This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നാങ്ക്= തൈമീലിയേസീ (Thymeliaceae) സസ്യകുടുംബത്തില്‍പ്പെടുന്ന കുറ്റി...)
(നാങ്ക്)
 
വരി 1: വരി 1:
=നാങ്ക്=
=നാങ്ക്=
 +
 +
[[Image:naank.png]]
തൈമീലിയേസീ (Thymeliaceae) സസ്യകുടുംബത്തില്‍പ്പെടുന്ന കുറ്റിച്ചെടി. ശാ.നാ.: ലാസിയോസൈഫണ്‍ ഈരിയൊസെഫലസ് (Lasiosiphon eriocephalus). ഡെക്കാണിലെയും പശ്ചിമഘട്ടത്തിലെയും 2000 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ് നാങ്ക് വളരുന്നത്. ഇത് രണ്ടരമീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കും. പത്രവൃന്തം വളരെ ചെറുതാണ്. അനുപര്‍ണങ്ങളില്ലാത്ത ലഘുപത്രമാണ്. ഇലകള്‍ക്ക് 5-8 സെന്റിമീറ്ററോളം നീളവും 2-3 സെന്റിമീറ്ററോളം വീതിയുമുണ്ടായിരിക്കും. ആയതാകൃതിയോ കുന്താകാരമോ ആയ ഇലകളുടെ പത്രസീമാന്തം അഖണ്ഡമാണ്. എല്ലാക്കാലങ്ങളിലും ഈ സസ്യം പുഷ്പിക്കും. ശാഖാഗ്രങ്ങളില്‍ മുണ്ഡമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഒരു പൂങ്കുലയില്‍ ധാരാളം പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങള്‍ അവൃന്തവും മഞ്ഞനിറമുള്ളതുമാണ്. പൂങ്കുലയിലെ ഓരോ പുഷ്പത്തിനും സഹപത്രങ്ങളുണ്ട്. കുഴലിന്റെ ആകൃതിയിലുള്ള പരിദളപുടങ്ങള്‍ക്ക് ഒന്നോ ഒന്നരയോ സെ.മീ. നീളമുണ്ടായിരിക്കും. പത്തു കേസരങ്ങളുണ്ട്. ഒറ്റ അറമാത്രമുള്ള അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. നാങ്കിന്റെ തടിക്ക് മഞ്ഞ കലര്‍ന്ന വെള്ള നിറമാണ്. സാമാന്യം നല്ല കടുപ്പമുള്ള ഒരു ഘന സെന്റിമീറ്റര്‍ തടിക്ക് 800 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. തടി കടലാസു പള്‍പ്പ് ഉണ്ടാക്കാന്‍ അനുയോജ്യമാണ്. തീപ്പെട്ടിയും പായ്ക്കിങ് പെട്ടികളുമുണ്ടാക്കാന്‍ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

Current revision as of 06:57, 7 മേയ് 2011

നാങ്ക്

Image:naank.png

നാങ്കിന്റെ ഇലയും തടിയും മരത്തൊലിയും വിഷകരമാണ്. മത്സ്യത്തെ മയക്കി അവയെ പിടിക്കാന്‍ ഉപയോഗിക്കാറുണ്ട്.

ക്ളൂസിയേസീ (clusiaceae) സസ്യകുടുംബത്തിലെ നാകപ്പൂവ് അഥവാ ചുരുളി (Mesua nagassarium,M.ferrea) എന്ന സസ്യവും ചിലയിടങ്ങളില്‍ നാങ്ക് എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍