This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പന്‍ മുള്ളന്‍ കോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെമ്പന്‍ മുള്ളന്‍ കോഴി == ==Red Spur fowl== കാട്ടുകോഴികളില്‍ ചെറിയ ഒരിന...)
(Red Spur fowl)
 
വരി 3: വരി 3:
==Red Spur fowl==
==Red Spur fowl==
 +
[[ചിത്രം:Redspurfowl4mod.png|200px|right|thumb|ചെമ്പന്‍ മുള്ളന്‍ കോഴി]]
കാട്ടുകോഴികളില്‍ ചെറിയ ഒരിനം. ശാസ്ത്രനാമം: ഗാലോപെര്‍ഡിക്സ് സ്പാഡീസിയ (Galloperdix spadicea). സാധാരണ കാട്ടുകോഴികള്‍ക്കു കാണപ്പെടുന്ന നീണ്ടുവളഞ്ഞ അരിവാള്‍ തൂവലുകളോടുകൂടിയ വാല്‍ ഇവയില്‍ കാണാറില്ല. ഗാലസ്സോനറാറ്റി എന്നു ശാസ്ത്രനാമമുള്ള സാധാരണ കാട്ടുകോഴിയെക്കാള്‍ വലുപ്പക്കുറവുള്ള ഇനമാണിത്. ഇവയുടെ നിറവും മൊത്തത്തില്‍ തവിട്ടാണ്. തലയില്‍ പൂവും കാണപ്പെടുന്നില്ല. കുറുകിയ വാലുകളാണ്. കണ്ണിനു ചുറ്റും കടും ചുവപ്പുനിറത്തിലുള്ള ചര്‍മം ഇവയുടെ പ്രത്യേകതയാണ്. കാലിന്റെ പിന്‍ഭാഗത്തായി രണ്ടു മുതല്‍ നാലുവരെ കൂര്‍ത്ത മുള്ളുകള്‍ കാണപ്പെടുന്നു. ഇവയുടെ പേരിന്റെ നിദാനവും ഇതുതന്നെയാണ്.

Current revision as of 06:38, 6 ഫെബ്രുവരി 2016

ചെമ്പന്‍ മുള്ളന്‍ കോഴി

Red Spur fowl

ചെമ്പന്‍ മുള്ളന്‍ കോഴി

കാട്ടുകോഴികളില്‍ ചെറിയ ഒരിനം. ശാസ്ത്രനാമം: ഗാലോപെര്‍ഡിക്സ് സ്പാഡീസിയ (Galloperdix spadicea). സാധാരണ കാട്ടുകോഴികള്‍ക്കു കാണപ്പെടുന്ന നീണ്ടുവളഞ്ഞ അരിവാള്‍ തൂവലുകളോടുകൂടിയ വാല്‍ ഇവയില്‍ കാണാറില്ല. ഗാലസ്സോനറാറ്റി എന്നു ശാസ്ത്രനാമമുള്ള സാധാരണ കാട്ടുകോഴിയെക്കാള്‍ വലുപ്പക്കുറവുള്ള ഇനമാണിത്. ഇവയുടെ നിറവും മൊത്തത്തില്‍ തവിട്ടാണ്. തലയില്‍ പൂവും കാണപ്പെടുന്നില്ല. കുറുകിയ വാലുകളാണ്. കണ്ണിനു ചുറ്റും കടും ചുവപ്പുനിറത്തിലുള്ള ചര്‍മം ഇവയുടെ പ്രത്യേകതയാണ്. കാലിന്റെ പിന്‍ഭാഗത്തായി രണ്ടു മുതല്‍ നാലുവരെ കൂര്‍ത്ത മുള്ളുകള്‍ കാണപ്പെടുന്നു. ഇവയുടെ പേരിന്റെ നിദാനവും ഇതുതന്നെയാണ്.

നാടന്‍ കോഴികളെപ്പോലെ തന്നെ ഇവയ്ക്കും അധികദൂരം പറക്കാന്‍ കഴിവില്ല. എങ്കിലും നല്ല വേഗത്തില്‍ ഇവ ഓടാറുണ്ട്. സമതലപ്രദേശങ്ങളിലും മലയടിവാരങ്ങളിലുമാണ് ഇവ അധികമായി കാണപ്പെടുന്നത്. രാവിലെയും വൈകുന്നേരവും ഒറ്റയ്ക്കും ചെറുകൂട്ടങ്ങളായും ഇവ ഇരതേടാനിറങ്ങുന്നു. ധാന്യങ്ങള്‍, ഇലകള്‍, ചെറുകിഴങ്ങുകള്‍, വിത്തുകള്‍, മണ്ണിര, ചെറുകീടങ്ങള്‍, ചിതല്‍ എന്നിവയാണ് ഇവയുടെ പ്രധാനഭക്ഷണം. നാടന്‍കോഴിയെപ്പോലെ തറയില്‍ ചിക്കിച്ചിതഞ്ഞാണ് ഇവയും ഇരതേടാറുള്ളത്.

തറയില്‍ തോണ്ടിയുണ്ടാക്കുന്ന ചെറിയ പരന്ന കുഴികളിലാണിവ കൂടുണ്ടാക്കുന്നത്. ഈ കുഴിയില്‍ ചുള്ളിക്കമ്പുകള്‍, ഉണക്കിലകള്‍, പുല്ലുകള്‍ എന്നിവ നിരത്തി കൂടാക്കിയെടുക്കുന്നു.

ഫെബ്രുവരി മുതല്‍ ജൂലായ് വരെയാണ് ഇവയുടെ സന്താനോത്പാദനകാലം. ഈ സമയത്ത് അതിരാവിലെയും വൈകിട്ടും ഇവ ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഒരു തവണ അഞ്ചോ ആറോ മുട്ടകളിടും. മുട്ടകള്‍ക്ക് നാട്ടുകോഴികളുടെ മുട്ടകളോട് സാദൃശ്യമുണ്ടെങ്കിലും ചെറിയവയാണ്. കാട്ടുചെടികള്‍ക്കിടയിലും പൊന്തക്കാടുകളിലും ആണ് മുള്ളന്‍കോഴികള്‍ രാത്രികാലം ചെലവിടുന്നതെങ്കിലും മുട്ടകള്‍ കൂട്ടില്‍ത്തന്നെ നിക്ഷേപിക്കുന്നു. പെണ്‍കോഴി അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍