This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസ്മേനിയന്‍ ചെന്നായ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടാസ്മേനിയന്‍ ചെന്നായ് =
=ടാസ്മേനിയന്‍ ചെന്നായ് =
-
 
Tasmanian Wolf
Tasmanian Wolf
ഏറ്റവും വലുപ്പം കൂടിയ സഞ്ചിമൃഗം. ടാസ്മേനിയയില്‍ മാത്രമേ ഇവ കാണപ്പെട്ടിരുന്നുള്ളു. ''തൈലസിനിഡേ'' (Thylacinidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: ''തൈലസിനസ് സൈനോസെഫാലസ്'' (Thylacinus cynocephalus). തൈലസീന്‍  (Thylacine) ടാസ്മേനിയന്‍ ടൈഗര്‍ (Tasmanian tiger) എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

+
[[Image:Tasmeniyanchennai.png|200px|left|thumb|ടാസ്മേനിയന്‍ ചെന്നായ് ]]
ആസ്റ്റ്രേലിയയിലെ നല്ലാര്‍ബോര്‍ (Nullarbor) സമതലപ്രദേശങ്ങളിലെ ഗുഹകളില്‍നിന്നും ടാസ്മേനിയന്‍ ചെന്നായുടെ 3300 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയിരുന്നു. അക്കാലത്ത് ഇവിടങ്ങളില്‍ ഇത്തരം ചെന്നായ്ക്കള്‍ ധാരാളമായി ജീവിച്ചിരുന്നുവെന്നതിനു തെളിവാണിത്. ന്യൂഗിനിയയില്‍ നിന്നും തൈലസീനുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ടാസ്മേനിയായില്‍ ധാരാളമായുണ്ടായിരുന്ന ഇത്തരം ചെന്നായ്ക്കളെ 1914-നു ശേഷം അപൂര്‍വമായേ കാണാന്‍ കഴിഞ്ഞിരുന്നുള്ളു. കൂട്ടിലടച്ച് വളര്‍ത്തിയിരുന്ന ഏക അവസാന ചെന്നായ് 1936-ല്‍ ചത്തതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു.

വരി 15: വരി 14:
പകര്‍ച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകള്‍ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല.

സിഡ്നിയിലെ ആസ്റ്റ്രേലിയന്‍ മ്യൂസിയത്തില്‍ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയന്‍ ചെന്നായയുടെ ഡി എന്‍ എ യുടെ ആവര്‍ത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ളോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നല്ല പങ്ക് ജീവശാസ്ത്രകാരന്മാരും അസാധ്യമെന്നാണ് കരുതുന്നതെങ്കിലും മ്യൂസിയം ഭാരവാഹികള്‍ ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
+
സിഡ്നിയിലെ ആസ്റ്റ്രേലിയന്‍ മ്യൂസിയത്തില്‍ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയന്‍ ചെന്നായയുടെ ഡി എന്‍ എ യുടെ ആവര്‍ത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നല്ല പങ്ക് ജീവശാസ്ത്രകാരന്മാരും അസാധ്യമെന്നാണ് കരുതുന്നതെങ്കിലും മ്യൂസിയം ഭാരവാഹികള്‍ ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

Current revision as of 07:08, 19 ഡിസംബര്‍ 2008

ടാസ്മേനിയന്‍ ചെന്നായ്

Tasmanian Wolf

ഏറ്റവും വലുപ്പം കൂടിയ സഞ്ചിമൃഗം. ടാസ്മേനിയയില്‍ മാത്രമേ ഇവ കാണപ്പെട്ടിരുന്നുള്ളു. തൈലസിനിഡേ (Thylacinidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: തൈലസിനസ് സൈനോസെഫാലസ് (Thylacinus cynocephalus). തൈലസീന്‍ (Thylacine) ടാസ്മേനിയന്‍ ടൈഗര്‍ (Tasmanian tiger) എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

ടാസ്മേനിയന്‍ ചെന്നായ്

ആസ്റ്റ്രേലിയയിലെ നല്ലാര്‍ബോര്‍ (Nullarbor) സമതലപ്രദേശങ്ങളിലെ ഗുഹകളില്‍നിന്നും ടാസ്മേനിയന്‍ ചെന്നായുടെ 3300 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയിരുന്നു. അക്കാലത്ത് ഇവിടങ്ങളില്‍ ഇത്തരം ചെന്നായ്ക്കള്‍ ധാരാളമായി ജീവിച്ചിരുന്നുവെന്നതിനു തെളിവാണിത്. ന്യൂഗിനിയയില്‍ നിന്നും തൈലസീനുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ടാസ്മേനിയായില്‍ ധാരാളമായുണ്ടായിരുന്ന ഇത്തരം ചെന്നായ്ക്കളെ 1914-നു ശേഷം അപൂര്‍വമായേ കാണാന്‍ കഴിഞ്ഞിരുന്നുള്ളു. കൂട്ടിലടച്ച് വളര്‍ത്തിയിരുന്ന ഏക അവസാന ചെന്നായ് 1936-ല്‍ ചത്തതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു.

ടാസ്മേനിയന്‍ ചെന്നായ്ക്കള്‍ക്ക് നായകളോടു രൂപസാദൃശ്യമുണ്ട്. നായയുടേതുപോലുള്ള തലയും കുറിയ കഴുത്തുമാണിവയ്ക്കുള്ളത്. തോള്‍വരെ 60 സെ. മീ. ഉയരം വരും. ശരീരത്തിന് 1.5 മീ. നീളമുണ്ടായിരിക്കും. വാലിന് 50 സെ.മീ. നീളമേയുള്ളു. പെട്ടെന്നു വളയാത്തതും ദൃഢതയുള്ളതുമായ വാല്‍ ഈ ജീവിയുടെ പ്രത്യേകതയാണ്. 15-35 കി. ഗ്രാം ശരീരഭാരമുണ്ടായിരുന്ന ഇവയുടെ മഞ്ഞ കലര്‍ന്ന തവിട്ടുനിറത്തോടുകൂടിയ ശരീരത്തില്‍ കടുംതവിട്ടു നിറത്തിലുള്ള 16-18 വരകളുണ്ട്. പുറത്തും, പുഷ്ഠഭാഗത്തും, വാലിലുമാണ് വരകള്‍ കാണപ്പെട്ടിരുന്നത്. കാലുകള്‍ക്ക് നീളം കുറവാണ്. കങ്കാരുവിനെപ്പോലെ ഇവയ്ക്കും പിന്‍കാലുകളും വാലും ഉപയോഗിച്ച് തറയില്‍ നേരെ ഇരിക്കാന്‍ കഴിയും. ഈ അവസരത്തില്‍ ഇവയുടെ വാല്‍ ഒരു സന്തുലനോപാധിയായി ഉപയോഗപ്പെടുത്തുന്നു. 2-3 മീ. ദൂരത്തില്‍ വളരെ വേഗത്തില്‍ ചാടാനും ഇവയ്ക്കു കഴിയുമായിരുന്നു.

പകല്‍ മുഴുവന്‍ വനത്തിലോ കുന്നിന്‍ചരിവുകളിലോ വിശ്രമിക്കുന്ന ജീവി രാത്രിയില്‍ ഒറ്റയായോ ജോടികളായോ ഇര തേടുന്നു. ഇരയെ പിന്‍തുടര്‍ന്ന് വേട്ടയാടുന്നതിനേക്കാള്‍ ഒളിച്ചിരുന്നു പിടിക്കുകയാണ് ഈ മാംസഭോജിയുടെ പതിവ്.

ഒരു പ്രസവത്തില്‍ മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ടായിരിക്കും. കുഞ്ഞുങ്ങളെ നാലു മാസക്കാലത്തോളം പെണ്‍മൃഗത്തിന്റെ സഞ്ചിയില്‍ സൂക്ഷിക്കുന്നു.

പകര്‍ച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകള്‍ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല.

സിഡ്നിയിലെ ആസ്റ്റ്രേലിയന്‍ മ്യൂസിയത്തില്‍ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയന്‍ ചെന്നായയുടെ ഡി എന്‍ എ യുടെ ആവര്‍ത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നല്ല പങ്ക് ജീവശാസ്ത്രകാരന്മാരും അസാധ്യമെന്നാണ് കരുതുന്നതെങ്കിലും മ്യൂസിയം ഭാരവാഹികള്‍ ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍