This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമെറ്റ്‌, റോബർട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Emmet, Robert (1778 - 1803))
(Emmet, Robert (1778 - 1803))
 
വരി 4: വരി 4:
== Emmet, Robert (1778 - 1803) ==
== Emmet, Robert (1778 - 1803) ==
-
[[ചിത്രം:Vol5p218_Robert_Emmet--The_Irish_Patriot.jpg|thumb|റോബർട്ട്‌ എമെറ്റ്‌]]
+
[[ചിത്രം:Vol5p218_Robert_Emmet--The_Irish_Patriot.jpg|thumb|റോബര്‍ട്ട്‌ എമെറ്റ്‌]]
-
ഐറിഷ്‌ വിപ്ലവകാരിയും ദേശീയനേതാവും. അയർലണ്ടിലെ ബ്രിട്ടീഷ്‌ വൈസ്രായിയുടെ ഭിഷഗ്വരനായിരുന്ന ഡോ. റോബർട്ട്‌ എമെറ്റിന്റെ പുത്രനായി 1778 മാ. 4-ന്‌ ഡബ്ലിനിൽ ജനിച്ചു. 1793-ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ ചേർന്നു. അവിടെ "യുണൈറ്റഡ്‌ ഐറിഷ്‌ മെന്‍' എന്ന സംഘടനയുടെ വിദ്യാർഥിവിഭാഗനേതാവായി. വിദ്യാർഥികളുടെ രാഷ്‌ട്രീയച്ചായ്‌വിനെക്കുറിച്ച്‌ അന്വേഷിച്ചറിയാന്‍ യൂണിവേഴ്‌സിറ്റി ഒരു കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ അതിനെതിരായി ഇദ്ദേഹം ശബ്‌ദമുയർത്തി; 1796-കോളജ്‌ വിട്ടു. 1798-ലെ ഐറിഷ്‌ കലാപത്തിന്റെ ശില്‌പികളിലൊരാളും സ്വസഹോദരനുമായ തോമസ്‌ എമെറ്റിന്റെ ആശയങ്ങള്‍ ഇദ്ദേഹത്തിൽ വമ്പിച്ച സ്വാധീനം ചെലുത്തിയിരുന്നു. 1800 മുതൽ രണ്ടുവർഷക്കാലം യൂറോപ്പ്‌ വന്‍കരയിൽ സഞ്ചരിച്ച്‌ ഇദ്ദേഹം അവിടങ്ങളിലുണ്ടായിരുന്ന ഐറിഷ്‌ വിപ്ലവകാരികളുമായി ബന്ധം പുലർത്തി. ഐറിഷ്‌ സ്വാതന്ത്യ്രസമരത്തിന്‌ ഫ്രഞ്ചുസഹായം ലഭിക്കാന്‍ നെപ്പോളിയന്‍ ബോണപ്പാർട്ടുമായി കൂടിയാലോചനകള്‍ നടത്തി. 1802 ഒക്‌ടോബറിൽ സ്വരാജ്യത്തു തിരിച്ചെത്തി. ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി സമരം സംഘടിപ്പിക്കുവാന്‍ പദ്ധതികളാവിഷ്‌കരിച്ചു. 1803 ജൂല. 23-ന്‌ 100 അനുചരന്മാരോടുകൂടി ഡബ്ലിന്‍കൊട്ടാരം തകർക്കാനും അവിടത്തെ വൈസ്രായിയെ വധിക്കാനും തീരുമാനിച്ചു. എന്നാൽ ഈ ശ്രമം പരാജയത്തിൽ കലാശിച്ചു. തുടർന്ന്‌ ഇദ്ദേഹത്തിന്‌ വിക്‌ലോ പർവതങ്ങളിൽ അഭയം പ്രാപിക്കേണ്ടിവന്നു. പിന്നീട്‌ സാറാകുറന്‍ എന്ന തന്റെ കാമിനിയെ സന്ദർശിക്കാനെത്തിയ അവസരത്തിൽ ഇദ്ദേഹം അധികാരികളുടെ കൈകളിലകപ്പെട്ടു. 1803 സെപ്‌. 19-ന്‌ ഒരു പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടു. രാജ്യദ്രാഹകുറ്റം ചുമത്തി ഇദ്ദേഹത്തെ 1803 സെപ്‌. 20-ന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തൂക്കിക്കൊന്നു.
+
ഐറിഷ്‌ വിപ്ലവകാരിയും ദേശീയനേതാവും. അയര്‍ലണ്ടിലെ ബ്രിട്ടീഷ്‌ വൈസ്രായിയുടെ ഭിഷഗ്വരനായിരുന്ന ഡോ. റോബര്‍ട്ട്‌ എമെറ്റിന്റെ പുത്രനായി 1778 മാ. 4-ന്‌ ഡബ്ലിനില്‍ ജനിച്ചു. 1793-ല്‍ ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. അവിടെ "യുണൈറ്റഡ്‌ ഐറിഷ്‌ മെന്‍' എന്ന സംഘടനയുടെ വിദ്യാര്‍ഥിവിഭാഗനേതാവായി. വിദ്യാര്‍ഥികളുടെ രാഷ്‌ട്രീയച്ചായ്‌വിനെക്കുറിച്ച്‌ അന്വേഷിച്ചറിയാന്‍ യൂണിവേഴ്‌സിറ്റി ഒരു കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ അതിനെതിരായി ഇദ്ദേഹം ശബ്‌ദമുയര്‍ത്തി; 1796-ല്‍ കോളജ്‌ വിട്ടു. 1798-ലെ ഐറിഷ്‌ കലാപത്തിന്റെ ശില്‌പികളിലൊരാളും സ്വസഹോദരനുമായ തോമസ്‌ എമെറ്റിന്റെ ആശയങ്ങള്‍ ഇദ്ദേഹത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയിരുന്നു. 1800 മുതല്‍ രണ്ടുവര്‍ഷക്കാലം യൂറോപ്പ്‌ വന്‍കരയില്‍ സഞ്ചരിച്ച്‌ ഇദ്ദേഹം അവിടങ്ങളിലുണ്ടായിരുന്ന ഐറിഷ്‌ വിപ്ലവകാരികളുമായി ബന്ധം പുലര്‍ത്തി. ഐറിഷ്‌ സ്വാതന്ത്യ്രസമരത്തിന്‌ ഫ്രഞ്ചുസഹായം ലഭിക്കാന്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടുമായി കൂടിയാലോചനകള്‍ നടത്തി. 1802 ഒക്‌ടോബറില്‍ സ്വരാജ്യത്തു തിരിച്ചെത്തി. ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി സമരം സംഘടിപ്പിക്കുവാന്‍ പദ്ധതികളാവിഷ്‌കരിച്ചു. 1803 ജൂല. 23-ന്‌ 100 അനുചരന്മാരോടുകൂടി ഡബ്ലിന്‍കൊട്ടാരം തകര്‍ക്കാനും അവിടത്തെ വൈസ്രായിയെ വധിക്കാനും തീരുമാനിച്ചു. എന്നാല്‍ ഈ ശ്രമം പരാജയത്തില്‍ കലാശിച്ചു. തുടര്‍ന്ന്‌ ഇദ്ദേഹത്തിന്‌ വിക്‌ലോ പര്‍വതങ്ങളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. പിന്നീട്‌ സാറാകുറന്‍ എന്ന തന്റെ കാമിനിയെ സന്ദര്‍ശിക്കാനെത്തിയ അവസരത്തില്‍ ഇദ്ദേഹം അധികാരികളുടെ കൈകളിലകപ്പെട്ടു. 1803 സെപ്‌. 19-ന്‌ ഒരു പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടു. രാജ്യദ്രാഹകുറ്റം ചുമത്തി ഇദ്ദേഹത്തെ 1803 സെപ്‌. 20-ന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തൂക്കിക്കൊന്നു.

Current revision as of 05:42, 16 ഓഗസ്റ്റ്‌ 2014

എമെറ്റ്‌, റോബർട്ട്‌

Emmet, Robert (1778 - 1803)

റോബര്‍ട്ട്‌ എമെറ്റ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍