This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐസിസ്‌ == == Isis == ഈജിപ്‌തിൽ മാതൃത്വത്തിന്റെയും ഫലപുഷ്‌ടിയുടെയ...)
(Isis)
 
വരി 5: വരി 5:
== Isis ==
== Isis ==
-
ഈജിപ്‌തിൽ മാതൃത്വത്തിന്റെയും ഫലപുഷ്‌ടിയുടെയും പ്രതീകമായി ആരാധിക്കപ്പെട്ടിരുന്ന ദേവത. ഐസിസ്‌ ഭൂമിയുടെയും ആകാശത്തിന്റെയും പുത്രിയാണെന്നാണ്‌ സങ്കല്‌പം. ഒസീറിസ്‌ ദേവന്റെ സഹോദരിയും ഭാര്യയും സൂര്യദേവനായ ഹോറസ്സിന്റെ മാതാവ്‌ എന്നീ നിലകളിലും ഈ ദേവത പ്രശസ്‌തയാണ്‌. മനുഷ്യരൂപത്തിലാണ്‌ ഐസിസ്സിനെ ചിത്രീകരിച്ചിരുന്നത്‌. ശിരസ്സിൽ ചിത്രലിപിയിൽ ആരചിച്ചിട്ടുള്ള പേരുകൊണ്ടു മാത്രമാണ്‌ ഐസിസ്സിനെ ആദികാലങ്ങളിൽ തിരിച്ചറിഞ്ഞിരുന്നത്‌.
+
ഈജിപ്‌തില്‍ മാതൃത്വത്തിന്റെയും ഫലപുഷ്‌ടിയുടെയും പ്രതീകമായി ആരാധിക്കപ്പെട്ടിരുന്ന ദേവത. ഐസിസ്‌ ഭൂമിയുടെയും ആകാശത്തിന്റെയും പുത്രിയാണെന്നാണ്‌ സങ്കല്‌പം. ഒസീറിസ്‌ ദേവന്റെ സഹോദരിയും ഭാര്യയും സൂര്യദേവനായ ഹോറസ്സിന്റെ മാതാവ്‌ എന്നീ നിലകളിലും ഈ ദേവത പ്രശസ്‌തയാണ്‌. മനുഷ്യരൂപത്തിലാണ്‌ ഐസിസ്സിനെ ചിത്രീകരിച്ചിരുന്നത്‌. ശിരസ്സില്‍ ചിത്രലിപിയില്‍ ആരചിച്ചിട്ടുള്ള പേരുകൊണ്ടു മാത്രമാണ്‌ ഐസിസ്സിനെ ആദികാലങ്ങളില്‍ തിരിച്ചറിഞ്ഞിരുന്നത്‌.
-
ഇന്ദ്രജാലവും കൗശലവും പ്രയോഗിക്കുന്നതിലും ജ്ഞാനത്തിലും ഈ ദേവത അദ്വിതീയയായിരുന്നു. ഐസിയ (Isea) എന്നറിയപ്പെട്ട ഐസിസ്‌പ്രതിഷ്‌ഠകള്‍ ഈജിപ്‌തിൽ നിരവധി ഉണ്ടായിരുന്നതായി പുരാവസ്‌തു ഗവേഷകന്മാർ കരുതുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടോടുകൂടി ഐസിസ്‌ ആരാധന (cult)ഗ്രീസിലും പിന്നീട്‌ റോമിലും വ്യാപിച്ചു. നിരവധി ഐസിസ്‌ ദേവാലയങ്ങള്‍ റോമിൽ കണ്ടുപിടിച്ചിട്ടുണ്ട്‌. ഐസിസ്‌-ഒസീറിസ്‌ ആരാധന സിസിലി, മാള്‍ട്ടാ, കാർത്തേജ്‌, ന്യൂബിയ, ഗാള്‍ എന്നീ രാജ്യങ്ങളിലും വ്യാപിച്ചിരുന്നതായി തെളിവുകളുണ്ട്‌.
+
ഇന്ദ്രജാലവും കൗശലവും പ്രയോഗിക്കുന്നതിലും ജ്ഞാനത്തിലും ഈ ദേവത അദ്വിതീയയായിരുന്നു. ഐസിയ (Isea) എന്നറിയപ്പെട്ട ഐസിസ്‌പ്രതിഷ്‌ഠകള്‍ ഈജിപ്‌തില്‍ നിരവധി ഉണ്ടായിരുന്നതായി പുരാവസ്‌തു ഗവേഷകന്മാര്‍ കരുതുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടോടുകൂടി ഐസിസ്‌ ആരാധന (cult)ഗ്രീസിലും പിന്നീട്‌ റോമിലും വ്യാപിച്ചു. നിരവധി ഐസിസ്‌ ദേവാലയങ്ങള്‍ റോമില്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. ഐസിസ്‌-ഒസീറിസ്‌ ആരാധന സിസിലി, മാള്‍ട്ടാ, കാര്‍ത്തേജ്‌, ന്യൂബിയ, ഗാള്‍ എന്നീ രാജ്യങ്ങളിലും വ്യാപിച്ചിരുന്നതായി തെളിവുകളുണ്ട്‌.
-
നൈൽനദിയിലെ ജലം ഉയരുമ്പോള്‍ ഐസിസ്‌ തന്റെ മരിച്ചുപോയ ഭർത്താവിനെ ഓർത്തു വിലപിക്കയാണെന്നും പാടങ്ങളെ നശിപ്പിക്കാന്‍ കയറിവരുന്ന നദീജലം അവളുടെ കണ്ണുനീരാണെന്നുമുള്ള വിശ്വാസം ഈജിപ്‌തിൽ ദീർഘകാലം നിലവിലിരുന്നു. ഈജിപ്‌തിന്റെ പ്രൗഢി നഷ്‌ടപ്പെട്ടതിനുശേഷവും (ബി.സി. 6-ാം നൂറ്റാണ്ടിൽ) ഐസിസ്‌, ഒസീറിസ്‌, ഹോറസ്‌ എന്നീ ദേവതകളുടെ പ്രാധാന്യം വളരെ വർധിച്ചു. ക്രിസ്‌തുമതം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത്തരത്തിലുള്ള ദേവതകളുടെ ആരാധന ക്രമേണ നാമാവശേഷമായി.
+
നൈല്‍നദിയിലെ ജലം ഉയരുമ്പോള്‍ ഐസിസ്‌ തന്റെ മരിച്ചുപോയ ഭര്‍ത്താവിനെ ഓര്‍ത്തു വിലപിക്കയാണെന്നും പാടങ്ങളെ നശിപ്പിക്കാന്‍ കയറിവരുന്ന നദീജലം അവളുടെ കണ്ണുനീരാണെന്നുമുള്ള വിശ്വാസം ഈജിപ്‌തില്‍ ദീര്‍ഘകാലം നിലവിലിരുന്നു. ഈജിപ്‌തിന്റെ പ്രൗഢി നഷ്‌ടപ്പെട്ടതിനുശേഷവും (ബി.സി. 6-ാം നൂറ്റാണ്ടില്‍) ഐസിസ്‌, ഒസീറിസ്‌, ഹോറസ്‌ എന്നീ ദേവതകളുടെ പ്രാധാന്യം വളരെ വര്‍ധിച്ചു. ക്രിസ്‌തുമതം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത്തരത്തിലുള്ള ദേവതകളുടെ ആരാധന ക്രമേണ നാമാവശേഷമായി.

Current revision as of 04:54, 16 ഓഗസ്റ്റ്‌ 2014

ഐസിസ്‌

Isis

ഈജിപ്‌തില്‍ മാതൃത്വത്തിന്റെയും ഫലപുഷ്‌ടിയുടെയും പ്രതീകമായി ആരാധിക്കപ്പെട്ടിരുന്ന ദേവത. ഐസിസ്‌ ഭൂമിയുടെയും ആകാശത്തിന്റെയും പുത്രിയാണെന്നാണ്‌ സങ്കല്‌പം. ഒസീറിസ്‌ ദേവന്റെ സഹോദരിയും ഭാര്യയും സൂര്യദേവനായ ഹോറസ്സിന്റെ മാതാവ്‌ എന്നീ നിലകളിലും ഈ ദേവത പ്രശസ്‌തയാണ്‌. മനുഷ്യരൂപത്തിലാണ്‌ ഐസിസ്സിനെ ചിത്രീകരിച്ചിരുന്നത്‌. ശിരസ്സില്‍ ചിത്രലിപിയില്‍ ആരചിച്ചിട്ടുള്ള പേരുകൊണ്ടു മാത്രമാണ്‌ ഐസിസ്സിനെ ആദികാലങ്ങളില്‍ തിരിച്ചറിഞ്ഞിരുന്നത്‌.

ഇന്ദ്രജാലവും കൗശലവും പ്രയോഗിക്കുന്നതിലും ജ്ഞാനത്തിലും ഈ ദേവത അദ്വിതീയയായിരുന്നു. ഐസിയ (Isea) എന്നറിയപ്പെട്ട ഐസിസ്‌പ്രതിഷ്‌ഠകള്‍ ഈജിപ്‌തില്‍ നിരവധി ഉണ്ടായിരുന്നതായി പുരാവസ്‌തു ഗവേഷകന്മാര്‍ കരുതുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടോടുകൂടി ഐസിസ്‌ ആരാധന (cult)ഗ്രീസിലും പിന്നീട്‌ റോമിലും വ്യാപിച്ചു. നിരവധി ഐസിസ്‌ ദേവാലയങ്ങള്‍ റോമില്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. ഐസിസ്‌-ഒസീറിസ്‌ ആരാധന സിസിലി, മാള്‍ട്ടാ, കാര്‍ത്തേജ്‌, ന്യൂബിയ, ഗാള്‍ എന്നീ രാജ്യങ്ങളിലും വ്യാപിച്ചിരുന്നതായി തെളിവുകളുണ്ട്‌.

നൈല്‍നദിയിലെ ജലം ഉയരുമ്പോള്‍ ഐസിസ്‌ തന്റെ മരിച്ചുപോയ ഭര്‍ത്താവിനെ ഓര്‍ത്തു വിലപിക്കയാണെന്നും പാടങ്ങളെ നശിപ്പിക്കാന്‍ കയറിവരുന്ന നദീജലം അവളുടെ കണ്ണുനീരാണെന്നുമുള്ള വിശ്വാസം ഈജിപ്‌തില്‍ ദീര്‍ഘകാലം നിലവിലിരുന്നു. ഈജിപ്‌തിന്റെ പ്രൗഢി നഷ്‌ടപ്പെട്ടതിനുശേഷവും (ബി.സി. 6-ാം നൂറ്റാണ്ടില്‍) ഐസിസ്‌, ഒസീറിസ്‌, ഹോറസ്‌ എന്നീ ദേവതകളുടെ പ്രാധാന്യം വളരെ വര്‍ധിച്ചു. ക്രിസ്‌തുമതം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത്തരത്തിലുള്ള ദേവതകളുടെ ആരാധന ക്രമേണ നാമാവശേഷമായി.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍