This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേന്ദ്രദേവ്, ആചാര്യ (1889 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നരേന്ദ്രദേവ്, ആചാര്യ (1889 - 1956)= ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാന...)
(നരേന്ദ്രദേവ്, ആചാര്യ (1889 - 1956))
 
വരി 1: വരി 1:
=നരേന്ദ്രദേവ്, ആചാര്യ (1889 - 1956)=
=നരേന്ദ്രദേവ്, ആചാര്യ (1889 - 1956)=
-
ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനിയും, സോഷ്യലിസ്റ്റ് നേതാവും. നിയമപണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. 1889 ന. 16-ന് ഉത്തര്‍പ്രദേശിലെ (പഴയ യുണൈറ്റഡ് പ്രോവിന്‍സ്) ഫൈസാബാദില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍ നിന്നായിരുന്നു നിയമ ബിരുദം നേടിയത്. ബംഗാള്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭണകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഒരു തീവ്രവാദി കോണ്‍ഗ്രസ്സുകാരനായി ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
+
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും, സോഷ്യലിസ്റ്റ് നേതാവും. നിയമപണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. 1889 ന. 16-ന് ഉത്തര്‍പ്രദേശിലെ (പഴയ യുണൈറ്റഡ് പ്രോവിന്‍സ്) ഫൈസാബാദില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍ നിന്നായിരുന്നു നിയമ ബിരുദം നേടിയത്. ബംഗാള്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭണകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഒരു തീവ്രവാദി കോണ്‍ഗ്രസ്സുകാരനായി ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
1920-കളില്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അഭിഭാഷകവൃത്തി ഉപേക്ഷിച്ച നരേന്ദ്രദേവ്  നിയമനിഷേധപ്രസ്ഥാനത്തിലും സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി.
1920-കളില്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അഭിഭാഷകവൃത്തി ഉപേക്ഷിച്ച നരേന്ദ്രദേവ്  നിയമനിഷേധപ്രസ്ഥാനത്തിലും സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി.

Current revision as of 05:06, 24 ജനുവരി 2011

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ പേരില്‍ പല തവണ ഇദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാസിക് ജയിലില്‍ കഴിയുമ്പോഴാണ് കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കണമെന്ന ആശയം ഇദ്ദേഹത്തില്‍ വേരൂന്നിയത്. ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാറ്റ്നയില്‍ കൂടിയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ നരേന്ദ്രദേവായിരുന്നു. 1934-ല്‍ നിലവില്‍ വന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്കുന്നതില്‍ ജയപ്രകാശ് നാരായണന്‍, ഡോ. റാം മനോഹര്‍ ലോഹ്യ, അശോക് മേത്ത, യൂസഫ് മെഹ്റാലി എന്നിവരോടൊപ്പം ഇദ്ദേഹവും പ്രധാന പങ്കുവഹിച്ചു. സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ സ്വാധീനശക്തി പരിഗണിച്ച് നെഹ്റു കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് ജയപ്രകാശ് നാരായണ്‍, ആചാര്യ നരേന്ദ്രദേവ്, അച്യുത് പട്വര്‍ധന്‍ എന്നിവരെ നാമനിര്‍ദേശം ചെയ്തത് 1936-ലായിരുന്നു.

ഗാന്ധിജിയുടെ മരണശേഷം നരേന്ദ്രദേവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍നിന്നും വേര്‍പെട്ട് സ്വതന്ത്ര പാര്‍ട്ടിയായി മാറി. 1952-ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുമായി ലയിച്ച് അത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിആയപ്പോള്‍ ഇദ്ദേഹമായിരുന്നു ചെയര്‍മാന്‍. എന്നാല്‍ പാര്‍ട്ടിയില്‍ പിന്നീടുണ്ടായ ഉള്‍പ്പോരും പിളര്‍പ്പും ഇദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സമന്വയിപ്പിച്ച നരേന്ദ്രദേവ് 'ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പിതാവ്' എന്നാണ് വിശേഷിക്കപ്പെട്ടത്. ഒരു സാമ്പത്തിക പ്രത്യയശാസ്ത്രം എന്നതിലുപരി സോഷ്യലിസം ഇദ്ദേഹത്തിന് മഹത്തായ ഒരു സാംസ്കാരികപ്രസ്ഥാനമായിരുന്നു.

ധൈഷണിക ലോകത്ത് ശ്രദ്ധിക്കപ്പെട്ട അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു നരേന്ദ്രദേവ്. ചരിത്രത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന ഇദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനുംകൂടിയായിരുന്നു. ബൗദ്ധ ധര്‍മ ദര്‍ശന്‍ എന്ന ഇദ്ദേഹത്തിന്റെ കൃതി ബുദ്ധമതത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്. സോഷ്യലിസം ആന്‍ഡ് നാഷണല്‍ റിവല്യൂഷന്‍, രാഷ്ട്രീയത് ഔര്‍ സമാജ്വാദ് എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

കാശി വിദ്യാപീഠത്തിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ക്കാണ് ആചാര്യ എന്ന് ഇദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു തുടങ്ങിയത്. നരേന്ദ്രദേവിന്റെ വീക്ഷണത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിപ്ലവത്തിനുള്ള ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസം. ബനാറസ്, ലക്നൗ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനവും പ്രശംസനീയമായിരുന്നു. സാമ്പ്രദായിക ജ്ഞാനം നല്കുന്ന സ്ഥാപനങ്ങളായി മാത്രല്ല മറിച്ച്, ഗവേഷണത്തിന്റെയും പ്രബുദ്ധതയുടെയും കേന്ദ്രങ്ങളായാണ് ഇദ്ദേഹം സര്‍വകലാശാലകളെ കണ്ടത്. 1956 ഫെ. 19-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍