This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:25, 3 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിറോസ്

ഠശൃീ

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനായി വിക്ഷേപിക്കപ്പെട്ട പ്രഥമ കൃത്രിമോപഗ്രഹം. ടെലിവിഷന്‍ ആന്‍ഡ് ഇന്‍ഫ്രാറെഡ് ഒബ്സര്‍വേഷന്‍ സാറ്റ്ലൈറ്റ് (ഠലഹല്ശശീിെ മിറ കിളൃമ ഞലറ ഛയല്ൃെമശീിേ ടമലേഹഹശലേ) എന്നതിന്റെ ചുരുക്കപ്പേരാണ് ടിറോസ്. 1960 ഏ. 1-ന് ടിറോസ്-1 യു. എസ്. വിക്ഷേപിച്ചു. തുടര്‍ന്ന് ടിറോസ് 2, 3 തുടങ്ങി ഇതേ വിഭാഗത്തിലെ മറ്റ് ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടതോടെ കാലാവാസ്ഥാ നിരീക്ഷണങ്ങള്‍ക്കായുള്ള ആദ്യത്തെ ഉപഗ്രഹ ശൃംഖലാ സംവിധാനം നിലവില്‍വന്നു.

പ്രത്യേക തരം ചെറിയ ടെലിവിഷന്‍ ക്യാമറകള്‍, ഇന്‍ഫ്രാറെഡ് സംസൂചകങ്ങള്‍, വീഡിയോ ടേപ്പ് റിക്കോഡറുകള്‍ മുതലായവ

ക്രമീകരിച്ചിരുന്ന ടിറോസുപയോഗിച്ച് 24 മണിക്കൂര്‍ ഇടവിട്ട്

ലോക കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.

  1963 ജൂണ്‍ 19-ന് വിക്ഷേപിക്കപ്പെട്ട ടിറോസ് -7 ഗ്രൌണ്ട് സ്റ്റേഷനിലേക്കയച്ച മേഘദൃശ്യങ്ങളുടെ (രഹീൌറര്ീലൃ ുവീീഴൃമുവ) വിശകലനത്തിലൂടെ കാലാവസ്ഥ നിരീക്ഷകര്‍ക്ക് കൊടുങ്കാറ്റ് രൂപം കൊള്ളുന്നതും അത് സഞ്ചരിക്കാവുന്ന പാതയും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. ടിറോസിന്റെ ഉപയോഗം മനസ്സിലായതോടെ അതിനെ പരിപോഷിപ്പിക്കാനെന്ന രീതിയില്‍ നിംബസ് തുടങ്ങി ഇതര കാലാവസ്ഥാ നിരീക്ഷക ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടു.
"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BF%E0%B4%B1%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍