This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാമാ, ഗുലാം മുഹമ്മദ് (1882 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഗാമാ, ഗുലാം മുഹമ്മദ് (1882 - 1960))
(ഗാമാ, ഗുലാം മുഹമ്മദ് (1882 - 1960))
 
വരി 1: വരി 1:
==ഗാമാ, ഗുലാം മുഹമ്മദ് (1882 - 1960)==
==ഗാമാ, ഗുലാം മുഹമ്മദ് (1882 - 1960)==
-
[[ചിത്രം:Gama.png|200px|right|thumb|ഗുലാം മുഹമ്മദ് ഗാമാ]]
+
[[ചിത്രം:Gama.png|150px|right|thumb|ഗുലാം മുഹമ്മദ് ഗാമാ]]
വിശ്വപ്രസിദ്ധനായ ഇന്ത്യ-പാക് ഗുസ്തിക്കാരന്‍. 1882-ല്‍ അമൃത്സറില്‍ ജനിച്ചു. 'റസ്റ്റം-ഇ-ഹിന്ദ് ഗാമാ' എന്ന ബഹുമതി നാമത്തിലും അറിയപ്പെടുന്നു. ഗാമായുടെ അച്ഛനും മുത്തച്ഛനും ഗുസ്തിക്കാരായിരുന്നു. പാരമ്പര്യാനുസൃതമായ ഗുസ്തിമുറകളുടെ അഭ്യാസത്തില്‍ ചെറുപ്പത്തില്‍ത്തന്നെ വ്യാപൃതനാവുകയും പത്തു വയസ്സിലെത്തുമ്പോഴേക്കും നല്ല ഗുസ്തിക്കാരന്‍ എന്ന പേരു സമ്പാദിക്കുകയും ചെയ്തു. 1910-ല്‍ ലണ്ടനില്‍ നടന്ന ലോക ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഗാമാ ചില സാങ്കേതിക കാരണങ്ങളാല്‍ അവസാനത്തെ മത്സരത്തിനു തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതില്‍ കുണ്ഠിതനായ ഗാമാ പരസ്യമായി ഒരു വെല്ലുവിളിനടത്തി: ലണ്ടന്‍ തിയെറ്ററില്‍ വച്ചു ഗുസ്തി മത്സരത്തില്‍ തന്നെ തോല്പിക്കുന്ന ആള്‍ക്ക് അഞ്ചു പവന്‍ സമ്മാനം കൊടുക്കുന്നതാണ്. വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഗാമായോടു ഗുസ്തിനടത്താന്‍ ആദ്യത്തെ ദിവസം വന്ന മൂന്നുപേരും രണ്ടാമത്തെ ദിവസം വന്ന 12 പേരും രണ്ടു മിനിറ്റിനുള്ളില്‍ മലര്‍ത്തിയടിക്കപ്പെട്ടു. സിബിസ്കോ എന്ന വിശ്വപ്രസിദ്ധനായ മല്ലയുദ്ധവീരനും പരാജിതനായി പിന്‍വാങ്ങി. തുടര്‍ന്ന് യു.എസ്സിലെ അക്കാലത്തെ ഏറ്റവും നല്ല ഫയല്‍മാനായ ഡോ. ബി.എഫ്. റോളറെയും പരാജയപ്പെടുത്തി ഗാമാ ലോകചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

Current revision as of 16:09, 22 നവംബര്‍ 2015

ഗാമാ, ഗുലാം മുഹമ്മദ് (1882 - 1960)

ഗുലാം മുഹമ്മദ് ഗാമാ

ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാമാ പട്യാല മഹാരാജാവിന്റെ അംഗരക്ഷകനായി നിയമിതനായി. വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ (1923) ഗാമായ്ക്കു ഒരു ഗദ സമ്മാനിച്ചു. 1928-ല്‍ ഗാമായോട് ഏറ്റുമുട്ടാന്‍ സിബിസ്കോ ഇന്ത്യയില്‍ വന്നു. ജനു. 28-ന് പട്യാലയില്‍ വച്ചായിരുന്നു മത്സരം. ഇരുപത്തൊന്നു സെക്കന്‍ഡുമാത്രമേ വേണ്ടിവന്നുള്ളൂ ഗാമായ്ക്ക് സിബിസ്കോയെ വീഴ്ത്താന്‍.

ഗാമാ തിരുവനന്തപുരത്തും ഗുസ്തി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 65-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തിനു 1.7 മീ. പൊക്കവും 118 കി.ഗ്രാം തൂക്കവുമുണ്ടായിരുന്നു. ആത്മവിശ്വാസവും വേഗവും ധൈര്യവും കായികശക്തിയുമാണ് തന്റെ വിജയരഹസ്യമെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് ഗാമാ പാകിസ്താന്‍ പൗരനായി. വാര്‍ധക്യത്തില്‍ രക്തസമ്മര്‍ദം, മൂത്രാശയവീക്കം തുടങ്ങിയ രോഗങ്ങളാലും ദാരിദ്യ്രത്താലും പീഡിതനായിത്തീര്‍ന്നു. ലാഹോറില്‍വച്ച് 1960 മേയ് 23-ന് ഹൃദയസ്തംഭനംമൂലം ഇദ്ദേഹം അന്തരിച്ചു. ഗാമായുടെ അനന്തരവനായ ഭോലുവും മല്ലയുദ്ധ പ്രവീണന്‍ എന്ന പേരു സമ്പാദിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍