This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നാത്ത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
അഗ്നാത്തയില് രണ്ടുവിഭാഗം ഉള്‍പ്പെടുന്നു; അവയില്‍ കശേരുകികളില്വച്ച് ഏറ്റവും പുരാതനജീവികളായ ഒസ്ട്രാക്കോഡേമുകളാണ് (Ostracoderms) ഒന്ന്. പാലിയോസോയിക് മഹാകല്പത്തിലാണ് ഇവ ഉദ്ഭവിച്ചിട്ടുള്ളത്. ഡെവോണിയന്‍ മഹാകല്പത്തിലും ഇവയെ കാണപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. ഇന്ന് ഇവ നാമാവശേഷമായിട്ടുണ്ട്. വളരെ ചെറിയ ജീവികളായിരുന്നെങ്കിലും ശല്കങ്ങളും പ്ളേറ്റുകളും കൊണ്ടുള്ള കനത്ത ബാഹ്യകവചം ഇവയ്ക്കുണ്ടായിരുന്നു. അനേകകോടി വര്‍ഷങ്ങള്‍ക്കുശേഷമാണ് അഗ്നാത്തയിലെ രണ്ടാംവിഭാഗമായ സൈക്ളോസ്റ്റോമുകള്‍ (Cyclostomes) ഉദ്ഭവിച്ചത്. സര്പ്പമീനിന്റെ ആകൃതിയിലുള്ള ഇവ പരോപജീവികളാണ്. ഒസ്ട്രാക്കോഡേമുകള്ക്കുണ്ടായിരുന്ന കനത്ത പുറംചട്ട കാണാറില്ല; ഉപാസ്ഥികളാണുള്ളത്. എങ്കിലും ഒസ്ട്രാക്കോഡേമുകളുമായി ശരീരഘടനയില്‍ തികഞ്ഞ സാമ്യം പുലര്‍ത്തുന്നു. പെട്രോമിസോണ് (Petromyzon), മിക്സീന് (Myxene) എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. | അഗ്നാത്തയില് രണ്ടുവിഭാഗം ഉള്‍പ്പെടുന്നു; അവയില്‍ കശേരുകികളില്വച്ച് ഏറ്റവും പുരാതനജീവികളായ ഒസ്ട്രാക്കോഡേമുകളാണ് (Ostracoderms) ഒന്ന്. പാലിയോസോയിക് മഹാകല്പത്തിലാണ് ഇവ ഉദ്ഭവിച്ചിട്ടുള്ളത്. ഡെവോണിയന്‍ മഹാകല്പത്തിലും ഇവയെ കാണപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. ഇന്ന് ഇവ നാമാവശേഷമായിട്ടുണ്ട്. വളരെ ചെറിയ ജീവികളായിരുന്നെങ്കിലും ശല്കങ്ങളും പ്ളേറ്റുകളും കൊണ്ടുള്ള കനത്ത ബാഹ്യകവചം ഇവയ്ക്കുണ്ടായിരുന്നു. അനേകകോടി വര്‍ഷങ്ങള്‍ക്കുശേഷമാണ് അഗ്നാത്തയിലെ രണ്ടാംവിഭാഗമായ സൈക്ളോസ്റ്റോമുകള്‍ (Cyclostomes) ഉദ്ഭവിച്ചത്. സര്പ്പമീനിന്റെ ആകൃതിയിലുള്ള ഇവ പരോപജീവികളാണ്. ഒസ്ട്രാക്കോഡേമുകള്ക്കുണ്ടായിരുന്ന കനത്ത പുറംചട്ട കാണാറില്ല; ഉപാസ്ഥികളാണുള്ളത്. എങ്കിലും ഒസ്ട്രാക്കോഡേമുകളുമായി ശരീരഘടനയില്‍ തികഞ്ഞ സാമ്യം പുലര്‍ത്തുന്നു. പെട്രോമിസോണ് (Petromyzon), മിക്സീന് (Myxene) എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. | ||
+ | [[Category:ജന്തുശാസ്ത്രം]] |
Current revision as of 11:34, 7 ഏപ്രില്‍ 2008
അഗ്നാത്ത
Agnatha
ഹനു(jaw) ക്കളില്ലാത്ത മത്സ്യങ്ങള്‍. ഇവ മത്സ്യരൂപമുള്ള കശേരുകികളുടെ ആദിമരൂപങ്ങളായി കണക്കാക്കപ്പെടുന്നു. ബാഹ്യഘടനയിലും പരിണാമഘട്ടങ്ങളുടെ സൂചനയിലും ഇവ മറ്റു മത്സ്യവര്ഗങ്ങളില്നിന്ന് വിഭിന്നമാണ്. ഇവയ്ക്ക് ശരിക്കുള്ള പല്ലുകള്‍ കാണാറില്ല.
അഗ്നാത്തയില് രണ്ടുവിഭാഗം ഉള്‍പ്പെടുന്നു; അവയില്‍ കശേരുകികളില്വച്ച് ഏറ്റവും പുരാതനജീവികളായ ഒസ്ട്രാക്കോഡേമുകളാണ് (Ostracoderms) ഒന്ന്. പാലിയോസോയിക് മഹാകല്പത്തിലാണ് ഇവ ഉദ്ഭവിച്ചിട്ടുള്ളത്. ഡെവോണിയന്‍ മഹാകല്പത്തിലും ഇവയെ കാണപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. ഇന്ന് ഇവ നാമാവശേഷമായിട്ടുണ്ട്. വളരെ ചെറിയ ജീവികളായിരുന്നെങ്കിലും ശല്കങ്ങളും പ്ളേറ്റുകളും കൊണ്ടുള്ള കനത്ത ബാഹ്യകവചം ഇവയ്ക്കുണ്ടായിരുന്നു. അനേകകോടി വര്‍ഷങ്ങള്‍ക്കുശേഷമാണ് അഗ്നാത്തയിലെ രണ്ടാംവിഭാഗമായ സൈക്ളോസ്റ്റോമുകള്‍ (Cyclostomes) ഉദ്ഭവിച്ചത്. സര്പ്പമീനിന്റെ ആകൃതിയിലുള്ള ഇവ പരോപജീവികളാണ്. ഒസ്ട്രാക്കോഡേമുകള്ക്കുണ്ടായിരുന്ന കനത്ത പുറംചട്ട കാണാറില്ല; ഉപാസ്ഥികളാണുള്ളത്. എങ്കിലും ഒസ്ട്രാക്കോഡേമുകളുമായി ശരീരഘടനയില്‍ തികഞ്ഞ സാമ്യം പുലര്‍ത്തുന്നു. പെട്രോമിസോണ് (Petromyzon), മിക്സീന് (Myxene) എന്നിവ ഈ വിഭാഗത്തില്‍പെടുന്നു.