This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ ലില്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:59, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൈഗര്‍ ലില്ലി

ഠശഴലൃ ഘശഹ്യ

ഏഷ്യന്‍ ലില്ലി ഇനം. ഏകബീജപത്രികളിലെ ലില്ലിയേസി (ഘശഹശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ലിലിയം ടൈഗ്രിനം (ഘശഹശൌാ ശേഴൃശിൌാ). മുന്‍കാലങ്ങളില്‍ ലിലിയം ലാന്‍സിഫോളിയം (ഘശഹശൌാ ഹമിരശളീഹശൌാ) എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ചൈനയാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. കൊറിയ, ജപ്പാന്‍, യു.എസ്സിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് ധാരാളമായി വളരുന്നുണ്ട്.

  ടൈഗര്‍ ലില്ലിസസ്യം 12 മീ. വരെ ഉയരത്തില്‍ വളരും. കൂട്ടമായി വളരുന്ന ഇതിന്റെ കന്ദം (യൌഹഹയ) കട്ടിയുള്ളതാണ്. കടും നീല ലോഹിത വര്‍ണത്തിലുള്ള കാണ്ഡത്തില്‍ വെളുത്ത രോമങ്ങള്‍ കാണപ്പെടുന്നു. ഇലകള്‍ക്ക് തിളക്കമുള്ള പച്ച നിറമായിരിക്കും. 12-20 സെ.മീ. വരെ നീളമുള്ള ഇലകള്‍ക്ക് വീതി കുറവാണ്. ഇലകളുടെ അരികുകള്‍ പരുപരുപ്പുള്ളതായിരിക്കും. മൂപ്പെത്തിയ ഇലകളുടെ കക്ഷ്യങ്ങളില്‍നിന്ന് കറുപ്പുകലര്‍ന്ന കടും നീലലോഹിത വര്‍ണത്തിലുള്ള ചെറു കന്ദ(യൌഹയശഹ)ങ്ങളുണ്ടാകുന്നു. ഈ ചെറു കന്ദങ്ങള്‍ മാറ്റി നട്ടാണ് പ്രജനനം സാധ്യമാക്കുന്നത്.
  ഒരു പുഷ്പത്തണ്ടില്‍ 20-25 വരെ പുഷ്പങ്ങളുണ്ടാകും. പുഷ്പങ്ങള്‍ക്ക് കടും ഓറഞ്ചോ ചുവപ്പോ നിറമായിരിക്കും. ദളങ്ങളില്‍ നീലലോഹിത വര്‍ണത്തിലോ, ചുവപ്പു കലര്‍ന്ന കറുപ്പു നിറത്തിലോ ഉള്ള പുള്ളികള്‍ കാണപ്പെടുന്നു. ഇക്കാരണത്താലാകാം ഇവയ്ക്ക് ടൈഗര്‍ ലില്ലി എന്ന പേരു ലഭിച്ചത്. പുഷ്പങ്ങള്‍ക്ക് 12 സെ. മീറ്ററോളം വ്യാസമുണ്ടായിരിക്കും. ഇതിന് മങ്ങിയ ചുവപ്പു നിറത്തിലുള്ള നീളം കൂടിയ കേസരങ്ങളാണുള്ളത്.
  കടുപ്പം കൂടിയ കന്ദമായതിനാല്‍ ടൈഗര്‍ ലില്ലി കൃഷി ചെയ്യാന്‍ വളരെ എളുപ്പമാണ്. ജപ്പാനില്‍ വളരുന്ന ടൈഗര്‍ ലില്ലിയിനത്തിന് മഞ്ഞ പുഷ്പങ്ങളാണുണ്ടാവുക. 24-36 ദളങ്ങളുള്ള ഈ മഞ്ഞ പുഷ്പത്തില്‍ കേസരങ്ങള്‍ കാണാറില്ല. പ്രധാനമായും പുഷ്പങ്ങള്‍ക്കുവേണ്ടിയാണ് ഈ സസ്യം പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍