This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇപ്പോക്‌സിഡേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇപ്പോക്‌സിഡേഷന്‍
Epoxidation
ഒലിഫീനികസംയുക്തങ്ങളെ (Olefinic compounds) ഇപ്പോക്‌സി (ഓക്‌സിറേന്‍) സംയുക്തങ്ങളാക്കിമാറ്റുന്നതിനുള്ള പ്രക്രിയ. ഇപ്പോക്‌സി സംയുക്തങ്ങളിൽ കാർബണ്‍ ശൃംഖലയിലെ രണ്ടു കാർബണ്‍-അണുക്കള്‍ ഒരു ഓക്‌സിജന്‍-അണുവിനോട് പൊതുവിൽ ബന്ധപ്പെട്ടിരിക്കും. ഇപ്പോക്‌സി എഥിലിന്‍ ഒരു ദൃഷ്‌ടാന്തമാണ്. ഇപ്പോക്‌സിഡേഷന്‍ സാധിക്കുന്നതിന് അനേകം മാർഗങ്ങളുണ്ട്: 1. ഒലിഫീനികസംയുക്തങ്ങളെ സിൽവർ-ഉത്‌പ്രരകം ഉപയോഗിച്ചു നേരിട്ട് ഓക്‌സിഡൈസ് ചെയ്യുക. ഉദാ. എഥിലീനും വായുവും മിശ്രണം ചെയ്‌തു മർദവിധേയമാക്കി 200-400ബ്ബഇ-ൽ വച്ചിരിക്കുന്ന സിൽവർ-ഉത്‌പ്രരകത്തിന്‍മീതെ പ്രവഹിപ്പിച്ചാൽ ഇപ്പോക്‌സിഎഥിലീന്‍ ലഭിക്കുന്നു.
ക്ലോർഹൈഡ്രിനുകളിൽനിന്ന് ഹൈഡ്രജന്‍ ക്ലോറൈഡ് നീക്കം ചെയ്‌ത് ഇപ്പോക്‌സിഡേഷന്‍ സാധിപ്പിക്കാം. ഉദാ. എഥിലീന്‍ ക്ലോർഹൈഡ്രിന്‍ പൊട്ടാസ്യം ഹൈഡ്രാക്‌സൈഡുമായി പ്രവർത്തിപ്പിച്ച് ഇപ്പോക്‌സി എഥിലീന്‍ ലഭ്യമാക്കാം: ഇത് വ്യാവസായികമായി നിർമിക്കുന്നതിനു പൊട്ടാസ്യം ഹൈഡ്രാക്‌സൈഡിനുപകരം വിലകുറഞ്ഞ കാൽസ്യം ഹൈഡ്രാക്‌സൈഡ് ഉപയോഗിക്കുന്നു. 2. ഒലിഫീനികസംയുക്തങ്ങളെ പെർ-ആസിഡുകളുമായി പ്രവർത്തിപ്പിച്ചാൽ സംഗതങ്ങളായ ഇപ്പോക്‌സി സംയുക്തങ്ങള്‍ ഉണ്ടാകുന്നതാണ്:
പെർബെന്‍സോയിക് ആസിഡിന്റെ സോഡിയം ലവണമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതിനുപകരം മോണോപെർഥാലിക് ആസിഡ്, പെറോക്‌സി ട്രഫ്‌ളൂറോ അസറ്റിക് ആസിഡ്, പെർ അസറ്റിക് ആസിഡ്, പെർഫോർമിക് ആസിഡ് എന്നീ പെർ ആസിഡുകളും പ്രയോജനപ്പെടുത്താം. ഉപയോഗിക്കുന്ന പെർ ആസിഡ്, താപനില മുതലായ നിബന്ധനകള്‍, ഒലിഫീനികസംയുക്തത്തിന്റെ സവിശേഷതകള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ഇപ്പോക്‌സിഡേഷന്റെ വേഗം, ലാഘവം എന്നിവ അനുഭവെപ്പടുന്നത്. നിഷ്‌ക്രിയലായകങ്ങള്‍ (inert solvents)) മൊധ്യമമാക്കിയാൽ പ്രസ്‌തുത പ്രക്രിയ കൂടുതൽ ഫലപ്രദമാണ്.
കീടനാശിനികള്‍, പ്‌ളാസ്റ്റിഡൈസറുകള്‍, റെസിനുകള്‍, സ്‌നേഹകങ്ങള്‍ (lubricants), അപമാർജകങ്ങള്‍ (detergents)എമള്‍സീകാരകങ്ങള്‍, മെഴുകുകള്‍, പെയിന്റ്, റബ്ബർ എന്നിവ നിർമിക്കുന്നതിനുതകുന്ന സ്ഥിരീകാരകങ്ങള്‍ (stabilizers) മുതലായവയുടെ ഉത്‌പാദനത്തിൽ ഇപ്പോക്‌സിയൗഗികങ്ങളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിവരുന്നു.
അലൈൽ ആൽക്കഹോളിൽനിന്ന് 2,3-ഇപ്പോക്‌സി ആൽക്കഹോള്‍ - ബ്യൂട്ടയിൽ ഹൈഡ്രാപെറോക്‌സൈഡ് ഉപയോഗിച്ച്, ടൈറ്റാനിയം ടെട്രാ ഐസോപ്രാപ്പോക്‌സൈഡിന്റെയും ഡൈ ഈഥൽ ടാർടാറേറ്റിന്റെയും സാന്നിധ്യത്തിൽ നിർമിക്കുന്ന ഇപ്പോക്‌സിഡേഷന്‍ ഷാർപ്‌ലെസ് ഇപ്പോക്‌സിഡേഷന്‍ എന്നറിയപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ നിർമാണത്തിൽ വളരെ പ്രയോജനപ്പെടുന്ന ഈ കണ്ടെത്തലിന് ബാരിഷാർപ്‌ലെസ്, കനൗള്‍സ്, നിയോറി എന്നിവർ 2001-ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനം പങ്കുവയ്‌ക്കുകയുണ്ടായി.