This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗത്തെയ്യങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നാഗത്തെയ്യങ്ങള്‍= നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങള്‍. നാഗ...) |
(→നാഗത്തെയ്യങ്ങള്‍) |
||
വരി 2: | വരി 2: | ||
നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങള്‍. നാഗകന്നി, നാഗരാജന്, നാഗത്താന്, നാഗപ്പോതി തുടങ്ങിയ തെയ്യങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. മിക്കവാറും എല്ലാ കാവുകളിലും സര്‍പ്പക്കാവുകള്‍ ഉള്ളതായി കാണാം. കയ്യത്തു നാഗം, മുയ്യത്തു നാഗം. ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ടു നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗസങ്കേതങ്ങളിലും ചില ഗൃഹങ്ങളിലും നാഗദേവതകളെ കെട്ടിയാടിക്കാറുണ്ട്. ശ്രീ പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികത്തുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായതെന്നാണ് പുരാവൃത്തം. | നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങള്‍. നാഗകന്നി, നാഗരാജന്, നാഗത്താന്, നാഗപ്പോതി തുടങ്ങിയ തെയ്യങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. മിക്കവാറും എല്ലാ കാവുകളിലും സര്‍പ്പക്കാവുകള്‍ ഉള്ളതായി കാണാം. കയ്യത്തു നാഗം, മുയ്യത്തു നാഗം. ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ടു നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗസങ്കേതങ്ങളിലും ചില ഗൃഹങ്ങളിലും നാഗദേവതകളെ കെട്ടിയാടിക്കാറുണ്ട്. ശ്രീ പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികത്തുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായതെന്നാണ് പുരാവൃത്തം. | ||
+ | |||
+ | [[Image:Nagatheyyam-svk-15.png]] | ||
നാഗകണ്ഠനെയും നാഗകന്നിയെയും കെട്ടുന്നത് വണ്ണാന്മാരാണ്. പാണന്മാരും മുന്നൂറ്റാന്‍മാരും കെട്ടിവരുന്ന നാഗദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ 'നാഗത്തിന് ദൈവം' എന്നൊരു നാഗദേവതയെ വണ്ണാന്മാര് കെട്ടിവരുന്നു. കുറുന്തിനിപ്പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗദേവതകളാണ്. | നാഗകണ്ഠനെയും നാഗകന്നിയെയും കെട്ടുന്നത് വണ്ണാന്മാരാണ്. പാണന്മാരും മുന്നൂറ്റാന്‍മാരും കെട്ടിവരുന്ന നാഗദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ 'നാഗത്തിന് ദൈവം' എന്നൊരു നാഗദേവതയെ വണ്ണാന്മാര് കെട്ടിവരുന്നു. കുറുന്തിനിപ്പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗദേവതകളാണ്. | ||
തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. തെയ്യങ്ങളുടെ ചമയങ്ങളിലും നാഗരൂപങ്ങള്ക്ക് പ്രാധാന്യം ഉണ്ട്. നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണ്. മറ്റു തെയ്യങ്ങളുടെ മുടികളിലും പല ആഭരണങ്ങളിലും നാഗരൂപാലങ്കാരങ്ങള് കാണാം. കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവും കണ്ടുവരുന്നു. നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖമെഴുത്ത് തന്നെയുണ്ട്. | തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. തെയ്യങ്ങളുടെ ചമയങ്ങളിലും നാഗരൂപങ്ങള്ക്ക് പ്രാധാന്യം ഉണ്ട്. നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണ്. മറ്റു തെയ്യങ്ങളുടെ മുടികളിലും പല ആഭരണങ്ങളിലും നാഗരൂപാലങ്കാരങ്ങള് കാണാം. കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവും കണ്ടുവരുന്നു. നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖമെഴുത്ത് തന്നെയുണ്ട്. |
Current revision as of 10:04, 5 മേയ് 2011
നാഗത്തെയ്യങ്ങള്‍
നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങള്‍. നാഗകന്നി, നാഗരാജന്, നാഗത്താന്, നാഗപ്പോതി തുടങ്ങിയ തെയ്യങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. മിക്കവാറും എല്ലാ കാവുകളിലും സര്‍പ്പക്കാവുകള്‍ ഉള്ളതായി കാണാം. കയ്യത്തു നാഗം, മുയ്യത്തു നാഗം. ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ടു നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗസങ്കേതങ്ങളിലും ചില ഗൃഹങ്ങളിലും നാഗദേവതകളെ കെട്ടിയാടിക്കാറുണ്ട്. ശ്രീ പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികത്തുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായതെന്നാണ് പുരാവൃത്തം.
നാഗകണ്ഠനെയും നാഗകന്നിയെയും കെട്ടുന്നത് വണ്ണാന്മാരാണ്. പാണന്മാരും മുന്നൂറ്റാന്‍മാരും കെട്ടിവരുന്ന നാഗദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ 'നാഗത്തിന് ദൈവം' എന്നൊരു നാഗദേവതയെ വണ്ണാന്മാര് കെട്ടിവരുന്നു. കുറുന്തിനിപ്പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗദേവതകളാണ്.
തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. തെയ്യങ്ങളുടെ ചമയങ്ങളിലും നാഗരൂപങ്ങള്ക്ക് പ്രാധാന്യം ഉണ്ട്. നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണ്. മറ്റു തെയ്യങ്ങളുടെ മുടികളിലും പല ആഭരണങ്ങളിലും നാഗരൂപാലങ്കാരങ്ങള് കാണാം. കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവും കണ്ടുവരുന്നു. നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖമെഴുത്ത് തന്നെയുണ്ട്.