This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ കൗണ്‍സിൽ ഫോർ കള്‍ച്ചറൽ റിലേഷന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇന്ത്യന്‍ കൗണ്‍സിൽ ഫോർ കള്‍ച്ചറൽ റിലേഷന്‍സ് == കേന്ദ്ര വിദ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യന്‍ കൗണ്‍സിൽ ഫോർ കള്‍ച്ചറൽ റിലേഷന്‍സ്) |
||
വരി 1: | വരി 1: | ||
- | == ഇന്ത്യന്‍ | + | == ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് == |
- | കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സാംസ്‌കാരിക വിഭാഗം. ഇന്ത്യയുടെ | + | കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സാംസ്‌കാരിക വിഭാഗം. ഇന്ത്യയുടെ അന്തര്‍ദേശീയ സാംസ്‌കാരിക നയം രൂപീകരിക്കുന്നതിനായി സ്ഥാപിതമായ (1950) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും പരസ്‌പരധാരണയും ദൃഢമാക്കുക എന്നതാണ് കൗണ്‍സിലിന്റെ മുഖ്യലക്ഷ്യം. ഇതിനാവശ്യമായ സാംസ്‌കാരികനയതന്ത്രജ്ഞത സുഗമമാക്കുന്ന ചുമതലയും കൗണ്‍സിലിന്റേതാണ്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ആഗോള ജനതയ്‌ക്ക് അറിവ് പകരുന്നതിന്റെ ഭാഗമായി ഇതര രാജ്യങ്ങളുമായി സാംസ്‌കാരിക പ്രതിനിധി സംഘങ്ങളെ കൈമാറുക, രാജ്യാന്തരകേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഏര്‍പ്പെടുത്തി വിദേശികള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരികധാരകളെ സംബന്ധിച്ചുള്ള പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പഠനപര്യടനങ്ങള്‍, സെമിനാറുകള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെ വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യന്‍ സംസ്‌കാരത്തോടും ജനതയോടും ആഭിമുഖ്യം വളര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. ഈ കൗണ്‍സിലിന് ചണ്ഡീഗഢ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രാദേശിക ആഫീസുകളും, ജോര്‍ജ്‌ടൗണ്‍, പോര്‍ട്ട്‌ലൂയി, ജക്കാര്‍ത്താ, മോസ്‌കോ, ബര്‍ലിന്‍, കെയ്‌റോ, ലണ്ടന്‍, താഷ്‌കെന്റ്, അല്‍മാറ്റി, ജോഹന്നാസ്‌ബര്‍ഗ്, ഡര്‍ബന്‍, പോര്‍ട്ട് ഒഫ് സ്‌പെയിന്‍, കൊളംബോ എന്നിവിടങ്ങളില്‍ സാംസ്‌കാരികകേന്ദ്രങ്ങളുമുണ്ട്. സമാധാനം, അന്താരാഷ്‌ട്രധാരണ എന്നിവയുടെ പുരോഗതിക്കുവേണ്ടി 1964-ല്‍ കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ജവാഹര്‍ലാല്‍നെഹ്‌റു അവാര്‍ഡ് നല്‌കുന്നതിന്റെ ചുമതല ഈ കൗണ്‍സിലിനാണ്. |
Current revision as of 13:00, 3 സെപ്റ്റംബര്‍ 2014
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സാംസ്‌കാരിക വിഭാഗം. ഇന്ത്യയുടെ അന്തര്‍ദേശീയ സാംസ്‌കാരിക നയം രൂപീകരിക്കുന്നതിനായി സ്ഥാപിതമായ (1950) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും പരസ്‌പരധാരണയും ദൃഢമാക്കുക എന്നതാണ് കൗണ്‍സിലിന്റെ മുഖ്യലക്ഷ്യം. ഇതിനാവശ്യമായ സാംസ്‌കാരികനയതന്ത്രജ്ഞത സുഗമമാക്കുന്ന ചുമതലയും കൗണ്‍സിലിന്റേതാണ്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ആഗോള ജനതയ്‌ക്ക് അറിവ് പകരുന്നതിന്റെ ഭാഗമായി ഇതര രാജ്യങ്ങളുമായി സാംസ്‌കാരിക പ്രതിനിധി സംഘങ്ങളെ കൈമാറുക, രാജ്യാന്തരകേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഏര്‍പ്പെടുത്തി വിദേശികള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരികധാരകളെ സംബന്ധിച്ചുള്ള പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പഠനപര്യടനങ്ങള്‍, സെമിനാറുകള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെ വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യന്‍ സംസ്‌കാരത്തോടും ജനതയോടും ആഭിമുഖ്യം വളര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. ഈ കൗണ്‍സിലിന് ചണ്ഡീഗഢ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രാദേശിക ആഫീസുകളും, ജോര്‍ജ്‌ടൗണ്‍, പോര്‍ട്ട്‌ലൂയി, ജക്കാര്‍ത്താ, മോസ്‌കോ, ബര്‍ലിന്‍, കെയ്‌റോ, ലണ്ടന്‍, താഷ്‌കെന്റ്, അല്‍മാറ്റി, ജോഹന്നാസ്‌ബര്‍ഗ്, ഡര്‍ബന്‍, പോര്‍ട്ട് ഒഫ് സ്‌പെയിന്‍, കൊളംബോ എന്നിവിടങ്ങളില്‍ സാംസ്‌കാരികകേന്ദ്രങ്ങളുമുണ്ട്. സമാധാനം, അന്താരാഷ്‌ട്രധാരണ എന്നിവയുടെ പുരോഗതിക്കുവേണ്ടി 1964-ല്‍ കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ജവാഹര്‍ലാല്‍നെഹ്‌റു അവാര്‍ഡ് നല്‌കുന്നതിന്റെ ചുമതല ഈ കൗണ്‍സിലിനാണ്.