This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നിര (ചുവപ്പുദീനം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെന്നിര (ചുവപ്പുദീനം))
(ചെന്നിര (ചുവപ്പുദീനം))
 
വരി 3: വരി 3:
ഒരു കന്നുകാലിരോഗം. ചുവപ്പുദ്രവദീനം, കാലിമലേറിയ, പട്ടുണ്ണിപ്പനി, ടെക്സാസ് പനി, സ്പാനിഷ് പനി, ബേബീസിയ രോഗം എന്നീ പേരുകളിലും അറിയപ്പെടുന്നു. കന്നകാലികളുടെ ശോണരക്താണുക്കളെ ബാധിക്കുന്ന ബേബീസിയ പ്രോട്ടോസോവകളാണ് രോഗകാരികള്‍; പ്രോട്ടസോവന്‍ രോഗങ്ങളില്‍ ഏറ്റവും മാരകമാണിത്. ഇവ ഹീമോസ്പൊറോയിഡിയ വര്‍ഗത്തിലെ സ്പോറോസോവ ഗോത്രത്തില്‍പ്പെട്ട, ബേബീസിഡേ (Babesiidae) കുടുംബത്തിലുള്‍പ്പെടുന്നു. ബേബീസിയ സൈജമിന, ബേ. ഡൈവര്‍ജന്‍സ്, ബേ. ബര്‍ബറ, ബേ. ആര്‍ജന്റിന, ബേ. മേജര്‍ തുടങ്ങിയ ജനുസ്സുകളാണ് പ്രധാനമായ രോഗകാരികള്‍.

-
[[ചിത്രം:Chuvappu deenam.png|200px|right|thumb|ബേബീസിയ സൈജമിന (Babezia Zigemina]]
+
[[ചിത്രം:Chuvappu deenam.png|200px|right|thumb|ബേബീസിയ സൈജമിന (Babezia Zigemina)]]
    
പട്ടുണ്ണി(Boophilus annulatus)കളാണ് രോഗം പരത്തുന്നത്. ശസ്ത്രക്രീയോപകരണങ്ങള്‍ വഴിയും രോഗസംക്രമണം ഉണ്ടാകാറുണ്ട്. അപൂര്‍വമായി ബേ. സൈജമിന അണുക്കള്‍ തള്ളപ്പശുക്കളില്‍ നിന്നു കിടാവുകള്‍ക്കു കിട്ടാറുണ്ട്. ബേബീസിയ അണുക്കള്‍ ദ്വിവിഭജനം വഴിയാണ് പെരുകുന്നത് ഒരു രക്താണു നശിക്കുമ്പോള്‍ രോഗാണു മറ്റൊരു രക്താണുവില്‍ പ്രവേശിച്ച് വിഭജനം തുടരുന്നു. രോഗം ഭേദമായാലും രക്താണുക്കളില്‍ പ്രോട്ടോസോവകളെ കാണാന്‍ കഴിയും. രോഗപ്രത്യക്ഷകാലം 8-10 ദിവസങ്ങളാണ്. രണ്ടോ മൂന്നോ ദിവസം കടുത്ത പനിയും തുടര്‍ന്ന് നാഡിയിടിപ്പ്, ശ്വാസോച്ഛ്വാസം എന്നിവയില്‍ വര്‍ധന, മാന്ദ്യം, അയവിറക്കാനുള്ള ശേഷിക്കുറവ്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. പ്ലീഹ, കരള്‍, വൃക്ക ഇവ വീര്‍ക്കുന്നു. രോഗാരംഭത്തില്‍ ശ്ളേഷ്മസ്തരം ചുവന്നും മൂത്രം സാധാരണനിലയിലുമാണെങ്കിലും രക്താണുക്കള്‍ നശിക്കുംതോറും മൂത്രം കടുംചുവപ്പു നിറമാവുകയും മൂത്രമൊഴിക്കുവാന്‍ വേദനപ്രകടിപ്പിക്കുകയും ചെയ്യും. രക്തവും കഫവും ചേര്‍ന്ന വയറിളക്കവും ഉണ്ടാകുന്നു. ഈയവസരത്തില്‍ രക്തം കട്ടിപിടിക്കുന്ന പ്രവണതയും സാവധാനത്തിലാകുന്നു. കന്നുകാലികളുടെ ദേഹം വിളറി ക്ഷീണിച്ച് അവശമാകുന്നു. മാംസപേശികള്‍ക്കു കിടുകിടുപ്പും കണ്ണില്‍ നിന്നും വായില്‍ നിന്നും നീരൊലിപ്പും കടുത്ത പനിയും ഉണ്ടാകുന്നു. തലച്ചോറിനെയും രോഗം ബാധിക്കും. ലക്ഷണം കണ്ടു തുടങ്ങിയാല്‍ 4-8 ദിവസത്തിനകം കാലികള്‍ ചത്തുപോകും.

Current revision as of 06:17, 6 ഫെബ്രുവരി 2016

ചെന്നിര (ചുവപ്പുദീനം)

ഒരു കന്നുകാലിരോഗം. ചുവപ്പുദ്രവദീനം, കാലിമലേറിയ, പട്ടുണ്ണിപ്പനി, ടെക്സാസ് പനി, സ്പാനിഷ് പനി, ബേബീസിയ രോഗം എന്നീ പേരുകളിലും അറിയപ്പെടുന്നു. കന്നകാലികളുടെ ശോണരക്താണുക്കളെ ബാധിക്കുന്ന ബേബീസിയ പ്രോട്ടോസോവകളാണ് രോഗകാരികള്‍; പ്രോട്ടസോവന്‍ രോഗങ്ങളില്‍ ഏറ്റവും മാരകമാണിത്. ഇവ ഹീമോസ്പൊറോയിഡിയ വര്‍ഗത്തിലെ സ്പോറോസോവ ഗോത്രത്തില്‍പ്പെട്ട, ബേബീസിഡേ (Babesiidae) കുടുംബത്തിലുള്‍പ്പെടുന്നു. ബേബീസിയ സൈജമിന, ബേ. ഡൈവര്‍ജന്‍സ്, ബേ. ബര്‍ബറ, ബേ. ആര്‍ജന്റിന, ബേ. മേജര്‍ തുടങ്ങിയ ജനുസ്സുകളാണ് പ്രധാനമായ രോഗകാരികള്‍.

ബേബീസിയ സൈജമിന (Babezia Zigemina)

പട്ടുണ്ണി(Boophilus annulatus)കളാണ് രോഗം പരത്തുന്നത്. ശസ്ത്രക്രീയോപകരണങ്ങള്‍ വഴിയും രോഗസംക്രമണം ഉണ്ടാകാറുണ്ട്. അപൂര്‍വമായി ബേ. സൈജമിന അണുക്കള്‍ തള്ളപ്പശുക്കളില്‍ നിന്നു കിടാവുകള്‍ക്കു കിട്ടാറുണ്ട്. ബേബീസിയ അണുക്കള്‍ ദ്വിവിഭജനം വഴിയാണ് പെരുകുന്നത് ഒരു രക്താണു നശിക്കുമ്പോള്‍ രോഗാണു മറ്റൊരു രക്താണുവില്‍ പ്രവേശിച്ച് വിഭജനം തുടരുന്നു. രോഗം ഭേദമായാലും രക്താണുക്കളില്‍ പ്രോട്ടോസോവകളെ കാണാന്‍ കഴിയും. രോഗപ്രത്യക്ഷകാലം 8-10 ദിവസങ്ങളാണ്. രണ്ടോ മൂന്നോ ദിവസം കടുത്ത പനിയും തുടര്‍ന്ന് നാഡിയിടിപ്പ്, ശ്വാസോച്ഛ്വാസം എന്നിവയില്‍ വര്‍ധന, മാന്ദ്യം, അയവിറക്കാനുള്ള ശേഷിക്കുറവ്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. പ്ലീഹ, കരള്‍, വൃക്ക ഇവ വീര്‍ക്കുന്നു. രോഗാരംഭത്തില്‍ ശ്ളേഷ്മസ്തരം ചുവന്നും മൂത്രം സാധാരണനിലയിലുമാണെങ്കിലും രക്താണുക്കള്‍ നശിക്കുംതോറും മൂത്രം കടുംചുവപ്പു നിറമാവുകയും മൂത്രമൊഴിക്കുവാന്‍ വേദനപ്രകടിപ്പിക്കുകയും ചെയ്യും. രക്തവും കഫവും ചേര്‍ന്ന വയറിളക്കവും ഉണ്ടാകുന്നു. ഈയവസരത്തില്‍ രക്തം കട്ടിപിടിക്കുന്ന പ്രവണതയും സാവധാനത്തിലാകുന്നു. കന്നുകാലികളുടെ ദേഹം വിളറി ക്ഷീണിച്ച് അവശമാകുന്നു. മാംസപേശികള്‍ക്കു കിടുകിടുപ്പും കണ്ണില്‍ നിന്നും വായില്‍ നിന്നും നീരൊലിപ്പും കടുത്ത പനിയും ഉണ്ടാകുന്നു. തലച്ചോറിനെയും രോഗം ബാധിക്കും. ലക്ഷണം കണ്ടു തുടങ്ങിയാല്‍ 4-8 ദിവസത്തിനകം കാലികള്‍ ചത്തുപോകും.

രോഗം ബാധിച്ച കിടാക്കളില്‍ ഏതാനും ദിവസം പനിയും മറ്റും ഉണ്ടാകുമെങ്കിലും ശോണരക്താണുക്കള്‍ അധികം നശിക്കാത്തതിനാല്‍ മൂത്രം ചുവപ്പു നിറമാകുന്നില്ല. പനി വിടുമ്പോള്‍ രോഗവും മാറുന്നു.

ചുവപ്പുദീനത്തിനു ബേബീസാന്‍, ബെറിനില്‍, അമികാര്‍ബലൈഡ്, ഫിനാമിഡിന്‍, ഡയഫ്രോന്‍, ഗൊണാക്രിന്‍, ഹീമോസ്പൊറിഡിന്‍, അക്രഫ്ലേവിന്‍, ട്രിപ്പന്‍ ബ്ലു, നോറോപ്ലാസ്മിന്‍ തുടങ്ങിയ ഔഷധങ്ങള്‍ കന്നുകാലികള്‍ക്കു കുത്തിവയ്ക്കുന്നു. പട്ടുണ്ണിയെ നശിപ്പിച്ചും പ്രതിരോധകുത്തിവയ്പ്പു നടത്തിയും മേച്ചില്‍സ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറ്റിയും രോഗം നിയന്ത്രിക്കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍