന്ന സാരമില്ലാത്ത ഒരവസ്ഥയാകാം അത്‌. അതേസമയംതന്നെ അത്‌ ഹീമോഫീലിയ, പ്യുർപുറ എന്നിങ്ങനെ, രക്തം-ഉറയൽ വികലമാക്കുന്ന രോഗങ്ങള്‍കൊണ്ടും ഉണ്ടാകാം. സ്‌കർവി, കഠിനമായ അനീമിയ, രക്തധമനികളുടെ േരാഗങ്ങള്‍ എന്നിവയും മൂക്കിൽനിന്നുള്ള രക്തപ്രവാഹത്തിന്‌ കാരണമാകാം. മൂക്കിൽനിന്ന്‌ രക്തം വരുന്നതുകാണുന്ന ഉടനെ രോഗിയെ തല പുറകോട്ടാക്കി കിടത്തുകയോ ഇരുത്തുകയോ ചെയ്യണം. ആ ഭാഗത്ത്‌ ഐസോ, തണുത്ത വെള്ളമോ വയ്‌ക്കുന്നതും നന്ന്‌. സാധാരണഗതിയിൽ കുറച്ചുസമയത്തിനുള്ളിൽ രക്തപ്രവാഹം നില്‌ക്കും. രക്തം വരുന്നത്‌ തുടരുകയാണെങ്കിൽ ഒരു ഡോക്‌ടറെ കാണിച്ച്‌ മൂക്ക്‌ പ്ലഗ്‌ ചെയ്യേണ്ടിവരും. ചിലപ്പോള്‍ രക്തപ്രവാഹം നിർത്തുന്നതിനുള്ള മരുന്നുകളും ഉപയോഗിക്കേണ്ടിവരും.
+
മൂക്കില്‍നിന്നുള്ള രക്തപ്രവാഹം. ഇതും സാധാരണ കണ്ടുവരുന്ന ഒരു സ്ഥിതിവിശേഷമാണ്‌. മൂക്കിന്റെ ഉള്‍ചര്‍മം ലോലമാണ്‌; അതില്‍ ധാരാളം കാപ്പിലറികളുണ്ട്‌. അതുകൊണ്ടാണ്‌ മൂക്കില്‍നിന്ന്‌ പലപ്പോഴും രക്തം ഒലിക്കുന്നത്‌. മൂക്കില്‍നിന്നുള്ള രക്തപ്രവാഹം ഒരു രോഗമല്ല; രോഗലക്ഷണം മാത്രമാണ്‌. മൂക്കിലുള്ള പൊറ്റന്‍ അടരുക, മൂക്കില്‍ വിരല്‍ കടത്തുക എന്നീ സാധാരണ സംഭവങ്ങളില്‍നിന്നുണ്ടാകുന്ന സാരമില്ലാത്ത ഒരവസ്ഥയാകാം അത്‌. അതേസമയംതന്നെ അത്‌ ഹീമോഫീലിയ, പ്യുര്‍പുറ എന്നിങ്ങനെ, രക്തം-ഉറയല്‍ വികലമാക്കുന്ന രോഗങ്ങള്‍കൊണ്ടും ഉണ്ടാകാം. സ്‌കര്‍വി, കഠിനമായ അനീമിയ, രക്തധമനികളുടെ രോഗങ്ങള്‍ എന്നിവയും മൂക്കില്‍നിന്നുള്ള രക്തപ്രവാഹത്തിന്‌ കാരണമാകാം. മൂക്കില്‍നിന്ന്‌ രക്തം വരുന്നതുകാണുന്ന ഉടനെ രോഗിയെ തല പുറകോട്ടാക്കി കിടത്തുകയോ ഇരുത്തുകയോ ചെയ്യണം. ആ ഭാഗത്ത്‌ ഐസോ, തണുത്ത വെള്ളമോ വയ്‌ക്കുന്നതും നന്ന്‌. സാധാരണഗതിയില്‍ കുറച്ചുസമയത്തിനുള്ളില്‍ രക്തപ്രവാഹം നില്‌ക്കും. രക്തം വരുന്നത്‌ തുടരുകയാണെങ്കില്‍ ഒരു ഡോക്‌ടറെ കാണിച്ച്‌ മൂക്ക്‌ പ്ലഗ്‌ ചെയ്യേണ്ടിവരും. ചിലപ്പോള്‍ രക്തപ്രവാഹം നിര്‍ത്തുന്നതിനുള്ള മരുന്നുകളും ഉപയോഗിക്കേണ്ടിവരും.
-
മൂക്ക്‌ മുഖത്ത്‌ വളരെ പ്രത്യക്ഷമായി കാണുന്ന ഒരു അവയവമായതിനാൽ അതിന്റെ വൈകല്യങ്ങള്‍ മാറ്റുവാനും (പലപ്പോഴും മൂക്കിന്റെ ഭംഗി വർധിപ്പിക്കുവാനും) പ്ലാസ്റ്റിക്‌ സർജറി ചെയ്യുക പതിവുണ്ട്‌. ക്ലിയോപാട്രയുടെ മൂക്കിന്‌ അല്‌പം നീളംകൂടിയിരുന്നെങ്കിൽ ലോകത്തിന്റെ ചരിത്രംതന്നെ മാറ്റി എഴുതപ്പെടുമായിരുന്നു എന്ന്‌ ഷെയ്‌ക്‌സ്‌പിയർ പറഞ്ഞതിൽ വാസ്‌തവമുണ്ട്‌. പ്ലാസ്റ്റിക്‌ സർജറി വളരെയേറെ വിപുലമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്‌, മുഖത്തെ മറ്റുപല അവയവങ്ങളെപ്പോലെതന്നെ മൂക്കും പ്ലാസ്റ്റിക്‌ സർജറിക്ക്‌ പലപ്പോഴും വിധേയമായിത്തീരാറുണ്ട്‌. അപകടങ്ങള്‍ കാരണം മൂക്കിന്‌ വൈകല്യം സംഭവിക്കുമ്പോഴും ഇത്തരം ശസ്‌ത്രക്രിയകള്‍ ചെയ്യേണ്ടിവരും.
+
മൂക്ക്‌ മുഖത്ത്‌ വളരെ പ്രത്യക്ഷമായി കാണുന്ന ഒരു അവയവമായതിനാല്‍ അതിന്റെ വൈകല്യങ്ങള്‍ മാറ്റുവാനും (പലപ്പോഴും മൂക്കിന്റെ ഭംഗി വര്‍ധിപ്പിക്കുവാനും) പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുക പതിവുണ്ട്‌. ക്ലിയോപാട്രയുടെ മൂക്കിന്‌ അല്‌പം നീളംകൂടിയിരുന്നെങ്കില്‍ ലോകത്തിന്റെ ചരിത്രംതന്നെ മാറ്റി എഴുതപ്പെടുമായിരുന്നു എന്ന്‌ ഷെയ്‌ക്‌സ്‌പിയര്‍ പറഞ്ഞതില്‍ വാസ്‌തവമുണ്ട്‌. പ്ലാസ്റ്റിക്‌ സര്‍ജറി വളരെയേറെ വിപുലമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്‌, മുഖത്തെ മറ്റുപല അവയവങ്ങളെപ്പോലെതന്നെ മൂക്കും പ്ലാസ്റ്റിക്‌ സര്‍ജറിക്ക്‌ പലപ്പോഴും വിധേയമായിത്തീരാറുണ്ട്‌. അപകടങ്ങള്‍ കാരണം മൂക്കിന്‌ വൈകല്യം സംഭവിക്കുമ്പോഴും ഇത്തരം ശസ്‌ത്രക്രിയകള്‍ ചെയ്യേണ്ടിവരും.
 +
തൊണ്ട. തൊണ്ടയുടെ ഭാഗങ്ങളാണ്‌ ലാറിന്‍ക്‌സ്‌ (ശബ്‌ദം സൃഷ്‌ടിക്കുന്ന ഭാഗം), ഫാരിന്‍ക്‌സ്‌, വിഴുങ്ങുവാന്‍ ആവശ്യമായ പേശികള്‍ എന്നിവ.
തൊണ്ട. തൊണ്ടയുടെ ഭാഗങ്ങളാണ്‌ ലാറിന്‍ക്‌സ്‌ (ശബ്‌ദം സൃഷ്‌ടിക്കുന്ന ഭാഗം), ഫാരിന്‍ക്‌സ്‌, വിഴുങ്ങുവാന്‍ ആവശ്യമായ പേശികള്‍ എന്നിവ.
-
തൊണ്ടയിൽ ഉണ്ടാകുന്ന ശോഥത്തെ പൊതുവായി നാം തൊണ്ടവീക്കം എന്നുവിളിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ചുവപ്പുവർണം, വീക്കം, കഫക്കെട്ട്‌ എന്നിവ കാണാം. ഇത്‌ ഉണ്ടാകുന്നത്‌ തണുപ്പ്‌ തട്ടിയിട്ടോ, ടോന്‍സിൽ, അഡിനോയ്‌ഡ്‌ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന പഴുപ്പ്‌ തൊണ്ടയിലേക്ക്‌ പ്രവേശിക്കുന്നതുകൊണ്ടോ ആണ്‌.
+
തൊണ്ടയില്‍ ഉണ്ടാകുന്ന ശോഥത്തെ പൊതുവായി നാം തൊണ്ടവീക്കം എന്നുവിളിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുവപ്പുവര്‍ണം, വീക്കം, കഫക്കെട്ട്‌ എന്നിവ കാണാം. ഇത്‌ ഉണ്ടാകുന്നത്‌ തണുപ്പ്‌ തട്ടിയിട്ടോ, ടോന്‍സില്‍, അഡിനോയ്‌ഡ്‌ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന പഴുപ്പ്‌ തൊണ്ടയിലേക്ക്‌ പ്രവേശിക്കുന്നതുകൊണ്ടോ ആണ്‌.
-
ഫറിന്‍ജൈറ്റിസ്‌ (Pharyngitis) എന്നുവിളിക്കുന്ന രോഗം തൊണ്ടവീക്കങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌. മേല്‌പറഞ്ഞ കാരണങ്ങള്‍ക്കുപുറമേ ഇന്‍ഫ്‌ളുവന്‍സ, അഞ്ചാംപനി, വൈറസ്‌-രോഗങ്ങള്‍ എന്നിവയുടെ ഭാഗമായും ഫറിന്‍ജൈറ്റിസ്‌ കാണാവുന്നതാണ്‌. അതിന്‌ വിദഗ്‌ധ ചികിത്സ ആവശ്യമായി വരും. പുകവലി, പുകയിലയുടെ ഉപയോഗം, പുക മുതലായവ ശ്വസിക്കൽ, പെട്ടെന്നുള്ള ശീതോഷ്‌ണവ്യതിചലനങ്ങള്‍, വരണ്ട കാലാവസ്ഥ എന്നിവയെല്ലാം തൊണ്ടയിലെ ഉള്‍ച്ചർമത്തെ നൊമ്പരപ്പെടുത്തുകയും ശോഥം ഉണ്ടാക്കുകയും ചെയ്യും. ചില ഭക്ഷണവസ്‌തുക്കള്‍ കഴിക്കുന്നതുകൊണ്ടുള്ള അലർജിയും ഇതിനിടവരുത്തും. ഇത്തരം സന്ദർഭങ്ങളിൽ തൊണ്ടവേദനയ്‌ക്കു പുറമേ, ചുമയും ഉണ്ടാവും. പുകവലിക്കാർക്കുണ്ടാകുന്ന ചുമ പ്രസിദ്ധമാണ്‌. തൊണ്ടവേദന കൂടുതലാകുമ്പോള്‍ ചെവിയിലും മൂക്കിലും അസുഖങ്ങളും അടപ്പും ഉണ്ടാകും. ഇത്തരം രോഗങ്ങള്‍ വരാതിരിക്കുവാന്‍ മേല്‌പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. തൊണ്ടയിൽ സ്റ്റ്രപ്‌റ്റോകോക്കസ്‌ അണുക്കള്‍ ബാധിക്കുന്നതുകൊണ്ട്‌ പഴുപ്പും ശക്തിയേറിയ വേദനയും ഉണ്ടാകും. തൊണ്ടയിൽ വെളുത്ത പാടകണ്ടെന്നുവരാം. മാരകമായ ഡിഫ്‌തീരിയ രോഗത്തിലും (പ്രത്യേകിച്ചു കുട്ടികളിൽ) തൊണ്ടയിലാകെ വെളുത്തപാട കെട്ടുകയും ശ്വാസോച്ഛ്വാസത്തിനുപോലും തടസ്സം നേരിടുകയും ചെയ്യും. ഈ രോഗം ഉടനടി ചികിത്സിച്ചില്ലെങ്കിൽ മരണത്തിനുപോലും ഇടയാകുമെന്നുള്ളതിനാൽ രോഗം കണ്ടുപിടിക്കുവാനും അതിനുവേണ്ട കാര്യക്ഷമമായ ചികിത്സ നല്‌കുവാനും ഒട്ടും വൈകിക്കരുത്‌. ഡിഫ്‌തീരിയ, ടെറ്റനസ്‌, വില്ലന്‍ചുമ എന്നീ മൂന്നുരോഗങ്ങള്‍ക്കും പ്രതിരോധശക്തി നല്‌കുന്ന ട്രിപ്പിള്‍ ആന്റിജന്‍ കുഞ്ഞുങ്ങള്‍ക്ക്‌ യഥാവസരം നല്‌കിയാൽ ഈ മാരകമായ രോഗത്തിൽനിന്ന്‌ പരിപൂർണമായ രക്ഷ ലഭിക്കുന്നതാണ്‌.
+
ഫറിന്‍ജൈറ്റിസ്‌ (Pharyngitis) എന്നുവിളിക്കുന്ന രോഗം തൊണ്ടവീക്കങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. മേല്‌പറഞ്ഞ കാരണങ്ങള്‍ക്കുപുറമേ ഇന്‍ഫ്‌ളുവന്‍സ, അഞ്ചാംപനി, വൈറസ്‌-രോഗങ്ങള്‍ എന്നിവയുടെ ഭാഗമായും ഫറിന്‍ജൈറ്റിസ്‌ കാണാവുന്നതാണ്‌. അതിന്‌ വിദഗ്‌ധ ചികിത്സ ആവശ്യമായി വരും. പുകവലി, പുകയിലയുടെ ഉപയോഗം, പുക മുതലായവ ശ്വസിക്കല്‍, പെട്ടെന്നുള്ള ശീതോഷ്‌ണവ്യതിചലനങ്ങള്‍, വരണ്ട കാലാവസ്ഥ എന്നിവയെല്ലാം തൊണ്ടയിലെ ഉള്‍ച്ചര്‍മത്തെ നൊമ്പരപ്പെടുത്തുകയും ശോഥം ഉണ്ടാക്കുകയും ചെയ്യും. ചില ഭക്ഷണവസ്‌തുക്കള്‍ കഴിക്കുന്നതുകൊണ്ടുള്ള അലര്‍ജിയും ഇതിനിടവരുത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊണ്ടവേദനയ്‌ക്കു പുറമേ, ചുമയും ഉണ്ടാവും. പുകവലിക്കാര്‍ക്കുണ്ടാകുന്ന ചുമ പ്രസിദ്ധമാണ്‌. തൊണ്ടവേദന കൂടുതലാകുമ്പോള്‍ ചെവിയിലും മൂക്കിലും അസുഖങ്ങളും അടപ്പും ഉണ്ടാകും. ഇത്തരം രോഗങ്ങള്‍ വരാതിരിക്കുവാന്‍ മേല്‌പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. തൊണ്ടയില്‍ സ്റ്റ്രപ്‌റ്റോകോക്കസ്‌ അണുക്കള്‍ ബാധിക്കുന്നതുകൊണ്ട്‌ പഴുപ്പും ശക്തിയേറിയ വേദനയും ഉണ്ടാകും. തൊണ്ടയില്‍ വെളുത്ത പാടകണ്ടെന്നുവരാം. മാരകമായ ഡിഫ്‌തീരിയ രോഗത്തിലും (പ്രത്യേകിച്ചു കുട്ടികളില്‍) തൊണ്ടയിലാകെ വെളുത്തപാട കെട്ടുകയും ശ്വാസോച്ഛ്വാസത്തിനുപോലും തടസ്സം നേരിടുകയും ചെയ്യും. ഈ രോഗം ഉടനടി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനുപോലും ഇടയാകുമെന്നുള്ളതിനാല്‍ രോഗം കണ്ടുപിടിക്കുവാനും അതിനുവേണ്ട കാര്യക്ഷമമായ ചികിത്സ നല്‌കുവാനും ഒട്ടും വൈകിക്കരുത്‌. ഡിഫ്‌തീരിയ, ടെറ്റനസ്‌, വില്ലന്‍ചുമ എന്നീ മൂന്നുരോഗങ്ങള്‍ക്കും പ്രതിരോധശക്തി നല്‌കുന്ന ട്രിപ്പിള്‍ ആന്റിജന്‍ കുഞ്ഞുങ്ങള്‍ക്ക്‌ യഥാവസരം നല്‌കിയാല്‍ ഈ മാരകമായ രോഗത്തില്‍നിന്ന്‌ പരിപൂര്‍ണമായ രക്ഷ ലഭിക്കുന്നതാണ്‌.
-
'''ടോണ്‍സിലൈറ്റിസ്‌'''. തൊണ്ടയുടെ ഇരുഭാഗത്തുമുള്ള കവാടങ്ങളിൽ കാണുന്ന സ്‌പോഞ്ചുമാതിരിയുള്ളതും ലിംഫോയ്‌ഡ്‌ ഗ്രന്ഥികള്‍ അടങ്ങുന്നതുമായ ഭാഗമാണ്‌ ടോണ്‍സിലുകള്‍. അവ പൊതുവേ അകത്തേക്കുപ്രവേശിക്കുന്ന വസ്‌തുക്കളിൽ ഉള്ള രോഗാണുക്കളെ തടയുവാനുള്ളതാണ്‌. രോഗാണുബാധകൊണ്ട്‌ അവയ്‌ക്ക്‌ പലപ്പോഴും വീക്കവും പഴുപ്പും ഉണ്ടാകാറുണ്ട്‌. ഇതിനെയാണ്‌ ടോണ്‍സിലൈറ്റിസ്‌ എന്നുവിളിക്കുന്നത്‌. ടോണ്‍സിലൈറ്റിസ്‌ ഉണ്ടാകുമ്പോള്‍ പനിയും കാണാം. ഈ രോഗമുള്ളപ്പോള്‍ കിടക്കയിൽത്തന്നെ കിടത്തി രോഗിക്ക്‌ വിശ്രമം നല്‌കുകയും, ഡോക്‌ടറെ കാണിച്ച്‌ വിദഗ്‌ധചികിത്സ (ആന്റിബേയാട്ടിക്കുകള്‍ ഉള്‍പ്പെടെ) നടത്തുകയുംവേണം. ഇതിന്‌ ശരിയായ ചികിത്സ നല്‌കാത്തപക്ഷം പഴുപ്പ്‌ പടർന്നുപിടിക്കുകയും ചെവി, മൂക്ക്‌ മുതലായ അവയവങ്ങളെ ബാധിക്കുകയും ചെയ്യും. സാധാരണഗതിയിൽ വിശ്രമവും, ആന്റിബയോട്ടിക്‌ ചികിത്സയും നല്‌കിയാൽ രോഗം ഭേദമാവും. ഇടയ്‌ക്കിടെ ടോണ്‍സിലൈറ്റിസ്‌ ഉണ്ടാകുന്ന വ്യക്തികളുടെ, വിശ്യഷ്യ കുഞ്ഞുങ്ങളുടെ ടോണ്‍സിലുകള്‍ ശസ്‌ത്രക്രിയകൊണ്ട്‌ മുറിച്ചുനീക്കുന്നത്‌ നല്ലതാണ്‌. പക്ഷേ, ഒരു രോഗിക്ക്‌ ശസ്‌ത്രക്രിയ വേണമോ എന്ന കാര്യം ഒരു വിദഗ്‌ധ ഇ.എന്‍.ടി. സർജനുമാത്രമേ തീർച്ചപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. കുഞ്ഞുങ്ങളിൽ സ്റ്റ്രപ്‌ടോകോക്കസ്‌ അണുക്കള്‍മൂലമുണ്ടാകുന്ന ടോണ്‍സിലൈറ്റിസിന്‌, കാര്യക്ഷമമായ ചികിത്സ യഥാവസരം നല്‌കാത്തപക്ഷം, സന്ധിവീക്കത്തിനും ഹൃദ്രാഗത്തിനും കാരണമായേക്കാം.
+
'''ടോണ്‍സിലൈറ്റിസ്‌'''. തൊണ്ടയുടെ ഇരുഭാഗത്തുമുള്ള കവാടങ്ങളില്‍ കാണുന്ന സ്‌പോഞ്ചുമാതിരിയുള്ളതും ലിംഫോയ്‌ഡ്‌ ഗ്രന്ഥികള്‍ അടങ്ങുന്നതുമായ ഭാഗമാണ്‌ ടോണ്‍സിലുകള്‍. അവ പൊതുവേ അകത്തേക്കുപ്രവേശിക്കുന്ന വസ്‌തുക്കളില്‍ ഉള്ള രോഗാണുക്കളെ തടയുവാനുള്ളതാണ്‌. രോഗാണുബാധകൊണ്ട്‌ അവയ്‌ക്ക്‌ പലപ്പോഴും വീക്കവും പഴുപ്പും ഉണ്ടാകാറുണ്ട്‌. ഇതിനെയാണ്‌ ടോണ്‍സിലൈറ്റിസ്‌ എന്നുവിളിക്കുന്നത്‌. ടോണ്‍സിലൈറ്റിസ്‌ ഉണ്ടാകുമ്പോള്‍ പനിയും കാണാം. ഈ രോഗമുള്ളപ്പോള്‍ കിടക്കയില്‍ത്തന്നെ കിടത്തി രോഗിക്ക്‌ വിശ്രമം നല്‌കുകയും, ഡോക്‌ടറെ കാണിച്ച്‌ വിദഗ്‌ധചികിത്സ (ആന്റിബേയാട്ടിക്കുകള്‍ ഉള്‍പ്പെടെ) നടത്തുകയുംവേണം. ഇതിന്‌ ശരിയായ ചികിത്സ നല്‌കാത്തപക്ഷം പഴുപ്പ്‌ പടര്‍ന്നുപിടിക്കുകയും ചെവി, മൂക്ക്‌ മുതലായ അവയവങ്ങളെ ബാധിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വിശ്രമവും, ആന്റിബയോട്ടിക്‌ ചികിത്സയും നല്‌കിയാല്‍ രോഗം ഭേദമാവും. ഇടയ്‌ക്കിടെ ടോണ്‍സിലൈറ്റിസ്‌ ഉണ്ടാകുന്ന വ്യക്തികളുടെ, വിശ്യഷ്യ കുഞ്ഞുങ്ങളുടെ ടോണ്‍സിലുകള്‍ ശസ്‌ത്രക്രിയകൊണ്ട്‌ മുറിച്ചുനീക്കുന്നത്‌ നല്ലതാണ്‌. പക്ഷേ, ഒരു രോഗിക്ക്‌ ശസ്‌ത്രക്രിയ വേണമോ എന്ന കാര്യം ഒരു വിദഗ്‌ധ ഇ.എന്‍.ടി. സര്‍ജനുമാത്രമേ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. കുഞ്ഞുങ്ങളില്‍ സ്റ്റ്രപ്‌ടോകോക്കസ്‌ അണുക്കള്‍മൂലമുണ്ടാകുന്ന ടോണ്‍സിലൈറ്റിസിന്‌, കാര്യക്ഷമമായ ചികിത്സ യഥാവസരം നല്‌കാത്തപക്ഷം, സന്ധിവീക്കത്തിനും ഹൃദ്രാഗത്തിനും കാരണമായേക്കാം.
-
ഭക്ഷണവസ്‌തുക്കളും (ഉദാ. എല്ലുകള്‍, മീനിന്റെ മുള്ള്‌) പുറമേനിന്നുള്ള വസ്‌തുക്കളും (ഉദാ. പുളിങ്കുരു, കളിക്കോപ്പിന്റെ ഭാഗങ്ങള്‍) ചിലപ്പോള്‍ തൊണ്ടയിൽ കുടുങ്ങി അപകടങ്ങള്‍ സൃഷ്‌ടിക്കപ്പെടാറുണ്ട്‌. ഇതിന്‌ രോഗിയെ ഉടനടി ആശുപത്രിയിൽ കൊണ്ടുപോവുകയും ഒരു വിദഗ്‌ധ സർജന്റെ ശ്രദ്ധയ്‌ക്ക്‌ വിധേയമാക്കുകയുംവേണം. തൊണ്ട പരിശോധിക്കാനുള്ള പ്രത്യേക-വിളക്കുകളുടെ സജ്ജീകരണങ്ങളും അതിനുള്ള പ്രത്യേക ഉപകരണങ്ങളും (ഉദാ. ബ്രാങ്കോസ്‌കോപ്പ്‌-ആൃീിരവീരെീുല, ലാറിന്‍ഗോസ്‌കോപ്‌ഘമൃ്യിഴീരെീുല) ഇന്ന്‌ എല്ലാ നല്ല ആസ്‌പത്രികളിലും ഉപയോഗത്തിലുണ്ട്‌. ആവശ്യമായ അവസരങ്ങളിൽ വിദഗ്‌ധോപദേശം തേടാനുള്ള ആരോഗ്യവിദ്യാഭ്യാസം ജനങ്ങള്‍ക്കിടയിൽ പ്രചരിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
+
ഭക്ഷണവസ്‌തുക്കളും (ഉദാ. എല്ലുകള്‍, മീനിന്റെ മുള്ള്‌) പുറമേനിന്നുള്ള വസ്‌തുക്കളും (ഉദാ. പുളിങ്കുരു, കളിക്കോപ്പിന്റെ ഭാഗങ്ങള്‍) ചിലപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി അപകടങ്ങള്‍ സൃഷ്‌ടിക്കപ്പെടാറുണ്ട്‌. ഇതിന്‌ രോഗിയെ ഉടനടി ആശുപത്രിയില്‍ കൊണ്ടുപോവുകയും ഒരു വിദഗ്‌ധ സര്‍ജന്റെ ശ്രദ്ധയ്‌ക്ക്‌ വിധേയമാക്കുകയുംവേണം. തൊണ്ട പരിശോധിക്കാനുള്ള പ്രത്യേക-വിളക്കുകളുടെ സജ്ജീകരണങ്ങളും അതിനുള്ള പ്രത്യേക ഉപകരണങ്ങളും (ഉദാ. ബ്രാങ്കോസ്‌കോപ്പ്‌-ആൃീിരവീരെീുല, ലാറിന്‍ഗോസ്‌കോപ്‌ഘമൃ്യിഴീരെീുല) ഇന്ന്‌ എല്ലാ നല്ല ആസ്‌പത്രികളിലും ഉപയോഗത്തിലുണ്ട്‌. ആവശ്യമായ അവസരങ്ങളില്‍ വിദഗ്‌ധോപദേശം തേടാനുള്ള ആരോഗ്യവിദ്യാഭ്യാസം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
(ഡോ. കെ. മാധവന്‍കുട്ടി)
(ഡോ. കെ. മാധവന്‍കുട്ടി)

Current revision as of 12:42, 16 ഓഗസ്റ്റ്‌ 2014

ഓട്ടോറൈനോലാറിന്‍ഗോളജി

Otorhinolaryngology

ചെവി, മൂക്ക്‌, തൊണ്ട എന്നീ വിഭാഗങ്ങളെയും അവയുടെ രോഗങ്ങളെയും പ്രതിപാദിക്കുന്ന ശാസ്‌ത്രവിഭാഗം. ചെവി (ഓട്ടോ), മൂക്ക്‌ (റൈനോ), തൊണ്ടയിലെ ശബ്‌ദമുണ്ടാക്കുന്ന ഭാഗം (ലാറിന്‍ക്‌സ്‌), ലോഗോസ്‌ (സംവാദം) എന്നീ നാല്‌ വാക്കുകളെ സംയോജിപ്പിച്ചെടുത്തതാണ്‌ "ഓട്ടോ റൈനോലാറിന്‍ഗോളജി' എന്ന സങ്കീര്‍ണമായ പദം. കുറേക്കൂടി ലളിതമായ ഭാഷയില്‍ ഈ വൈദ്യശാസ്‌ത്രശാഖയെ ഇയര്‍(Ear), നോസ്‌ (Nose), ത്രോട്ട്‌ (Throat) വിഭാഗം എന്നുവിളിച്ചുവരുന്നു; ചുരുക്കേപ്പര്‌ ഇ.എന്‍.ടി. (E.N.T.) എന്നും. ആധുനിക വൈദ്യശാസ്‌ത്രത്തിലെ, വിശിഷ്യ ശസ്‌ത്രക്രിയാവിഭാഗത്തിലെ ഏറ്റവും പ്രമുഖമായ ഒരു സ്ഥാനം ഇന്ന്‌ ഈ വിഭാഗത്തിനുണ്ട്‌. ഈ അവയവങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ സര്‍വസാധാരണവും ഏറെ വൈഷമ്യങ്ങള്‍ സൃഷ്‌ടിക്കുന്നവയുമാണ്‌.

ഓട്ടോളജി. ചെവിയുടെ അസുഖങ്ങളാണ്‌ ഓട്ടോളജിയുടെ വിഷയം. വിവിധ രോഗങ്ങള്‍ ചെവിയെ ബാധിക്കാറുണ്ട്‌. ചെവിവേദന. ചെവിയുടെ ഏതുഭാഗത്തുണ്ടാകുന്ന ശോഥംമൂലവും ചെവിവേദനയുണ്ടാകാം. ഇത്‌ ഉടനടി ചികിത്സിച്ചില്ലെങ്കില്‍ വിഷമകരമായ മാസ്റ്റോയ്‌ഡൈറ്റിസ്‌ (mastoiditis) ആയിത്തീരാനിടയുണ്ട്‌. ചെവിയുടെ മധ്യഭാഗം ആരംഭിക്കുന്നിടത്തുള്ള കര്‍ണപടം (ear drum) ശോഥത്തിന്നു വിധേയമാകാം. അത്‌ പലപ്പോഴും പൊട്ടുവാനും കീറുവാനും മറ്റും ഇടയുണ്ട്‌. അതിന്‌ എന്തെങ്കിലും പരുക്കേല്‌ക്കുമ്പോള്‍ അതികലശലായ വേദനയുണ്ടാകും. ആകയാല്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ ചെവിയിലെ മെഴുകു കളയുവാനോ, ചെവിയില്‍പ്പെട്ട സാധനങ്ങള്‍ എടുത്തുകളയാനോ ഉപയോഗിക്കരുത്‌. വലിയ ശബ്‌ദം (ഉദാ. ഡൈനമൈറ്റ്‌, ഓലപ്പടക്കം എന്നിവ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദം), ഉയരത്തില്‍നിന്ന്‌ പെട്ടെന്ന്‌ താഴേക്കുള്ള വരവ്‌ (പ്രത്യേകിച്ചും മര്‍ദക്രമീകരണമില്ലാത്ത വിമാനങ്ങളില്‍), വെള്ളത്തില്‍ ഊളിയിടല്‍ (diving), ശക്തിയായ തുമ്മല്‍ എന്നിവയെല്ലാം കര്‍ണപടം പൊട്ടാന്‍ കാരണമാകാറുണ്ട്‌.

ചെവിയുടെ മധ്യഭാഗത്തെ അറയില്‍ പഴുപ്പ്‌ പുറത്തുനിന്നോ (പൊട്ടിയ കര്‍ണപടത്തിലൂടെ), അല്ലെങ്കില്‍ ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലിലൂടെയോ എത്താം. ജലദോഷം; ശ്വാസകോശരോഗങ്ങള്‍; ടോന്‍സില്‍, അഡിനോയ്‌ഡ്‌ എന്നിവയിലുള്ള പഴുപ്പ്‌; മൂക്കിലെ അഴുക്കുകള്‍; ശക്തിയായി മൂക്കുകറക്കല്‍ എന്നിവയെല്ലാം ഇതിന്‌ കാരണമാണ്‌. പഴുപ്പോ വേദനയോ ഉണ്ടാകുമ്പോള്‍ ഉടനെ ഡോക്‌ടറെ കാണേണ്ടതത്യാവശ്യമാണ്‌. കുട്ടിക്കാലത്ത്‌ ചെവിയുടെ മധ്യഭാഗത്തുണ്ടാകുന്ന പഴുപ്പ്‌ പലപ്പോഴും പില്‌ക്കാലത്ത്‌ ബധിരതയ്‌ക്ക്‌ കാരണമാവുമെന്നതിനാല്‍ ശ്രദ്ധ കൂടിയേ കഴിയൂ. കുട്ടിക്കാലത്തുതന്നെ ചെവി വൃത്തിയാക്കിവയ്‌ക്കുന്നതില്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‌കണം.

ചെവി പരിശോധനാരീതി

ചെറിയ ജന്തുക്കള്‍ പലപ്പോഴും ചെവിയില്‍ പ്രവേശിക്കാറുണ്ട്‌. അവ മൃതിയടഞ്ഞതിനുശേഷം ചെവിക്കായം (ചെവിയിലെ മെഴുക്ക്) അവയെ പൊതിയുകയും അങ്ങനെ കേള്‍വി നശിക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ അല്ലാതെയും ചെവിക്കായം കട്ടിപിടിച്ച്‌ ഉപദ്രവങ്ങള്‍ സൃഷ്‌ടിക്കും. ഏതായാലും ചെവിക്കായവും, പുറമേനിന്ന്‌ കടക്കുന്ന വസ്‌തുക്കളും നീക്കംചെയ്യുന്നതിന്‌ പരിശീലനം ലഭിച്ചവര്‍ തന്നെവേണം. പലപ്പോഴും ഈ വസ്‌തുക്കള്‍ ചെവിയില്‍ ഇരുന്നുചെയ്യുന്ന ഉപദ്രവങ്ങളെക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നവയാണ്‌, അവയെ ആയുധങ്ങള്‍കൊണ്ടും മറ്റും നീക്കം ചെയ്യുവാനുള്ള അവിദഗ്‌ധശ്രമങ്ങള്‍. ഇത്തരം വസ്‌തുക്കളെ നീക്കം ചെയ്യുവാനുള്ള നിരവധി ഉപകരണങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. ചെവിയുടെ ഉള്‍ഭാഗം നന്നായി കാണുവാന്‍ തക്ക സംവിധാനമുള്ള വിളക്കുകളും, തലയില്‍ ഘടിപ്പിക്കാവുന്ന കണ്ണാടികളും സാധാരണ ഇ.എന്‍.ടി. സര്‍ജന്മാര്‍ ഉപയോഗിക്കുക പതിവാണ്‌. നല്ല പരിശീലനമുള്ളവര്‍ക്ക്‌ ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ ചെവിയിലെ കുഴപ്പങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാധ്യമാണ്‌. ചെവിയുടെ ഉള്‍ഭാഗം പരിശോധിക്കുന്ന അവസരങ്ങളില്‍, ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലിന്‌ പഴുപ്പുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും ഈ കുഴലുകളിലൂടെയാണ്‌ പഴുപ്പുണ്ടാക്കുന്ന വസ്‌തുക്കള്‍ മൂക്കില്‍നിന്നും വായില്‍നിന്നും ചെവിയിലേക്കുവരുന്നത്‌. ഇത്‌ ഒഴിവാക്കാന്‍ പലപ്പോഴും ടോന്‍സില്‍സ്‌, അഡിനോയ്‌ഡ്‌സ്‌ എന്നിവ ശസ്‌ത്രക്രിയകൊണ്ടു നീക്കം ചെയ്യേണ്ടിവരും. ചെവിയില്‍ പഴുപ്പുണ്ടായതിനുശേഷം, അവയ്‌ക്കു ചികിത്സ നല്‌കുന്നതിനെക്കാള്‍ അത്‌ വരാതിരിക്കുവാനുള്ള ആരോഗ്യപരിരക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ്‌ നല്ലത്‌.

ചെവിയിലെ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കരുതല്‍ നടപടികള്‍.

(1) കുളിയും പ്രത്യേകിച്ച്‌ നീന്തലും ഊളിയിടലും അധികമായിവരുന്ന ഇക്കാലത്ത്‌ ചെവിയില്‍ വെള്ളം കടക്കുന്നതുമൂലം പലപ്പോഴും കര്‍ണരോഗങ്ങള്‍ വരാറുണ്ട്‌. കുട്ടികളെ ഒരേ അവസരത്തില്‍ 15-ഓ 20-ഓ മിനിറ്റിലധികം നീന്താന്‍ സമ്മതിക്കരുത്‌. അവര്‍ക്ക്‌ കര്‍ണരോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നുകണ്ടാല്‍ അവരെ വെള്ളത്തില്‍ ചാടാനും, ഊളിയിടുവാനും അനുവദിക്കാന്‍ പാടില്ല. നീന്തലിനുശേഷം ചെവിവേദനയോ, ചെവിയില്‍ സ്‌തംഭനമോ കാണുന്ന കുട്ടികളെ ഈ വിനോദത്തില്‍നിന്ന്‌ പിന്‍തിരിപ്പിക്കണം.

(2) പലപ്പോഴും കര്‍ണരോഗങ്ങളുടെ നിദാനം ടോണ്‍സില്‍സ്‌, അഡിനോയ്‌ഡ്‌സ്‌ എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ശോഥമാണ്‌. ഇവയ്‌ക്കുവേണ്ട ചികിത്സ യഥാവസരം നല്‌കേണ്ടതാണ്‌.

(3) പലപ്പോഴും ചെവിവേദനയും പഴുപ്പും ചില സാംക്രമികരോഗങ്ങളുടെ പരിണത ഫലമായി ഉണ്ടാകുന്നതാണ്‌. ജലദോഷം, ഇന്‍ഫ്‌ളൂവന്‍സ, സ്‌കാര്‍ലറ്റ്‌ ജ്വരം, മണ്ണന്‍ (അഞ്ചാംപനി), മുണ്ടിവീക്കം, ടൈഫോയ്‌ഡ്‌ ജ്വരം, വില്ലന്‍ചുമ എന്നിവയാണ്‌ ഈ സാംക്രമിക രോഗങ്ങളില്‍ മുഖ്യമായവ. ഈ രോഗങ്ങളുണ്ടാകുമ്പോള്‍ കാര്യക്ഷമമായ ചികിത്സ നല്‌കുകയും, അവ ഉള്‍ചെവിയിലേക്കും അതിനടുത്ത്‌ മാസ്റ്റോയ്‌ഡ്‌ (mastoid) എല്ലിലേക്കും പടരാതെ സൂക്ഷിക്കുകയും വേണം.

(4) ചെവി വൃത്തിയായി വയ്‌ക്കുകയും ചെവിയില്‍ കുരുവോ, പഴുപ്പോ അഥവാ ചെവിക്കായത്തിന്റെ ഉപദ്രവമോ ഉണ്ടാവുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‌കുകയും വേണം.

(5) പലപ്പോഴും ശരിയായി മൂക്കു ചീറ്റാത്തതുകൊണ്ട്‌ മൂക്കില്‍നിന്ന്‌ പഴുപ്പ്‌ കയറിയാണ്‌ കര്‍ണരോഗങ്ങള്‍ ഉണ്ടാകുന്നത്‌. ഇക്കാര്യം കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കണം. രണ്ടു നാസാദ്വാരങ്ങളും അടച്ചു മൂക്കുചീറ്റരുത്‌. അത്‌ മൃദുവായി ചെയ്യണം. ഒരു തൂവാല ഉപയോഗിക്കുന്നത്‌ നന്ന്‌.

മാസ്റ്റോയ്‌ഡൈറ്റിസ്‌ (Mastoiditis). കെര്‍ണരോഗങ്ങളില്‍നിന്ന്‌ അടുത്തുള്ള മാസ്റ്റോയ്‌ഡിലേക്ക്‌ പഴുപ്പു പടര്‍ന്നുണ്ടാകുന്ന രോഗമാണ്‌ മാസ്റ്റോയ്‌ഡൈറ്റിസ്‌. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍വസാധാരണമായിത്തീര്‍ന്നിരിക്കുന്ന ഇന്ന്‌ മാസ്റ്റോയ്‌ഡൈറ്റിസ്‌ അപൂര്‍വമായേ കാണാറുള്ളൂ. ഏതായാലും കര്‍ണരോഗങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ വേണ്ടവിധം ചികിത്സിച്ചാല്‍ മാസ്റ്റോയ്‌ഡിന്‌ പഴുപ്പു ബാധിക്കുകയില്ല. രോഗം വന്നുകഴിഞ്ഞാല്‍ ശസ്‌ത്രക്രിയകൊണ്ട്‌ പഴുപ്പ്‌ നീക്കംചെയ്യുകയേ നിവൃത്തിയുള്ളു. ശരിയായ ചികിത്സ ചെയ്യാത്തപക്ഷം പഴുപ്പ്‌ മസ്‌തിഷ്‌കാവരണങ്ങളിലേക്ക്‌ പടരുകയും മെനിന്‍ജൈറ്റിസ്‌ ഉണ്ടാകുകയും ചെയ്യും.

ചെകിടടപ്പ്‌. ഇത്‌ വിമാനയാത്രയില്‍ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണ്‌. ചെവിയുടെ ഉള്ളിലെ മര്‍ദം നിയന്ത്രിക്കുന്നത്‌ ഫാറിങ്‌ഗോ ടിംപാനിക്‌ കുഴലാണ്‌. ഈ കുഴലില്‍ ശോഥം കൊണ്ടോ, വിസര്‍ജനങ്ങള്‍ കയറുന്നതുകൊണ്ടോ ആണ്‌ ചെകിടടപ്പ്‌ ഉണ്ടാകുന്നത്‌. ഫാറിങ്‌ഗോ ടിംപാനിക്‌ കുഴല്‍ അടയുന്നതുകൊണ്ട്‌ ചെവിയിലെ വായുമര്‍ദം കൂടുകയും വലിയ വേദന ഉണ്ടാവുകയും ചെയ്യും. ഇത്‌ ഒഴിവാക്കാന്‍ മൂക്കും വായും അടച്ച്‌ വായു പുറത്തേക്ക്‌ വിടുവാന്‍ ശ്രമിച്ചാല്‍മതി. ഇതുകൊണ്ടും ചെകിടടപ്പു മാറുന്നില്ലെങ്കില്‍ ഒരു ശതമാനം എഫിഡ്രിന്‍ ലായനി ഒന്നോ രണ്ടോ തുള്ളി മൂക്കില്‍ ഇറ്റിച്ച്‌ അത്‌ കുഴലിലേക്ക്‌ ആവഹിച്ചാല്‍ മതിയാവും. മൂക്കിന്‌ വരാവുന്ന രോഗങ്ങള്‍. മൂക്കിനകത്തുള്ള ചര്‍മം വളരെ ലോലമാണ്‌. അതിനാല്‍ അതിനു കേടുപാടുകള്‍ വരാനും ശോഥം സംഭവിക്കുവാനും സാധ്യതകളുണ്ട്‌. ഈ ചര്‍മത്തില്‍ ധാരാളം രോമങ്ങളുണ്ട്‌. പുറത്തുനിന്നുവരുന്ന പൊടി മുതലായവയെ അരിച്ചെടുത്ത്‌, ശുദ്ധവായു അകത്തേക്ക്‌ അയയ്‌ക്കുവാന്‍വേണ്ടിയാണ്‌ ഇവ ഘടിപ്പിച്ചിട്ടുള്ളത്‌. പലപ്പോഴും ഈ രോമകൂപങ്ങള്‍ പരുവിനും പഴുപ്പിനുമുള്ള കേന്ദ്രബിന്ദുക്കളാകാറുമുണ്ട്‌.

മൂക്കിനകത്ത്‌ പഴുപ്പോ, പരുവോ ഉണ്ടെങ്കില്‍ എളുപ്പം മനസ്സിലാക്കുവാന്‍ കഴിയും. മൂക്കിന്റെ ചുവപ്പുനിറം, വീക്കം, വേദന എന്നിവ ഇതിന്റെ സൂചനകളാണ്‌. വേദനയോ വീക്കമോ അധികമുണ്ടെങ്കില്‍ ഡോക്‌ടറെ കാണിക്കണം. മൂക്കും അതിന്റെ നാലുവശവുമുള്ള മുഖഭാഗവും നേരിട്ടു മസ്‌തിഷ്‌കത്തിലെ ഞരമ്പുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവയാകയാല്‍, ഇവിടങ്ങളിലെ പഴുപ്പു പ്രത്യേകം സൂക്ഷിക്കേണ്ടതാണ്‌.

പലപ്പോഴും മൂക്കിനകത്ത്‌ പുറമേ നിന്നുള്ള വസ്‌തുക്കള്‍ കയറുക പതിവാണ്‌. കുഞ്ഞുങ്ങള്‍ കളിക്കുന്ന മഞ്ചാടി, പുളിങ്കുരു എന്നിവ തൊട്ട്‌ മൂക്കിലെ നാറ്റമുള്ള പഴുപ്പുകള്‍ കാരണം വന്നുചേരുന്ന പുഴുക്കള്‍വരെ മൂക്കില്‍ കയറാറുണ്ട്‌. മൂക്കില്‍നിന്ന്‌ ഇത്തരം വസ്‌തുക്കളെ എടുത്തുമാറ്റാന്‍ പരിചയമുള്ളവരെ കാണുകയും, അവ മാറ്റിയശേഷം ഒരു ആന്റിസെപ്‌റ്റിക്‌ ലായനി മൂക്കില്‍ ഇറ്റിക്കുകയും ചെയ്യണം.

മൂക്കിലെ പോളിപ്പുകളും (Polyps), റൈനോസ്‌പൊറീഡിയവും (Rhinosporidium). മൂക്കില്‍ പോളിപ്പുകള്‍ വരാന്‍ ധാരാളം സാധ്യതകളുണ്ട്‌. അതേ മാതിരി ഒരു ഫംഗസ്‌ ഉപദ്രവമായ റൈനോസ്‌പൊറീഡിയത്തിന്റെ വളര്‍ച്ചയും തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും കാണുക പതിവാണ്‌. ഇവ രണ്ടും ശസ്‌ത്രക്രിയവഴി ഇ.എന്‍.ടി. സര്‍ജന്മാര്‍ ചികിത്സിക്കേണ്ടവയാണ്‌. ചില സന്ദര്‍ഭങ്ങളില്‍ മൂക്കിന്റെ നെടുകേയുള്ള കാര്‍ട്ടിലേജ്‌ ഒരു വശത്തേക്ക്‌ വളയുകയും, "വളഞ്ഞ സെപ്‌റ്റം' (deflected septum) എന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യും. ഇതും ചിലപ്പോള്‍ വൈഷമ്യങ്ങള്‍ക്കു കാരണമാവുകയും പരിഹാരത്തിന്‌ ശസ്‌ത്രക്രിയ വേണ്ടിവരികയും ചെയ്യും.

മൂക്കില്‍നിന്നുള്ള രക്തപ്രവാഹം. ഇതും സാധാരണ കണ്ടുവരുന്ന ഒരു സ്ഥിതിവിശേഷമാണ്‌. മൂക്കിന്റെ ഉള്‍ചര്‍മം ലോലമാണ്‌; അതില്‍ ധാരാളം കാപ്പിലറികളുണ്ട്‌. അതുകൊണ്ടാണ്‌ മൂക്കില്‍നിന്ന്‌ പലപ്പോഴും രക്തം ഒലിക്കുന്നത്‌. മൂക്കില്‍നിന്നുള്ള രക്തപ്രവാഹം ഒരു രോഗമല്ല; രോഗലക്ഷണം മാത്രമാണ്‌. മൂക്കിലുള്ള പൊറ്റന്‍ അടരുക, മൂക്കില്‍ വിരല്‍ കടത്തുക എന്നീ സാധാരണ സംഭവങ്ങളില്‍നിന്നുണ്ടാകുന്ന സാരമില്ലാത്ത ഒരവസ്ഥയാകാം അത്‌. അതേസമയംതന്നെ അത്‌ ഹീമോഫീലിയ, പ്യുര്‍പുറ എന്നിങ്ങനെ, രക്തം-ഉറയല്‍ വികലമാക്കുന്ന രോഗങ്ങള്‍കൊണ്ടും ഉണ്ടാകാം. സ്‌കര്‍വി, കഠിനമായ അനീമിയ, രക്തധമനികളുടെ രോഗങ്ങള്‍ എന്നിവയും മൂക്കില്‍നിന്നുള്ള രക്തപ്രവാഹത്തിന്‌ കാരണമാകാം. മൂക്കില്‍നിന്ന്‌ രക്തം വരുന്നതുകാണുന്ന ഉടനെ രോഗിയെ തല പുറകോട്ടാക്കി കിടത്തുകയോ ഇരുത്തുകയോ ചെയ്യണം. ആ ഭാഗത്ത്‌ ഐസോ, തണുത്ത വെള്ളമോ വയ്‌ക്കുന്നതും നന്ന്‌. സാധാരണഗതിയില്‍ കുറച്ചുസമയത്തിനുള്ളില്‍ രക്തപ്രവാഹം നില്‌ക്കും. രക്തം വരുന്നത്‌ തുടരുകയാണെങ്കില്‍ ഒരു ഡോക്‌ടറെ കാണിച്ച്‌ മൂക്ക്‌ പ്ലഗ്‌ ചെയ്യേണ്ടിവരും. ചിലപ്പോള്‍ രക്തപ്രവാഹം നിര്‍ത്തുന്നതിനുള്ള മരുന്നുകളും ഉപയോഗിക്കേണ്ടിവരും.

മൂക്ക്‌ മുഖത്ത്‌ വളരെ പ്രത്യക്ഷമായി കാണുന്ന ഒരു അവയവമായതിനാല്‍ അതിന്റെ വൈകല്യങ്ങള്‍ മാറ്റുവാനും (പലപ്പോഴും മൂക്കിന്റെ ഭംഗി വര്‍ധിപ്പിക്കുവാനും) പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുക പതിവുണ്ട്‌. ക്ലിയോപാട്രയുടെ മൂക്കിന്‌ അല്‌പം നീളംകൂടിയിരുന്നെങ്കില്‍ ലോകത്തിന്റെ ചരിത്രംതന്നെ മാറ്റി എഴുതപ്പെടുമായിരുന്നു എന്ന്‌ ഷെയ്‌ക്‌സ്‌പിയര്‍ പറഞ്ഞതില്‍ വാസ്‌തവമുണ്ട്‌. പ്ലാസ്റ്റിക്‌ സര്‍ജറി വളരെയേറെ വിപുലമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്‌, മുഖത്തെ മറ്റുപല അവയവങ്ങളെപ്പോലെതന്നെ മൂക്കും പ്ലാസ്റ്റിക്‌ സര്‍ജറിക്ക്‌ പലപ്പോഴും വിധേയമായിത്തീരാറുണ്ട്‌. അപകടങ്ങള്‍ കാരണം മൂക്കിന്‌ വൈകല്യം സംഭവിക്കുമ്പോഴും ഇത്തരം ശസ്‌ത്രക്രിയകള്‍ ചെയ്യേണ്ടിവരും. ‌ തൊണ്ട. തൊണ്ടയുടെ ഭാഗങ്ങളാണ്‌ ലാറിന്‍ക്‌സ്‌ (ശബ്‌ദം സൃഷ്‌ടിക്കുന്ന ഭാഗം), ഫാരിന്‍ക്‌സ്‌, വിഴുങ്ങുവാന്‍ ആവശ്യമായ പേശികള്‍ എന്നിവ.

തൊണ്ടയില്‍ ഉണ്ടാകുന്ന ശോഥത്തെ പൊതുവായി നാം തൊണ്ടവീക്കം എന്നുവിളിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുവപ്പുവര്‍ണം, വീക്കം, കഫക്കെട്ട്‌ എന്നിവ കാണാം. ഇത്‌ ഉണ്ടാകുന്നത്‌ തണുപ്പ്‌ തട്ടിയിട്ടോ, ടോന്‍സില്‍, അഡിനോയ്‌ഡ്‌ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന പഴുപ്പ്‌ തൊണ്ടയിലേക്ക്‌ പ്രവേശിക്കുന്നതുകൊണ്ടോ ആണ്‌.

ഫറിന്‍ജൈറ്റിസ്‌ (Pharyngitis) എന്നുവിളിക്കുന്ന രോഗം തൊണ്ടവീക്കങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. മേല്‌പറഞ്ഞ കാരണങ്ങള്‍ക്കുപുറമേ ഇന്‍ഫ്‌ളുവന്‍സ, അഞ്ചാംപനി, വൈറസ്‌-രോഗങ്ങള്‍ എന്നിവയുടെ ഭാഗമായും ഫറിന്‍ജൈറ്റിസ്‌ കാണാവുന്നതാണ്‌. അതിന്‌ വിദഗ്‌ധ ചികിത്സ ആവശ്യമായി വരും. പുകവലി, പുകയിലയുടെ ഉപയോഗം, പുക മുതലായവ ശ്വസിക്കല്‍, പെട്ടെന്നുള്ള ശീതോഷ്‌ണവ്യതിചലനങ്ങള്‍, വരണ്ട കാലാവസ്ഥ എന്നിവയെല്ലാം തൊണ്ടയിലെ ഉള്‍ച്ചര്‍മത്തെ നൊമ്പരപ്പെടുത്തുകയും ശോഥം ഉണ്ടാക്കുകയും ചെയ്യും. ചില ഭക്ഷണവസ്‌തുക്കള്‍ കഴിക്കുന്നതുകൊണ്ടുള്ള അലര്‍ജിയും ഇതിനിടവരുത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊണ്ടവേദനയ്‌ക്കു പുറമേ, ചുമയും ഉണ്ടാവും. പുകവലിക്കാര്‍ക്കുണ്ടാകുന്ന ചുമ പ്രസിദ്ധമാണ്‌. തൊണ്ടവേദന കൂടുതലാകുമ്പോള്‍ ചെവിയിലും മൂക്കിലും അസുഖങ്ങളും അടപ്പും ഉണ്ടാകും. ഇത്തരം രോഗങ്ങള്‍ വരാതിരിക്കുവാന്‍ മേല്‌പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. തൊണ്ടയില്‍ സ്റ്റ്രപ്‌റ്റോകോക്കസ്‌ അണുക്കള്‍ ബാധിക്കുന്നതുകൊണ്ട്‌ പഴുപ്പും ശക്തിയേറിയ വേദനയും ഉണ്ടാകും. തൊണ്ടയില്‍ വെളുത്ത പാടകണ്ടെന്നുവരാം. മാരകമായ ഡിഫ്‌തീരിയ രോഗത്തിലും (പ്രത്യേകിച്ചു കുട്ടികളില്‍) തൊണ്ടയിലാകെ വെളുത്തപാട കെട്ടുകയും ശ്വാസോച്ഛ്വാസത്തിനുപോലും തടസ്സം നേരിടുകയും ചെയ്യും. ഈ രോഗം ഉടനടി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനുപോലും ഇടയാകുമെന്നുള്ളതിനാല്‍ രോഗം കണ്ടുപിടിക്കുവാനും അതിനുവേണ്ട കാര്യക്ഷമമായ ചികിത്സ നല്‌കുവാനും ഒട്ടും വൈകിക്കരുത്‌. ഡിഫ്‌തീരിയ, ടെറ്റനസ്‌, വില്ലന്‍ചുമ എന്നീ മൂന്നുരോഗങ്ങള്‍ക്കും പ്രതിരോധശക്തി നല്‌കുന്ന ട്രിപ്പിള്‍ ആന്റിജന്‍ കുഞ്ഞുങ്ങള്‍ക്ക്‌ യഥാവസരം നല്‌കിയാല്‍ ഈ മാരകമായ രോഗത്തില്‍നിന്ന്‌ പരിപൂര്‍ണമായ രക്ഷ ലഭിക്കുന്നതാണ്‌.

ടോണ്‍സിലൈറ്റിസ്‌. തൊണ്ടയുടെ ഇരുഭാഗത്തുമുള്ള കവാടങ്ങളില്‍ കാണുന്ന സ്‌പോഞ്ചുമാതിരിയുള്ളതും ലിംഫോയ്‌ഡ്‌ ഗ്രന്ഥികള്‍ അടങ്ങുന്നതുമായ ഭാഗമാണ്‌ ടോണ്‍സിലുകള്‍. അവ പൊതുവേ അകത്തേക്കുപ്രവേശിക്കുന്ന വസ്‌തുക്കളില്‍ ഉള്ള രോഗാണുക്കളെ തടയുവാനുള്ളതാണ്‌. രോഗാണുബാധകൊണ്ട്‌ അവയ്‌ക്ക്‌ പലപ്പോഴും വീക്കവും പഴുപ്പും ഉണ്ടാകാറുണ്ട്‌. ഇതിനെയാണ്‌ ടോണ്‍സിലൈറ്റിസ്‌ എന്നുവിളിക്കുന്നത്‌. ടോണ്‍സിലൈറ്റിസ്‌ ഉണ്ടാകുമ്പോള്‍ പനിയും കാണാം. ഈ രോഗമുള്ളപ്പോള്‍ കിടക്കയില്‍ത്തന്നെ കിടത്തി രോഗിക്ക്‌ വിശ്രമം നല്‌കുകയും, ഡോക്‌ടറെ കാണിച്ച്‌ വിദഗ്‌ധചികിത്സ (ആന്റിബേയാട്ടിക്കുകള്‍ ഉള്‍പ്പെടെ) നടത്തുകയുംവേണം. ഇതിന്‌ ശരിയായ ചികിത്സ നല്‌കാത്തപക്ഷം പഴുപ്പ്‌ പടര്‍ന്നുപിടിക്കുകയും ചെവി, മൂക്ക്‌ മുതലായ അവയവങ്ങളെ ബാധിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വിശ്രമവും, ആന്റിബയോട്ടിക്‌ ചികിത്സയും നല്‌കിയാല്‍ രോഗം ഭേദമാവും. ഇടയ്‌ക്കിടെ ടോണ്‍സിലൈറ്റിസ്‌ ഉണ്ടാകുന്ന വ്യക്തികളുടെ, വിശ്യഷ്യ കുഞ്ഞുങ്ങളുടെ ടോണ്‍സിലുകള്‍ ശസ്‌ത്രക്രിയകൊണ്ട്‌ മുറിച്ചുനീക്കുന്നത്‌ നല്ലതാണ്‌. പക്ഷേ, ഒരു രോഗിക്ക്‌ ശസ്‌ത്രക്രിയ വേണമോ എന്ന കാര്യം ഒരു വിദഗ്‌ധ ഇ.എന്‍.ടി. സര്‍ജനുമാത്രമേ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. കുഞ്ഞുങ്ങളില്‍ സ്റ്റ്രപ്‌ടോകോക്കസ്‌ അണുക്കള്‍മൂലമുണ്ടാകുന്ന ടോണ്‍സിലൈറ്റിസിന്‌, കാര്യക്ഷമമായ ചികിത്സ യഥാവസരം നല്‌കാത്തപക്ഷം, സന്ധിവീക്കത്തിനും ഹൃദ്രാഗത്തിനും കാരണമായേക്കാം.

ഭക്ഷണവസ്‌തുക്കളും (ഉദാ. എല്ലുകള്‍, മീനിന്റെ മുള്ള്‌) പുറമേനിന്നുള്ള വസ്‌തുക്കളും (ഉദാ. പുളിങ്കുരു, കളിക്കോപ്പിന്റെ ഭാഗങ്ങള്‍) ചിലപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി അപകടങ്ങള്‍ സൃഷ്‌ടിക്കപ്പെടാറുണ്ട്‌. ഇതിന്‌ രോഗിയെ ഉടനടി ആശുപത്രിയില്‍ കൊണ്ടുപോവുകയും ഒരു വിദഗ്‌ധ സര്‍ജന്റെ ശ്രദ്ധയ്‌ക്ക്‌ വിധേയമാക്കുകയുംവേണം. തൊണ്ട പരിശോധിക്കാനുള്ള പ്രത്യേക-വിളക്കുകളുടെ സജ്ജീകരണങ്ങളും അതിനുള്ള പ്രത്യേക ഉപകരണങ്ങളും (ഉദാ. ബ്രാങ്കോസ്‌കോപ്പ്‌-ആൃീിരവീരെീുല, ലാറിന്‍ഗോസ്‌കോപ്‌ഘമൃ്യിഴീരെീുല) ഇന്ന്‌ എല്ലാ നല്ല ആസ്‌പത്രികളിലും ഉപയോഗത്തിലുണ്ട്‌. ആവശ്യമായ അവസരങ്ങളില്‍ വിദഗ്‌ധോപദേശം തേടാനുള്ള ആരോഗ്യവിദ്യാഭ്യാസം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍