This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈയ്ഷ്മ്യൂളര്‍, ഗുസ്റ്റാവ് (1832-88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:14, 10 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൈയ്ഷ്മ്യൂളര്‍, ഗുസ്റ്റാവ് (1832-88)

ഠലശരവാüഹഹലൃ, ഏൌമ്െേ

ജര്‍മന്‍ തത്ത്വചിന്തകന്‍. തത്ത്വശാസ്ത്രചരിത്രത്തെക്കുറിച്ചു

നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാനസിദ്ധാന്തത്തിനും അതിഭൌതികശാസ്ത്രത്തിനും ഇദ്ദേഹം രൂപം നല്‍കുകയുണ്ടായി. 1832-ല്‍ ബ്രൂണ്‍സ്വിഗ്ഗില്‍ (ആൃമൌിരെവംലശഴ) ജനിച്ചു. ഗോട്ടിംഗന്‍, ബാസല്‍ എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

  പ്രസിദ്ധ തത്ത്വചിന്തകരായിരുന്ന ലോട്ട്സി(ഘീ്വല)ന്റെയും ലൈബ്നിസി(ഘലശയിശ്വ)ന്റെയും ചിന്തകള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ടൈയ്ഷ്മ്യൂളറുടെ അഭിപ്രായത്തില്‍ ആസന്ന അനുഭവങ്ങളിലെ വ്യക്തി അഥവാ 'ഞാന്‍' ആണ് അടിസ്ഥാനപരമായ യാഥാര്‍ഥ്യം. ഇതു സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ബാഹ്യപ്രകടനമാണ് ലോകത്തെക്കുറിച്ചുള്ള ധാരണ. ഓരോ അതിഭൌതിക സമ്പ്രദായവും ഭാഗികമായ സത്യം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും സങ്കീര്‍ണ യാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത ദര്‍ശനങ്ങളാണവയെന്നും അതിഭൌതിക ശാസ്ത്ര ചരിത്ര പഠനത്തിലൂടെ ഇദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ ജീവന്റെയും അടിസ്ഥാനവസ്തു പരമാണുവാണെന്നും പ്രപഞ്ചം മുഴുവന്‍ ഇപ്രകാരമുള്ള പരമാണുക്കളുടെ സമ്പുടമാണെന്നുമുള്ള (ാീിമറീഹീഴ്യ) ലൈബ്നിസിന്റെ സിദ്ധാന്തത്തോട് ഇദ്ദേഹം അനുഭാവം പുലര്‍ത്തിയിരുന്നു. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അതിഭൌതികവ്യാഖ്യാനങ്ങളുടെയും വ്യക്തിയുടെ അനുഭവത്തിന്റെ ജ്ഞാനത്തെയും പരിഗണിച്ച് ഇദ്ദേഹം തന്റെ തത്ത്വശാസ്ത്രസിദ്ധാന്തത്തെ 'പരിപ്രേക്ഷ്യവാദം' (ുലൃുലരശ്േശാ) എന്നു നാമകരണം ചെയ്തു. ടൈയ്ഷ്മ്യൂളറുടെ ആശയങ്ങള്‍ പില്‍ക്കാല യുറോപ്യന്‍ തത്ത്വചിന്തയെ ഗണ്യമായി സ്വാധീനിച്ചു. നിയ്റ്റ്ഷെ അറിവിനെ സംബന്ധിച്ച തന്റെ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ടൈയ്ഷ്മ്യൂളറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. അരിസ്റ്റോട്ടിലിഷ ഫൊര്‍ഷുങന്‍ (1867-73), ദി വിര്‍ക്ലിഷ ഉണ്‍ട് ഷൈന്‍ബാര്‍വെല്‍റ്റ് (1882) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1888-ല്‍ ടൈയ്ഷ്മ്യൂളര്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍