This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആനമല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ആനമല കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താ...) |
Mksol (സംവാദം | സംഭാവനകള്‍) (→ആനമല) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ആനമല | + | =ആനമല= |
- | കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപര്‍വതങ്ങളുടെ ഒരു ഭാഗം. വ. അക്ഷാ. | + | കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപര്‍വതങ്ങളുടെ ഒരു ഭാഗം. വ. അക്ഷാ. 10<sup>o</sup> 13' മുതല്‍ 10<sup>o</sup> 31' വരെയും, കി. രേഖാ. 76<sup>o</sup> 52' മുതല്‍ 77<sup>o</sup> 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കല്‍ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികള്‍. ഈ കൊടുമുടികളെ ഒഴിവാക്കിയാല്‍ പര്‍വതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്. 1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പത്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസര്‍വ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികള്‍ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തില്‍ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്. |
- | + | ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ നീലഗിരി പര്‍വതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകള്‍ക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നിവയുടെ അടരുകളും കണ്ടുവരുന്നു. | |
- | + | കാടര്‍, മൊളശ്ശര്‍ എന്നീ ഗോത്ര വര്‍ഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകള്‍. താഴ്വാരങ്ങളില്‍ പുലയരും മറവരും ധാരാളമായി പാര്‍പ്പുറപ്പിച്ചിട്ടുണ്ട്. 'കാടന്‍മാര്‍' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവര്‍ഗക്കാരുമായുള്ള സമ്പര്‍ക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശര്‍ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവര്‍ സ്ഥിരമായി ഒരിടത്തും പാര്‍ക്കുന്നില്ല. മലവര്‍ഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങള്‍ ശേഖരിച്ച് നാട്ടിന്‍പുറങ്ങളില്‍ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിന്‍പുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. |
Current revision as of 11:22, 22 നവംബര്‍ 2014
ആനമല
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപര്‍വതങ്ങളുടെ ഒരു ഭാഗം. വ. അക്ഷാ. 10o 13' മുതല്‍ 10o 31' വരെയും, കി. രേഖാ. 76o 52' മുതല്‍ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കല്‍ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികള്‍. ഈ കൊടുമുടികളെ ഒഴിവാക്കിയാല്‍ പര്‍വതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്. 1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പത്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസര്‍വ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികള്‍ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തില്‍ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്.
ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ നീലഗിരി പര്‍വതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകള്‍ക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നിവയുടെ അടരുകളും കണ്ടുവരുന്നു.
കാടര്‍, മൊളശ്ശര്‍ എന്നീ ഗോത്ര വര്‍ഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകള്‍. താഴ്വാരങ്ങളില്‍ പുലയരും മറവരും ധാരാളമായി പാര്‍പ്പുറപ്പിച്ചിട്ടുണ്ട്. 'കാടന്‍മാര്‍' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവര്‍ഗക്കാരുമായുള്ള സമ്പര്‍ക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശര്‍ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവര്‍ സ്ഥിരമായി ഒരിടത്തും പാര്‍ക്കുന്നില്ല. മലവര്‍ഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങള്‍ ശേഖരിച്ച് നാട്ടിന്‍പുറങ്ങളില്‍ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിന്‍പുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.