This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക് റ്റിനിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആക് റ്റിനിയം)
(ആക് റ്റിനിയം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ആക് റ്റിനിയം=
=ആക് റ്റിനിയം=
-
 
Actinium
Actinium
-
റേഡിയോ ആക്റ്റീവത പ്രദര്‍ശിപ്പിക്കുന്ന ഒരു ലോഹമൂലകം. രശ്മി പ്രസരണമുള്ളത് എന്നര്‍ഥമുള്ള ആക്റ്റിനോസ് എന്ന പദത്തില്‍നിന്നാണ് ആക്റ്റിനിയം എന്ന പദം നിഷ്പന്നമായിട്ടുള്ളത്. സിംബല്‍ അര. അ.സം. 89: അ.ഭാ. 227. യുറേനിയത്തിന്റെ അയിരുകളില്‍ അത്യല്പപരിമാണത്തില്‍ - ഒരു ടണ്‍ അയിരില്‍ 0.15 മി.ഗ്രാം എന്ന തോതില്‍ - അടങ്ങിയിരിക്കുന്നു. പിച്ബ്ളെണ്ട് എന്ന യുറേനിയം അയിരിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് 1899-ല്‍ എ.ഡീബേണ്‍ (Debierne) എന്ന ശാസ്ത്രജ്ഞന്‍ ഈ മൂലകം കണ്ടുപിടിച്ചത്. അപൂര്‍വ മൃത്തുമൂലകങ്ങളില്‍ (rare-earth elements) ഒന്നായ ലാന്‍ഥനം ലഭിക്കുന്നതിനുവേണ്ടി പ്രയത്നിച്ച വേളയിലാണ് ആക്റ്റിനിയം കണ്ടുകിട്ടിയത്. ലാന്‍ഥനത്തോടു കലര്‍ന്നു ലഭ്യമാകുന്ന ഈ ലോഹമൂലകത്തെ അയോണ്‍-വിനിമയംമൂലമോ വരണാത്മകലായക-നിഷ്കര്‍ഷണം (selective solvent extraction) വഴിയോ വേര്‍തിരിച്ചെടുക്കുവാന്‍ സാധിച്ചത് 1950-ന് അടുത്താണ്.
+
റേഡിയോ ആക്റ്റീവത പ്രദര്‍ശിപ്പിക്കുന്ന ഒരു ലോഹമൂലകം. രശ്മി പ്രസരണമുള്ളത് എന്നര്‍ഥമുള്ള ആക്റ്റിനോസ് എന്ന പദത്തില്‍നിന്നാണ് ആക്റ്റിനിയം എന്ന പദം നിഷ്പന്നമായിട്ടുള്ളത്. സിംബല്‍ Ac. അ.സം. 89: അ.ഭാ. 227. യുറേനിയത്തിന്റെ അയിരുകളില്‍ അത്യല്പപരിമാണത്തില്‍ - ഒരു ടണ്‍ അയിരില്‍ 0.15 മി.ഗ്രാം എന്ന തോതില്‍ - അടങ്ങിയിരിക്കുന്നു. പിച്ബ്ളെണ്ട് എന്ന യുറേനിയം അയിരിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് 1899-ല്‍ എ.ഡീബേണ്‍ (Debierne) എന്ന ശാസ്ത്രജ്ഞന്‍ ഈ മൂലകം കണ്ടുപിടിച്ചത്. അപൂര്‍വ മൃത്തുമൂലകങ്ങളില്‍ (rare-earth elements) ഒന്നായ ലാന്‍ഥനം ലഭിക്കുന്നതിനുവേണ്ടി പ്രയത്നിച്ച വേളയിലാണ് ആക്റ്റിനിയം കണ്ടുകിട്ടിയത്. ലാന്‍ഥനത്തോടു കലര്‍ന്നു ലഭ്യമാകുന്ന ഈ ലോഹമൂലകത്തെ അയോണ്‍-വിനിമയംമൂലമോ വരണാത്മകലായക-നിഷ്കര്‍ഷണം (selective solvent extraction) വഴിയോ വേര്‍തിരിച്ചെടുക്കുവാന്‍ സാധിച്ചത് 1950-ന് അടുത്താണ്.
രാസപ്രവര്‍ത്തനങ്ങളിലെല്ലാം ലാന്‍ഥനത്തോടു സാദൃശ്യമുള്ള മൂലകമാണ് ആക്റ്റിനിയം. ഇത് ഫ്ളൂറിന്‍, ക്ലോറിന്‍, സള്‍ഫര്‍, ഓക്സിജന്‍ എന്നീ അലോഹമൂലകങ്ങളുമായി യോജിച്ച് സംഗതങ്ങളായ യൗഗികങ്ങള്‍ ലഭ്യമാക്കുന്നു. ഈ യൗഗികങ്ങളുടെ നിര്‍മാണരീതിയും ലാന്‍ഥനയൗഗികങ്ങളുടേതിനു സമാനമാണ്. ആക്റ്റിനിയം-യൗഗികങ്ങള്‍ ഉണ്ടാകുന്ന ചില രാസപ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു:

[[Image:page700for1.png|300px]]
റേഡിയത്തിന്റെ യൗഗികങ്ങളെ ന്യൂട്രോണ്‍കൊണ്ട് ന്യൂക്ലീയ വിഘടനത്തിനു വിധേയമാക്കി ആക്റ്റിനിയം - യൗഗികങ്ങളാക്കി മാറ്റുകയാണ് പരിഷ്കൃതവും കൂടുതല്‍ സമര്‍ഥവുമായ പുതിയ രീതി.

Current revision as of 11:46, 20 നവംബര്‍ 2014

ആക്റ്റിനിയം - 227 ബീറ്റാ രശ്മികള്‍ പ്രസരിപ്പിക്കുന്നു.

ഈ മൂലകത്തിന്റെ അര്‍ധായുസ് (half life) 22 കൊല്ലമാണ്. റേഡിയോ ആക്റ്റീവതമൂലം ഇതു വിഘടിച്ച് ക്രമേണ അണുഭാരം 207 ഉള്ള ലെഡ് (കാരീയം) ആയിത്തീരുന്നു. നോ: റേഡിയോ ആക്റ്റീവത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍