This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋത്വിക്‌ ഘട്ടക്‌ (1925 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഋത്വിക്‌ ഘട്ടക്‌ (1925 - 76))
(ഋത്വിക്‌ ഘട്ടക്‌ (1925 - 76))
 
വരി 1: വരി 1:
== ഋത്വിക്‌ ഘട്ടക്‌ (1925 - 76) ==
== ഋത്വിക്‌ ഘട്ടക്‌ (1925 - 76) ==
-
[[ചിത്രം:Vol4p798_Ritwik ghatak.jpg|thumb|]]
+
[[ചിത്രം:Vol4p798_Ritwik ghatak.jpg|thumb|ഋത്വിക്‌ ഘട്ടക്‌]]
പ്രഗല്‌ഭനായ ഒരു ബംഗാളി നാടകകലാമർമജ്ഞനും ചലച്ചിത്ര സംവിധായകനും. ഇന്നത്തെ ബാംഗ്ലദേശിന്റെ തലസ്ഥാനമായ ഡാക്കയിൽ 1925-ൽ ജനിച്ചു. ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തെ തുടർന്ന്‌ ഘട്ടക്‌ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച്‌ കൽക്കത്തയിൽ താമസ്സമാക്കി. ഇന്ത്യയുടെ സാംസ്‌കാരിക നവോത്ഥാനത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട "ഇന്ത്യന്‍ പീപ്പിള്‍സ്‌ തിയെറ്ററു' മായി ബന്ധപ്പെട്ടു. നാടക-ചലച്ചിത്ര മാധ്യമങ്ങളിലൂടെ ഇന്ത്യയിൽ ഒരു സാംസ്‌കാരിക വിപ്ലവം ഉളവാക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ ഇദ്ദേഹം പ്രവർത്തിച്ചത്‌. ഘട്ടക്‌ ക്രമേണ നാടകവേദിയിൽ നിന്നു ചലച്ചിത്ര രംഗത്തേക്കു കടന്നു. അധികം വൈകാതെ തന്നെ സത്യജിത്‌ റേ, മണികൗള്‍, മൃണാള്‍ സെന്‍ എന്നിവരെപ്പോലെ ഈ രംഗത്ത്‌ സ്വന്തമായൊരു വ്യക്തിത്വം വികസിപ്പിച്ചെടുക്കുവാനും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര സംവിധായകരിൽ ഒരാള്‍ എന്ന വിഖ്യാതി നേടുവാനും ഇദ്ദേഹത്തിനു സാധിച്ചു. കൽക്കത്തയിൽ അഭയാർഥിയായി വന്ന ഘട്ടക്‌ പ്രശസ്‌ത ചലച്ചിത്രസംവിധായകനായ ബിമൽ റോയിയുടെ സഹായിയായിട്ടാണ്‌ ആദ്യം ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്‌.

"അജാ്രന്തിക്‌' (1957) എന്ന ചിത്രമാണ്‌ ഘട്ടക്‌ ആദ്യമായി സംവിധാനം ചെയ്‌തത്‌. തുടർന്ന്‌ സംവിധാനം ചെയ്‌ത "സുബർണരേഖ' എന്ന ചിത്രം ഘട്ടക്കിന്‌ അനേകം ബഹുമതികള്‍ നേടിക്കൊടുത്തു. "മേഘയ്‌ ധാക്കാ താരാ'യുടെ സംവിധാനത്തോടുകൂടിയാണ്‌ ഇദ്ദേഹത്തിന്‌ പൂർണമായ അംഗീകാരവും പ്രശസ്‌തിയും കൈവന്നത്‌. ഇവ കൂടാതെ ഇരുപത്തഞ്ചോളം കഥാചിത്രങ്ങളും അനേകം ഡോക്യുമെന്ററി ചിത്രങ്ങളും ഘട്ടക്‌ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

Current revision as of 09:15, 23 ജൂണ്‍ 2014

ഋത്വിക്‌ ഘട്ടക്‌ (1925 - 76)

ഋത്വിക്‌ ഘട്ടക്‌

പ്രഗല്‌ഭനായ ഒരു ബംഗാളി നാടകകലാമർമജ്ഞനും ചലച്ചിത്ര സംവിധായകനും. ഇന്നത്തെ ബാംഗ്ലദേശിന്റെ തലസ്ഥാനമായ ഡാക്കയിൽ 1925-ൽ ജനിച്ചു. ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തെ തുടർന്ന്‌ ഘട്ടക്‌ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച്‌ കൽക്കത്തയിൽ താമസ്സമാക്കി. ഇന്ത്യയുടെ സാംസ്‌കാരിക നവോത്ഥാനത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട "ഇന്ത്യന്‍ പീപ്പിള്‍സ്‌ തിയെറ്ററു' മായി ബന്ധപ്പെട്ടു. നാടക-ചലച്ചിത്ര മാധ്യമങ്ങളിലൂടെ ഇന്ത്യയിൽ ഒരു സാംസ്‌കാരിക വിപ്ലവം ഉളവാക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ ഇദ്ദേഹം പ്രവർത്തിച്ചത്‌. ഘട്ടക്‌ ക്രമേണ നാടകവേദിയിൽ നിന്നു ചലച്ചിത്ര രംഗത്തേക്കു കടന്നു. അധികം വൈകാതെ തന്നെ സത്യജിത്‌ റേ, മണികൗള്‍, മൃണാള്‍ സെന്‍ എന്നിവരെപ്പോലെ ഈ രംഗത്ത്‌ സ്വന്തമായൊരു വ്യക്തിത്വം വികസിപ്പിച്ചെടുക്കുവാനും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര സംവിധായകരിൽ ഒരാള്‍ എന്ന വിഖ്യാതി നേടുവാനും ഇദ്ദേഹത്തിനു സാധിച്ചു. കൽക്കത്തയിൽ അഭയാർഥിയായി വന്ന ഘട്ടക്‌ പ്രശസ്‌ത ചലച്ചിത്രസംവിധായകനായ ബിമൽ റോയിയുടെ സഹായിയായിട്ടാണ്‌ ആദ്യം ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്‌. "അജാ്രന്തിക്‌' (1957) എന്ന ചിത്രമാണ്‌ ഘട്ടക്‌ ആദ്യമായി സംവിധാനം ചെയ്‌തത്‌. തുടർന്ന്‌ സംവിധാനം ചെയ്‌ത "സുബർണരേഖ' എന്ന ചിത്രം ഘട്ടക്കിന്‌ അനേകം ബഹുമതികള്‍ നേടിക്കൊടുത്തു. "മേഘയ്‌ ധാക്കാ താരാ'യുടെ സംവിധാനത്തോടുകൂടിയാണ്‌ ഇദ്ദേഹത്തിന്‌ പൂർണമായ അംഗീകാരവും പ്രശസ്‌തിയും കൈവന്നത്‌. ഇവ കൂടാതെ ഇരുപത്തഞ്ചോളം കഥാചിത്രങ്ങളും അനേകം ഡോക്യുമെന്ററി ചിത്രങ്ങളും ഘട്ടക്‌ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

ബാംഗ്ലദേശിൽ നിന്നു ഭാരതത്തിലേക്ക്‌ അഭയാർഥികളായി വന്ന മനുഷ്യരുടെ യാതനകളും വേദനകളും തന്റെ ചലച്ചിത്രങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ ഘട്ടക്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ത്യാ-ബാംഗ്ലദേശ്‌ സംയുക്ത ചലച്ചിത്രങ്ങള്‍ നിർമിച്ച്‌ സിനിമാ വ്യവസായരംഗത്ത്‌ പുതിയൊരു മാനം സൃഷ്‌ടിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. "ശബ്‌ദതാര' (സൗണ്ട്‌ട്രാക്‌) ചലച്ചിത്രത്തിൽ വിദഗ്‌ധമായ രീതിയിൽ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ചുരുക്കം ചില സംവിധായകരിൽ പ്രമുഖനാണ്‌ ഘട്ടക്‌.

ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലുമായി അനേകം ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ഭാരതസർക്കാർ "പദ്‌മശ്രീ' ബഹുമതി നല്‌കി ഘട്ടക്കിനെ ആദരിച്ചു. കുറച്ചുകാലം ഇദ്ദേഹം പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്‌ഠിച്ചിരുന്നു. 1976 ഫെ. 6-ന്‌ കൽക്കത്തയിൽ 51-ാമത്തെ വയസ്സിൽ ഘട്ടക്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍