This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറാവോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒറാവോണ്‍ == ബിഹാർ, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗ...)
(ഒറാവോണ്‍)
 
വരി 2: വരി 2:
== ഒറാവോണ്‍ ==
== ഒറാവോണ്‍ ==
-
ബിഹാർ, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ താമസിക്കുന്ന ഒരു ആദിവാസിവർഗം. ബിഹാറിൽ ഛോട്ടാനാഗ്‌പൂരിലാണ്‌ ഇവരെ ഏറ്റവുമധികം കാണുന്നത്‌. കുറുഖുകള്‍ എന്നു സ്വയം വിളിക്കുന്ന ഈ ജനവിഭാഗം ഗോണ്ഡിയോടും ഡക്കാണിലെ മറ്റു ഗിരിവർഗഭാഷകളോടും സാദൃശ്യമുള്ള ഒറാവോണ്‍ എന്ന ദ്രാവിഡഭാഷയാണ്‌ സംസാരിക്കുന്നത്‌. ഒറാവോണ്‍ വർഗക്കാർ ഒരുകാലത്ത്‌ റോത്താസ്‌ പീഠഭൂമിയിൽ നിവസിച്ചിരുന്നെങ്കിലും മറ്റു ജനവിഭാഗങ്ങള്‍ അവരെ അവിടെനിന്നും ആട്ടിയോടിച്ചു. തത്‌ഫലമായി അവർ ഛോട്ടാനാഗ്‌പൂരിലേക്കു കുടിയേറുകയും മുണ്ഡാഭാഷ സംസാരിക്കുന്ന വർഗക്കാരുടെ പ്രാന്തപ്രദേശങ്ങളിൽ അധിവാസമുറപ്പിക്കുകയും ചെയ്‌തു. 1997-ലെ കണക്കുപ്രകാരം 18,34,000 ആണ്‌ ഒറാവോണ്‍ വർഗക്കാരുടെ ജനസംഖ്യ. ഇവരിൽ നല്ലൊരു ശതമാനം ക്രിസ്‌തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യപ്പെട്ടവരാണ്‌. മതപരിവർത്തനം ചെയ്യപ്പെട്ടവർ പൊതുവേ വിദ്യാസമ്പന്നരുമാണ്‌. പട്ടണപ്രദേശങ്ങളിൽ താമസിക്കുന്നവരും ക്രിസ്‌തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യപ്പെട്ടവരുമായ ഒറാവോണുകള്‍ തങ്ങളുടെ മാതൃഭാഷയായി ഹിന്ദിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.
+
ബിഹാര്‍, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന ഒരു ആദിവാസിവര്‍ഗം. ബിഹാറില്‍ ഛോട്ടാനാഗ്‌പൂരിലാണ്‌ ഇവരെ ഏറ്റവുമധികം കാണുന്നത്‌. കുറുഖുകള്‍ എന്നു സ്വയം വിളിക്കുന്ന ഈ ജനവിഭാഗം ഗോണ്ഡിയോടും ഡക്കാണിലെ മറ്റു ഗിരിവര്‍ഗഭാഷകളോടും സാദൃശ്യമുള്ള ഒറാവോണ്‍ എന്ന ദ്രാവിഡഭാഷയാണ്‌ സംസാരിക്കുന്നത്‌. ഒറാവോണ്‍ വര്‍ഗക്കാര്‍ ഒരുകാലത്ത്‌ റോത്താസ്‌ പീഠഭൂമിയില്‍ നിവസിച്ചിരുന്നെങ്കിലും മറ്റു ജനവിഭാഗങ്ങള്‍ അവരെ അവിടെനിന്നും ആട്ടിയോടിച്ചു. തത്‌ഫലമായി അവര്‍ ഛോട്ടാനാഗ്‌പൂരിലേക്കു കുടിയേറുകയും മുണ്ഡാഭാഷ സംസാരിക്കുന്ന വര്‍ഗക്കാരുടെ പ്രാന്തപ്രദേശങ്ങളില്‍ അധിവാസമുറപ്പിക്കുകയും ചെയ്‌തു. 1997-ലെ കണക്കുപ്രകാരം 18,34,000 ആണ്‌ ഒറാവോണ്‍ വര്‍ഗക്കാരുടെ ജനസംഖ്യ. ഇവരില്‍ നല്ലൊരു ശതമാനം ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്‌. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ പൊതുവേ വിദ്യാസമ്പന്നരുമാണ്‌. പട്ടണപ്രദേശങ്ങളില്‍ താമസിക്കുന്നവരും ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടവരുമായ ഒറാവോണുകള്‍ തങ്ങളുടെ മാതൃഭാഷയായി ഹിന്ദിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.
-
ജന്തുക്കള്‍, ചെടികള്‍, ധാതുക്കള്‍ തുടങ്ങിയ കുലചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി ഒറാവോണ്‍ വർഗത്തെ പല ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്‌. ഒരേ ഗോത്രത്തിൽപ്പെട്ടവർ പരസ്‌പരം വിവാഹബന്ധത്തിൽ ഏർപ്പെടരുതെന്നാണ്‌ ആചാരം. ഓരോ ഗ്രാമത്തിനും ഓരോ ഗ്രാമത്തലവനും പുരോഹിതനുമുണ്ട്‌. പൗരോഹിത്യത്തിനുള്ള അവകാശം പരമ്പരാഗതമായാണ്‌ ലഭിക്കുക. അടുത്തടുത്തുള്ള ഗ്രാമങ്ങള്‍ കൂട്ടിച്ചേർത്തുണ്ടാക്കിയ ഗ്രാമക്കൂട്ടം "പറ'  (Parha) എന്ന പേരിൽ അറിയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലാണ്‌ ഇതിന്റെ ഭരണകാര്യങ്ങള്‍ നിർവഹിക്കുന്നത്‌. സാമൂഹികജീവിതത്തിലെ ഒരു സവിശേഷതയാണ്‌ അവിവാഹിതരായ പുരുഷന്മാർക്കുവേണ്ടി മാത്രമുള്ള ശയ്യാഗൃഹം (dormitory).
+
ജന്തുക്കള്‍, ചെടികള്‍, ധാതുക്കള്‍ തുടങ്ങിയ കുലചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി ഒറാവോണ്‍ വര്‍ഗത്തെ പല ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്‌. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ പരസ്‌പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ്‌ ആചാരം. ഓരോ ഗ്രാമത്തിനും ഓരോ ഗ്രാമത്തലവനും പുരോഹിതനുമുണ്ട്‌. പൗരോഹിത്യത്തിനുള്ള അവകാശം പരമ്പരാഗതമായാണ്‌ ലഭിക്കുക. അടുത്തടുത്തുള്ള ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഗ്രാമക്കൂട്ടം "പറ'  (Parha) എന്ന പേരില്‍ അറിയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലാണ്‌ ഇതിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്‌. സാമൂഹികജീവിതത്തിലെ ഒരു സവിശേഷതയാണ്‌ അവിവാഹിതരായ പുരുഷന്മാര്‍ക്കുവേണ്ടി മാത്രമുള്ള ശയ്യാഗൃഹം (dormitory).
-
ഒറാവോണുകള്‍ പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന മതം അനുസരിച്ച്‌ "ധർമേ' ആണ്‌ അവരുടെ പ്രധാന ആരാധനാമൂർത്തി. ചില ദുർദേവതകളും ഇവരുടെ ആരാധനാപാത്രങ്ങളായുണ്ട്‌. ആഭിചാരം, ദുർമന്ത്രവാദം എന്നിവയിൽ ഇവർ അങ്ങേയറ്റം വിശ്വസിക്കുന്നു. ഇവരുടെ മതാനുഷ്‌ഠാനങ്ങളെയും വിശ്വാസത്തെയും ഹിന്ദുമതം സ്വാധീനിച്ചിട്ടുണ്ട്‌. ഒറാവോണുകളുടെ പരമ്പരാഗതമായ മതസമ്പ്രദായത്തിനുള്ളിൽ, ക്രിസ്‌തുമതത്തിൽ നിന്നും ബ്രാഹ്മണമതത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ സാമ്പത്തികക്ലേശങ്ങള്‍ പരിഹരിക്കുക, മതപരിഷ്‌കരണം സാധിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിർത്തി അനവധി നീക്കങ്ങള്‍ നടക്കുകയുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും ആവിർഭാവത്തോടുകൂടി സാക്ഷരത്വം നേടിയ ഒറാവോണുകള്‍ ബംഗാളിന്റെയും ബിഹാറിന്റെയും ഒറീസയുടെയും ഗിരിവർഗപ്രദേശങ്ങള്‍ ചേർത്ത്‌ തങ്ങള്‍ക്കു സ്വയംഭരണാധികാരമുള്ള ഒരു പ്രദേശം അനുവദിച്ചുകിട്ടണമെന്ന്‌ വാദിച്ചുതുടങ്ങിയിട്ടുണ്ട്‌.
+
ഒറാവോണുകള്‍ പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന മതം അനുസരിച്ച്‌ "ധര്‍മേ' ആണ്‌ അവരുടെ പ്രധാന ആരാധനാമൂര്‍ത്തി. ചില ദുര്‍ദേവതകളും ഇവരുടെ ആരാധനാപാത്രങ്ങളായുണ്ട്‌. ആഭിചാരം, ദുര്‍മന്ത്രവാദം എന്നിവയില്‍ ഇവര്‍ അങ്ങേയറ്റം വിശ്വസിക്കുന്നു. ഇവരുടെ മതാനുഷ്‌ഠാനങ്ങളെയും വിശ്വാസത്തെയും ഹിന്ദുമതം സ്വാധീനിച്ചിട്ടുണ്ട്‌. ഒറാവോണുകളുടെ പരമ്പരാഗതമായ മതസമ്പ്രദായത്തിനുള്ളില്‍, ക്രിസ്‌തുമതത്തില്‍ നിന്നും ബ്രാഹ്മണമതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ സാമ്പത്തികക്ലേശങ്ങള്‍ പരിഹരിക്കുക, മതപരിഷ്‌കരണം സാധിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അനവധി നീക്കങ്ങള്‍ നടക്കുകയുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും ആവിര്‍ഭാവത്തോടുകൂടി സാക്ഷരത്വം നേടിയ ഒറാവോണുകള്‍ ബംഗാളിന്റെയും ബിഹാറിന്റെയും ഒറീസയുടെയും ഗിരിവര്‍ഗപ്രദേശങ്ങള്‍ ചേര്‍ത്ത്‌ തങ്ങള്‍ക്കു സ്വയംഭരണാധികാരമുള്ള ഒരു പ്രദേശം അനുവദിച്ചുകിട്ടണമെന്ന്‌ വാദിച്ചുതുടങ്ങിയിട്ടുണ്ട്‌.

Current revision as of 08:57, 8 ഓഗസ്റ്റ്‌ 2014

ഒറാവോണ്‍

ബിഹാര്‍, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന ഒരു ആദിവാസിവര്‍ഗം. ബിഹാറില്‍ ഛോട്ടാനാഗ്‌പൂരിലാണ്‌ ഇവരെ ഏറ്റവുമധികം കാണുന്നത്‌. കുറുഖുകള്‍ എന്നു സ്വയം വിളിക്കുന്ന ഈ ജനവിഭാഗം ഗോണ്ഡിയോടും ഡക്കാണിലെ മറ്റു ഗിരിവര്‍ഗഭാഷകളോടും സാദൃശ്യമുള്ള ഒറാവോണ്‍ എന്ന ദ്രാവിഡഭാഷയാണ്‌ സംസാരിക്കുന്നത്‌. ഒറാവോണ്‍ വര്‍ഗക്കാര്‍ ഒരുകാലത്ത്‌ റോത്താസ്‌ പീഠഭൂമിയില്‍ നിവസിച്ചിരുന്നെങ്കിലും മറ്റു ജനവിഭാഗങ്ങള്‍ അവരെ അവിടെനിന്നും ആട്ടിയോടിച്ചു. തത്‌ഫലമായി അവര്‍ ഛോട്ടാനാഗ്‌പൂരിലേക്കു കുടിയേറുകയും മുണ്ഡാഭാഷ സംസാരിക്കുന്ന വര്‍ഗക്കാരുടെ പ്രാന്തപ്രദേശങ്ങളില്‍ അധിവാസമുറപ്പിക്കുകയും ചെയ്‌തു. 1997-ലെ കണക്കുപ്രകാരം 18,34,000 ആണ്‌ ഒറാവോണ്‍ വര്‍ഗക്കാരുടെ ജനസംഖ്യ. ഇവരില്‍ നല്ലൊരു ശതമാനം ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്‌. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ പൊതുവേ വിദ്യാസമ്പന്നരുമാണ്‌. പട്ടണപ്രദേശങ്ങളില്‍ താമസിക്കുന്നവരും ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടവരുമായ ഒറാവോണുകള്‍ തങ്ങളുടെ മാതൃഭാഷയായി ഹിന്ദിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ജന്തുക്കള്‍, ചെടികള്‍, ധാതുക്കള്‍ തുടങ്ങിയ കുലചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി ഒറാവോണ്‍ വര്‍ഗത്തെ പല ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്‌. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ പരസ്‌പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ്‌ ആചാരം. ഓരോ ഗ്രാമത്തിനും ഓരോ ഗ്രാമത്തലവനും പുരോഹിതനുമുണ്ട്‌. പൗരോഹിത്യത്തിനുള്ള അവകാശം പരമ്പരാഗതമായാണ്‌ ലഭിക്കുക. അടുത്തടുത്തുള്ള ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഗ്രാമക്കൂട്ടം "പറ' (Parha) എന്ന പേരില്‍ അറിയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലാണ്‌ ഇതിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്‌. സാമൂഹികജീവിതത്തിലെ ഒരു സവിശേഷതയാണ്‌ അവിവാഹിതരായ പുരുഷന്മാര്‍ക്കുവേണ്ടി മാത്രമുള്ള ശയ്യാഗൃഹം (dormitory).

ഒറാവോണുകള്‍ പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന മതം അനുസരിച്ച്‌ "ധര്‍മേ' ആണ്‌ അവരുടെ പ്രധാന ആരാധനാമൂര്‍ത്തി. ചില ദുര്‍ദേവതകളും ഇവരുടെ ആരാധനാപാത്രങ്ങളായുണ്ട്‌. ആഭിചാരം, ദുര്‍മന്ത്രവാദം എന്നിവയില്‍ ഇവര്‍ അങ്ങേയറ്റം വിശ്വസിക്കുന്നു. ഇവരുടെ മതാനുഷ്‌ഠാനങ്ങളെയും വിശ്വാസത്തെയും ഹിന്ദുമതം സ്വാധീനിച്ചിട്ടുണ്ട്‌. ഒറാവോണുകളുടെ പരമ്പരാഗതമായ മതസമ്പ്രദായത്തിനുള്ളില്‍, ക്രിസ്‌തുമതത്തില്‍ നിന്നും ബ്രാഹ്മണമതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ സാമ്പത്തികക്ലേശങ്ങള്‍ പരിഹരിക്കുക, മതപരിഷ്‌കരണം സാധിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അനവധി നീക്കങ്ങള്‍ നടക്കുകയുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും ആവിര്‍ഭാവത്തോടുകൂടി സാക്ഷരത്വം നേടിയ ഒറാവോണുകള്‍ ബംഗാളിന്റെയും ബിഹാറിന്റെയും ഒറീസയുടെയും ഗിരിവര്‍ഗപ്രദേശങ്ങള്‍ ചേര്‍ത്ത്‌ തങ്ങള്‍ക്കു സ്വയംഭരണാധികാരമുള്ള ഒരു പ്രദേശം അനുവദിച്ചുകിട്ടണമെന്ന്‌ വാദിച്ചുതുടങ്ങിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍