This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആതിച്ചന്‍, പി.സി. (1907 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആതിച്ചന്‍, പി.സി. (1907 - 76)= കേരളത്തിലെ ദലിത്നേതാവും രാഷ്ട്രീയ പ്ര...)
(ആതിച്ചന്‍, പി.സി. (1907 - 76))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ആതിച്ചന്‍, പി.സി. (1907 - 76)=
=ആതിച്ചന്‍, പി.സി. (1907 - 76)=
-
കേരളത്തിലെ ദലിത്നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും. കുന്നത്തൂര്‍ താലൂക്കിലെ കൊടുമണ്‍ വില്ലേജില്‍ അയിക്കാടില്‍ 1907 ന.-ല്‍ ജനിച്ചു. ഇ.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ ശേഷം കൊല്ക്കത്തയില്‍പോയി 2 വര്‍ഷക്കാലം ലെതര്‍ ടെക്നോളജിയില്‍ പരിശീലനം നേടി. വാര്‍ധയിലെ ഗാന്ധി ആശ്രമത്തിലും കുറേക്കാലം ഇദ്ദേഹം താമസിച്ചിരുന്നു. 1936-ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ആതിച്ചന്‍ 1948 വരെ ആ നിലയില്‍ തുടര്‍ന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം വിജയിയായി. 23 വര്‍ഷക്കാലം ഇദ്ദേഹം കോണ്‍ഗ്രസില്‍ വിവിധനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1960-ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി കേരള നിയമസഭയിലേക്കു മത്സരിച്ചു. പാര്‍ലമെന്റ് അംഗമായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1936 മുതല്‍ 1943 വരെ അഖില തിരുവിതാംകൂര്‍ കുറവര്‍ മഹാസഭയുടെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ച ആതിച്ചന്‍, 1943 മുതല്‍ അതിന്റെ അധ്യക്ഷനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലയുറപ്പിച്ചു. 1967 മുതല്‍ 71 വരെ അടൂര്‍ മണ്ഡത്തെ പ്രതിനിധാനം ചെയ്തു ലോക്സഭയില്‍ അംഗമായിരുന്നു.  
+
[[Image:p.no.728 a.png|200px|left|thumb|പി. സി. ആതിച്ചന്‍]]
 +
 
 +
കേരളത്തിലെ ദലിത്‍നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും. കുന്നത്തൂര്‍ താലൂക്കിലെ കൊടുമണ്‍ വില്ലേജില്‍ അയിക്കാടില്‍ 1907 ന.-ല്‍ ജനിച്ചു. ഇ.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ ശേഷം കൊല്ക്കത്തയില്‍പോയി 2 വര്‍ഷക്കാലം ലെതര്‍ ടെക്നോളജിയില്‍ പരിശീലനം നേടി. വാര്‍ധയിലെ ഗാന്ധി ആശ്രമത്തിലും കുറേക്കാലം ഇദ്ദേഹം താമസിച്ചിരുന്നു. 1936-ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ആതിച്ചന്‍ 1948 വരെ ആ നിലയില്‍ തുടര്‍ന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം വിജയിയായി. 23 വര്‍ഷക്കാലം ഇദ്ദേഹം കോണ്‍ഗ്രസില്‍ വിവിധനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1960-ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി കേരള നിയമസഭയിലേക്കു മത്സരിച്ചു. പാര്‍ലമെന്റ് അംഗമായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1936 മുതല്‍ 1943 വരെ അഖില തിരുവിതാംകൂര്‍ കുറവര്‍ മഹാസഭയുടെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ച ആതിച്ചന്‍, 1943 മുതല്‍ അതിന്റെ അധ്യക്ഷനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലയുറപ്പിച്ചു. 1967 മുതല്‍ 71 വരെ അടൂര്‍ മണ്ഡത്തെ പ്രതിനിധാനം ചെയ്തു ലോക്സഭയില്‍ അംഗമായിരുന്നു.  
1976 ആഗ. 7-ന് ആതിച്ചന്‍ അന്തരിച്ചു.
1976 ആഗ. 7-ന് ആതിച്ചന്‍ അന്തരിച്ചു.

Current revision as of 08:59, 22 നവംബര്‍ 2014

ആതിച്ചന്‍, പി.സി. (1907 - 76)

പി. സി. ആതിച്ചന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍