This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാണൂരുട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചാണൂരുട്ടി== ഷഡ്പദവിഭാഗത്തിലെ കോളിയോപ്റ്റെറ (Coleoptera) ഗോത്രത്ത...)
(ചാണൂരുട്ടി)
 
വരി 2: വരി 2:
ഷഡ്പദവിഭാഗത്തിലെ കോളിയോപ്റ്റെറ (Coleoptera)  ഗോത്രത്തില്‍പ്പെട്ട സ്കാരാബേയിഡേ (Scarabaeidae)  കുടുംബാംഗം. ആഗോളവ്യാപകമായി കണ്ടുവരുന്ന ഇവ പൊതുവായി സ്കാരാബ് വണ്ടുകള്‍ (scarab beetles) എന്നാണ് അറിയപ്പെടുന്നത്. ചാണകത്തെ ഉരുളകളാക്കുന്ന ഇവയുടെ സ്വഭാവസവിശേഷമാണ് ചാണൂരുട്ടി (dung roller) എന്ന പേരിന് നിദാനം. ബലിഷ്ഠമായ ശരീരഘടനയുള്ള ഈ വണ്ടുകള്‍ക്ക് അണ്ഡാകൃതിയാണുള്ളത്. ശരീരദൈര്‍ഘ്യം ഏകദേശം 12-25 മി.മീ. ആണ്. കാലുകള്‍ കുറുകി തടിച്ചിരിക്കുന്നു. കറുപ്പ്, നീലം, പച്ച തുടങ്ങിയ വിവിധ നിറങ്ങളില്‍ മനോഹരമായ വര്‍ണവിന്യാസം ശരീരത്തിലും ചിറകുകളിലും കാണുന്നു. ഈ വണ്ടുകള്‍ക്ക് പറക്കാന്‍ സാധിക്കുമെങ്കിലും നടന്നാണ് കൂടുതലും സഞ്ചരിക്കുന്നത്. കുറഞ്ഞ സമയംകൊണ്ട് അധികദൂരം എത്താന്‍ കഴിയുന്നു എന്നത് ഇവയുടെ മറ്റൊരു സവിശേഷതയാണ്. ചാണകം, സസ്യഭാഗങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

 +
 +
[[ചിത്രം:Chanoorutti.png|200px|right|thumb|ചാണൂരുട്ടി]]
    
ഇവയുടെ പ്രജനനപ്രക്രിയ തികച്ചും രസാവഹമാണ്. ഘ്രാണേന്ദ്രിയം സുവികസിതമായതിനാല്‍ ഗന്ധസംവേദനത്തിലൂടെ ചാണകം ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നു. പ്രധാനമായി ശിരസ്സ്, ചിബുകം, കാലുകള്‍ എന്നിവയുടെ സഹായത്താല്‍ ചാണകത്തെ ഒരു പന്തിന്റെ രൂപത്തിലാക്കിയെടുക്കുന്നു. സാധാരണയായി വണ്ടുകള്‍ ജോടിയായിട്ടാണ് ഇത് നിര്‍വഹിക്കുന്നത്. ചാണകഉരുളകള്‍ക്ക് വണ്ടിനെക്കാള്‍ വലുപ്പം വരും. അനുയോജ്യമായ സ്ഥലത്ത് ശക്തിയുള്ള മുന്‍കാലുകള്‍ ഉപയോഗിച്ച് ആണ്‍വണ്ട് നല്ല ആഴത്തില്‍ കുഴിയെടുക്കുന്നു. തുടര്‍ന്ന് പിന്‍കാലുകള്‍കൊണ്ട് ചാണകഉരുള ഉരുട്ടി കുഴിക്കുള്ളില്‍ നിക്ഷേപിച്ച് മണ്ണിട്ട് മൂടുന്നു. അതിനുശേഷം പെണ്‍വണ്ട് ചാണക ഉരുളയെ മുട്ടയറ ആക്കി മാറ്റിയെടുക്കുന്നു. ഇതിന്റെ ഗളഭാഗം പൊള്ളയും പ്രതലം കട്ടിയായും ഇരിക്കുന്നു. പൊള്ളയായ ഭാഗത്തിനുള്ളില്‍ വായുസഞ്ചാരത്തിനായി സുഷിരങ്ങള്‍ കാണപ്പെടുന്നു. ഇതിനുള്ളിലാണ് പെണ്‍വണ്ട് അണ്ഡം നിക്ഷേപിക്കുന്നത്. ഒരു സീസണില്‍ 2-4 വരെ മുട്ടകള്‍ മാത്രമേ ഇടുകയുള്ളൂ. ഏകദേശം 7-10 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിഞ്ഞ് പുഴുക്കള്‍  (grubs) പുറത്തുവരും. ചാണകഉരുളയിലെ ചാണകം ആഹാരമാക്കി പുഴു വളര്‍ന്നു തുടങ്ങുന്നു. ഇവയ്ക്ക് മഞ്ഞകലര്‍ന്ന വെളുപ്പുനിറവും 'C' ആകൃതിയുമാണുള്ളത്. പ്യൂപ്പീകരണം മണ്ണിനടിയില്‍ വച്ചുതന്നെയാണ് നടക്കുന്നത്. ഏതാണ്ട് 60-70 ദിവസങ്ങള്‍ക്കുള്ളില്‍ ചെറിയ വണ്ടുകള്‍ പുറത്തുവരുന്നു. ഇതു കൂടുതലും വര്‍ഷകാലാരംഭത്തിലാണ് സംഭവിക്കുന്നത്. സന്തതികളെ സംരക്ഷിക്കുന്നതില്‍ ആണ്‍പെണ്‍വണ്ടുകള്‍ ഒന്നുപോലെ സഹകരിക്കുന്നു.

പല ചാണൂരുട്ടികളും ക്ഷുദ്രകീടങ്ങളാണ്. ഇന്ത്യയില്‍ സുലഭമായി കണ്ടുവരുന്ന ഹോളോട്രൈക്കിയ കണ്‍സാന്‍ഗ്വിനിയ (Holotrichia consanguinea) നിലക്കടല, ചോളം, കരിമ്പ് തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് ഭീഷണിയാണ്. ഏകദേശം 35 മി.മീ. നീളം വരുന്ന ഇവയുടെ പുഴുക്കള്‍ വേരിനെ ഭക്ഷിച്ച് ചെടിയെ നശിപ്പിക്കുന്നു. കൂടാതെ ഹെലിയോകോപ്രിസ് ബൂസെഫാലസ് (Heliocopris bucephalus), ഹെലിയോകോപ്രിസ് ജൈജാസ് (H.gigas), സ്കാറാബിയസ് ഗാഞ്ചറ്റിക്കസ് (Scarabaeus gangeticus) തുടങ്ങിയ സ്പീഷീസുകളും ഇന്ത്യയില്‍ കണ്ടുവരുന്നു. ഈ വണ്ടുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ഇവ ഉരുട്ടിയെടുക്കുന്ന ചാണകഉരുളയുടെ വലുപ്പമാണ്. പുല്‍മേടുകളെ നശിപ്പിക്കുന്ന ജൂണ്‍വണ്ടുകള്‍, ഉദ്യാനസസ്യങ്ങളെ നശിപ്പിക്കുന്ന റോസ്വണ്ടുകള്‍, അമേരിക്കയിലെ പ്രധാന ക്ഷുദ്രകീടമായ ജപ്പാന്‍വണ്ടുകള്‍ തുടങ്ങിയവയും പ്രധാന ചാണൂരുട്ടികളാണ്. സ്വര്‍ണനിറമുള്ള ഈജിപ്ഷ്യന്‍ വണ്ടായ സ്കാറാബിയസ് സോസര്‍ (Scarabeus saucer)-നെ സൂര്യന്റെ പ്രതീകമായി കരുതി പുരാതന ഈജിപ്തുകാര്‍ മതപരമായ പവിത്രത കല്പിച്ചിരുന്നു. ഇക്കാരണത്താല്‍ ഈജിപ്ഷ്യന്‍ ശില്പകലയില്‍ ഈ വണ്ടിന്റെ രൂപത്തിന് ഏറെ പ്രാധാന്യം ലഭിച്ചിരുന്നു.

Current revision as of 16:16, 18 ജനുവരി 2016

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍