This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗോരക്രിറ്റസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗോരക്രിറ്റസ്)
 
വരി 4: വരി 4:
ബി.സി. 5-ാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന യവന പ്രതിമാശില്പി. പാറോസ്ദ്വീപില്‍ ജനിച്ചു. ഫിഡിയസ് എന്ന ശില്പിയുടെ കീഴില്‍ അഭ്യസിക്കുകയും അദ്ദേഹത്തിന്റെ ശൈലിതന്നെ അനുവര്‍ത്തിക്കുകയും ചെയ്തു.

-
ബി.സി. 430-420 വര്‍ഷങ്ങളില്‍ നിര്‍മിക്കപ്പെട്ട റാംനസ് ഒഫ് നെമിസിസ് (Ramnus of Nemesis), 'അഥീനിയന്‍ ദേവതകളുടെ മാതാവ്' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രതിമാശില്പങ്ങളില്‍ പ്രമുഖമായവ. ഇവ ഫിഡിയസ് നിര്‍മിച്ചതാണെന്ന് കരുതുന്നവരുമുണ്ട്. കൊറോണിയായിലെ അഥീനായുടെയും സിയൂസിന്റെയും പ്രതിമകള്‍ അഗോരക്രിറ്റസിന്റേതാണെന്നു പൊതുവേ അംഗീകരിച്ചിട്ടുണ്ട്. നെമിസിസ്പ്രതിമയുടെ അവശിഷ്ടങ്ങളില്‍ ശിരസ്സിന്റെ കുറേഭാഗം ബ്രിട്ടനിലെ കാഴ്ചബംഗ്ളാവിലും അടിഭാഗങ്ങളില്‍ ചിലത് ആഥന്‍സിലും സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമയുടെ അടിവശത്തുള്ള റിലീഫ് ചിത്രങ്ങളില്‍ ഹെലനും മാതാവായ ലിഡെയും മറ്റു ബന്ധുക്കളുമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്.
+
ബി.സി. 430-420 വര്‍ഷങ്ങളില്‍ നിര്‍മിക്കപ്പെട്ട റാംനസ് ഒഫ് നെമിസിസ് (Ramnus of Nemesis), 'അഥീനിയന്‍ ദേവതകളുടെ മാതാവ്' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രതിമാശില്പങ്ങളില്‍ പ്രമുഖമായവ. ഇവ ഫിഡിയസ് നിര്‍മിച്ചതാണെന്ന് കരുതുന്നവരുമുണ്ട്. കൊറോണിയായിലെ അഥീനായുടെയും സിയൂസിന്റെയും പ്രതിമകള്‍ അഗോരക്രിറ്റസിന്റേതാണെന്നു പൊതുവേ അംഗീകരിച്ചിട്ടുണ്ട്. നെമിസിസ്‍പ്രതിമയുടെ അവശിഷ്ടങ്ങളില്‍ ശിരസ്സിന്റെ കുറേഭാഗം ബ്രിട്ടനിലെ കാഴ്ചബംഗ്ളാവിലും അടിഭാഗങ്ങളില്‍ ചിലത് ആഥന്‍സിലും സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമയുടെ അടിവശത്തുള്ള റിലീഫ് ചിത്രങ്ങളില്‍ ഹെലനും മാതാവായ ലിഡെയും മറ്റു ബന്ധുക്കളുമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്.
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

Current revision as of 06:18, 16 നവംബര്‍ 2014

അഗോരക്രിറ്റസ്

Agoracritus

ബി.സി. 5-ാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന യവന പ്രതിമാശില്പി. പാറോസ്ദ്വീപില്‍ ജനിച്ചു. ഫിഡിയസ് എന്ന ശില്പിയുടെ കീഴില്‍ അഭ്യസിക്കുകയും അദ്ദേഹത്തിന്റെ ശൈലിതന്നെ അനുവര്‍ത്തിക്കുകയും ചെയ്തു.

ബി.സി. 430-420 വര്‍ഷങ്ങളില്‍ നിര്‍മിക്കപ്പെട്ട റാംനസ് ഒഫ് നെമിസിസ് (Ramnus of Nemesis), 'അഥീനിയന്‍ ദേവതകളുടെ മാതാവ്' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രതിമാശില്പങ്ങളില്‍ പ്രമുഖമായവ. ഇവ ഫിഡിയസ് നിര്‍മിച്ചതാണെന്ന് കരുതുന്നവരുമുണ്ട്. കൊറോണിയായിലെ അഥീനായുടെയും സിയൂസിന്റെയും പ്രതിമകള്‍ അഗോരക്രിറ്റസിന്റേതാണെന്നു പൊതുവേ അംഗീകരിച്ചിട്ടുണ്ട്. നെമിസിസ്‍പ്രതിമയുടെ അവശിഷ്ടങ്ങളില്‍ ശിരസ്സിന്റെ കുറേഭാഗം ബ്രിട്ടനിലെ കാഴ്ചബംഗ്ളാവിലും അടിഭാഗങ്ങളില്‍ ചിലത് ആഥന്‍സിലും സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമയുടെ അടിവശത്തുള്ള റിലീഫ് ചിത്രങ്ങളില്‍ ഹെലനും മാതാവായ ലിഡെയും മറ്റു ബന്ധുക്കളുമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍