This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ല (? - 750)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ibn Mukkafaa Abdullah)
(Ibn Mukkafaa Abdullah)
 
വരി 5: വരി 5:
== Ibn Mukkafaa Abdullah ==
== Ibn Mukkafaa Abdullah ==
-
പഞ്ചതന്ത്രം അറബിയിലേക്ക്‌ ആദ്യമായി വിവർത്തനം ചെയ്‌ത പണ്ഡിതന്‍. വിശ്വപ്രസിദ്ധമായ ഈ ഗ്രന്ഥം പാശ്ചാത്യദേശങ്ങളിലേക്കു കടന്നത്‌ ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ലയുടെ തർജുമയിലൂടെയാണ്‌. പഞ്ചതന്ത്രം ഇന്ത്യയില്‍നിന്നു പുറുത്തുകടന്നത്‌ യാദൃച്ഛികമായാണ്‌. മരിച്ചവരെ ജീവിപ്പിക്കാനുള്ള ഒരു ഒറ്റമൂലി ഇന്ത്യയിലുള്ളതായി അറിഞ്ഞ പേർഷ്യന്‍ നാടുവാഴിയായ ഖുസ്രു അനൂഷീർഖാന്‍ (ഭ.കാ. 531-79) അതു കണ്ടുപിടിച്ചുകൊണ്ടുവരാനായി തന്റെ കൊട്ടാരവൈദ്യനായ ബുർസോയേയെ ഇന്ത്യയിലേക്കയച്ചു. ദീർഘനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂലികയെന്നു പറഞ്ഞുകേട്ടത്‌ മരിച്ചതിനു തുല്യരായ മന്ദബുദ്ധികള്‍ക്കു ജീവനു തുല്യമായ വിദ്യ പ്രദാനം ചെയ്യുന്ന പഞ്ചതന്ത്രം എന്ന ഗ്രന്ഥമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ബുർസോയേ പഞ്ചതന്ത്രം രാജഭാഷയായ പഹ്‌ലവിയിലേക്കു ഭാഷാന്തരംചെയ്‌ത്‌ നാട്ടിലേക്കുമടങ്ങി. പഞ്ചതന്ത്രത്തിലെ ഒന്നാമത്തെ തന്ത്രമായ സുഹൃദ്‌ഭേദത്തിലെ പ്രധാനകഥാപാത്രങ്ങളായ കരടകന്റെയും ദമനകന്റെയും പേരുകളാണ്‌ ഇദ്ദേഹം തന്റെ തർജുമയ്‌ക്ക്‌ കൊടുത്തത്‌. ഈ പഹ്‌ലവി പരിഭാഷയാണ്‌ കലീലവദിംന എന്ന പേരില്‍ ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ല പിന്നീട്‌ അറബിയിലേക്ക്‌ വിവർത്തനം ചെയ്‌തത്‌. ബുർസോയേയുടെ പഹ്‌ലവി തർജുമ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു; ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ലയുടെ അറബി വിവർത്തനം ഇന്നും ലഭ്യമാണ്‌. ഈ വിവർത്തനത്തിലൂടെയാണ്‌ പഞ്ചതന്ത്രത്തിന്‌ അനവധി വിദേശഭാഷകളിലേക്കു പ്രവേശനം ലഭിച്ചത്‌. സുറിയാനി, ഹീബ്രു, പേർഷ്യന്‍, ലത്തീന്‍, ജർമന്‍, ഡാനിഷ്‌, ഫ്രഞ്ച്‌, റഷ്യന്‍, സ്‌പാനിഷ്‌, ചെക്ക്‌ എന്നീ ഭാഷകളിലെല്ലാം ഇതിന്റെ വിവർത്തനം ലഭ്യമാണ്‌. ഇറ്റാലിയന്‍, തുർക്കി, ഇംഗ്ലീഷ്‌ തുടങ്ങിയ അമ്പതിലേറെ വിദേശഭാഷകളില്‍ വിവർത്തനം ചെയ്യപ്പെട്ട പഞ്ചതന്ത്രകഥകള്‍ കിഴക്ക്‌ പസിഫിക്‌ മുതല്‍ പടിഞ്ഞാറ്‌ അത്‌ലാന്തിക്‌ വരെ പരന്നുകിടക്കുന്ന ഭൂഭാഗങ്ങളിലെ മിക്ക രാജ്യങ്ങളിലും പ്രചരിക്കുവാന്‍ വഴിയൊരുക്കിയത്‌ അബ്‌ദുല്ലയുടെ അറബി പരിഭാഷയാണെന്നുള്ളതിനു സംശയമില്ല.
+
പഞ്ചതന്ത്രം അറബിയിലേക്ക്‌ ആദ്യമായി വിവര്‍ത്തനം ചെയ്‌ത പണ്ഡിതന്‍. വിശ്വപ്രസിദ്ധമായ ഈ ഗ്രന്ഥം പാശ്ചാത്യദേശങ്ങളിലേക്കു കടന്നത്‌ ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ലയുടെ തര്‍ജുമയിലൂടെയാണ്‌. പഞ്ചതന്ത്രം ഇന്ത്യയില്‍നിന്നു പുറുത്തുകടന്നത്‌ യാദൃച്ഛികമായാണ്‌. മരിച്ചവരെ ജീവിപ്പിക്കാനുള്ള ഒരു ഒറ്റമൂലി ഇന്ത്യയിലുള്ളതായി അറിഞ്ഞ പേര്‍ഷ്യന്‍ നാടുവാഴിയായ ഖുസ്രു അനൂഷീര്‍ഖാന്‍ (ഭ.കാ. 531-79) അതു കണ്ടുപിടിച്ചുകൊണ്ടുവരാനായി തന്റെ കൊട്ടാരവൈദ്യനായ ബുര്‍സോയേയെ ഇന്ത്യയിലേക്കയച്ചു. ദീര്‍ഘനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂലികയെന്നു പറഞ്ഞുകേട്ടത്‌ മരിച്ചതിനു തുല്യരായ മന്ദബുദ്ധികള്‍ക്കു ജീവനു തുല്യമായ വിദ്യ പ്രദാനം ചെയ്യുന്ന പഞ്ചതന്ത്രം എന്ന ഗ്രന്ഥമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ബുര്‍സോയേ പഞ്ചതന്ത്രം രാജഭാഷയായ പഹ്‌ലവിയിലേക്കു ഭാഷാന്തരംചെയ്‌ത്‌ നാട്ടിലേക്കുമടങ്ങി. പഞ്ചതന്ത്രത്തിലെ ഒന്നാമത്തെ തന്ത്രമായ സുഹൃദ്‌ഭേദത്തിലെ പ്രധാനകഥാപാത്രങ്ങളായ കരടകന്റെയും ദമനകന്റെയും പേരുകളാണ്‌ ഇദ്ദേഹം തന്റെ തര്‍ജുമയ്‌ക്ക്‌ കൊടുത്തത്‌. ഈ പഹ്‌ലവി പരിഭാഷയാണ്‌ കലീലവദിംന എന്ന പേരില്‍ ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ല പിന്നീട്‌ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തത്‌. ബുര്‍സോയേയുടെ പഹ്‌ലവി തര്‍ജുമ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു; ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ലയുടെ അറബി വിവര്‍ത്തനം ഇന്നും ലഭ്യമാണ്‌. ഈ വിവര്‍ത്തനത്തിലൂടെയാണ്‌ പഞ്ചതന്ത്രത്തിന്‌ അനവധി വിദേശഭാഷകളിലേക്കു പ്രവേശനം ലഭിച്ചത്‌. സുറിയാനി, ഹീബ്രു, പേര്‍ഷ്യന്‍, ലത്തീന്‍, ജര്‍മന്‍, ഡാനിഷ്‌, ഫ്രഞ്ച്‌, റഷ്യന്‍, സ്‌പാനിഷ്‌, ചെക്ക്‌ എന്നീ ഭാഷകളിലെല്ലാം ഇതിന്റെ വിവര്‍ത്തനം ലഭ്യമാണ്‌. ഇറ്റാലിയന്‍, തുര്‍ക്കി, ഇംഗ്ലീഷ്‌ തുടങ്ങിയ അമ്പതിലേറെ വിദേശഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പഞ്ചതന്ത്രകഥകള്‍ കിഴക്ക്‌ പസിഫിക്‌ മുതല്‍ പടിഞ്ഞാറ്‌ അത്‌ലാന്തിക്‌ വരെ പരന്നുകിടക്കുന്ന ഭൂഭാഗങ്ങളിലെ മിക്ക രാജ്യങ്ങളിലും പ്രചരിക്കുവാന്‍ വഴിയൊരുക്കിയത്‌ അബ്‌ദുല്ലയുടെ അറബി പരിഭാഷയാണെന്നുള്ളതിനു സംശയമില്ല.
(വേലായുധന്‍ പണിക്കശ്ശേരി)
(വേലായുധന്‍ പണിക്കശ്ശേരി)

Current revision as of 08:52, 4 ഓഗസ്റ്റ്‌ 2014

ഇബ്‌നു മുഖഫ്‌ഫഅ്‌ അബ്‌ദുല്ല (? - 750)

Ibn Mukkafaa Abdullah

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍