This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്വാജാ അഹമ്മദ് ഫറൂക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഖ്വാജാ അഹമ്മദ് ഫറൂക്കി)
(Khwaja Ahmad Farooqi (1917 - ))
 
വരി 5: വരി 5:
ഉര്‍ദുപണ്ഡിതനും സാഹിത്യനിരൂപകനും. ഉത്തര്‍പ്രദേശിലുള്ള മൊറാദാബാദ് ജില്ലയിലെ ബച്ച്റാവൂന്‍ ഗ്രാമത്തില്‍ 1917 ഒ. 30-ന് ജനിച്ചു. മീററ്റ് കോളജിലും ആഗ്രാ സര്‍വകലാശാലയിലും അഭ്യസിച്ച് പേര്‍ഷ്യനിലും ഉര്‍ദുവിലും എം.എ. ബിരുദവും, ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ഗവേഷണബിരുദവും നേടി. ഡല്‍ഹി സര്‍വകലാശാലയിലെ ഉര്‍ദുവകുപ്പിന്റെ അധ്യക്ഷനായിരുന്നു. സ്കൂള്‍ ഒഫ് ഓറിയന്റല്‍ സ്റ്റഡീസില്‍ ഉര്‍ദു പ്രൊഫസര്‍ (1956), പശ്ചിമയൂറോപ്പില്‍ റോക്ക്ഫെല്ലര്‍ ഗവേഷകന്‍ (1956-58), ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാവിഭാഗത്തിന്റെ ഡീന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ദ് റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി വിശിഷ്ടാംഗത്വം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ആന്ധ്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുടെയും ഉര്‍ദു, മീര്‍ എന്നീ അക്കാദമികളുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

-
നിരൂപണം, തൂലികാചിത്രം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ ഫറൂക്കി രചിച്ചിട്ടുണ്ട്. ക്ലാസ്സിക്കല്‍ കവിയായ മീറിനെപ്പറ്റിയുള്ള മീര്‍ താകിമീര്‍-ഹയാത് ഔര്‍ ഷയിരി (1954) എന്ന പഠനഗ്രന്ഥത്തിന് 1957-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മിര്‍സാഷാക്ക് ലഖ്നവി (1950), ക്ലാസ്സികി അദാബ് (1953), സാക്ക് ഒ ജസ്തൂജു (1967) തുടങ്ങിയവ വിമര്‍ശ ഗ്രന്ഥങ്ങളാണ്. യാദേ യാരി മിഹര്‍ബാന്‍ (1975, തൂലികാചിത്രം), കര്‍ബല്‍ കഥ (1966, ഫസ്ലിയുടെ കൃതികള്‍ എഡിറ്റു ചെയ്തത്), ദസ്താന്‍ബി (ഖാലിബ്സ് ഡയറി ഒഫ് ദി ഇന്ത്യന്‍ റിവോള്‍ട്ട് ഒഫ് 1857-ന്റെ വിവര്‍ത്തനം) എന്നിവയ്ക്കു പുറമേ ഇന്ത്യന്‍ സോഷ്യല്‍ ലൈഫ് എന്ന ഇംഗ്ലീഷ് കൃതിയും നയന്റീന്‍ത് സെഞ്ച്വറി എന്ന ഹിന്ദി കൃതിയും ഉണ്ട്.
+

Current revision as of 17:53, 11 ഓഗസ്റ്റ്‌ 2015

ഖ്വാജാ അഹമ്മദ് ഫറൂക്കി

Khwaja Ahmad Farooqi (1917 - )

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍