This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐ.എസ്‌.ഡി.എൽ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐ.എസ്‌.ഡി.എൽ.

ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സ്‌ അസോസിയേഷന്റെ മുഖ്യ പ്രവർത്തനമേഖലയായി 1977-ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം. ഇന്റർനാഷണൽ സ്‌കൂള്‍ ഒഫ്‌ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സ്‌ എന്ന്‌ പൂർണനാമം. ദ്രാവിഡഭാഷാഗവേഷണങ്ങളും അതുമായി ബന്ധപ്പെട്ട ഇതരഗവേഷണങ്ങളും പ്രാത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി വിവിധ സമയബന്ധിത പദ്ധതികള്‍ ആവിഷ്‌കരിച്ച്‌, ഫെലോഷിപ്പുകള്‍ നല്‌കി ഗവേഷകരെ പ്രാത്സാഹിപ്പിക്കുക എന്നതാണ്‌ ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. തിരുവനന്തപുരത്ത്‌ തുമ്പയിലുള്ള ഐ.എസ്‌.ഡി.എൽ. കോംപ്ലക്‌സ്‌ ആണ്‌ 1985 മുതൽ ഇതിന്റെ ആസ്ഥാനം. വിവിധതരം വിജ്ഞാനകോശങ്ങള്‍ ഈ സ്ഥാപനത്തിൽനിന്നു പ്രസിദ്ധീകരിക്കുന്നുണ്ട്‌. ദ്രവീഡിയന്‍ എന്‍സൈക്ലോപീഡിയ, ദ്രവീഡിയന്‍ ട്രബൽ എന്‍സൈക്ലോപീഡിയ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങളിൽ ചിലതാണ്‌. മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ദ്രവീഡിയന്‍ എന്‍സൈക്ലോപീഡിയയിൽ ദ്രാവിഡജനതയുടെ ചരിത്രവും സംസ്‌കാരവും ഭാഷയും സമഗ്രമായി പ്രതിപാദിക്കുന്നു. ദ്രാവിഡ ഗോത്രവർഗക്കാരുടെ ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവ നരവംശശാസ്‌ത്ര പഠനങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുകയാണ്‌ ദ്രവീഡിയന്‍ ട്രബൽ എന്‍സൈക്ലോപീഡിയ. തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ഗോത്രഭാഷകളെക്കുറിച്ച്‌ ഇതിൽ സവിസ്‌തരം പ്രതിപാദിക്കുന്നു. ഇന്ത്യയിലെ ജൈനസ്വാധീനം, തമിഴ്‌ വ്യാകരണ ഗ്രന്ഥമായ തൊൽകാപ്പിയം എന്നിവയും ഇവിടെ പഠനവിധേയമാക്കിയിട്ടുണ്ട്‌. കൂടാതെ നൂതനസാങ്കേതിക പദ്ധതികളാവിഷ്‌കരിച്ചുള്ള യന്ത്രപരിഭാഷയുടെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍, കുട്ടികളുടെ ഭാഷണവൈകല്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍, പഠനങ്ങള്‍, ചികിത്സകള്‍ എന്നിവയും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്‌. 20,000-ലധികം പുസ്‌തകങ്ങളുള്‍ക്കൊള്ളുന്ന ലൈബ്രറി, പശ്ചിമ ബംഗാളിന്റെ സഹായത്തോടെ ബംഗാളി സാംസ്‌കാരിക മ്യൂസിയം, ട്രബൽ മ്യൂസിയം എന്നിവയും ഉള്‍ക്കൊള്ളുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകന്‍ പ്രശസ്‌തഭാഷാശാസ്‌ത്രപണ്ഡിതനായ ഡോ. വി.ഐ. സുബ്രഹ്മണ്യനാണ്‌.

(ഡോ. ആനി മോണ്‍സി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍