This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഡോളിന്‍ യൊഹാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(=Gadolin, Johan (1760 - 1852))
(Gadolin, Johan (1760 - 1852))
 
വരി 1: വരി 1:
==ഗഡോളിന്‍ യൊഹാന്‍ ==
==ഗഡോളിന്‍ യൊഹാന്‍ ==
-
==Gadolin, Johan (1760 - 1852)==
+
===Gadolin, Johan (1760 - 1852)===
ഫിന്നിഷ് രസതന്ത്രജ്ഞന്‍. ഫിന്‍ലന്‍ഡിലെ അബോ(ഇപ്പോഴത്തെ തുര്‍കു)യില്‍ 1760 ജൂണ്‍ 5-ന് ജനിച്ചു. ജ്യോതിശ്ശാസ്ത്രജ്ഞനും ഊര്‍ജതന്ത്രജ്ഞനുമായിരുന്നു ഗഡോളിന്റെ പിതാവ്. ഉപ്സലയില്‍ ടൊര്‍ബണ്‍ ബെര്‍ഗ്മാന്റെ കീഴിലാണ് വിദ്യാഭ്യാസം ചെയ്തത്. 1785 മുതല്‍ അബോയില്‍ തുടര്‍ന്നു പഠിച്ചു. 1797-ല്‍ രസതന്ത്ര പ്രൊഫസറായി. 1822 വരെ ഈ ജോലിയില്‍ തുടര്‍ന്നു.

സ്വീഡനിലെ യിറ്റര്‍ബി ഖനിയില്‍ നിന്ന് 1794-ല്‍ ഗഡോളിന്‍ ഒരു കറുത്ത ഖനിജം വേര്‍തിരിച്ചെടുത്തു. അവിടത്തെ പാറകളില്‍ ഒരു ഡസനിലധികം പുതിയ ഖനിജങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി ഇദ്ദേഹം കണ്ടെത്തി. ഈ കറുത്ത ഖനിജത്തില്‍ നിന്ന് ആദ്യത്തെ ലാന്‍ഥനോയിഡ് മൂലകം അതിന്റെ ഓക്സൈഡ് രൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുത്തു. അതിന് 'യിട്രിയ' എന്നു നാമകരണം ചെയ്തു. ഈ മൂലകത്തിന് ഗഡോളിന്റെ ഓര്‍മയ്ക്കായി ഗഡോളിനിയം എന്നു പേര് നല്കപ്പെട്ടു (1866). ആപേക്ഷിക (വിശിഷ്ട) താപത്തെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തുകയുണ്ടായി. ഫിന്‍ലന്‍ഡിലെ വിര്‍മോയില്‍ 1852 ആഗ. 15-ന് ഗഡോളിന്‍ നിര്യാതനായി.

Current revision as of 05:11, 21 ഏപ്രില്‍ 2016

ഗഡോളിന്‍ യൊഹാന്‍

Gadolin, Johan (1760 - 1852)

ഫിന്നിഷ് രസതന്ത്രജ്ഞന്‍. ഫിന്‍ലന്‍ഡിലെ അബോ(ഇപ്പോഴത്തെ തുര്‍കു)യില്‍ 1760 ജൂണ്‍ 5-ന് ജനിച്ചു. ജ്യോതിശ്ശാസ്ത്രജ്ഞനും ഊര്‍ജതന്ത്രജ്ഞനുമായിരുന്നു ഗഡോളിന്റെ പിതാവ്. ഉപ്സലയില്‍ ടൊര്‍ബണ്‍ ബെര്‍ഗ്മാന്റെ കീഴിലാണ് വിദ്യാഭ്യാസം ചെയ്തത്. 1785 മുതല്‍ അബോയില്‍ തുടര്‍ന്നു പഠിച്ചു. 1797-ല്‍ രസതന്ത്ര പ്രൊഫസറായി. 1822 വരെ ഈ ജോലിയില്‍ തുടര്‍ന്നു.

സ്വീഡനിലെ യിറ്റര്‍ബി ഖനിയില്‍ നിന്ന് 1794-ല്‍ ഗഡോളിന്‍ ഒരു കറുത്ത ഖനിജം വേര്‍തിരിച്ചെടുത്തു. അവിടത്തെ പാറകളില്‍ ഒരു ഡസനിലധികം പുതിയ ഖനിജങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി ഇദ്ദേഹം കണ്ടെത്തി. ഈ കറുത്ത ഖനിജത്തില്‍ നിന്ന് ആദ്യത്തെ ലാന്‍ഥനോയിഡ് മൂലകം അതിന്റെ ഓക്സൈഡ് രൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുത്തു. അതിന് 'യിട്രിയ' എന്നു നാമകരണം ചെയ്തു. ഈ മൂലകത്തിന് ഗഡോളിന്റെ ഓര്‍മയ്ക്കായി ഗഡോളിനിയം എന്നു പേര് നല്കപ്പെട്ടു (1866). ആപേക്ഷിക (വിശിഷ്ട) താപത്തെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തുകയുണ്ടായി. ഫിന്‍ലന്‍ഡിലെ വിര്‍മോയില്‍ 1852 ആഗ. 15-ന് ഗഡോളിന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍