This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിന്‍ബര്‍ജെന്‍, നിക്കോളാസ് (1907-88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിന്‍ബര്‍ജെന്‍, നിക്കോളാസ് (1907-88) ഠശിയലൃഴലി, ചശസീഹമമ നോബല്‍ സമ്മാന ജേതാ...)
അടുത്ത വ്യത്യാസം →

05:20, 27 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിന്‍ബര്‍ജെന്‍, നിക്കോളാസ് (1907-88)

ഠശിയലൃഴലി, ചശസീഹമമ

നോബല്‍ സമ്മാന ജേതാവായ ഡച്ച് ജന്തുശാസ്ത്രജ്ഞന്‍. 1907 ഏ. 15-ന് നെതര്‍ലണ്ടിലെ ഹേഗില്‍ ജനിച്ചു. 1936 മുതല്‍ 49 വരെ ലെയ്ഡന്‍ (ഘലശറലി) സര്‍വകലാശാലയില്‍ ക്രിയാത്മക ജന്തുശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1949-ല്‍ ഇംഗ്ളണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ജന്തുപരിസ്ഥിതി വിജ്ഞാന അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ടിന്‍ബര്‍ജെന്‍ അധികം താമസിയാതെ അവിടെത്തന്നെ ജന്തുപെരുമാറ്റ പഠനങ്ങളുടെ

പ്രൊഫസറായി നിയമിതനായി.

  ജര്‍മന്‍ ജന്തുശാസ്ത്രജ്ഞനായ കോണ്‍റാഡ് ലോറസി (ഗീിൃമറ ഘീൃല്വ)നോടൊപ്പം ജന്തുപരിസ്ഥിതിവിജ്ഞാന പഠനങ്ങളില്‍ വ്യാപൃതനായി. ജന്തുക്കള്‍ ജീവിക്കുന്ന അതേ പരിസ്ഥിതിയിലുള്ള പെരുമാറ്റങ്ങളാണ് ഇദ്ദേഹം നിരീക്ഷണവിധേയമാക്കിയത്. ഗള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ തള്ളപ്പക്ഷിയുടെ കൊക്കില്‍നിന്നും ഭക്ഷണം സ്വീകരിക്കുന്ന രീതിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനം ഏറെ ശ്രദ്ധേയമായി. തള്ളപ്പക്ഷിയുടെ താഴത്തെ കൊക്കിലുള്ള ചുവന്ന അടയാളത്തെ കുഞ്ഞുങ്ങള്‍ കൊക്കുകൊണ്ട് സ്പര്‍ശിച്ചാണ് തീറ്റയ്ക്കുവേണ്ടി കൊത്തുന്നത്. ജന്തുക്കളില്‍ പ്രതികര്‍മം (ൃലുീിലെ) ഉളവാക്കുന്ന ചോദക വസ്തുക്കളെക്കുറിച്ച് പഠനം നടത്തിയതും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ജന്തുപെരുമാറ്റത്തിന്റെ വിവിധ രീതികളേയും ഇതുമായി ബന്ധപ്പെട്ട ശരീരധര്‍മങ്ങളേയും പ്രവര്‍ത്തനങ്ങളേയും ഇദ്ദേഹം പഠനവിധേയമാക്കി. ഇദ്ദേഹം രചിച്ച ദ് സ്റ്റഡി ഒഫ് ഇന്‍സ്റ്റിന്‍ക്റ്റ് (1951) ആണ് ജന്തുപരിസ്ഥിതി വിജ്ഞാനശാഖയിലെ പ്രഥമ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്. സോഷ്യല്‍ ബിഹേവിയര്‍ ഇന്‍ ആനിമല്‍സ് (1953) എന്ന മറ്റൊരു ഗ്രന്ഥവും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. 
  ആസ്റ്റ്രേലിയന്‍ ജന്തുശാസ്ത്രജ്ഞനായ കാള്‍ വോ ഫ്രിഷും (ഗമൃഹ ഢീി എൃശരെവ) ആയി ഇദ്ദേഹം 1973 ലെ ഫിസിയോളജിക്കുള്ള നോബല്‍ സമ്മാനം പങ്കിട്ടു. സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യത്തെ നോബല്‍ സമ്മാനജേതാവായ (1969) യാന്‍ ടിന്‍ബര്‍ജെന്‍ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ്. 1988 ഡി. 21-ന് ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍