This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനിമുച്ചിയാ, ഗിയോവന്നി (1500 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആനിമുച്ചിയാ, ഗിയോവന്നി (1500 - 71)

അിശാൌരരശമ, ഏശ്ീമിിശ

ഇറ്റാലിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും. 16-ാം ശ.-ത്തിലെ യൂറോപ്യന്‍ ദേവാലയസംഗീതത്തിന്റെ ഘടന ലഘൂകരിക്കുന്നതിന് ആദ്യമായി മുന്‍കൈയെടുത്ത സംഗീതജ്ഞന്മാരില്‍ പ്രമുഖന്‍. ആനിമുച്ചിയാ ഫ്ളോറന്‍സിലാണ് ജനിച്ചത്. 1555-ല്‍ റോമിലെ സെന്റ് പീറ്റേഴ്സില്‍ ജൂലിയാര്‍ ചാപ്പലില്‍ കൊയര്‍മാസ്റ്ററായി നിയമിതനായി. 1571-ല്‍ മരിക്കുന്നതുവരെ ഇദ്ദേഹം അവിടെത്തന്നെ കഴിഞ്ഞുകൂടി. സെന്റ് ഫിലിപ്പോ നെരി(ട. എശഹശുുീ ചലൃശ)യുമായി സഹകരിച്ച് റോമന്‍ ദേവാലയങ്ങളിലെ ആലാപനത്തിനു തയ്യാറാക്കിയ ഗാനങ്ങളാണ് ആനിമുച്ചിയായുടെ പ്രശസ്തിക്കു നിദാനം. ലൌദി സ്പിരിച്ച്വാലി (ഘമൌറശ ടുശൃശൌമഹശ) എന്ന ഇനത്തില്‍പ്പെട്ട ഒട്ടേറെ ഭക്തിഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡസിലെ പരമ്പരാഗതമായ ശൈലിയില്‍ ഇദ്ദേഹം നല്ല വൈദഗ്ധ്യം നേടിയിരുന്നു. എന്നാല്‍ പില്ക്കാലത്ത് സരളങ്ങളും സുഗേയങ്ങളുമായ ചെറിയ ഗീതങ്ങള്‍ രചിക്കുന്നതില്‍ ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ഈ പരീക്ഷണങ്ങള്‍ യൂറോപ്യന്‍ സംഗീതത്തിന്റെ വികാസത്തിനു കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്.

 ഇദ്ദേഹത്തിന്റെ സഹോദരന്‍ പയോലോ(ജമീഹീ)യും ഒരു സംഗീതജ്ഞനായിരുന്നു. ആനിമുച്ചിയാ മൂന്നു ഗാഥാസമാഹാരങ്ങള്‍ 1547, 51, 54 വര്‍ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തി. 1540-ല്‍ ഗദ്യപദ്യസമ്മിശ്രമായ ആലാപനകൃതികളുടെ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തി. വെനീസിലും റോമിലുമാണ് ഈ പ്രസിദ്ധീകരണങ്ങള്‍ പ്രകാശിപ്പിച്ചത്. മാസസ് (1567), മാഗ്നിഫികാത് (1568), ആധ്യാത്മികഗാഥ (1565), രണ്ട് ആധ്യാത്മിക കീര്‍ത്തനങ്ങള്‍ (1563, 70) എന്നിവയാണ് പ്രകാശിതങ്ങളായ കൃതികള്‍. അപ്രകാശിതങ്ങളായ ഒട്ടേറെ വിശുദ്ധഗാനങ്ങള്‍ വേറെയുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍