This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടുക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കടുക്ക == == Black (chebulic) Myrobalan == കോംബ്രിട്ടേസീ (Combretaceae) സസ്യ കുടുംബത്തില...) |
Mksol (സംവാദം | സംഭാവനകള്‍) (→Black (chebulic) Myrobalan) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
കോംബ്രിട്ടേസീ (Combretaceae) സസ്യ കുടുംബത്തില്‍പ്പെട്ട വൃക്ഷം. ഫലവും ഈ പേരിലറിയപ്പെടുന്നു. ശാ.നാ.: ടെര്‍മിനാലിയ ഷെബുല (Terminalia chebula). സംസ്‌കൃതത്തില്‍ "ഹരീതകി' എന്നറിയപ്പെടുന്നു. ഹൈമവതി, ജയ, അഭയ, ജീവനിക, പ്രാണദ, ദേവി, ദിവ്യ, നന്ദിനി എന്നീ പദങ്ങള്‍ ഇതിന്‍െറ പര്യായങ്ങളാണ്. | കോംബ്രിട്ടേസീ (Combretaceae) സസ്യ കുടുംബത്തില്‍പ്പെട്ട വൃക്ഷം. ഫലവും ഈ പേരിലറിയപ്പെടുന്നു. ശാ.നാ.: ടെര്‍മിനാലിയ ഷെബുല (Terminalia chebula). സംസ്‌കൃതത്തില്‍ "ഹരീതകി' എന്നറിയപ്പെടുന്നു. ഹൈമവതി, ജയ, അഭയ, ജീവനിക, പ്രാണദ, ദേവി, ദിവ്യ, നന്ദിനി എന്നീ പദങ്ങള്‍ ഇതിന്‍െറ പര്യായങ്ങളാണ്. | ||
+ | [[ചിത്രം:Vol6p17_Chebulic MyrobalanIn.jpg|thumb|കടുക്ക - ഉള്‍ച്ചിത്രം: കായ്‌കള്‍]] | ||
+ | ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ സര്‍വസാധാരണമായി കടുക്കാമരം വളരുന്നുണ്ട്. ഇല പൊഴിയും കാടുകളിലെ 2,000 മീ. വരെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മുഖ്യമായും ഈ വൃക്ഷം കണ്ടുവരുന്നത്. അതിശൈത്യമോ വരള്‍ച്ചയോ ഉണ്ടാകുമ്പോള്‍ വൃക്ഷം ഇലകള്‍ പൊഴിക്കുന്നു. വരള്‍ച്ചയുള്ള കുന്നിന്‍പ്രദേശങ്ങളില്‍ വളരുന്ന കടുക്കാമരങ്ങളെ അപേക്ഷിച്ചു താഴ്‌വരകളിലും നിബിഡ വനങ്ങളിലുമുള്ള വൃക്ഷങ്ങള്‍ക്ക് ഉയരക്കൂടുതലുണ്ടായിരിക്കും. (ഉദ്ദേശം 15 മീ.). വൃക്ഷത്തിന്റെ തടിക്കു 4050 സെ.മീ. വ്യാസമുണ്ട്. പുറം തൊലിക്കു കടും തവിട്ടുനിറമാണ്; തടിക്കു നല്ല കടുപ്പവും ചാരനിറവുമുണ്ട്. ഉദ്ദേശം 15 സെ.മീ. നീളവും 8 സെ.മീ. വീതിയുമുള്ള ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. ഇലഞെട്ട് പത്രവൃന്ദവുമായിച്ചേരുന്ന ഭാഗത്തിനു തൊട്ടു താഴെ ഇരുവശങ്ങളിലുമായി ഓരോ ചെറിയ ഗ്രന്ഥിയുണ്ട്. ഇലയ്‌ക്ക് അണ്ഡാകൃതിയോ ദീര്‍ഘവൃത്താകൃതിയോ ആണ്. തളിരിലകള്‍ ചാരനിറമുള്ള മൃദുലോമങ്ങള്‍ കൊണ്ടു പൊതിയപ്പെട്ടിരിക്കും; പ്രായമായ ഇലകള്‍ മിനുസമേറിയവയാണ്. | ||
- | + | ഏപ്രില്‍ആഗസ്റ്റ് മാസങ്ങളാണ് പുഷ്‌പകാലം. ചെറിയ പുഷ്‌പങ്ങള്‍ ചേര്‍ന്നുണ്ടായ പ്രകീലങ്ങളാണ് പൂങ്കുലകള്‍. അഞ്ചു വിദളങ്ങള്‍ ചേര്‍ന്നു വിദളപുടക്കുഴലുണ്ടായിരിക്കുന്നു. ദളങ്ങള്‍ ഇല്ല. 10 കേസരങ്ങള്‍ രണ്ടു നിരകളിലായി വിദളപുടക്കുഴലില്‍ സ്ഥിതിചെയ്യുന്നു. 23 ബീജാണ്ഡങ്ങളോടു കൂടിയ അണ്ഡാശയം അധഃസ്ഥിതമാണ്. മഞ്ഞകലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ ആമ്രകമാണ് (drupe)ഇതിന്‍െറ ഫലം. ഏകദേശം അണ്ഡാകൃതിയോടുകൂടിയ കായുടെ പുറത്തു ചെറിയ ചാലുകളുണ്ട്. ഒ.ജനു. മാസങ്ങളില്‍ കായ്‌കള്‍ പാകമാകുന്നു. | |
- | ഏപ്രില്‍ആഗസ്റ്റ് മാസങ്ങളാണ് പുഷ്‌പകാലം. ചെറിയ പുഷ്‌പങ്ങള്‍ ചേര്‍ന്നുണ്ടായ പ്രകീലങ്ങളാണ് പൂങ്കുലകള്‍. അഞ്ചു വിദളങ്ങള്‍ ചേര്‍ന്നു വിദളപുടക്കുഴലുണ്ടായിരിക്കുന്നു. ദളങ്ങള്‍ ഇല്ല. 10 കേസരങ്ങള്‍ രണ്ടു നിരകളിലായി വിദളപുടക്കുഴലില്‍ സ്ഥിതിചെയ്യുന്നു. 23 ബീജാണ്ഡങ്ങളോടു കൂടിയ അണ്ഡാശയം അധഃസ്ഥിതമാണ്. മഞ്ഞകലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ ആമ്രകമാണ് (drupe)ഇതിന്‍െറ ഫലം. ഏകദേശം അണ്ഡാകൃതിയോടുകൂടിയ കായുടെ പുറത്തു ചെറിയ ചാലുകളുണ്ട്. ഒ. | + | |
കടുക്കയുടെ പുറംതോടാണ് മുഖ്യമായും അങ്ങാടിമരുന്നായി ഉപയോഗിക്കുന്നത്. ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിജയ, രോഹിണി, പൂതന, അമൃത, അഭയ, ജീവന്തി, ചേതകി എന്നിങ്ങനെ ഏഴുതരം കടുക്കകളെപ്പറ്റി പറയുന്നുണ്ട്. | കടുക്കയുടെ പുറംതോടാണ് മുഖ്യമായും അങ്ങാടിമരുന്നായി ഉപയോഗിക്കുന്നത്. ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിജയ, രോഹിണി, പൂതന, അമൃത, അഭയ, ജീവന്തി, ചേതകി എന്നിങ്ങനെ ഏഴുതരം കടുക്കകളെപ്പറ്റി പറയുന്നുണ്ട്. | ||
വരി 25: | വരി 26: | ||
ദശസൂര്യസമാ മാതാ | ദശസൂര്യസമാ മാതാ | ||
ദശമാതാ ഹരീതകീ. | ദശമാതാ ഹരീതകീ. | ||
- | ഹരീതകീ | + | ഹരീതകീ മനുഷ്യാണാം മാതേവ ഹിതകാരിണീ |
കദാചിത് കുപ്യതേ മാതാ നോദരസ്ഥാ ഹരീതകീ'. | കദാചിത് കുപ്യതേ മാതാ നോദരസ്ഥാ ഹരീതകീ'. | ||
</nowiki> | </nowiki> |
Current revision as of 04:53, 31 ജൂലൈ 2014
കടുക്ക
Black (chebulic) Myrobalan
കോംബ്രിട്ടേസീ (Combretaceae) സസ്യ കുടുംബത്തില്‍പ്പെട്ട വൃക്ഷം. ഫലവും ഈ പേരിലറിയപ്പെടുന്നു. ശാ.നാ.: ടെര്‍മിനാലിയ ഷെബുല (Terminalia chebula). സംസ്‌കൃതത്തില്‍ "ഹരീതകി' എന്നറിയപ്പെടുന്നു. ഹൈമവതി, ജയ, അഭയ, ജീവനിക, പ്രാണദ, ദേവി, ദിവ്യ, നന്ദിനി എന്നീ പദങ്ങള്‍ ഇതിന്‍െറ പര്യായങ്ങളാണ്.
ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ സര്‍വസാധാരണമായി കടുക്കാമരം വളരുന്നുണ്ട്. ഇല പൊഴിയും കാടുകളിലെ 2,000 മീ. വരെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മുഖ്യമായും ഈ വൃക്ഷം കണ്ടുവരുന്നത്. അതിശൈത്യമോ വരള്‍ച്ചയോ ഉണ്ടാകുമ്പോള്‍ വൃക്ഷം ഇലകള്‍ പൊഴിക്കുന്നു. വരള്‍ച്ചയുള്ള കുന്നിന്‍പ്രദേശങ്ങളില്‍ വളരുന്ന കടുക്കാമരങ്ങളെ അപേക്ഷിച്ചു താഴ്‌വരകളിലും നിബിഡ വനങ്ങളിലുമുള്ള വൃക്ഷങ്ങള്‍ക്ക് ഉയരക്കൂടുതലുണ്ടായിരിക്കും. (ഉദ്ദേശം 15 മീ.). വൃക്ഷത്തിന്റെ തടിക്കു 4050 സെ.മീ. വ്യാസമുണ്ട്. പുറം തൊലിക്കു കടും തവിട്ടുനിറമാണ്; തടിക്കു നല്ല കടുപ്പവും ചാരനിറവുമുണ്ട്. ഉദ്ദേശം 15 സെ.മീ. നീളവും 8 സെ.മീ. വീതിയുമുള്ള ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. ഇലഞെട്ട് പത്രവൃന്ദവുമായിച്ചേരുന്ന ഭാഗത്തിനു തൊട്ടു താഴെ ഇരുവശങ്ങളിലുമായി ഓരോ ചെറിയ ഗ്രന്ഥിയുണ്ട്. ഇലയ്‌ക്ക് അണ്ഡാകൃതിയോ ദീര്‍ഘവൃത്താകൃതിയോ ആണ്. തളിരിലകള്‍ ചാരനിറമുള്ള മൃദുലോമങ്ങള്‍ കൊണ്ടു പൊതിയപ്പെട്ടിരിക്കും; പ്രായമായ ഇലകള്‍ മിനുസമേറിയവയാണ്.
ഏപ്രില്‍ആഗസ്റ്റ് മാസങ്ങളാണ് പുഷ്‌പകാലം. ചെറിയ പുഷ്‌പങ്ങള്‍ ചേര്‍ന്നുണ്ടായ പ്രകീലങ്ങളാണ് പൂങ്കുലകള്‍. അഞ്ചു വിദളങ്ങള്‍ ചേര്‍ന്നു വിദളപുടക്കുഴലുണ്ടായിരിക്കുന്നു. ദളങ്ങള്‍ ഇല്ല. 10 കേസരങ്ങള്‍ രണ്ടു നിരകളിലായി വിദളപുടക്കുഴലില്‍ സ്ഥിതിചെയ്യുന്നു. 23 ബീജാണ്ഡങ്ങളോടു കൂടിയ അണ്ഡാശയം അധഃസ്ഥിതമാണ്. മഞ്ഞകലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ ആമ്രകമാണ് (drupe)ഇതിന്‍െറ ഫലം. ഏകദേശം അണ്ഡാകൃതിയോടുകൂടിയ കായുടെ പുറത്തു ചെറിയ ചാലുകളുണ്ട്. ഒ.ജനു. മാസങ്ങളില്‍ കായ്‌കള്‍ പാകമാകുന്നു.
കടുക്കയുടെ പുറംതോടാണ് മുഖ്യമായും അങ്ങാടിമരുന്നായി ഉപയോഗിക്കുന്നത്. ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിജയ, രോഹിണി, പൂതന, അമൃത, അഭയ, ജീവന്തി, ചേതകി എന്നിങ്ങനെ ഏഴുതരം കടുക്കകളെപ്പറ്റി പറയുന്നുണ്ട്.
"വിജയാ സര്‍വരോഗേഷു രോഹിണീ വ്രണരോഹിണീ പ്രലേപേ പൂതനാ യോജ്യാ ശോധനാര്‍ഥേളമൃതാഹിതാ അക്ഷിരോഗേളഭയാ ശസ്‌താ ജീവന്തീ സര്‍വരോഗഹൃത് ചൂര്‍ണാര്‍ഥേ ചേതകീ ശസ്‌താ യഥായുക്തം പ്രയോജയേത്'.
(ശാലിഗ്രാമ നിഘണ്ടു) കടുക്കയില്‍ 20 ശതമാനത്തോളം കാഷായക പദാര്‍ഥങ്ങള്‍ (astringents) അടങ്ങിയിരിക്കുന്നു. ടാനിക്ക് (Tannic), ഗാലിക്ക് (Gallic), ഷെബുലിനിക്ക് (Chebulinic) അമ്ലങ്ങള്‍ ഇതിലുണ്ട്. കടുക്കയുടെ മുഖ്യരസം ചവര്‍പ്പാണ്. ഉപ്പൊഴികെയുള്ള മറ്റ് അഞ്ചു രസങ്ങളും ഇതില്‍ കലര്‍ന്നിട്ടുണ്ട്. കടുക്കയും താന്നിക്കയും നെല്ലിക്കയും ചേര്‍ന്ന "ത്രിഫല' ആയുര്‍വേദത്തില്‍ പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാകുന്നു.
"ദശവൈദ്യസമാ പത്‌നീ ദശപത്‌നീസമോ രവിഃ ദശസൂര്യസമാ മാതാ ദശമാതാ ഹരീതകീ. ഹരീതകീ മനുഷ്യാണാം മാതേവ ഹിതകാരിണീ കദാചിത് കുപ്യതേ മാതാ നോദരസ്ഥാ ഹരീതകീ'.
(വൈദ്യകനിഘണ്ടു) എന്നീ പദ്യങ്ങള്‍ കടുക്കയുടെ ഔഷധമാഹാത്‌മ്യത്തെ പ്രകീര്‍ത്തിക്കുന്നു. കടുക്ക ഓര്‍മശക്തി, പചനശക്തി, ദീപനശക്തി എന്നിവ വര്‍ധിപ്പിക്കുന്നു. നല്ലൊരു വിരേചനൗഷധമാണിത്. പഴുക്കാത്ത കായ്‌കള്‍ക്കു കൂടുതല്‍ വിരേചനഗുണവും കഷായരസവുമുണ്ട്. ജ്വരം, ചുമ, ആസ്‌ത്‌മ, അര്‍ശസ്സ്, പ്ലീഹരോഗങ്ങള്‍, വാതം, വയറുകടി, ഛര്‍ദി, ഇക്കിള്‍, മഹോദരം എന്നീ രോഗങ്ങള്‍ക്കു ഫലപ്രദമായ ഔഷധമാണിത്. പഞ്ചസാരയും കൂട്ടി വെള്ളത്തിലരച്ചു പുരട്ടുന്നത് നേത്രരോഗങ്ങള്‍ക്കു നല്ലതാണ്. കടുക്ക ചതച്ചിട്ടു വച്ചിരുന്ന വെള്ളംകൊണ്ട് രാവിലെ കണ്ണു കഴുകുന്നത് രോഗബാധയില്‍ നിന്നു നേത്രങ്ങളെ രക്ഷിക്കുന്നു. ഇതിന്റെ ശീതകഷായം കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദനയ്‌ക്കു ഫലപ്രദമാണ്. കടുക്ക പൊടിച്ചു പല്ലുതേച്ചാല്‍ ദന്തക്ഷയവും മോണയില്‍ നിന്നുള്ള രക്തസ്രാവവും ശമിക്കും. കടുക്ക കത്തിച്ച ചാരത്തില്‍ വെണ്ണചേര്‍ത്തു പുരട്ടുന്നത് ത്വഗ്രാഗശമനത്തിന് ഉത്തമമാകുന്നു. കടുക്ക ചാണയിലരച്ചു ചെറിയ കുട്ടികള്‍ക്കു നിത്യവും കൊടുക്കുന്നത് കഫോപദ്രവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉത്തമമാണ്.
"ഉന്മീലിനീ ബുദ്ധിബലേന്ദ്രിയാണാം നിര്‍മ്മൂലിനീ പിത്തകഫാനിലാനാം വിസ്രംസിനീ മൂത്രശകൃന്മലാനാം ഹരീതകീ സ്യാത് സഹഭോജനേന'
എന്ന് ശാലിഗ്രാമനിഘണ്ടുവില്‍ കടുക്കയുടെ ഗുണത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അമൃതപാനം ചെയ്‌തുകൊണ്ടിരുന്ന ഇന്ദ്രന്റെ ബീജം ഭൂമിയില്‍ പതിച്ചുണ്ടായതാണ് കടുക്ക എന്നൊരൈതിഹ്യമുണ്ട്.