This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയ്പോള്‍, ശിവ (1945 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നയ്പോള്‍, ശിവ (1945 - 85)= Naipaul,Shiva കരീബിയന്‍ (ഇംഗ്ലീഷ്) നോവലിസ്റ്റ്. വി...)
(നയ്പോള്‍, ശിവ (1945 - 85))
 
വരി 6: വരി 6:
ഫയര്‍ഫ്ളൈസ് (1970), ദ് ചില്-ചിപ് ഗാതേഴ്സ് (1973), എ ഹോട്ട് കണ്‍ട്രി (1983) എന്നിവയാണ് നയ്പോളിന്റെ പ്രധാന നോവലുകള്‍. സമ്പന്നമായ ഇന്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ചവയാണ് ആദ്യത്തെ രണ്ടു കൃതികള്‍. ആധുനിക ട്രിനിഡാഡില്‍ ഹൈന്ദവ സംസ്കാരത്തിനുണ്ടാകുന്ന ശിഥിലീകരണവും സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങളുമൊക്കെ ഈ കൃതികളില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. തന്റെ കുടുംബത്തില്‍ത്തന്നെ ഇതു സംഭവിച്ചിട്ടുള്ളതായി 'ബിയോണ്‍ഡ് ദ് ഡ്രാഗണ്‍സ് മൌത്ത്' എന്ന ആത്മകഥാപരമായ ഉപന്യാസത്തില്‍ നയ്പോള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആദ്യകാല നോവലുകളില്‍ ഹാസ്യത്തിന്റെയും വിഷാദത്തിന്റെയും സന്തുലനമാണു കാണുന്നതെങ്കില്‍, പില്ക്കാലനോവലുകളില്‍ വിഷാദത്തിനാണ് മുന്‍തൂക്കം. കോളനിഭരണാനന്തര (post colonial) രാഷ്ട്രീയത്തിന്റെ നിരാശാജനകമായ ചിത്രം കാഴ്ചവയ്ക്കുന്ന എ ഹോട്ട് കണ്‍ട്രി ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാം. 1984-ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ കൃതി പ്രസിദ്ധീകരിച്ചപ്പോള്‍ ഡെത്ത് ഇന്‍ എ ഹോട്ട് കണ്‍ട്രി എന്ന് ശീര്‍ഷകം നല്കിയത് ശ്രദ്ധേയമാണ്.

-
മറ്റു ചില ഗദ്യകൃതികളും നയ്പോളിന്റെ സംഭാവനയായുണ്ട്. ആഫ്രിക്കയെ അടിസ്ഥാനമാക്കിയുള്ള സഞ്ചാരവിവരണമാണ് 1978-ല്‍ പ്രസിദ്ധീകരിച്ച നോര്‍ത്ത് ഒഫ് ആഫ്രിക്ക. ഗയാനയിലെ ടൌണില്‍ കുറെ മതഭ്രാന്തന്മാര്‍ കൂട്ട ആത്മഹത്യ നടത്തിയത് ബ്ളാക്ക് ആന്‍ഡ് വൈറ്റ് (1980) എന്ന കൃതിയില്‍ വിവരിക്കുന്നു. ചെറുകഥകളുടെയും ആത്മകഥാപരമായ രചനകളുടെയും സമാഹാരമാണ് 1984-ല്‍ പുറത്തുവന്ന ബിയോണ്‍ഡ് ദ് ഡ്രാഗണ്‍സ് മൗത്ത്. ആന്‍ അണ്‍ഫിനിഷ്ഡ് ജേണി (1986) എന്ന ആത്മകഥാപരമായ കൃതിയിലെ 'മൈ ബ്രദര്‍ ആന്‍ഡ് ഐ' എന്ന അധ്യായത്തില്‍ സഹോദരനായ വി.എസ്. നയ്പോളുമായി ഗ്രന്ഥകാരനുള്ള ആത്മബന്ധത്തിന്റെ മിന്നലാട്ടം കാണാം. 1985 ആഗ. 13-ന് ഇദ്ദേഹം അന്തരിച്ചു.
+
മറ്റു ചില ഗദ്യകൃതികളും നയ്പോളിന്റെ സംഭാവനയായുണ്ട്. ആഫ്രിക്കയെ അടിസ്ഥാനമാക്കിയുള്ള സഞ്ചാരവിവരണമാണ് 1978-ല്‍ പ്രസിദ്ധീകരിച്ച നോര്‍ത്ത് ഒഫ് ആഫ്രിക്ക. ഗയാനയിലെ ടൗണില്‍ കുറെ മതഭ്രാന്തന്മാര്‍ കൂട്ട ആത്മഹത്യ നടത്തിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് (1980) എന്ന കൃതിയില്‍ വിവരിക്കുന്നു. ചെറുകഥകളുടെയും ആത്മകഥാപരമായ രചനകളുടെയും സമാഹാരമാണ് 1984-ല്‍ പുറത്തുവന്ന ബിയോണ്‍ഡ് ദ് ഡ്രാഗണ്‍സ് മൗത്ത്. ആന്‍ അണ്‍ഫിനിഷ്ഡ് ജേണി (1986) എന്ന ആത്മകഥാപരമായ കൃതിയിലെ 'മൈ ബ്രദര്‍ ആന്‍ഡ് ഐ' എന്ന അധ്യായത്തില്‍ സഹോദരനായ വി.എസ്. നയ്പോളുമായി ഗ്രന്ഥകാരനുള്ള ആത്മബന്ധത്തിന്റെ മിന്നലാട്ടം കാണാം. 1985 ആഗ. 13-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 07:35, 21 ജനുവരി 2011

നയ്പോള്‍, ശിവ (1945 - 85)

Naipaul,Shiva

കരീബിയന്‍ (ഇംഗ്ലീഷ്) നോവലിസ്റ്റ്. വിഖ്യാത നോവലിസ്റ്റായ വി.എസ്. നയ്പോളിന്റെ സഹോദരന്‍. 1945-ല്‍ പോര്‍ട്ട് ഒഫ് സ്പെയിനില്‍ ജനിച്ചു. ട്രിനിഡാഡിലെ ക്വീന്‍സ് റോയല്‍ കോളജിലും ഓക്സ്ഫഡിലെ യൂണിവേഴ്സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം.

ഫയര്‍ഫ്ളൈസ് (1970), ദ് ചില്-ചിപ് ഗാതേഴ്സ് (1973), എ ഹോട്ട് കണ്‍ട്രി (1983) എന്നിവയാണ് നയ്പോളിന്റെ പ്രധാന നോവലുകള്‍. സമ്പന്നമായ ഇന്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ചവയാണ് ആദ്യത്തെ രണ്ടു കൃതികള്‍. ആധുനിക ട്രിനിഡാഡില്‍ ഹൈന്ദവ സംസ്കാരത്തിനുണ്ടാകുന്ന ശിഥിലീകരണവും സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങളുമൊക്കെ ഈ കൃതികളില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. തന്റെ കുടുംബത്തില്‍ത്തന്നെ ഇതു സംഭവിച്ചിട്ടുള്ളതായി 'ബിയോണ്‍ഡ് ദ് ഡ്രാഗണ്‍സ് മൌത്ത്' എന്ന ആത്മകഥാപരമായ ഉപന്യാസത്തില്‍ നയ്പോള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആദ്യകാല നോവലുകളില്‍ ഹാസ്യത്തിന്റെയും വിഷാദത്തിന്റെയും സന്തുലനമാണു കാണുന്നതെങ്കില്‍, പില്ക്കാലനോവലുകളില്‍ വിഷാദത്തിനാണ് മുന്‍തൂക്കം. കോളനിഭരണാനന്തര (post colonial) രാഷ്ട്രീയത്തിന്റെ നിരാശാജനകമായ ചിത്രം കാഴ്ചവയ്ക്കുന്ന എ ഹോട്ട് കണ്‍ട്രി ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാം. 1984-ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ കൃതി പ്രസിദ്ധീകരിച്ചപ്പോള്‍ ഡെത്ത് ഇന്‍ എ ഹോട്ട് കണ്‍ട്രി എന്ന് ശീര്‍ഷകം നല്കിയത് ശ്രദ്ധേയമാണ്.

മറ്റു ചില ഗദ്യകൃതികളും നയ്പോളിന്റെ സംഭാവനയായുണ്ട്. ആഫ്രിക്കയെ അടിസ്ഥാനമാക്കിയുള്ള സഞ്ചാരവിവരണമാണ് 1978-ല്‍ പ്രസിദ്ധീകരിച്ച നോര്‍ത്ത് ഒഫ് ആഫ്രിക്ക. ഗയാനയിലെ ടൗണില്‍ കുറെ മതഭ്രാന്തന്മാര്‍ കൂട്ട ആത്മഹത്യ നടത്തിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് (1980) എന്ന കൃതിയില്‍ വിവരിക്കുന്നു. ചെറുകഥകളുടെയും ആത്മകഥാപരമായ രചനകളുടെയും സമാഹാരമാണ് 1984-ല്‍ പുറത്തുവന്ന ബിയോണ്‍ഡ് ദ് ഡ്രാഗണ്‍സ് മൗത്ത്. ആന്‍ അണ്‍ഫിനിഷ്ഡ് ജേണി (1986) എന്ന ആത്മകഥാപരമായ കൃതിയിലെ 'മൈ ബ്രദര്‍ ആന്‍ഡ് ഐ' എന്ന അധ്യായത്തില്‍ സഹോദരനായ വി.എസ്. നയ്പോളുമായി ഗ്രന്ഥകാരനുള്ള ആത്മബന്ധത്തിന്റെ മിന്നലാട്ടം കാണാം. 1985 ആഗ. 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍