This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ്ഷ്മിറ്റ്, വിക്ടര്‍ മോറിറ്റ്സ് (1888 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Goldschmidt, Victor Moritz)
(Goldschmidt, Victor Moritz)
 
വരി 2: വരി 2:
==Goldschmidt, Victor Moritz==
==Goldschmidt, Victor Moritz==
 +
[[ചിത്രം:Goldschmit victor moritz.png|150px|right|thumb|വിക്ടര്‍ മോറിറ്റ്സ് ഗോള്‍ഡ്ഷ്മിറ്റ്]]
നോര്‍വീജിയന്‍ രസതന്ത്രജ്ഞന്‍. ഭൗതിക രസതന്ത്രജ്ഞനായ എച്ച്.ജെ. ഗോള്‍ഡ്ഷ്മിറ്റിന്റെ മകനായി 1888 ജനു. 20-ന് സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചില്‍ ജനിച്ചു. ക്രിസ്റ്റിയാനിയ (ഇപ്പോഴത്തെ ഓസ്ലോ) സര്‍വകലാശാലയില്‍ നിന്നും 1911-ല്‍ പിഎച്ച്.ഡി. നേടി. 1929 വരെ ഇദ്ദേഹം നോര്‍വേയില്‍ മിനറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. തുടര്‍ന്ന് ജര്‍മനിയിലെ ഗോട്ടിംഗെന്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചു. പക്ഷേ, ഗോള്‍ഡ്ഷ്മിറ്റ് ജൂതനായിരുന്നതിനാല്‍ നാസി പാര്‍ട്ടിയുടെയും ആന്റിസെമിറ്റിസിസത്തിന്റെയും വളര്‍ച്ചയെത്തുടര്‍ന്ന് 1935-ല്‍ ഇദ്ദേഹത്തിന് നോര്‍വേയിലേക്ക് തിരിച്ചുപോരേണ്ടിവന്നു. കുറച്ചുനാള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കിടക്കേണ്ടിവന്നു. അനാരോഗ്യം കാരണം നോര്‍വീജിയന്‍ അധികൃതര്‍ ഇദ്ദേഹത്തെ മോചിപ്പിച്ചതിനെത്തുടര്‍ന്ന് 1942-ല്‍ ഇദ്ദേഹം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു. അവിടെ മക്കാളേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോയില്‍ റിസര്‍ച്ചിലും ഹാര്‍പെന്‍ഡിലെ റോതംസ്റ്റെഡ് എക്സ്പെരിമെന്റല്‍ സ്റ്റേഷനിലും ജോലിനോക്കി. യുദ്ധാനന്തരം ഇദ്ദേഹം ഓസ്ലോയില്‍ തിരിച്ചെത്തി.

-

ആധുനിക ഭൗമരസതന്ത്രത്തിന്റെ സ്ഥാപകനായി ഗോള്‍ഡ്ഷ്മിറ്റിനെ കണക്കാക്കിവരുന്നു. ഇരുനൂറിലധികം യൗഗികങ്ങളുടെ ക്രിസ്റ്റല്‍ ഘടന ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. നോര്‍വേയുടെ ധാതു സ്രോതസ്സുകളെപ്പറ്റി ഇദ്ദേഹം വിശദമായി പഠിക്കുകയുണ്ടായി. അയോണീകരണത്തിന്റെ വിവിധഘട്ടങ്ങളില്‍ മൂലകങ്ങളുടെ അറ്റോമിക റേഡിയൈ 1920 കാലത്ത് ഇദ്ദേഹം തിട്ടപ്പെടുത്തി. ക്രിസ്റ്റല്‍ ഘടനയെക്കുറിച്ചുള്ള അഗാധജ്ഞാനവും മേല്പറഞ്ഞ വിവരവും സമ്മേളിപ്പിച്ചുകൊണ്ട് ഏതേതു ധാതുക്കളും പാറകളുമാണ് ലഭ്യമാകുക എന്നും ലഭ്യമാവാത്തതെന്നും മുന്‍കൂട്ടി പറയാന്‍ ഇദ്ദേഹത്തിനു സാധിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങളാകെ എട്ട് വാല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബൃഹദ് ഗ്രന്ഥപരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1947 മാ. 20-ന് ഓസ്ലോയില്‍ നിര്യാതനായി. ഗോള്‍ഡ്ഷ്മിറ്റ് രചിച്ച ജിയോകെമിസ്ട്രി എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടു (1954).

Current revision as of 15:51, 25 ഡിസംബര്‍ 2015

ഗോള്‍ഡ്ഷ്മിറ്റ്, വിക്ടര്‍ മോറിറ്റ്സ് (1888 - 1947)

Goldschmidt, Victor Moritz

വിക്ടര്‍ മോറിറ്റ്സ് ഗോള്‍ഡ്ഷ്മിറ്റ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍