This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ നിഘണ്ടു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Oxford English Disctionary)
(Oxford English Disctionary)
 
വരി 6: വരി 6:
-
പ്രശസ്‌തിയാര്‍ജിച്ച ഒരു ഇംഗ്ലീഷ്‌ ഭാഷാനിഘണ്ടു. വിക്‌ടോറിയാ മഹാരാജ്ഞിയുടെ സ്‌മരണയ്‌ക്കായി സമര്‍പ്പണം ചെയ്‌തിരിക്കുന്ന ഈ ഗ്രന്ഥം ജോര്‍ജ്‌ ആറാമനാണ്‌ പ്രകാശനം ചെയ്‌തത്‌ (1928). 15,487 പുറങ്ങളുള്ള ഈ ശബ്‌ദകോശം "' മുതല്‍ "' വരെയുള്ള പദങ്ങള്‍ അക്ഷരമാലാക്രമത്തില്‍ പന്ത്രണ്ടു വാല്യങ്ങളായി സജ്ജമാക്കിയിരിക്കുന്നു. ഈ മഹായത്‌നത്തിന്റെ ചുമതല വഹിച്ചവരില്‍ പ്രധാനികള്‍ ജെയിംസ്‌ മറെ, ഹെന്‍റി ബ്രാഡ്‌ലി, ക്രഗ്‌, ഒണിയന്‍സ്‌ എന്നീ പത്രാധിപന്മാരാണെങ്കിലും, നിഘണ്ടുവിന്റെ പകുതിയിലധികവും പ്രസാധനം ചെയ്‌തത്‌ ജെയിംസ്‌ മറെ തനിയെ ആയിരുന്നു.
+
പ്രശസ്‌തിയാര്‍ജിച്ച ഒരു ഇംഗ്ലീഷ്‌ ഭാഷാനിഘണ്ടു. വിക്‌ടോറിയാ മഹാരാജ്ഞിയുടെ സ്‌മരണയ്‌ക്കായി സമര്‍പ്പണം ചെയ്‌തിരിക്കുന്ന ഈ ഗ്രന്ഥം ജോര്‍ജ്‌ ആറാമനാണ്‌ പ്രകാശനം ചെയ്‌തത്‌ (1928). 15,487 പുറങ്ങളുള്ള ഈ ശബ്‌ദകോശം "A' മുതല്‍ "Z' വരെയുള്ള പദങ്ങള്‍ അക്ഷരമാലാക്രമത്തില്‍ പന്ത്രണ്ടു വാല്യങ്ങളായി സജ്ജമാക്കിയിരിക്കുന്നു. ഈ മഹായത്‌നത്തിന്റെ ചുമതല വഹിച്ചവരില്‍ പ്രധാനികള്‍ ജെയിംസ്‌ മറെ, ഹെന്‍റി ബ്രാഡ്‌ലി, ക്രഗ്‌, ഒണിയന്‍സ്‌ എന്നീ പത്രാധിപന്മാരാണെങ്കിലും, നിഘണ്ടുവിന്റെ പകുതിയിലധികവും പ്രസാധനം ചെയ്‌തത്‌ ജെയിംസ്‌ മറെ തനിയെ ആയിരുന്നു.
1857-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ പള്ളിയില്‍ ഡീനായിരുന്ന റിച്ചാര്‍ഡ്‌ ചെനി വിക്‌സ്‌ ട്രഞ്ചിന്റെ മനസ്സിലാണ്‌ ഈ നിഘണ്ടു രചനയുടെ ആശയം ആദ്യമായി രൂപംകൊണ്ടത്‌. അതിന്റെ ഒരു രൂപരേഖ തയ്യാറാക്കിയശേഷം വിശദാംശങ്ങളുടെ ചുമതല അദ്ദേഹം ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി ഫിലോളജിക്കല്‍ സൊസൈറ്റിയെ ഏല്‌പിച്ചു. ഇരുപതുവര്‍ഷത്തെ പ്രായോഗിക പരീക്ഷണങ്ങള്‍ക്കുശേഷം സൊസൈറ്റി ക്ലാരന്‍ഡന്‍ പ്രസ്സുമായി ഒരു കരാറിലേര്‍പ്പെട്ടു. 1878-ല്‍ നിഘണ്ടുവിന്റെ ആദ്യത്തെ പുറവും, 1928-ല്‍ അവസാനത്തെ പുറവും അച്ചിടുകയുണ്ടായി. പത്രാധിപസമിതിയില്‍ പ്രഗല്‌ഭന്മാരായ അനേകം എഡിറ്റര്‍മാരും സബ്‌എഡിറ്റര്‍മാരും അസിസ്റ്റന്റുകളുമടങ്ങിയിരുന്നു. ആധുനികങ്ങളും പുരാതനങ്ങളുമായ ഉത്തമസാഹിത്യഗ്രന്ഥങ്ങളില്‍ നിന്നും വായനക്കാര്‍ സ്വമേധയാ ശേഖരിച്ചു നല്‌കിയ അന്‍പതു ലക്ഷത്തോളം വരുന്ന ഉദ്ധരണികളാണ്‌ ഗ്രന്ഥത്തിന്റെ മൂലസമ്പത്തായി പരിലസിക്കുന്നത്‌. വിവിധ തുറകളില്‍ പ്രാമാണികന്മാരായിരുന്ന അനേകം പണ്ഡിതന്മാരുടെ എഴുപതു വര്‍ഷത്തെ നിരന്തരമായ പരിശ്രമഫലമായാണ്‌ നിഘണ്ടു തയ്യാറാക്കപ്പെട്ടത്‌.

1933-ല്‍ ഈ നിഘണ്ടുവിന്റെ രണ്ടാം പതിപ്പ്‌ പ്രസിദ്ധീകരിച്ചു. 1972, 76, 82, 86 വര്‍ഷങ്ങളില്‍ ഇതിന്റെ സപ്ലിമെന്ററി വാല്യങ്ങള്‍ ഇറങ്ങുകയുണ്ടായി. ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറിയുടെ വിപുലീകരിച്ച രണ്ടാം പതിപ്പ്‌ 1989-ല്‍ ഇരുപതു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. 2037-ല്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. 2000 മാര്‍ച്ചില്‍ ഈ നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ലഭ്യമായി. ഇതിന്റെ സി.ഡി. റോമും ലഭ്യമാണ്‌.

വരി 14: വരി 15:
ഈ നിഘണ്ടുവിന്റെ സംക്ഷിപ്‌തരൂപങ്ങളാണ്‌ ഷോര്‍ട്ടര്‍ ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറി, കണ്‍സൈഡ്‌ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറി ഒഫ്‌ കറന്റ്‌ ഇംഗ്ലീഷ്‌, പോക്കറ്റ്‌  ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറി, ദി ലിറ്റില്‍ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറി എന്നിവ. ദി ഓക്‌സ്‌ഫഡ്‌ ഷേക്‌സ്‌പിയര്‍ ഗ്ലോസറി എന്ന ഗ്രന്ഥവും ഈ നിഘണ്ടുവിനെ അടിസ്ഥാനമാക്കി സംയോജിപ്പിക്കപ്പെട്ടിട്ടുള്ളതാണ്‌. രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഷോര്‍ട്ടര്‍ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറിയുടെ പ്രധാന പത്രാധിപന്മാര്‍ വില്യം ലിറ്റില്‍ ഫൗളര്‍, കൗള്‍സണ്‍ എന്നിവരാണ്‌. ഒണിയന്‍സ്‌ എന്ന പത്രാധിപരുടെ മേല്‍നോട്ടത്തില്‍ അതിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പും പുറത്തുവന്നിട്ടുണ്ട്‌.

വിവിധ ലോകഭാഷകളില്‍നിന്ന്‌ ഇംഗ്ലീഷിന്‌ നേട്ടമായി കിട്ടിയ നിരവധി പദങ്ങള്‍ തദ്‌ഭവങ്ങളായോ തത്സമങ്ങളായോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മലയാളത്തിലെ "അടല്‌' (Atoll), "കയര്‍'(Coir), "മുളകുതണ്ണി' (Mulligatawnyþap-മുളകുപൊടി കലക്കിയ വെള്ളം, ചുക്കുവെള്ളം) തുടങ്ങിയവയുടെ നിഷ്‌പത്തി ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ നിഘണ്ടു വിവരിച്ചിരിക്കുന്നു.
+
വിവിധ ലോകഭാഷകളില്‍നിന്ന്‌ ഇംഗ്ലീഷിന്‌ നേട്ടമായി കിട്ടിയ നിരവധി പദങ്ങള്‍ തദ്‌ഭവങ്ങളായോ തത്സമങ്ങളായോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മലയാളത്തിലെ "അടല്‌' (Atoll), "കയര്‍'(Coir), "മുളകുതണ്ണി' (Mulligatawny-മുളകുപൊടി കലക്കിയ വെള്ളം, ചുക്കുവെള്ളം) തുടങ്ങിയവയുടെ നിഷ്‌പത്തി ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ നിഘണ്ടു വിവരിച്ചിരിക്കുന്നു.
(ഡോ. എന്‍. വിശ്വനാഥന്‍)
(ഡോ. എന്‍. വിശ്വനാഥന്‍)

Current revision as of 12:07, 16 ഓഗസ്റ്റ്‌ 2014

ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ നിഘണ്ടു

Oxford English Disctionary

പ്രശസ്‌തിയാര്‍ജിച്ച ഒരു ഇംഗ്ലീഷ്‌ ഭാഷാനിഘണ്ടു. വിക്‌ടോറിയാ മഹാരാജ്ഞിയുടെ സ്‌മരണയ്‌ക്കായി സമര്‍പ്പണം ചെയ്‌തിരിക്കുന്ന ഈ ഗ്രന്ഥം ജോര്‍ജ്‌ ആറാമനാണ്‌ പ്രകാശനം ചെയ്‌തത്‌ (1928). 15,487 പുറങ്ങളുള്ള ഈ ശബ്‌ദകോശം "A' മുതല്‍ "Z' വരെയുള്ള പദങ്ങള്‍ അക്ഷരമാലാക്രമത്തില്‍ പന്ത്രണ്ടു വാല്യങ്ങളായി സജ്ജമാക്കിയിരിക്കുന്നു. ഈ മഹായത്‌നത്തിന്റെ ചുമതല വഹിച്ചവരില്‍ പ്രധാനികള്‍ ജെയിംസ്‌ മറെ, ഹെന്‍റി ബ്രാഡ്‌ലി, ക്രഗ്‌, ഒണിയന്‍സ്‌ എന്നീ പത്രാധിപന്മാരാണെങ്കിലും, നിഘണ്ടുവിന്റെ പകുതിയിലധികവും പ്രസാധനം ചെയ്‌തത്‌ ജെയിംസ്‌ മറെ തനിയെ ആയിരുന്നു.

1857-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ പള്ളിയില്‍ ഡീനായിരുന്ന റിച്ചാര്‍ഡ്‌ ചെനി വിക്‌സ്‌ ട്രഞ്ചിന്റെ മനസ്സിലാണ്‌ ഈ നിഘണ്ടു രചനയുടെ ആശയം ആദ്യമായി രൂപംകൊണ്ടത്‌. അതിന്റെ ഒരു രൂപരേഖ തയ്യാറാക്കിയശേഷം വിശദാംശങ്ങളുടെ ചുമതല അദ്ദേഹം ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി ഫിലോളജിക്കല്‍ സൊസൈറ്റിയെ ഏല്‌പിച്ചു. ഇരുപതുവര്‍ഷത്തെ പ്രായോഗിക പരീക്ഷണങ്ങള്‍ക്കുശേഷം സൊസൈറ്റി ക്ലാരന്‍ഡന്‍ പ്രസ്സുമായി ഒരു കരാറിലേര്‍പ്പെട്ടു. 1878-ല്‍ നിഘണ്ടുവിന്റെ ആദ്യത്തെ പുറവും, 1928-ല്‍ അവസാനത്തെ പുറവും അച്ചിടുകയുണ്ടായി. പത്രാധിപസമിതിയില്‍ പ്രഗല്‌ഭന്മാരായ അനേകം എഡിറ്റര്‍മാരും സബ്‌എഡിറ്റര്‍മാരും അസിസ്റ്റന്റുകളുമടങ്ങിയിരുന്നു. ആധുനികങ്ങളും പുരാതനങ്ങളുമായ ഉത്തമസാഹിത്യഗ്രന്ഥങ്ങളില്‍ നിന്നും വായനക്കാര്‍ സ്വമേധയാ ശേഖരിച്ചു നല്‌കിയ അന്‍പതു ലക്ഷത്തോളം വരുന്ന ഉദ്ധരണികളാണ്‌ ഗ്രന്ഥത്തിന്റെ മൂലസമ്പത്തായി പരിലസിക്കുന്നത്‌. വിവിധ തുറകളില്‍ പ്രാമാണികന്മാരായിരുന്ന അനേകം പണ്ഡിതന്മാരുടെ എഴുപതു വര്‍ഷത്തെ നിരന്തരമായ പരിശ്രമഫലമായാണ്‌ നിഘണ്ടു തയ്യാറാക്കപ്പെട്ടത്‌.

1933-ല്‍ ഈ നിഘണ്ടുവിന്റെ രണ്ടാം പതിപ്പ്‌ പ്രസിദ്ധീകരിച്ചു. 1972, 76, 82, 86 വര്‍ഷങ്ങളില്‍ ഇതിന്റെ സപ്ലിമെന്ററി വാല്യങ്ങള്‍ ഇറങ്ങുകയുണ്ടായി. ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറിയുടെ വിപുലീകരിച്ച രണ്ടാം പതിപ്പ്‌ 1989-ല്‍ ഇരുപതു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. 2037-ല്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. 2000 മാര്‍ച്ചില്‍ ഈ നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ലഭ്യമായി. ഇതിന്റെ സി.ഡി. റോമും ലഭ്യമാണ്‌.

പദനിര്‍വചനകലയില്‍ ഓക്‌സ്‌ഫഡ്‌ നിഘണ്ടു ഒരു വിപ്ലവം തന്നെ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഓരോ വാക്കിന്റെയും ഉത്‌പത്തി, ഉച്ചാരണം, അര്‍ഥവ്യാപ്‌തി, ഹീനഭാഷാശൈലികള്‍, പ്രാചീനങ്ങളും അര്‍വാചീനങ്ങളുമായ മറ്റു ശൈലീവിശേഷങ്ങള്‍ എന്നിവ ഈ നിഘണ്ടുവില്‍ സമഗ്രമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഈ ശബ്‌ദകോശം വെളിച്ചം വീശാത്ത ഒരു പദവും ഇംഗ്ലീഷ്‌ ഭാഷയില്‍ അവശേഷിക്കുന്നില്ല. ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം അതിവിപുലവും പ്രതിപാദനരീതി അതിസമര്‍ഥവുമാണ്‌. ഇംഗ്ലീഷ്‌ ഭാഷ ജ്ഞാനസമ്പാദനമാധ്യമമായി സ്വീകരിച്ചിട്ടുള്ള ലോകസമൂഹത്തിന്റെ പദപരമായ ആവശ്യങ്ങള്‍ക്കു പുറമേ ഈ ഗ്രന്ഥം പണ്ഡിതന്മാര്‍ക്കും ഗവേഷകന്മാര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കുമെല്ലാം ഒരു വിജ്ഞാനകോശത്തിന്റെ പ്രയോജനവും ഏറെക്കുറെ നല്‌കുന്നുണ്ട്‌.

ഈ നിഘണ്ടുവിന്റെ സംക്ഷിപ്‌തരൂപങ്ങളാണ്‌ ഷോര്‍ട്ടര്‍ ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറി, കണ്‍സൈഡ്‌ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറി ഒഫ്‌ കറന്റ്‌ ഇംഗ്ലീഷ്‌, പോക്കറ്റ്‌ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറി, ദി ലിറ്റില്‍ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറി എന്നിവ. ദി ഓക്‌സ്‌ഫഡ്‌ ഷേക്‌സ്‌പിയര്‍ ഗ്ലോസറി എന്ന ഗ്രന്ഥവും ഈ നിഘണ്ടുവിനെ അടിസ്ഥാനമാക്കി സംയോജിപ്പിക്കപ്പെട്ടിട്ടുള്ളതാണ്‌. രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഷോര്‍ട്ടര്‍ ഓക്‌സ്‌ഫഡ്‌ ഡിക്‌ഷണറിയുടെ പ്രധാന പത്രാധിപന്മാര്‍ വില്യം ലിറ്റില്‍ ഫൗളര്‍, കൗള്‍സണ്‍ എന്നിവരാണ്‌. ഒണിയന്‍സ്‌ എന്ന പത്രാധിപരുടെ മേല്‍നോട്ടത്തില്‍ അതിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പും പുറത്തുവന്നിട്ടുണ്ട്‌. വിവിധ ലോകഭാഷകളില്‍നിന്ന്‌ ഇംഗ്ലീഷിന്‌ നേട്ടമായി കിട്ടിയ നിരവധി പദങ്ങള്‍ തദ്‌ഭവങ്ങളായോ തത്സമങ്ങളായോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മലയാളത്തിലെ "അടല്‌' (Atoll), "കയര്‍'(Coir), "മുളകുതണ്ണി' (Mulligatawny-മുളകുപൊടി കലക്കിയ വെള്ളം, ചുക്കുവെള്ളം) തുടങ്ങിയവയുടെ നിഷ്‌പത്തി ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ നിഘണ്ടു വിവരിച്ചിരിക്കുന്നു.

(ഡോ. എന്‍. വിശ്വനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍